സർവ്വ രോഗ നിവാരണ യന്ത്രം : 1 ലക്ഷം രൂപയ്ക്ക്

[ഈ പോസ്റ്റ് വായിച്ചിട്ട് ആരെങ്കിലും ശാസ്ത്രീയ ഡൌട്ടുകളും മാങ്ങാത്തൊലിയും കൊണ്ട് വന്നാൽ ഒറ്റയുത്തരമേ ഉള്ളൂ : ഇത് ഈയുള്ളവന്റെ അനുഭവമാണ്. സ്വന്തമായി അനുഭവിച്ചാലേ ഇതൊക്കെ മനസ്സിലാകൂ വത്സാ/വത്സേ... അതിനുള്ള മാനസിക വളർച്ച നേടിയിട്ട് വരൂ... പുസ്തകത്താളുകളിൽ നിന്നും നിങ്ങൾ പഠിച്ചിറങ്ങിയ ഇന്ത്യയല്ല... സോറി.... ഇമോഷനലായിപ്പോയപ്പോൾ തെറ്റിയതാണ്.. ങാ... എന്തു..കു..കുന്തമായാലും കാര്യം ആർക്കും മനസിലാവാതെയൊന്നുമല്ലല്ലോ..]

പ്രിയ സുഹൃത്തുക്കളേ,

ചെകുത്താന്റെ ഉപാസകനും നിരീശ്വരനുമായിരുന്ന അടിയനു പോത്തും കാലന്റെ രൂപത്തില്‍ പരബ്രഹ്മം ദർശനം നല്കിയ വിവരം എല്ലാവരേയും സഹർഷം അറിയിക്കുന്നു.

മഹിഷപാദനു മുന്നില്‍ ഉപനയനവും സുന്നത്തും കഴിഞ്ഞു ജ്ഞാനസ്നാനപ്പെട്ട അടിയന്‍ ഇപ്പോള്‍ പോത്തും കാലന്റെ ഉപാസകനാണു. മഹിഷപാദന്റെ അനുഗ്രഹത്താല്‍ അടിയനു കരഗതമായ ഒരു അത്ഭുത സർവ്വ രോഗ സംഹാര യന്ത്രം പരിചയപ്പെടുത്താനാണീ പോസ്റ്റ്.

ഈ യന്ത്രം 14 കാരറ്റ് സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ച ഒരു തകിടാണു. പ്രത്യേകമായി തയ്യാര്‍ ചെയ്ത ഒരു പ്ലാസ്റ്റിക് ചരടില്‍ കോര്ത്ത ഈ തകിടു അരയിലാണു ധരിക്കേണ്ടത്. യന്ത്രത്തോടൊപ്പം അറുപത്തിനാലു അപൂർവ്വ സസ്യങ്ങളില്‍ നിന്നും വാറ്റിയെടുത്ത ഒരു തൈലവും കൂടി ലഭിക്കും . സസ്യങ്ങള്‍ മാത്രമല്ല, പെറ്റുകിടക്കുന്ന പട്ടിയുടെ മുന്നാമത്തെ വിരലിലെ നഖം , മദമിളകിയ ആനയുടെ ശുക്ലം , മന്മോഹന്‍ സിങ്ങിന്റെ താടിയിലെ നാലു രോമങ്ങൾ, പിന്നെ ജപ്പാനിലെ ആ ആണവ റിയാക്ടര്‍ യന്ത്രഭാഗങ്ങള്‍ നിർമ്മിച്ചുനല്കുന്ന കമ്പനിയില്‍ നിന്നും തരുന്ന കൂളന്റും ചേർത്തിട്ടുണ്ട് ഇതില്.

സർവ്വ രോഗ സംഹാര യന്ത്രം പ്രവർത്തിക്കുന്നതെങ്ങനെ ?

രോഗം എന്നാൽ എന്ത് എന്നു അറിഞ്ഞാലേ രോഗത്തെ നേരിടാനാവൂ എന്നു നിങ്ങൾക്കേവർക്കും അറിയാമല്ലൊ. ഒരു രോഗം ആദ്യമുണ്ടാകുന്നത് ചിന്തയിലാണു. ആ ചിന്ത എവിടുന്നു വരുന്നു ? അത് മുജ്ജന്മ പാപങ്ങളുടെ ഫലമായി ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളായി നിങ്ങളുടെ ജീനുകളിലെ ആത്മബോധത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒന്നത്രെ.

നിങ്ങള്‍ ചിന്തിക്കുന്ന മാത്രയില്‍ ഈ ജീനുകളുടെ ആത്മബോധം ഉണർത്തപ്പെടുന്നു. ജീന്‍ ഉണർന്നാല്‍ പിന്നെ ശരീരം മുഴുവന്‍ ശക്തമായ സിഗ്നലുകള്‍ പ്രവഹിക്കുന്നു. ഈ സിഗ്നല്‍ തരംഗമാണു യഥാര്ത്ഥത്തില്‍ രോഗത്തിന്റെ കാരണം .

സർവ്വരോഗ സംഹാരയന്ത്രം അരയില്‍ കെട്ടുമ്പോള്‍ അത് നിങ്ങളുടെ സ്കൂണ്ഡ്രലിനിയെ ഉണർത്തുന്നു. സ്കൂണ്ഡ്രലിനി ഉണര്ന്നുകഴിഞ്ഞാല്‍ പിന്നെ മൂലാധാര ചക്രം മുതല്‍ അങ്ങ് മേലോട്ടു എല്ലാം ഉണരുമെന്ന് പറയേണ്ടതില്ലല്ലൊ.

ചില പ്രത്യേക തരം വൈബ്രേഷനുകളായിട്ടാണു ഈ യന്ത്രത്തിന്റെ സിഗ്നല്‍ കുണ്ടലിനിയെ ഉണർത്തുന്നതു.( ഈ വൈബ്രേഷന്‍ ഇനി എന്തരു പുല്ലാണെന്നു അന്വേഷിച്ചു വരുന്നവരുടെ ശ്രദ്ധയ്ക്കു : ഇതിനെ ഞങ്ങള്‍ ജ്ഞാനികള്‍ ഡിങ്കോള്ഫിക്കാ സുഡാല്ഫി എന്നു പറയും .നിങ്ങക്ക് പിടികിട്ടാന്‍ വേണ്ടി വൈബ്രേഷന്‍ എന്നു പറഞ്ഞെന്നേയുള്ളൂ, മനസ്സിലായില്ലെങ്കീ വിട്ടുകള.)

ഇതു സെൻസ് ചെയ്യുന്ന നാഡികളിലൂടെ വൈബ്രേഷന്‍ ഇൻഫർമേഷന്‍ പാക്കറ്റുകളായി തലച്ചോറില്‍ എത്തുന്നു. ഇത് തലച്ചോറില്‍ ഡീക്കോഡ് ചെയ്യപ്പെടുന്ന സമയം ക്വാണ്ടം ബന്ധനം കാരണം ഒരേസമയം ശരീരത്തിന്റെ എല്ലാ കണികയിലും വിവരം എത്തുന്നു.

സിഗ്നലുകള്‍ ചാര്ജ്ജുകളായാണു ഒഴുകുന്നതെന്നറിയാമല്ലൊ. ഈ ചാർജ്ജെല്ലാം കൂടി ഇങ്ങനെ ഓടുമ്പോള്‍ കാന്തിക പ്രഭാവം ഉണ്ടാകുന്നതും സുവിദിതമാണു. ഇത് നമുക്ക് കിറിളിയന്‍ ഫോട്ടോ വഴി തലയ്ക്കു ചുറ്റും ഓറയായി കാണാം (ഓറയല്ല തലയ്ക്ക് ഓളമാണു എന്നു പറയുന്ന അല്പബുദ്ധികളെ അവജ്ഞയോടെ തള്ളുന്നു. അല്ലെങ്കിലും സത്യം വിളിച്ചുപറയുന്ന ശാസ്ത്രജ്ഞന്മാരെ കഴുവേറ്റിയവരുടെ പിന്മുറക്കാരല്ലേ നിങ്ങള്).

സുഡാല്ഫി തൈലത്തിന്റെ ആക്ഷൻ

കാന്തിക പ്രഭാവം വന്നുകഴിഞ്ഞെന്നു നിങ്ങൾക്കെങ്ങനെ മനസിലാവും ? അതിനാണു നേരത്തേ പറഞ്ഞ തൈലം . ആതു മെല്ലെ തലയില്‍ തടവുക.

തൈലത്തില്‍ ചേര്ത്തിട്ടുള്ള പട്ടിയുടെ നഖം ജിഞ്ചിരിപ്രധാനമാണു. ജിഞ്ചിരി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു. വികാരം ജീനുകളുടെ ആത്മബോധത്തെ അടക്കുന്നു. തൈലത്തിലെ മറ്റൊരു ചേരുവയായ മന്മോഹന രോമം സഹജരീകരണത്തെ പ്രതിനിധീകരിക്കുന്നു. സഹജരീകരണം ഉണർന്നാല്‍ ആത്മബോധത്തിന്റെ സ്ക്രാന്തത ബാലൻസ് ആകുന്നു. മദയാനയുടെ ശുക്ലം ഓജസ്സിനും തേജസ്സിനും ഉതകുന്നു. നിങ്ങളില്‍ പെട്ടെന്നു ഉണരാന്‍ സാധ്യതയുള്ള ശക്തമായ ഊര്ജ്ജത്തെ തടഞ്ഞു വച്ചു, അതിനെ മെല്ലെ മെല്ലെ പുറത്തേക്ക് വായു രൂപത്തില്‍ വിടുന്ന കർമ്മമാണു ഇതു ചെയ്യുക. (മുറിയടച്ചിട്ട് മാത്രം പ്രയോഗിക്കുക)

യന്ത്രം ധരിച്ച് കാന്തിക പ്രഭാവം ഉണര്ന്നു കഴിഞ്ഞാല്‍ ശരീരത്തിന്റെ ഓരോ ആറ്റത്തിലെയും ഇലക്ട്റോണുകളുടെ സ്പിന്‍ മാറും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതോടെ ശരീരം മുഴുവന്‍ ഒരു ആണവറിയാക്ടര്‍ പോലെ പ്രവര്ത്തിക്കുകയും പോസിറ്റീവ് ഊര്ജ്ജം വന്ന് നിറയുകയും ചെയ്യുന്നു. കെൽവിൻ പ്രഭു ആവിഷ്കരിച്ചതെന്നു കരുതപ്പെടുന്ന ഇലക്ട്റോസ്റ്റാറ്റ്ക് ജനറേറ്റര്‍ ഈ പ്രതിഭാസത്തിനു നല്ല ഉദാഹരണമാണു. 1894-നുശേഷം അടിയന്‍ വായന നിർത്തി എന്നതിനാല്‍ ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ വിക്കിപ്പീഡിയയില്‍ ഞെക്കി നോക്കി തൃപ്തിപ്പെടാന്‍ അഭ്യർത്ഥിക്കുന്നു. എന്നിട്ടും ഡൌട്ടു തീരാത്തവർ വടക്കെപ്പുറത്തോ അടുക്കളപ്പുറത്തോ ഒരു ഹാഡ്രോൺ കൊളൈഡർ വച്ച് പരീക്ഷണം നടത്തി നോക്കുക.ഇലക്റ്റ്രോണ്‍ സ്പിന്‍ മാറുന്നതോടെ ജീനുകളുടെ ഘടന തന്നെ മാറുന്നു. ഇതു നമ്മില്‍ ജന്മാന്തരങ്ങളായി ഉറഞ്ഞുകൂടിയ ആത്മബോധത്തെ മാറ്റുന്നു. അതോടെ നമ്മുടെ ഗ്രന്ഥികളില്‍ ഉത്തേജനം സംഭവിക്കുന്നു. ഈ സമയത്ത് നാം നല്ല ചിന്തകള്‍ മനസ്സിലേയ്ക്കു കൊണ്ടുവരിക. (ഷക്കീല മറിയ രേഷ്മ പമേല ആന്റേഴ്സണ്‍ ഷാരോണ്‍ സ്റ്റോണ്‍ എന്നിവരെ പുരുഷന്മാരുരും, സല്മാന്‍ ഖാന്‍ സിക്സ് പാക്ക് ആബ്സുള്ള ബെർളീ തോമസ് എന്നിവരെ സ്ത്രീകളും ഈ നേരത്ത് ചിന്തിക്കാന്‍ പാടുള്ളതല്ല.)
ഗ്രന്ഥികള്‍ നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ ബന്ദ്രാഫിയേയും സുഡാല്ഫിയേയും ജില്‍ ജില്ലിനെയും മൂത്രം മലം എന്നിവയിലൂടെ പുറത്തേക്ക് കളയുന്നു. അതോടെ രോഗം മുഴുവൻ മാറുന്നു.

മാറ്റിയിട്ടുള്ള രോഗങ്ങൾ

അടിയന്റെ വീട്ടിനടുത്തുള്ള നാരായണൻ മാഷിന്റെ മാറില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്യാൻസർ ഈ യന്ത്രം രണ്ട് ദിവസം കൊണ്ട് മാറി. കുട്ടികളുണ്ട്‍ാവാതിരുന്ന തങ്കമ്മ ചേച്ചി ഗർഭിണിയായി (ഇത്ര പെട്ടന്നോ എന്ന് ചോദിക്കാൻ വരുന്ന മക്കുണങ്ങളേ നിങ്ങൾക്ക് നരകം). ഇതിനോടൊപ്പം നൽകുന്ന തൈലം തളം വച്ചപ്പോൾ കിഴക്കേതിലെ ഷൈനീടെ ബാധയിളക്കം കുറഞ്ഞു. അതു മുഴുവനായി മാറ്റാൻ പറ്റിയ ഒരു ചൂരൽ ഞങ്ങളുടെ കമ്പനി വികസിപ്പിച്ചു വരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഈ തൈലത്തിൽ ഇട്ടുവച്ചാൽ ബാക്ടീരിയ മ്യൂട്ടേഷൻ വന്നു വൈറസായി മാറുന്നത് കാണാം. അതിനാൽ അത്യധികം ശ്രദ്ധയോടെ വേണം ഇതു സൂക്ഷിക്കാൻ.

ഈ യന്ത്രം ഒരു മൈക്രോവേവ് അവനിൽ വച്ച് 70 % പവറിൽ 3.50 മിനിറ്റ് ചൂടാക്കിയാൽ പിന്നെ ആ അവനിൽ വച്ച് ചൂടാക്കുന്ന ഭക്ഷണം പിന്നെ ആരും വായിൽ വയ്ക്കില്ല.. എന്നുവച്ചാൽ ഒറ്റയിറക്കിനു തിന്നുകളയും.
മൈക്രോവേവിൽ തൈലം വച്ചു ചൂടാക്കരുത്. പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ ഉണ്ടാകും. പിന്നെ എന്താ ഉണ്ടാവുകാന്ന് നിങ്ങൾ വിക്കിപ്പീഡിയ നോക്കി പഠിക്കുക.
കാന്തിക പ്രഭാവം ഉണ്ടാവുന്ന നേരത്ത് മുറിയിൽ ലോഹ വസ്തുക്കൾ ഒന്നും ഉണ്ടാവാതെ ശ്രദ്ധിക്കുക. കേറി ഒട്ടിപ്പിടിച്ചാൽ കമ്പനി ഉത്തരവാദിയല്ല.

ഒരു പ്രത്യേക ഓഫർ

ഈ യന്ത്രത്തോടൊപ്പം ജപ്പാനിലെ തിയററ്റിക്കൽ ഫിസിസിസ്റ്റായ യൂ ഫക് മീ എഴുതിയ ഒരു ഗ്രന്ഥം (“നിങ്ങൾക്കും പറക്കാം“ ) നൂറു രൂപാ അധികമായി അടച്ചു വാങ്ങാം . പ്രത്യേക ശ്വസന പ്രക്രിയയിലൂടെ നമുക്കുള്ളില്‍ നിന്നും ഉണ്ടാകുന്ന അധോമുഖ വായുവിനെ വയറു വഴി ശ്വാസകോശത്തിലെത്തിച്ചു അവിടെ ഒരു ചുഴി തന്നെ സൃഷ്ടിക്കാനുള്ള ടെക്നിക്കാണു ഈ പുസ്തകത്തില്. ശ്വാസകോശം ഒരു ഹൈഡ്രജന്‍ ബലൂണ്‍ പോലെയാകുന്നതോടെ നിങ്ങള്‍ ഗുരുത്വാകർഷണത്തെ മറികടക്കാനും ഒടുവിൽ പറക്കാനുമാരംഭിക്കും . (ടെറസ്സില്‍ വച്ച് ഇതു പരിശീലിക്കുന്നവര്‍ കാലില്‍ ഒരു ആട്ടുകല്ലു കെട്ടിയിട്ടിട്ടു ചെയ്യുക)

ഈ ടെക്നോളജികളെല്ലാം യൂണിവേഴ്സിറ്റി ഒഫ് അലാസ്ക, യൂണിവേഴ്സിറ്റി ഒഫ് ഉഗാണ്ട എന്നിവിടങ്ങളില്‍ വർഷങ്ങളായി നടക്കുന്ന റിസെർച്ചിന്റെ ഫലമാണു. ഇന്റർനാഷണല്‍ കൌൻസില്‍ ഫോര്‍ ഡിങ്കോളീഫിക്കേഷന്‍ ആൻഡ് സുഡാല്ഫിയുടെ പൂർണ്ണ അംഗീകാരമുള്ളതും.

ബന്ധപ്പെടേണ്ട വിലാസം : sudalphy_research@uganda.edu
യന്ത്രം വാങ്ങാൻ 1 ലക്ഷം രൂപേട ചെക്ക് അയയ്ക്കേണ്ട വിലാസം ഇ-മൈലിൽ അയയ്ക്കുന്നതാണ്.

സസ്നേഹം,

Dr: ആത്മീയാബോധാബോധിബുദ്ധാനന്ദസരസ്വതി സ്വാമി നിതാന്തവന്ദ്യദിവ്യശ്രീ ശ്രീശ്രീ ശ്രീമാന്‍ രാജാധിരാജനാനന്ദ വീരപാണ്ഡ്യകട്ടബൊമ്മപരമഹംസ . MD., PhD


(alias ശശി)


44 comments:

 1. ...അടിയന്റെ വീട്ടിനടുത്തുള്ള നാരായണൻ മാഷിന്റെ മാറില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ക്യാൻസർ ഈ യന്ത്രം രണ്ട് ദിവസം കൊണ്ട് മാറി. കുട്ടികളുണ്ട്‍ാവാതിരുന്ന തങ്കമ്മ ചേച്ചി ഗർഭിണിയായി (ഇത്ര പെട്ടന്നോ എന്ന് ചോദിക്കാൻ വരുന്ന മക്കുണങ്ങളേ നിങ്ങൾക്ക് നരകം)!

  ReplyDelete
 2. ഇപ്പോള്‍ തന്നെ രണ്ടെണ്ണം ബുക്ക് ചെയ്തിരിക്കുന്നു.

  ഈ യന്ത്രത്തിനു പേറ്റന്റുണ്ടോ? ഉണ്ടെങ്കില്‍ ഡീറ്റയിത്സ് പോസ്റ്റുമോ?ലിങ്ക് ഇട്ടാലും മതി. ലിങ്കില്ലെങ്കില്‍ ഒന്നും വിശ്വസിക്കാനാവാത്ത മാനസികാവസ്ഥ വന്നുപോയി. പുസ്തകവായന നിര്‍ത്തി. അറിയാതെ ഓരോ വാക്കിലും ലിങ്കുണ്ടോ ലിങ്കുണ്ടോ എന്ന് ഞെക്കി ഞെക്കി വിരലൊരെണ്ണം തേഞ്ഞു.

  ഇതിന്റെ വില സൂരജ് എനിക്ക് തരാനുള്ള പൈസയില്‍ കിഴിച്ചുകൊള്ളൂക. :)

  ReplyDelete
 3. തങ്കമ്മ ചേച്ചി പ്രസവിക്കുന്നത് ആനക്കുട്ടിയെയായിരിക്കുമോ? :-)

  ReplyDelete
 4. അതു കലക്കി സൂരജെ.

  ഇത്തരം യന്ത്രങ്ങളാണു നാടിനെ സര്‍വ്വ ഐശ്വ്യരങ്ങള്‍ക്കും കാരണം.
  എന്റെ ഒരു അനുഭവം പറയാം .
  ശബരിമലയാത്രക്കിടെ ഒരുനാള്‍ പമ്പയില്‍ മുങ്ങിക്കിടന്നു നീരാടുമ്പോള്‍ ആരണ്യകത്തിന്റെ അന്തരാളങ്ങളില്‍ നിന്നും നിര്‍ഗ്ഗമിച്ച ഏതൊ അജ്ഞാത ശക്തിയുടെ ബഹിര്‍സ്പുരണം എന്റെ ദേഹത്തിങ്കള്‍ ആവാഹിതനായി. ജലത്തില്‍ വച്ചു അവാഹിതനായ ആ ജ്യോതി ഇന്നും എന്റെ ശരീരത്തില്‍ കുടുകൊള്ളുന്നു. ജലത്തില്‍ വച്ചു കൂടിയതിനാലൊ എന്തോ ജലം ഒഴുകുന്നതു കണ്ടാല്‍ ആനിമിഷത്തില്‍ കൈകാല്‍ വിറ ആരംഭിക്കു.ബൂലോകര്‍ക്കു ഇത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനൊരിടമായി ഈ പോസ്റ്റ്.

  പിന്നെ സൂരജ് ഇതുവരെ ഇങ്ങനെ ആളെ വിളിച്ചു കൂട്ടി സര്‍ക്കസ് നടത്താറില്ലായിരുന്നല്ലൊ. പോത്തുകാലിന്റെ മാഹാത്മ്യമാകും !!!

  ഇനി എന്നെ വിളിച്ചു വരുത്തേണ്ട കാര്യമില്ല. ഏതെങ്കിലും അഗ്രിഗേറ്ററുകള്‍ പോസ്റ്റെ കാട്ടുന്ന നിമിഷം തന്നെ ഞാന്‍ വായിക്കാറുണ്ട്.

  ReplyDelete
 5. മൈക്രൊവേവിനകത്ത് എന്തു കുന്തനാണ്ടമാ നടക്കുന്നെ? ഇങ്ങനെ വല്യ ഇംഗ്ലീഷ് വാക്കുകളൊക്കെപ്പറഞ്ഞ് പേടിപ്പിക്കാതെ.


  എന്റെ ദേഹം ജന്മനാ ആ പടത്തില്‍ കാണിച്ചപോലെയാണ്. ഈ യന്ത്രം ധരിച്ചു കഴിഞ്ഞാല്‍ അത് എങ്ങനെയാകും ഡോക്ടര്‍?

  ReplyDelete
 6. ഹഹഹഹഹഹ..............
  സൂരജേ,
  ഇതു കലക്കി !
  ശാസ്ത്ര കുതുകികളെന്നവകാശപ്പെടുന്ന അന്ധവിശ്വാസികളുടെ അലക്ക് കണ്ടുനിന്നാല്‍ ഇതുപോലുള്ള പോസ്റ്റുകള്‍ ബുദ്ധിയുള്ള ആരും എഴുതി പോകും.

  മരുന്നു സേവിച്ച ആളുടെ മസ്തിസ്കത്തിനും,കണ്ണിനും ചുണ്ടുകള്‍ക്കും വന്ന മാറ്റം വളരെ രസകരമായിരിക്കുന്നു.

  ReplyDelete
 7. ഹാഹാഹാ..
  കൊള്ളാലോ. അപ്പോ ഡോക്ടറും ഈ പണിക്ക് ഇറങ്ങിയോ.

  ഓണം പ്രമാണിച്ച് ഈ ഡിങ്കോള്‍ഫി യന്ത്രത്തിന് പ്രത്യേക കിഴിവുകള്‍ ഒന്നുമില്ലേ. ഇപ്പോള്‍ എല്ലാത്തിനും ഓഫറുകളുടെ സുവര്‍ണ്ണകാലമല്ലേ.
  (മോഹന്‍ലാല്‍ സ്റ്റൈല്‍!)

  ReplyDelete
 8. അയ്യോ അയ്യോ ഓടി വരണേ................................

  "മറ്റൊരു ഡോക്ടറെ കാട്ടിലേക്കയക്കുന്നു
  ദുഷ്ടനാം പോത്തിതാ വീണ്ടും........

  ഇതാആആആആ..........."

  ReplyDelete
 9. ഹ ഹ ഹ ഹ,
  ഹ ഹ ഹ ഹ ഹ ഹ ഹ
  ഹ്ഹ ഹഹ്ഹ ഹഹ്ഹഹ്ഹഹ്
  ചിരി നില്‍ക്കുന്നില്ലേ മഹിഷപാദരേ....

  എന്തൊരലക്ക്. ഈ യന്ത്രത്തിന്റെ ഒരു ഏജന്‍സി കിട്ടാന്‍ എന്താ വഴി?

  കിടു.

  കുതിരവട്ടനെ കമന്റും കസറി.

  ReplyDelete
 10. randennam kettiyal effect koodumo doctor..?
  ithinte indiayile dealerayi enne pariganikkamo..?

  ReplyDelete
 11. ബൂലോകത്തിന്നേവരെ എഴുതപ്പെട്ടിട്ടുള്ളതില് വെച്ച്
  ഏറ്റവും ഭാവനാസമ്പന്നമായ രചന!
  കൊടുകൈ സൂരജേ!

  ReplyDelete
 12. പ്രിയ ഡോ:,സോറി പോത്തലാത്മാനന്ദരേ പൂര്‍വ്വാശ്രമത്തില്‍ താങ്കള്‍ ഒരു ഡോട്ടറായിരുന്നെന്നും സര്‍വ്വോപരി
  ഒരു നിരീശ്വരനായിരുന്നെന്നും കേട്ടിരിക്കുന്നു. താങ്കളുടെ ഇപ്പോഴത്തെ ഈ മനം മാറ്റം ബൂലോകത്തുതന്നെ പലമാറ്റങ്ങളും വരുത്തുമെന്നു കരുതുന്നു.പണ്ട് താങ്കളെക്കാള്‍ മുന്നില്‍ തിളക്കുന്ന എണ്ണച്ചട്ടിയിലും,ചുട്ടു പഴുത്ത ഗ്രില്‍സിലും ചാടിവീഴാന്‍ മത്സരിച്ചിരുന്ന ഒരാളുടെ അപ്രഭാവം ഇവിടെ ശ്രദ്ധേയമാണ്. കക്ഷി മിക്കവാറും അമേരിക്കയിലെ ഏതെങ്കിലും മലയില്‍ കാട്ടുപോത്തനെ ഉപാസിക്കുകയാവും മിക്കവാറും താങ്കളുടെ അടുത്ത എതിരാളി അങ്ങേരായിരിക്കാനാണു സാധ്യത. അങ്ങേയ്ക്ക് അപായമേശരുതെന്നു കരുതുന്ന ഒരു ഭക്തന്‍.(ഏലസ്സ് ഒരെണ്ണം ഫ്രീയായി തരണമെന്ന് അപേക്ഷ.പ്ലീസ് പ്ലീസ് കാശില്ലാഞ്ഞിട്ടാ)

  ഓടോ: ബോലോകത്ത് ഏറ്റവുമധികം ചിരിപ്പിച്ച പോസ്റ്റ് ഇന്നലെ വരെ വളരെ വേഗത്തിലുള്ള ഒരു കവിതയായിരുന്നു.നാലുകാലുള്ള പോത്തലാത്മന്റടുത്ത് എന്തു കവിത ഏതു കവിത.

  ReplyDelete
 13. ഹംസ സാറേ .. (പരമ)

  ആ അറുപത്തിനാലു അപൂർവ്വ സസ്യങ്ങളില്‍ നിന്നും വാറ്റിയെടുത്ത ഒരു തൈലമില്യോ അതിന്റെ കൂടെ സോഡയോ, വെള്ളമോ ഉപയോഗിക്കണ്ട്യേ...? തൊടാന്‍ അച്ചാറും തരുമോ...?

  വാറ്റിന്റെ വെല മാത്രം എത്രാവും. തല്‍ക്കാലം അതു മതി.

  ഒരു ഫക്തന്‍

  ReplyDelete
 14. മാഷെ..

  ഈ യന്ത്രം ലഭിക്കാന്‍ ഒരു ലോണ്‍ ശരിയാക്കിത്തരുമൊ..?

  ഒരു ദര്‍ശനം കിട്ടാനെന്താണു മാര്‍ഗ്ഗം..?

  ഈ തകിടു ധരിക്കുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കാമൊ..?

  ഈ യന്ത്രം ഉപയോഗിച്ചാല്‍ ഫലപ്രാപ്തി കിട്ടിയില്ലെങ്കില്‍ കാശ് തിരികെ തരുമൊ..?

  കുളിക്കുമ്പോള്‍ ഈ തകിട് ധരിക്കാമൊ..?

  തകിടു ധരിച്ച് മദ്യപിക്കാമൊ..?

  ഈ യന്ത്രം കെട്ടിയാല്‍ ഓളിമ്പിക്സില്‍ പങ്കെടുക്കാന്‍ പറ്റുമൊ..?

  ദയവുചെയ്ത് എന്റെ ചോദ്യങ്ങള്‍ക്കു മറുപടി തരണെ..കാരണം നല്ല മാര്‍ക്കറ്റും പ്രോഫിറ്റും കിട്ടുന്ന ഈ യന്ത്രത്തിന്റെ ഏജന്‍സി എടുത്താല്‍ കൊള്ളാമെന്നുണ്ട്. ഏജന്‍സി കിട്ടുന്നതിന് നിബന്ധനകള്‍ ഉണ്ടൊ..?

  ReplyDelete
 15. ഈ ഒരു ലച്ചം രൂഫാ എന്നതു് VAT (VAT 69 അല്ല, value added tax എന്നോമറ്റോ പറേണ സാതനം!) അടക്കമുള്ള വെലയാണെങ്കി, ഒരു അഞ്ചെണ്ണം ഉടനെ ഇങ്ങോട്ടു് വേണം. ആഹെമൊത്തം ഒരു കറപ്പല്ലാതെ, ഇതുവരെ ഞാന്‍ അവറ്റങ്ങള്‍ടെ ‍മോന്ത കണ്ടിട്ടില്ലാത്ത എന്റെ നാലു് ഫാര്യമാര്‍ക്കും എനിക്കും. ഒരു ഷെയ്ഖ് അലവലാത്ത് അല്‍ അവിശാരി ഇല്‍ ഇസ്മുള്ള ആയിപ്പോയാലത്തെ ഒരുപാടു്! താമസിയാതെ എന്റെ അറുപത്തിനാലു് സന്തതികള്‍ക്കും ഓര്‍ഡര്‍ നല്‍കുന്നതായിരിക്കും! പച്ചേങ്കി, അപ്പോള്‍ വെലേലു് പിന്നേം എളവു് വേണം. പറഞ്ഞില്ലാന്നു് വേണ്ട! :)

  ReplyDelete
 16. പോത്തിന്‍കാലാദ്മപാദര്‍ ജീ,

  തള്ളേ കിടിലം. ആകെ മൊത്തം ടോട്ടലീ കോമഡിയാണല്ലോ..ഹ ഹ ഹ!

  സര്‍വരോഗ സംഹാര യന്ത്രം പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് ചേട്ടന് അറിയില്ല. എന്തെങ്കിലും ചോദിച്ചാല്‍ യന്ത്രം പൊക്കിക്കാണിക്കും. ഉപനയനവും സുന്നത്തും കഴിഞ്ഞാൽ പൊക്കിക്കാണിക്കാൻ യന്ത്രം ബാക്കിയുണ്ടാവുന്നതെങ്ങനെ? ഫയങ്കര ലോജിക് തന്നെ ചേട്ടാ സമ്മതിച്ചു.

  "നിങ്ങള്‍ ചിന്തിക്കുന്ന മാത്രയില്‍ ഈ ജീനുകളുടെ ആത്മബോധം ഉണർത്തപ്പെടുന്നു. ജീന്‍ ഉണർന്നാല്‍ പിന്നെ ശരീരം മുഴുവന്‍ ശക്തമായ സിഗ്നലുകള്‍ പ്രവഹിക്കുന്നു. ഈ സിഗ്നല്‍ തരംഗമാണു യഥാര്ത്ഥത്തില്‍ രോഗത്തിന്റെ കാരണം ."

  ആദ്യം തന്നെ പോത്തിന്‍കാലാദ്മപാദര്‍ജി വി.കെ. സാബുവിന്റെ ചായക്കോപ്പയില്‍ ന്യൂക്ലിയര്‍ ഫൂഷന്‍ എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടോ? പോട്ടെ, സ.രാ.ചെയുടെ കറുപ്പും വെളുപ്പും എന്ന ഡോപ്ലെര്‍ സ്പെക്ട്രോസ്കോപിയെ പരിപൂര്‍ണമായും മാറ്റിയെഴുതിക്കളഞ്ഞ പുസ്തകം? 1965 ഇല്‍ കാലം ചെയ്ത മാല്‍കം എക്സ് എന്ന തത്വചിന്തകന്റെ തലച്ചോറിൽ നിന്നുള്ള ഹീറ്റ് റേയ്സ് പേരു പോലുമറിയാത്ത ഒരു ആഫ്രിക്കൻ കുട്ടിയിൽ സന്നിവേശിപ്പിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ മലയാള ബ്ലോഗ് ചരിത്രത്തിൽ ചുവന്ന ലിപിയിലാൺ എഴുത്തിച്ചേർത്തിരിക്കുന്നത്. ഹെയ്സെന്ബെര്ഗ് എന്ന ചൈനാക്കാരന്‍ ബുദ്ധഗുരു പച്ചമലയാളപ്രസ്ഥാനത്തിന്റെ ആചാര്യന്‍ എഴുതിയ പ്രമാണം പോലും ശരിക്ക് വായിച്ച് പഠിക്കാതെയാൺ അണ്ണന്റെ വാചകമടി. അദ്ദേഹത്തിന്റെ തിയറിയനുസരിച്ച് പരബ്രഹ്മത്തെ ഏലസിൽ ആവാഹിച്ചു നിർത്താനാവില്ല എന്നു പോലും അറിയില്ല. കഷ്ടം!

  പരബ്രഹ്മം, ഉപനയനം, സുന്നത്ത് തുടങ്ങിയ വൈദ്യജാർഗണുകൾ തട്ടിവിടുന്ന അണ്ണൻ ആദ്യമായി ബഹിരാകാശത്തുപോയ യൂറിഗഗാറിൻ കണ്ട ബ്രഹ്മപാര എന്ന പ്രതിഭാസത്തെക്കുറിച്ച് ചോദിച്ചാൽ കൈമലത്തും. ഹ ഹ ഹ.

  തങ്കമ്മച്ചേച്ചി ഗർഭിണിയായത്രേ. ഗ്യാസ് ട്രബിൾ മാറാൻ ഏലസ് അല്പസമയത്തേക്ക് എടുത്തു ധരിച്ച തങ്കപ്പൻ ചേട്ടനു സംഭവിച്ചതിനു ആരുത്തരവാദിത്വം പറയും. ചിരിച്ചു ചിരിച്ചു വയറു കലങ്ങി. ഹ ഹ ഹ.

  ReplyDelete
 17. ഇതു വായിച്ചിട്ട് എന്റെ തലച്ചോറിനുള്ളില്‍ ഇലക്ട്രോമാഗ്നെക്റ്റിക് തരംഗങ്ങള്‍ പോലെ എന്തൊ ഒന്ന് അനുഭവപ്പെടുന്നു. ചിരിക്കുമ്പൊള്‍ വയറിനുള്ളിലും ഇതു ഫീല്‍ ചെയ്യുന്നുണ്ട്.

  ഇതൊരു രോഗമാണോ ഡോക്ടര്‍?

  ReplyDelete
 18. (എ)ഡോ. ജൂറാസ്മോനേ ദേ വീട്ടിലേക്കു് വിളിക്കുന്നു.

  ReplyDelete
 19. പോത്തിൻ പാദരണ്ണാ,

  ഷൈനീടെ ബാധയിളക്കം മാറ്റാൻ നിങ്ങളുടെ കമ്പനി വികസിപ്പിക്കുന്ന ആ ചൂരൽ ഒരെണ്ണം നമ്മുട ഡോ.പണിക്കർക്കും ഒരെണ്ണം വേണം.

  Ayurveda is founded on the Thridosha theory. This theory says that the existence of a body is dependent upon the balance between the three doshas - Vatha, Pittha & Kapha.
  To have a thorough knowledge of Thridoshas we have to go to the Panchabhootha theory. It says that anything and everything in this universe is made up of five Bhoothas, the Akasa, Vayu, Agni, Jala and Prithvi. Here we have to bear in mind that these five are not separate elements, but are only five so-called aspects of the single Absolute Truth. The Absolute truth has no aspects or attributes, but for the phenomenal world we have to assume certain aspects, without which science cannot exist. Hence the so-called aspects. This is what is known as Maya.


  ഇതല്ലേ അണ്ണാ ഈ ജിഞ്ജിരി, സഹജരീകരണം, സ്ക്രാന്തത , ബന്ത്രാഫി, ജിൽ ജിലു എന്നൊക്കെ അണ്ണൻ പറഞ്ഞത് ?

  അത് സ്ക്രാന്തത അല്ലണ്ണാ, ‘വാതാ’. ജിഞ്ജിരി അല്ല ‘പിത്താ’, ബന്ത്രാഫിയല്ല അണ്ണാ അത് ‘കഫാ’.

  ഈ അണ്ണനു തിയറി അറിയില്ല. വിവരമില്ലെങ്കിൽ പോയി സംസ്കൃതം പടിക്ക്.
  അല്ല, അതിനും വേണേ ഒരു ഗുരുത്തമൊക്കെ.

  ReplyDelete
 20. ഇതു മണീചെയിന്‍ രീതിയില്‍ വില്‍പ്പന നടത്താന്‍ വല്ല പരിപാടിയും ഉണ്ടോ? എങ്കില്‍ ഞാന്‍ നാലാളേ ചേര്‍ത്ത്
  ഒന്നു സ്വന്തമാക്കികൊള്ളാം. ആ മദാമമാരുടെ മലയാളത്തില്‍ റ്റി.വി യില്‍ പരസ്യം കൊടുക്കാന്‍ മറക്കരുത്.

  ReplyDelete
 21. ഓര്‍ക്കുക!!!!! മറ്റ്‌ ഔഷധങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ "കാളന്‍ നെല്ലായി".
  ഇത്‌ വെറുതെ പറയുന്നതല്ല. അവിടെ ഏറ്റവും വലിയ സ്പോടനം നടത്തിയത്‌
  'പോത്തിന്‍ ദ്രാവകം' എന്ന സാധനമായിരുന്നു.
  ഇവിടെ സൂരജ്‌ അതിന്റെ കാല്‌ തന്നെയാണ്‌ പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നത്‌.
  സൂരജിനെ പോലെ ഒരു കാര്യത്തില്‍ ശ്രദ്ധവെച്ച്‌ അതിനുവേണ്ടി മാത്രം മനസ്സുകൊണ്ട്‌ ധ്യാനിക്കുന്ന ഏതൊരാള്‍ക്കും പരബ്രഹ്മം എന്ന സാധനത്തിനെ പോത്തിന്‍ കാല്‍ രൂപത്തില്‍ പോലും പ്രത്യക്ഷപ്പെടുത്താന്‍ കഴിയും എന്നു തെളിഞ്ഞില്ലേ. അതാണ്‌ സൂരജേ ഈ ജീനുകളിലൂടെ വരുന്ന മുജ്ജന്മസുകൃതം.

  ആറ്റുകാലിന്റെ കട പൂട്ടിക്കാനാണല്ലേ ഉദ്ദേശം. കൊച്ചുഗള്ളന്‍.

  ReplyDelete
 22. ആത്മീയാബോധ...സ്വാമീ!!! (അയ്യോ! ബാക്കി പേരു് സ്വാമി തന്നത്താന്‍ പൂരിപ്പിച്ചാല്‍ മതിയേ!)

  എനിക്കും നാലു് ഫാര്യമാര്‍ക്കും ഇരിക്കപ്പൊറുതീം കിടക്കപ്പൊറുതീം ഇല്ലേ! അയ്യോ! പൊന്നുസ്വാമിയേ! മറുമരുന്നു്! വേഗം മറുമരുന്നുവേണം. സ്വാമീടെ യന്ത്രം പറ്റിച്ച പണിയാണേ! കഫം കഫം സര്‍വ്വത്ര കഫം! വാതോം പിത്തോം കോട്ടുവായും കീഴ്വായൂം.. ഇല്ലാത്തതൊന്നുമില്ലേ! ഒരു കക്കൂസും അഞ്ചു് മനുസരും! അയ്യയ്യോ! എന്നാലും ഇതു് ഫയങ്കര ചതിയായിപ്പോയി സ്വാമിയേ! മൈ.. മൈ.. മയ്യത്തു്.. ഹാര്‍..ച്ഛീ.. തുമ്മലുമുണ്ടേ എന്റെ പൊന്നുസ്വാമീ! ടെലിപ്പൊത്തീക്കടെ ചികിത്സിച്ചാലും മതിയേ! അയ്യോ! ഞങ്ങടെ സര്‍വ്വരോഗോം നിവാരിക്കണേനു് മുന്‍പു് എന്തെങ്കിലും ഒന്നു് ചെയ്യോ! ന്റള്ളോ ജ്ജെങ്കിലും ഒന്നിങ്ങടു് ഓടി ബായോ!! സന്തതികളു് അറുപത്തിനാലും ജാഥയായിട്ടു് പള്ളിക്കൂടത്തീന്നു് വരുമ്പോ! അയ്യോ! എനിക്കു് ഓര്‍ക്കാന്‍ കൂടി വയ്യേ!ഞങ്ങളു് അഞ്ചെണ്ണോം ഇപ്പൊത്തന്നെ സമൂഹഗാനമായിട്ടു് ചത്തൊടുങ്ങുമേ! അയ്യോ!!!

  എന്നു്, ദയാപൂര്‍വ്വം, ആസന്നമരണനായ,

  - ഷെയ്ഖ് അലവലാത്ത് അല്‍ അവിശാരി ഇല്‍ ഇസ്മുള്ള. പാമ്പുകടിച്ചപണ്ടാരത്തില്‍ വീടു്, മുതലപ്പുറം P. O. മുതലപ്പുറം.

  ReplyDelete
 23. യന്ത്രം ബുക്ക് ചെയ്ത സന്തോഷത്തില്‍ കവിത വരുന്നു..:)

  പോത്തെന്റെ
  കാലെന്റെ
  അപ്പോ പോത്തിന്‍‌കാലാരുടെ?

  കാലെന്റെ
  പോത്തെന്റെ
  അപ്പോ കാലന്റെപോത്താരുടെ?

  ReplyDelete
 24. ഹാ ഹാ......ഒരു യന്ത്രം ഇവിടേം വേണം :-). പലതും പല സ്ഥലങ്ങളിലും വായിച്ചത് പോലെ. കോപ്പി അടിച്ചാല്‍ പോലീസ് പിടിക്കും. :-)

  ReplyDelete
 25. മൂര്‍ത്തീടെ കവിത!!! ഇപ്പഴാ കണ്ടത്. ഈ യന്ത്രത്തിനെ കുറിച്ച് ഓര്‍ത്താല്‍ കവിത വരുമോ ഡോക്ടര്‍? :-)

  ReplyDelete
 26. സൂരജേ....... പോത്തിന്‍................കാലാാാാ

  ReplyDelete
 27. കേരളമാതാവു് രക്ഷപെട്ടു! (തലക്കെട്ടു്)

  ഇതാ ഒരു കവിത! ലോകം കാത്തിരുന്ന കല്‍ക്കി ഇതാ ഒരു മഹാകാവ്യമായി അവതരിച്ചിരിക്കുന്നു!
  ആകാശത്തില്‍ മാലാഖമാര്‍ തംബുരു മീട്ടുന്നു. അവര്‍ കാഹളങ്ങള്‍ ഊതുന്നു. “ഇവളെന്റെ പ്രിയകവിത ഇവളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു! ഇവള്‍ ദൈവകവിത‍ എന്നു്‌ വിളിക്കപ്പെടും! വിമര്‍ശകരുടെ പരീക്ഷണങ്ങളെ ഇവള്‍‍ അതിജീവിച്ചിരിക്കുന്നു! സകല ലോകങ്ങളുമേ വരുവിന്‍! ഇവളെ നമിപ്പിന്‍!”

  പോത്തെന്റെ, കാലെന്റെ, പോത്തിന്‍‌കാലുമെന്റെ എന്ന നിലപാടിലൂടെ കവി ഇവിടെ എല്ലാം എന്റെ, അഥവാ എല്ലാം ഞാന്‍, വീണ്ടും അഥവാ, അഹം ഭാവം എന്ന താത്കാലികവികാരത്തില്‍ നിന്നും അഹം ബ്രഹ്മം എന്ന സനാതനസത്യത്തിലേക്കും, വിചാരവിവേകങ്ങളുടെ അത്യുജ്ജ്വലമായ സായന്തനസന്ധ്യകളിലേക്കും, ആദ്ധ്യാത്മികതയുടെ ജാജ്ജ്വലമാനതകളിലേക്കും അനുവാചക‍ഹൃദയങ്ങളെ പ്രസവിക്കാനെന്നപോലെ കൂട്ടിക്കൊണ്ടുപോകുന്നു‌. കുരുത്തോലപ്പറമ്പില്‍ കുഞ്ഞാണ്ടിയുടെ “ചിരിക്കുന്ന ചെറിച്ചിക്കുട്ടിയും ചിലക്കുന്ന രണ്ടാനമ്മയും“ എന്ന മണിപ്രവാളമഹാകാവ്യത്തിനുശേഷം മലയായ്മക്കു് ഇത്ര വിലപ്പെട്ട ഒരു വൈജ്ഞാനികസമ്പത്തു് ലഭിച്ചിട്ടില്ലതന്നെ.

  ഭാവിയിലെ നളിനഹാസന്മാര്‍ ഈ അത്ഭുതസൃഷ്ടിയെ
  അഭ്രപാളികളിലേക്കു് പകര്‍ത്തും എന്ന വ്യക്തമായ ഉള്‍ക്കാഴ്ചമൂലം ഇതൊരു duet ആയി പാടേണ്ടുന്ന അവസ്ഥയില്‍ നായികയോ നായകനോ കവിതയിലെ ആദ്യപകുതി ആരംഭിക്കേണ്ടതെന്നോ, രണ്ടാം പകുതി അവസാനിപ്പിക്കേണ്ടതെന്നോ ഏതെങ്കിലും ഒരു സൂചന നല്‍കാത്തതില്‍ നിന്നും കേരളത്തിന്റെ സാമൂഹിക-സാംസ്കാരികചുറ്റുപാടുകള്‍ വളരെ സൂക്ഷ്മവും ഗൌരവതരവുമായാണു് ‍അദ്ദേഹം നിരീക്ഷിക്കുന്നതു് എന്നു് ദൊഷൈകദൃക്കുകള്‍ പോലും സമ്മതിക്കുന്നു. സ്ത്രീപുരുഷസമത്വത്തിന്റെ അനിവാര്യതയിലേക്കു് അതുവഴി അദ്ദേഹം വ്യംഗ്യമായി ചൂണ്ടുവിരല്‍ ചൂണ്ടുകയുമാണിവിടെ!

  ഈ വസ്തുതകളുടെ വെളിച്ചത്തില്‍ അടുത്ത പത്തു് വര്‍ഷങ്ങളിലെ ജ്ഞാന‍പീഠം അവാര്‍ഡ് ഈ സൃഷ്ടിക്കു് മാത്രമായിരിക്കും എന്ന കാര്യത്തില്‍ പണ്ഡിത‍രുടെ വൃത്തങ്ങളിലും സാംസ്കാരികനായകന്മാരുടെ ചതുരങ്ങളിലും രണ്ടാമതു് ഒരഭിപ്രായമില്ല. അഭിപ്രായത്തില്‍ ഇത്ര‍ മികവാര്‍ന്ന ഒരു ഐകമത്യം കേരളാകോണ്‍ഗ്രസ്സിലെ A-മുതല്‍ Z‍-വരെയുള്ള ജനാധിപതി സമൂഹങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ എന്നു് പാശ്ചാത്യനിരൂപകരിലെ സ്കെപ്റ്റിക്കുകള്‍ പോലും ആഫ്രിക്കന്‍ മാതൃകയില്‍ ചെണ്ടകൊട്ടി അറിയിച്ചിരിക്കുന്നു!

  ഗുരോ! ഞാന്‍ സാഷ്ടാംഗം നമിക്കുന്നു. എന്നെ കൈപിടിച്ചു് എഴുന്നേല്‍പ്പിക്കാതിരിക്കൂ! മലയായ്മ രക്ഷിക്കപ്പെട്ടതില്‍ സായൂജ്യമടഞ്ഞു് മലയാളമണ്‍പൊടി മനംകുളിരെ തിന്നു് ചത്തു് മോക്ഷം പ്രാപിക്കുവാന്‍ അങ്ങെന്നെ അനുവദിച്ചാലും!

  ReplyDelete
 28. സൂരജ്, പല പോസ്റ്റുകളില്‍ താങ്കള്‍ പലപ്പോഴായി എഴുതിയീട്ടുള്ള കമന്റുകളും, അവയ്ക്കുപിന്നില്‍ ഏതൊക്കെ പാഴ്വാദങ്ങളാണുണ്ടായിരുന്നതെന്നും നന്നായി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റ്.
  ചിരിച്ചൊരു വഴിക്കായി മാഷേ.

  ReplyDelete
 29. ചിരിക്കാനൊന്നും വയ്യ. അല്ലെങ്കിലെ കുറെ ദിവസമായി ചിലരുടെ പോസ്റൊക്കെ വായിച്ചു അടപ്പിളകിയിരിക്കുന്നു. ഈ ആറ്റുകാ‍ലിനെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിന്റെ സൂപ്രണ്ട് ആക്കിയാലെന്താ. ബാക്കിയുള്ളോര്‍ക്കു കൂടി പഠിപ്പിച്ച് അറ്റ്ലീസ്റ്റ് ഈ തിരുവനന്തപുരമെങ്കിലും രോഗനിവാരണം വരുത്തി ദൈവത്തിന്റെ തന്നെ സ്വന്തം തലസ്ഥാനമാക്കി മാറ്റുമായിരുന്നു.


  അതൊക്കെ പോട്ടെ ഈ ഗുണ്‌ഡലിനി ഗുണ്‌ഡലിനി എന്നുവെചാല്‍ എന്താ??

  ReplyDelete
 30. യാരിദേ,

  യോഗശാസ്ത്രപ്രകാരം മൂലാധാരത്തില്‍ സര്‍പ്പാകൃതിയില്‍ വളഞ്ഞുകിടക്കുന്ന ജീവശക്തിയായ കുണ്ഡലിനി തീറാധാരത്തില്‍ വരുമ്പോള്‍ ഗുണ്ഡലിനി ആവും. സ്കൂട്ടാവുമ്പോള്‍ സ്കുണ്ഡലിനി ആവും. സ്ക്രൂ ഇളകുമ്പോള്‍ സ്ക്രുണ്ഡലിനി ആവും. സ്വാമി സൂരജിന്റെ സര്‍വ്വരോഗസംഹാരയന്ത്രം അരയില്‍ കെട്ടിയെടുക്കുമ്പോള്‍ അതു് വണ്ടിയുടെ ജാക്കി പോലെ പ്രവര്‍ത്തിച്ചു് അയഞ്ഞ സ്ക്രൂവിനെ മുറുക്കുകയും, സകലമാന ജീവശക്തിയേയും മൂലക്കുരുമൂലം മുതല്‍ മേലോട്ടു് ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യും!(ജാക്കിയും തത്വത്തില്‍ സ്ക്രൂ തന്നെയല്ലോ!)

  രാവിലെയും വൈകിട്ടും പതിവായി യോഗാക്ലാസില്‍ പോകാതെ ലോകത്തിലെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്യുന്നതെങ്ങനെ എന്നു് തല പുകച്ചാല്‍ കുണ്ഡലിനി പിടി കിട്ടുകയില്ല. അല്ല, യോഗക്കു് പോകാനും വേണമേ ഒരു യോഗമൊക്കെ!! :)

  ReplyDelete
 31. ബാബു മാഷ്, യോഗയുടെ കാര്യം മാത്രം പറയരുത്. പണ്ടൊരിക്കല്‍ യോഗ പഠിക്കാന്‍ പോയിട്ടു പത്മാസനത്തിലിരുന്നു ധ്യാനിച്ചു ഉറങ്ങീയതു കണ്ടിട്ട് ഇനി ആ ഏരിയയിലേക്ക് ചെല്ലരുതെന്ന് യോഗ പഠിപ്പിക്കുന്ന സാര്‍ പറഞ്ഞതൊക്കെ ഓര്‍മ്മ വരുന്നു..;)

  ReplyDelete
 32. ശരിയാണ് യാരിദേ,
  പത്മയുടെ ആസനത്തെ ധ്യാനിച്ചാല്‍ ഒരുമാതിരിപ്പെട്ടവനൊക്കെ ഉറങ്ങിപ്പോകും. ആ ഏരിയയിലേയ്ക്ക് ചെല്ലുന്നത് മാഷിനും അത്ര ഇഷ്ടമല്ല. എനിക്കുമുണ്ട് അങ്ങനെയൊരു അനുഭവം.

  ReplyDelete
 33. തമിഴ്നാട്ടില്‍ ആ യന്ത്രത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍ ഷിപ്പ് ഞാന്‍ സ്വന്തമാക്കിയിരിക്കുന്നു........

  ഇത്തരം ടെക്നിക്കുകളൊക്കെ ഉണ്ടായിട്ടാണോ ഇയ്യാള് മെഡിക്കല്‍ കോളേജില്‍ അഞ്ചാറു കൊല്ലം വെറുതേ കയിലും കുത്തി നടന്നത്? :)))

  ഓ.ടോ: തമനുച്ചായാ...യാ...യാ...യാ...

  ReplyDelete
 34. ഇത്തരം ടെക്നിക്കുകളൊക്കെ ഉണ്ടായിട്ടാണോ ഇയ്യാള് മെഡിക്കല്‍ കോളേജില്‍ അഞ്ചാറു കൊല്ലം വെറുതേ കയിലും കുത്തി നടന്നത്?

  അതെനിക്കിഷ്ടെപെട്ടു തോന്ന്യാസി.ഇത്തിരി ഉറക്കെ ഒന്നു ചിരിച്ചോട്ടെ. സൂരജ് വെറുതെ നാലഞ്ചു വര്‍ഷം പാഴാക്കി...:))

  ReplyDelete
 35. ഇവിടെ വരാന്‍ വൈകി, അതുകൊണ്ടെന്താ, കിടിലന്‍ കമന്റുകള്‍ കൂടി വായിക്കാന്‍ പറ്റി.

  ഈ പോസിറ്റീവ് എനേര്‍ജി, സ്ക്രൂണ്ഡലിനിയില്‍ നിന്നുള്ള ഇലക്ട്രോമാഗ്നെറ്റിക് പ്രവാഹം എന്നൊക്കെ ചില സെലിബ്രിറ്റികളും റേഡിയോ/ടിവി പരിപാടികളിലെ അവതാരകരുമൊക്കെ നിര്‍ലോഭമായി ഉപയോഗിക്കുന്നത് കണ്ടും കേട്ടും ഉണ്ടായ നെഗറ്റീവ് എനേര്‍ജി ഇതു വായിച്ചപ്പോള്‍ പമ്പ കടന്നു.

  ReplyDelete
 36. സൂര‌ജേ
  ഒരു സംഭവവും പ്രസ്ഥാനവും ആണ‌ല്ലോ. പണ്ടാരം. വിശ്വസിയ്ക്കാനും സമ്മതിക്കൂല്ല. :))
  ബ്ലോഗിനു കണ്ണു കിട്ടാതിരിയ്ക്കാന്‍ ഒരു ഉറുക്കെഴുതിച്ചോളൂ കേട്ടോ

  ReplyDelete
 37. പ്രിയ ബൂലോകരേ, നിങ്ങളെല്ലാം അന്ധവിശ്വാസികളായി മാറിക്കൊണ്ടിരിക്കുകയാണ്. അവസാനം സൂരജും അന്ധവിശ്വാസിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

  ഇങ്ങിനെ മാറിക്കഴിഞ്ഞവര്‍ക്കായും ഇനി മാറാന്‍ പോകുന്നവര്‍ക്കായും കെട്ടാന്‍ ഒരു യന്ത്രം ഞാന്‍ രൂപകല്പന ചെയ്തു. അന്ധവിശ്വാസനിരാകരണയന്ത്രം. ആവശ്യമുള്ളവര്‍ ഇവിടെ വരിക. ഇത് ധരിക്കുന്നവര്‍ക്ക് അന്ധവിശ്വാസങ്ങളില്‍ നിന്ന് മുക്തി നേടാനാകും...  ഓ.ടോ. സൂരജ് നന്നായിരിക്കുന്നു. ഇടക്ക് ഇത്തരം സൂത്രപ്പണികളും വേണം. ഞാന്‍ കണ്ടിരുന്നില്ല ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്.

  ReplyDelete
 38. സൂപ്പര്‍ ഹാസ്യം.
  തിരോന്തൊരത്തുകാരന്‍ ആ, ജനപ്രിയ ഏഷ്യാനെറ്റുകാരന്‍, ആറ്റുകാല്‍ കൃഷ്ണനെ വെച്ചു ഇതൊന്നു മാര്‍ക്കറ്റ് ചെയ്യിച്ചൂടെ....എത്ര ഫോണ്‍വിളികളാ ഞായറാഴ്ച രാവിലെ രാവിലെ അങ്ങേരു അറ്റന്ഡ്‌ ചെയ്യുന്നേ.........

  ReplyDelete
 39. ഹ..ഹ നിങ്ങള്‍ എന്തിനാ ഒരു ലക്ഷം രൂപ കൊടുക്ക്കുന്നെ........ ഈ യന്ത്രം ചൈനക്കാര്‍ ഉണ്ടാക്കുന്നുണ്ട് വെറും 99 രൂപ 25 പൈസ ഒരു ലാപ്‌ ടോപ്‌ ഫ്രീ .... ഒരുലക്ഷം കൊടുത്ത് വെടിച്ചവര്‍ ഗോവിന്ത :വെടിക്കുന്നവന്റെ വട്ടുമാരുമോ .....?

  ReplyDelete
 40. എന്റെ പൊന്നേ, ഇത് സര്‍ക്കാസമാണെന്ന് ഒരു കുറിപ്പ് പോസ്റ്റില്‍ തന്നെ എവിടെയെങ്കിലും ഒന്ന്‍ തിരുകിവെക്കണേ. അത് പോലും മനസിലാകാത്ത ഷെയര്‍ ചെയ്യുന്ന അണ്ണന്‍മാര്‍ ഉള്ള നാടാ ഇത്

  ReplyDelete