ആരോഗ്യമന്ത്രിക്ക് ഒരു സംഘം ഡോക്ടര്‍മാരുടെ തുറന്ന കത്ത്

 
ബഹുമാനപ്പെട്ട സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി അറിയുവാന്‍,

രോഗനാളുകളില്‍ ഇവിടുത്തെ സാധാരണക്കാരന്റെ ചികിത്സാവഴിയിലെ അവസാനത്തെ ആശ്രയമാണ് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. വൈദ്യശാസ്ത്ര മികവിന്റെ പുത്തന്‍ തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതിലുപരി സാധാരണ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതും മെഡിക്കല്‍ കോളജുകളുടെ സ്ഥാപന ദൌത്യത്തില്‍പ്പെടുന്നു. നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സാ വൈദഗ്ധ്യവും സാങ്കേതികത്തികവും നാം അവിടെ പ്രതീക്ഷിക്കുന്നു. എന്നാല്‍, മറ്റ് വന്‍കിട ആശുപത്രികളോട് കിടപിടിക്കുന്ന സൌകര്യങ്ങളും മനുഷ്യ വിഭവ ശേഷിയുമുണ്ടായിട്ടും പ്രതിസന്ധിയുടെ നാളുകളില്‍ നമ്മുടെ ആരോഗ്യ മേഖലയുടെ നട്ടെല്ലായി വര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആവുന്നുണ്ടോ?

രണ്ടുവര്‍ഷം മുന്‍പ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിലനിന്നിരുന്നപ്പോഴുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാഹചര്യങ്ങളിലേക്ക് ഞങ്ങള്‍ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.

ഇവിടെ ഒ.പി വിഭാഗത്തിലെ ഇരുണ്ട ഇടുങ്ങിയ ഇടനാഴികളില്‍ ക്ഷമാപൂര്‍വ്വം, സഹിഷ്ണുത യോടെ രോഗത്തിന്റെ അടങ്ങാത്ത വേദനയും പേറി ക്യൂ നില്‍ക്കുന്നവര്‍, ദുര്‍ഗന്ധം വമിക്കുന്ന ടോയ്ലെറ്റുകള്‍ക്ക് സമീപം ഒടിഞ്ഞ എല്ലുമായി സസുഖം ഉറങ്ങുന്നവര്‍, കുടുംബത്തില്‍ അവശേഷിക്കുന്ന അവസാനത്തെ സമ്പാദ്യമായ കെട്ടുതാലിയും വിറ്റ് ഡോക്ടര്‍മാര്‍ക്കും, അറ്റന്‍ഡര്‍മാര്‍ക്കും കൈക്കൂലി കൊടുത്ത് ചികിത്സ തേടാന്‍ ശ്രമിക്കുന്നവര്‍, നട്ടെല്ലൊടിഞ്ഞ് അനങ്ങാന്‍ പറ്റാതെ ജീവഛവമായി കിടക്കുന്ന ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും പോറ്റാന്‍ സ്വയം വില്‍ക്കപ്പെടുന്ന അവസ്ഥയിലേക്ക് വലിച്ചിഴക്കപെടുന്നവര്‍, അവര്‍ നമ്മുടെ നാട്ടിലെ പട്ടിണിപാവങ്ങളാണ് സാര്‍. അവര്‍ക്ക് ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് പരാതികളോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല. ആട്ടും തുപ്പും അവഗണനയും, മനുഷ്യത്വരഹിതമായ പെരുമാറ്റവും അവര്‍ നിശ്ശബ്ദം സഹിക്കുന്നു. ആശുപത്രിക്കു ചുറ്റും കൂണുപോലെ പടര്‍ന്ന് പിടിച്ചിട്ടുള്ള സ്കാന്‍ സെന്ററുകളുടെ അടുക്കലേക്കും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അടുക്കലേക്കും കമ്മീഷന്‍ അടിസ്ഥാനത്തില്‍ രോഗികളെ പിടിച്ചു നല്‍കുന്ന ഏജന്റുമാരുടെ ചൂഷണങ്ങള്‍ക്ക് വിധേയമായും രോഗം ഭേദമായാലും, രോഗി മരിച്ചാലും നന്ദി പറഞ്ഞുകൊണ്ട് വിദ്വേഷമില്ലാതെ അവര്‍ പടിയിറങ്ങും. എന്തുകൊണ്ടാണവരിങ്ങനെ എന്ന് അങ്ങ് അറിയേണ്ടതുണ്ട്. അവര്‍ക്ക് ആശ്രയിക്കാന്‍ വേറെ ഇടമില്ലായിരുന്നു. ജീവിതത്തിന് നേരെ തുറിച്ചു നോക്കുന്ന രോഗത്തിനും മരണത്തിനുമിടയിലുള്ള ഏക കച്ചിതുരുമ്പാണ് ഈ ആതുരാലയമെന്നവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ വേദനയുടെ ആഴങ്ങളില്‍ നിന്ന് അറിയാതെ ഉയരുന്ന പ്രതിഷേധത്തിന്റെ ഞരക്കം പോലും, ന്യായമായും കിട്ടേണ്ട ചികിത്സയെ പോലും തങ്ങളില്‍ നിന്ന് അകറ്റുമെന്നും അത് ജീവിതത്തിന്റെ അവസാനമാണെന്നും അവര്‍ തിരിച്ചറിഞ്ഞിരുന്നു.

വാര്‍ഡുകളില്‍ കിടക്ക കിട്ടാന്‍ മാത്രമല്ല നിലത്തു കിടക്കാന്‍ പോലും ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കേണ്ട അവസ്ഥ. ഓപ്പറേഷന്‍ ചെയ്ത് കിട്ടണമെങ്കില്‍, ഡയാലിസിസിനും ആന്‍ജിയോഗ്രാമിനും ഐ.സി.യൂവില്‍ കിടത്താനും സൌജന്യ നിരക്കില്‍ പരിശോധന നടത്താന്‍ തുടങ്ങി എന്തിനും ഏതിനും കൈക്കൂലി... ഈ കൈക്കൂലി നല്‍കലിന് നാം നല്‍കിയ ഓമനപ്പേരായിരുന്നു സ്വകാര്യ പ്രാക്ടീസ്. ഓപ്പറേഷന്‍ ചെയîപ്പെടേണ്ടവരുടെ ലിസ്റ്റുകളില്‍ പേവാര്‍ഡുകളില്‍ നിന്നുള്ള ഏമാന്‍മാരുടെ പേരുകള്‍ മാത്രം. കൈക്കൂലി നല്‍കാത്ത പാവപ്പെട്ടവന് മാസങ്ങളോളം വാരാന്തയിലെ തറയില്‍ കിടന്നാലും വേണ്ട ചികിത്സ ലഭിക്കില്ല.

ഇന്ന് സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. ഓ.പി വിഭാഗത്തിലും ഐ.പി വിഭാഗത്തിലും എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളിലും മുന്‍പത്തെക്കാളേറെ രോഗികള്‍ (പട്ടിക). ഏറ്റവും ശ്രദ്ധേയമായ വസ്തുത കഴിഞ്ഞ ഒന്നര വര്‍ഷമായി മെഡിക്കല്‍ കോളേജിലെത്തുന്ന ദരിദ്ര (BPL) രോഗികളുടെ എണ്ണം ഗണ്യമായി കൂടി എന്നുള്ളതാണ്‌. മുന്‍പ് പത്ത് മുതല്‍ പതിനഞ്ച് ശതമാനമായിരുന്ന അവര്‍ ഇന്ന് 40 മുതല്‍ 60 ശതമാനം വരെയായി. ഒരിക്കല്‍ അപ്രാപ്യമായിരുന്ന ചിലവേറിയ ചികിത്സകള്‍ ഇന്നവര്‍ക്ക് പ്രാപ്യമായിരിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ഒന്നര മുതല്‍ രണ്ട് ലക്ഷം രൂപവരെ ചിലവ് വരുന്ന സന്ധി മാറ്റിവക്കല്‍ ശസ്ത്രക്രിയ പോലും ഇന്നിവര്‍ക്ക് ലഭ്യമാണ്. ഡയാലിസിസും ആന്‍ജിയോപ്ലാസ്റ്റിയും മസ്തിഷ്ക ശസ്ത്രക്രിയകളും കൈക്കൂലി നല്‍കിയില്ലെങ്കിലും കാലവിളംബം കൂടാതെ തന്നെ നടക്കുന്നു അത്യാഹിത വിഭാഗത്തില്‍ എത്തുന്നവരില്‍ മിക്കവര്‍ക്കും അന്ന് തന്നെ ശസ്ത്രക്രിയ നടക്കുന്നു.2009
2010
2011
പ്രതിദിന ഒ.പി (ശരാശരി)
1240
1474
1660
ആദ്യ നാലുമാസത്തെ ഒ.പി (ശരാശരി)
സര്‍ജറി
13150
15172
16468
ഓര്‍ത്തോപീഡിക്സ്
19131
20872
22510
മെഡിസിന്‍
17960
21126
23093
ആദ്യ നാലുമാസത്തെ ഐ.പി (ശരാശരി)
സര്‍ജറി
3745
4012
4275
ഓര്‍ത്തോപീഡിക്സ്
2650
2690
2741


ഒന്നര വര്‍ഷം മുന്‍പ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോഴുണ്ടായ പുകില്‍ പറഞ്ഞറിയിക്കാന്‍ വയ്യ. ഡോക്ടര്‍മാരുടെ ഒരു സംഘടന പറഞ്ഞു മെഡിക്കല്‍ കോളേജുകള്‍ തകരുമെന്ന്. കഴിവുള്ള ഡോക്ടര്‍മാരെല്ലാം പ്രൈവറ്റ് ആശുപത്രികളില്‍ ചേക്കേറുമെന്ന്. നോക്കാന്‍ ഡോക്ടര്‍മാരില്ലാതാകുമ്പോള്‍ രോഗികള്‍ നരകിക്കുമെന്ന് അങ്ങനെ അവരും ആശുപത്രി വിട്ടൊഴിയുമെന്ന്. ഇന്ന് എന്താണ് സ്ഥിതി? സ്വകാര്യ പ്രാക്ടീസ് നിരോധിച്ചപ്പോള്‍ 2009 ല്‍ ഉണ്ടായിരുന്നത് 552 ഒഴിവുകള്‍. ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം 2011ല്‍ 332 ഒഴിവുകള്‍. നരേന്ദ്രന്‍ കമ്മീഷന്റെ സാങ്കേതിക നൂലാമാലകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇത് നൂറില്‍ താഴെ മാത്രമാകുമായിരുന്നു. ഏറെ ശ്രദ്ധേയമായ വസ്തുത ഇന്ന് പി.എസ്.സി 10 ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ വിളിച്ചാല്‍ 9 പേരും ജോലിയില്‍ പ്രവേശിക്കും. മുന്‍പ് അത് പത്തില്‍ രണ്ടോ മൂന്നോ ആയിരുന്നു. പ്രാക്ടീസ് നിര്‍ത്തലാക്കി വളരെ ഉയര്‍ന്ന ശമ്പളം ഡോക്ടര്‍മാര്‍ക്ക് നല്‍കിയപ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനത്തിനു തയ്യാറായി. ഇന്ന് പ്രൊഫസര്‍ക്ക് ശരാശരി ഒരു ലക്ഷത്തി മുപ്പതിനായിരവും, അസ്സോസിയേറ്റ് പ്രൊഫസര്‍ക്ക് ഒരു ലക്ഷവും ശമ്പളം ലഭിക്കുന്നു. ബഹുഭൂരിപക്ഷം ഡോക്ടര്‍മാരും ഇതില്‍ സംതൃപ്തരാണ്. വൈദ്യശാസ്ത്ര ഗവേഷണ രംഗത്താകട്ടെ വളരെ ആശാവഹമായ മാറ്റങ്ങളാണ് ഉണ്ടായത്. സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിനു (SBMR) കീഴില്‍ 30-ല്‍പ്പരം പ്രോജക്ടുകളാണ് കഴിഞ്ഞ വര്‍ഷം (2010) മാത്രം ഓരോ മെഡിക്കല്‍ കോളജുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്നതിന് മുന്‍പ് ഇങ്ങനെയൊരു ചിത്രം ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു.

വാസ്തവത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘടനയും സ്വകാര്യ പ്രാക്ടീസ് തിരിച്ച് കൊണ്ട് വരണമെന്ന് ആവശ്യപെട്ടിട്ടില്ല. ഡോക്ടര്‍മാരുടെ ആവശ്യമല്ല മറിച്ച് ജനങ്ങളുടെ ആവശ്യമാണ് സ്വകാര്യ പ്രാക്ടീസ് എന്നാണ് ബഹുമാനപെട്ട് ആരോഗ്യ മന്ത്രി പറഞ്ഞത്. ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെ 1948 തസ്തികകളാണ് ആകെ ഉള്ളത്. അതില്‍ പകുതിയിലധികവും പ്രാക്ടീസ് ചെയ്യാന്‍ പറ്റാത്ത വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരാണ്. ഉദാഹരണത്തിന് അനാട്ടമി, ഫിസിയോളജി തുടങ്ങിയ ഡിപ്പാര്‍ടുമെന്റുകള്‍ പഠിപ്പിക്കാനും, ഗവേഷണം നടത്തുവാനും മാത്രമുള്ളതാണ്. ബാക്കി വരുന്ന പകുതിയില്‍ 10 ശതമാനം വരുന്ന ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് പ്രാക്ടീസ് ഉണ്ടായിരുന്നത്. അതായത് ഏറിയാല്‍ നൂറോ നൂറ്റന്‍പതോ പേര്‍. ഈ നൂറു പേരെ കാണാന്‍ കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ വീര്‍പ്പ് മുട്ടി കാത്ത് നില്‍ക്കുകയാണ് എന്ന് പറയുന്നത് കുറഞ്ഞപക്ഷം അതിശയോക്തിപരമാണ്. മാത്രമല്ല കേരളത്തില്‍ അഞ്ച് ജില്ലയില്‍ മാത്രമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉള്ളത് അപ്പോള്‍ ബാക്കിയുള്ള ജില്ലയിലെ ജനങ്ങള്‍ ഏതു ഡോക്ടറെയാണ് തങ്ങളുടെ രോഗ നിവാരണത്തിനായി ആശ്രയിച്ചിരുന്നത്. മെഡിക്കല്‍ കോളേജുകളിലെ കുറച്ച് ഡോക്ടര്‍മാരെ മാത്രമാണ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വീസിലെ മൂവായിരത്തോളം വരുന്ന വിവിധ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ മെഡിക്കല്‍ കോളേജുകളിലെ ഏതാനും ചില ഡോക്ടര്‍മാരുടെ പ്രക്ടീസ് വിലക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങളാകെ വലഞ്ഞു എന്ന് പറയുന്നതും അസംബന്ധമാണ്.

ഇനി ആര്‍ക്കൊക്കെയാണ് പ്രാക്ടീസ് ഉണ്ടായിരുന്നതെന്ന് എന്ന് കൂടി പരിശോധിക്കുന്നത് രസകരമായിരിക്കും. ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ഉണ്ടായിരുന്നത് വകുപ്പ് മേധാവികള്‍ക്കും, യൂണിറ്റ് ചീഫുമാര്‍ക്കുമായിരുന്നു. ഇവരാണ് ആരെയൊക്കെ കിടക്കയില്‍ കിടത്തണമെന്നും, ആര്‍ക്കൊക്കെയാണ് സൌജന്യങ്ങള്‍ നല്‍കേണ്ടതെന്നും, ആരെയൊക്കെയാണ് ഓപ്പറേഷന്‍ ചെയേണ്ടതെന്നും തീരുമാനിക്കു ന്നത്. ചുരുക്കത്തില്‍ ആശുപത്രിയിലെ പരിമിതമായ സൌകര്യങ്ങളുടെ വിധികര്‍ത്താക്കളാണിവര്‍. ഇവരെ വീട്ടില്‍ ചെന്ന് കാണേണ്ടതുപോലെ പോലെ കണ്ടാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. അതു കൊണ്ട് തന്നെ സ്വകാര്യ പ്രാക്ടിസ് ഇവര്‍ക്ക് കൂടുന്നതില്‍ അല്‍ഭുതമില്ല പക്ഷെ അത് അവരുടെ വൈദഗ്ധ്യമായും, വിശേഷ ബുദ്ധിയായും ചിത്രീകരിക്കരുത് എന്ന് മാത്രം. മെഡിക്കല്‍ കോളേജിലുള്ളപ്പോള്‍ കൊടികുത്തിയ പ്രാക്ടീസ് ഉണ്ടായിരുന്ന പല പ്രമുഖ ഡോക്ടര്‍മാരുടേയും സ്വകാര്യ പ്രാക്ടീസ് അവര്‍ റിട്ടയര്‍ ചെയ്യുന്നതിന്റെ അടുത്ത ദിവസം തന്നെ അവസാനിക്കുന്നതിന്റെ രഹസ്യവും ഇതു തന്നെയാണ്

സ്വകാര്യ പ്രാക്ടീസ് അവസാനിച്ചതോടെ എല്ലാ അഴിമതിയും അവസാനിച്ചുവെന്നോ കൈക്കൂലിയും സ്വജന പക്ഷപാതവും നിലച്ചുവെന്നോ എല്ലാ പ്രശ്നങ്ങളൂം പരിഹരിച്ചെന്നോ അഭിപ്രായമില്ല. പക്ഷേ ദരിദ്രരില്‍ ദരിദ്രരെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ വളരെ മെച്ചമാണ്. വീണ്ടും സ്വകാര്യ പ്രാക്ടീസ് കൊണ്ട് വരുന്നതിലൂടെ ഈ ദരിദ്ര ജനതയെ വീണ്ടും ദുരിതത്തിലാക്കരുത്. അവരുടെ അവസാന ആശ്രയവും തട്ടിപ്പറിക്കരുത്. സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ട് വന്നാല്‍ ഇവിടെയുള്ള ഈ പാവപെട്ടവര്‍ പ്രതികരികുമെന്നോ, സംഘടിച്ച് സമരം ചെയ്യുമെന്നോ ബഹുമാനപെട്ട ആരോഗ്യമന്ത്രി ഭയക്കേണ്ടതില്ല. അവര്‍ പതിവു പോലെ പുതിയ ദുരിതവും ചുമലിലേറ്റും, നിശബ്ദരായി അവരുടെ വിധിയില്‍ സമാധാനിക്കും. അങ്ങനെ പ്രതികരണശേഷി നഷ്ടപെട്ട ഒരു ജനത ആരോഗ്യകരമായി ജീവിക്കാനുള്ള അവരുടെ അവകാശങ്ങളില്‍നിന്നും സമൂഹത്തില്‍ നിന്നു തന്നെയും ബഹിഷ്‌കൃതരാക്കപ്പെടുമ്പോള്‍ അതിന് ഹേതുവായ തീരുമാനം താങ്കളുടെതായിരിക്കരുത് എന്ന് പ്രാര്‍ത്ഥിക്കുവാനേ ഞങ്ങള്‍ക്ക് കഴിയൂ. അലസവും, അവധാനതയുമില്ലാത്ത ആ തീരുമാനത്തിന് ചരിത്രം ഒരിക്കലും അങ്ങേക്ക് മാപ്പ് നല്‍കുകയില്ല.


എന്ന്,
ആത്മാര്‍ത്ഥതയോടെ,


ഒരു സംഘം ഡോക്ടര്‍മാര്‍* The above letter, shared in Fourth Estate Critique google group by Dr. Santhosh SS, Asst Prof of Orthopedics, MCH TVM is being re-published here in good faith. The statistics presented here have been accessed by Dr. Santhosh SS through RTI. Thanks to Dr. K P Aravindan for additional information on the SBMR projects issue.23 comments:

 1. ജന പക്ഷത്തു നിന്നുള്ള വിശദമായ കുറിപ്പിന് നന്ദി ,

  ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പായാലും , ആരോഗ്യമായാലും എങ്ങിനെ അഴിമതി നടത്താം എന്നത് മാത്രമാണ് അടൂര്‍ പ്രകാശിനെ പ്പോലുള്ളവര്‍ ചിന്തിക്കുന്നത് ..ഭരണവും മന്ത്രി സ്ഥാനവും എത്രകാലം ഉണ്ടാകും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ എല്ലാം വലിയ വേഗത്തില്‍ നടക്കുന്നു എന്ന് മാത്രം ..! അതിനിടക്ക് ബി പി എല്‍ കാരുടെ ആരോഗ്യ സ്ഥിതി വിവരണ കണക്കുകള്‍ നോക്കാനൊന്നും സമയം കിട്ടില്ല ... !

  നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് സ്വകാര്യ പ്രക്ടിസ് നിരോധിച്ചത് , പക്ഷെ നിരോധനം നീക്കാന്‍ ഒരു പഠനവും വേണ്ടി വരുന്നില്ല , സര്‍ക്കാര്‍ ഡോക്ടര്‍ മാരുടെ സംഘടന പ്രതിനിധികള്‍ ആരോഗ്യമന്ത്രിയെ കണ്ടുവത്രേ ..പിന്നെ എന്തിനു പഠനം, എന്തിനു താമസം ...! അതിവേഗം ബഹുദൂരം !

  ReplyDelete
 2. ചുമ്മാ ഒരു സംഘം ഡോക്ടര്‍മാര്‍ എന്നങ്ങ് പറഞ്ഞാ മതിയോ ഡാക്കിട്ടരേ... ആരൊക്കെയാ സംഘത്തിലുള്ളത്? ഇപ്രകാരമുള്ള നിരുത്തരവാദപരമായ കത്തില്‍ ഒരു സംഘം ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. ഹല്ല പിന്നെ..

  ReplyDelete
 3. എന്റെ നിസ്സാരാ തന്റെ പേര്‍ ഏതായാലും അന്വര്‍ത്ഥമായി

  ReplyDelete
 4. നിസാരന്റെ "ഒരു സംഘം ബ്ലോഗര്‍മാര്‍"ക്ക് എതിര്‍പ്പ് ഈ കത്തിന്റെ ഉള്ളടക്കത്തോടാണോ അതോ കത്തെഴുതി എന്ന് പറയുന്ന "ഒരു സംഘം ഡോക്ടര്‍മാര്‍" ആരാണെന്ന് ലിസ്റ്റ് താങ്ങാത്തതിലാണോ ? എന്താണ്‌ ഇതില്‍ "നിരുത്തരവാദപരം" ? കത്തിന്റെ മൂട്ടില്‍ ഒപ്പിടാത്തതോ ? അതോ ഒരു "സംഘം" എന്ന് പ്രയോഗിച്ചതിലൂടെ ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്റ്റീസിനെതിരാണെന്ന് "തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചു" എന്ന് താങ്കള്‍ കരുതുന്നതുകൊണ്ടോ ?

  ഉള്ളടക്കമാണ്‌ പ്രശ്നമെങ്കില്‍ അത് വിശദമായി എഴുതുക. നമുക്ക് ചര്‍ച്ച ചെയ്യാം. അതല്ല ഇതെഴുതിയ ആ "ഒരു സംഘ"ത്തെ കാണാന്‍ കിട്ടാത്തേന്റ പ്രശ്നമാണെങ്കില്‍, can't help it. ആ സംഘം അനുദിനം endorsementകളുടെ രൂപത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ലിസ്റ്റിടാന്‍ നിര്‍‌വാഹമില്ല. കത്ത് എന്‍ഡോഴ്സ് ചെയ്യുന്നവരില്‍ പോസ്റ്റിന്റെ അടിക്കുറിപ്പില്‍ പറഞ്ഞ ഡോ: സന്തോഷ്, കെ.പി അരവിന്ദന്‍ എന്നിവരെ അറിയാം. ആര്‍ വിജി മേനോന്‍ സര്‍ ഉണ്ട്, പിന്നെ എഫ്.ഇ.സി എന്ന ഗൂഗിള്‍ ഗ്രൂപ്പിലെ അനവധി ഡോക്ടര്‍മാര്‍ ഉണ്ട്. പോസ്റ്റ് പ്രസിദ്ധീകരിക്കുക വഴി ഇതെഴുതുന്നവനും കത്തില്‍ ഒപ്പിടുന്നു എന്ന് പറയാം.

  ReplyDelete
 5. കത്തില്‍ ഒപ്പിടുന്നു..

  ReplyDelete
 6. ഈ പൊതു താത്പര്യത്തിൽ എന്റെ ഒപ്പുകൂടി ഇടുന്നു.

  ReplyDelete
 7. നന്മ വറ്റാത്ത മനുഷ്യര്‍ ഇനിയും ആ രാജ്യത്തുണ്ട് എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. രോഗം വന്നു പാവപ്പെട്ടവന്‍ ചത്താലെന്താ എന്നാ മട്ടില്‍ പ്രവര്‍ത്തിക്കുന്നതാണ് സെര്‍വീസ് എത്തിക്സ് എന്നു കരുതുന്ന ഡോക്റ്റര്‍മാര്‍ക്കും, അവരെ അനുകൂലിക്കുന്ന ഭരണവര്‍ഗത്തിനുമെതിരെ എന്റെയും ശബ്ദം ചേര്‍ക്കുന്നതിനവസരമൊരുക്കിയ ഈ സംരഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്റെ പ്രണാമം.

  ReplyDelete
 8. വളരെ ഉചിതമായ letter. മനസ്സില്‍ ഇങ്ങനെ ഒരു വിചാരം ഒക്കെ ഉള്ള ഡോക്ടര്‍ മാരെ ഒക്കെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും, ഒരു action എടുക്കാന്‍ മിക്കവര്‍ക്കും മടി (ചിലപ്പോള്‍ പേടിയും) ആണ്.

  ഒന്നു രണ്ടു comments.
  1. ഇത് പോലെ ഉള്ള responses ഒരിക്കലും രാഷ്ട്രീയ പ്രേരിതം ആകരുതു. എന്റെ party അധികാരത്തില്‍ വന്നാല്‍ അവര്‍ ചെയ്യുന്ന ഒരു വൃത്തികേടിനും എതിരെ ഞാന്‍ ഒരു അക്ഷരവും മിണ്ടില്ല. എതിര്‍ party ക്കാരന്റെ ഓരോ പോളിസിയെയും അളന്നു തൂക്കി നോക്കും എന്ന attitude ഒരിക്കലും നല്ലതല്ല. ശരി ആര് ചെയ്താലും അത് ശരി തന്നെ. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ.

  2. ഇത് പോലെ ഉള്ള പ്രശ്നംങ്ങള്‍ക്ക് പരിഹാരം "working along with the ruling party" ആണ്. Opposing the ruling party may not produce results. It might give us the satisfaction that we tried. നമുക്ക് ruling പാര്‍ട്ടിയില്‍ 73 MLA മാരുണ്ട്. ആ 73 MLA മാരെയും അവരവരുടെ constituency യില്‍ ഉള്ള 2 പേര്‍ വീതം phone ഇല്‍ വിളിച്ചു ഇക്കാര്യം പറഞ്ഞാല്‍, ഇത് പോലെ ഒരു 100 letter എഴുത്തുന്നതിന്റെ effect ഉണ്ടാകും.

  ReplyDelete
 9. ജനപക്ഷത്ത്‌ നിന്ന്‌ കാര്യങ്ങളെ വീക്ഷിക്കുന്ന ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു നന്ദി

  ReplyDelete
 10. നന്നായി...
  ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍...

  ReplyDelete
 11. മനുഷ്യത്വം(?)ഉള്ള ഡോക്കിട്ടറന്മാരുള്ളതായി അറിയാമായിരുന്നു.എന്നാൽ നയപരമായ ഇത്തരം വിഷയങ്ങളീൽ സംഘടിതമായി നയം വ്യക്തമാക്കുന്നത് പുതുമയായി തോന്നി.ഡോ.ഇക്ബാൽ സാറിനെ തോല്പിച്ച എന്റെ മണ്ഡലത്തിലെ(ചങ്ങനാശേരി)മുഴുവൻ പേരേയും ഞാൻ ‘പ്രാകി’.ഡോ.സൂരജിന് അഭിവാദനം.

  ReplyDelete
 12. well done Dr.Suraj,
  I am also published a post on same subject. but your post is an outstanding one and more convincing to common people like us.

  Thanks Very much.

  ReplyDelete
 13. ഡോ.ഇക്ബാൽ സാറിനെ ഏതെങ്കിലും സുരക്ഷിത മണ്ഢലത്തിൽ നിർത്തി ജയിപ്പിച്ചു കൂടായിരുന്നൊ. വ്യതിമികവുമാത്രമല്ല വോട്ടിൽ പ്രതിഫലിക്കുന്നത്. അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളൂം അവരുടെ ജനധിപത്യത്തോടൂം ഭരണഘടനയോടും ഉള്ള വിധേയത്വവും ഒക്കെ വോട്ടീൽ പ്രതിഫലിച്ചെന്നിരിക്കും.

  സ്വകാര്യ പ്രാക്ടീസ് നിർത്തലാക്കി മുഴുവൻ സമയം മെഡിക്കൽ കോളേജിൽ പ്രയോജനപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നു.

  പക്ഷേ പോസ്റ്റിനൊപ്പം ചേർത്തിട്ടൂള്ള സ്ഥിതിവിവരക്കണക്കുകൾ സ്വകാര്യ പ്രാക്ടീസിന്റെ നിരോധനം കൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടാക്കാൻ പര്യാപ്തമാണ് എന്നു കുരുതുന്നില്ല. 2008ലെഉം 2007ലെയും കണക്കുകൾ കൂടി ചേർക്കാൻ അപേക്ഷ.

  ReplyDelete
 14. സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു സംഘം ഡോക്ടര്‍മാര്‍ക്കു എന്റെ അഭിവാദ്യങ്ങള്‍...!

  ReplyDelete
 15. @ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , ഞാന്‍ നിസ്സാരന്‍ ആണെന്ന് സമ്മതിക്കുമ്പോള്‍ താങ്കള്‍ ആരാണെന്നാണ് താങ്കളുടെ ഭാവം? താങ്കള്‍ ആരാണെന്ന് താങ്കള്‍ക്കറിയില്ലെങ്കില്‍ ഞാന്‍ ആരാണെന്ന് താങ്കള്‍ മനസ്സിലാക്കുക അപ്പോള്‍ താങ്കള്‍ക്കറിയാം താങ്കള്‍ ആരാണെന്ന്. ഒരു മുള്ളിനേക്കാളും നിസ്സാരനാണ് ഞാന്‍ :)

  @ suraj::സൂരജ് , 90 ശതമാനത്തിലധികം രോഗികള്‍ സ്വകാര്യ ആശുപത്രികളെയും ഡോക്ടര്‍മാരെയും ആശ്രയിക്കുന്ന കേരളത്തില്‍ ഗവ.ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതില്‍ തെറ്റില്ല. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ കണക്കിലെടുത്തിട്ട് മാത്രമേ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം കാച്ചാവൂ. സര്‍ക്കാര്‍ ജോലി ഇന്ന് ആ‍കര്‍ഷണീയമല്ല. സ്വകാര്യപ്രാക്ടീസ് നടത്തുന്ന ഒരു സാദാ എം.ബി.ബി.എസ്.ഡോക്ടര്‍ രണ്ട് കൊല്ലം കൊണ്ട് സാമാന്യം ഭേദപ്പെട്ട ക്ലിനിക്കോ നഴ്‌സിങ്ങ് ഹോമോ ഇവിടെ തുടങ്ങുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് ഇല്ലെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ ക്രമേണ ഡോക്ടര്‍മാരെ ലഭിക്കില്ല. ഒരു ഭിക്ഷക്കാരന്‍ പോലും ദിനേന 500ല്‍ കൂടുതല്‍ രൂപ സമ്പാദിക്കുന്ന നാടാണ് കേരളം. ഹ ഹ....

  ReplyDelete
 16. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ കണക്കിലെടുത്തിട്ട് മാത്രമേ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം കാച്ചാവൂ.

  സാറ് അഭിപ്രായം കാച്ചുമ്മുമ്പ് ഇതു തന്നെ ഒന്ന് സ്വയം പാലിച്ചാല്‍ നന്നാവും. സര്‍ക്കാര്‍ നിയമിച്ച മൂന്ന് സമിതികളെങ്കിലും ചുരുങ്ങിയത്, മെഡിക്കല്‍ കോളെജ് പ്രൈവറ്റ് പ്രാക്റ്റിസ് നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.അവരൊക്കെ "കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകള്‍ കണക്കിലെടു"ക്കാതെ കാലത്തെഴുന്നേറ്റ് തുളസിയില ഇട്ട് നോക്കിയായിരിക്കുമല്ലോ ശുപാര്‍ശ കൊടുക്കുന്നത് ! ആവൂ !

  സര്‍ക്കാര്‍ ജോലി ആകര്‍ഷണീയമല്ലെന്ന് കാച്ചുന്ന സാറ് പോസ്റ്റ് ശരിക്ക് വായിച്ച് നോക്കിയാല്‍ കൊള്ളാം. സ്വകാര്യ പ്രാക്റ്റിസ് സമൂലം നിര്‍ത്താനാണ്‌ കത്തിലാവശ്യപ്പെടുന്നതെന്നോ അല്ലെങ്കില്‍ നിലവിലെ നിരോധനമെന്നോ ഒക്കെ വിചാരിച്ച് വച്ചോണ്ടാണ്‌ സാറീ മണ്ടന്‍ ന്യായം കാച്ചിയതെങ്കില്‍, സോറി. എനിക്ക് വേറേ പണിയുണ്ട്. പോസ്റ്റ് ശരിക്ക് വായിക്ക് നിസാരന്‍. നിസാരന്‍ സാറ് പറഞ്ഞതിന് മറുപടിയൊക്കെ അതിലുണ്ട്.

  ReplyDelete
 17. ഞാന്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യുന്ന കാലത്ത്‌ കര്‍ണ്ണാടകയില്‍ മെഡിസീന്‍ മൂന്നാം കൊല്ലം പഠിക്കുന്ന- (കാശു കൊടൂത്ത്‌ പഠിപ്പിക്കുന്ന എന്നെടുത്തു പറയേണ്ടല്ലൊ) സ്വന്തം മകനെ കൊണ്ട്‌ ഒരു appendicectomy ചെയ്യിക്കുന്നു എന്റെ ബോസ്‌.
  എനിക്കെന്തു കൊണ്ട്‌ അവസരം തരുന്നില്ല എന്നു ചോദിച്ചപ്പോള്‍ - താന്‍ സര്‍ജറി specialise ചെയ്തില്ലെങ്കില്‍ എന്റെ effort വേസ്റ്റ്‌ ആകും എന്ന് എനിക്കു കിട്ടിയ ഉത്തരം.

  സാമ്പത്തികമായി താഴ്‌ന്ന നിലയില്‍ ആയതു കൊണ്ട്‌ ജീവിക്കുവാന്‍ തന്നെ ബുദ്ധിമുട്ടായതു കൊണ്ട്‌ എങ്ങനെ എങ്കിലും certificate കയ്യിലാക്കണം എന്നുള്ളതുകൊണ്ട്‌ മനസില്‍ തോന്നിയതൊന്നും പറയാന്‍ ഒത്തില്ല

  കുറെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ഫൂ. എല്ലാവരെയും അടക്കി അല്ല കേട്ടൊ നല്ല വരായ അദ്ധ്യാപകരും വളരെ അധികം ഉണ്ടായിരുന്നു . പക്ഷെ ഇതുപോലത്തെ ഒരെണ്ണമാണെങ്കിലും പോരെ നഞ്ഞെന്തിനാ നാനാഴി?

  ReplyDelete
 18. ഇതും കൂടി ഇവിടെ കിടക്കട്ടെ

  "വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
  കാരസ്കരഘൃതം ഗുല്‍‍ഗുലുതിക്തകം
  ചേരുന്ന നെയ്കളുമെണ്ണപൊടികളും
  സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
  ന്നോരോവിധം പണം കൈക്കലാക്കീടുന്നു."

  ReplyDelete
 19. പക്ഷെ ഡോക്ടര്‍മാര്‍ ഇങ്ങനെ സംഘടിക്കില്ലല്ലോ.

  ReplyDelete
 20. താണുകിടക്കുന്ന റെയിൽവേ ഗേറ്റിന്റെ അടിയിൽ കൂടി നൂണ്‌ കടക്കുന്നവരാണ്‌ നാം മലയാളികൾ. ഒരു ശരിയായ റഫൽ സമ്പ്രദായം എന്നാണാവോ നമ്മുടെ മന്ത്രിമാർ കൊണ്ടുവരാൻ പോകുന്നത് ?

  ReplyDelete