[Reposted from Google+]
ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്‌ലൻ കണ്ടത്. ആത്മാവ് എന്ന സങ്കല്പത്തെ അതിനപ്പുറത്തേക്ക് ഭൗതികവൽക്കരിക്കുക പള്ളിക്ക് സ്വീകാര്യമായിരുന്നില്ല. ഇത് മെഡിസിന് പുറത്ത്, ശാസ്ത്രത്തിനു പുറത്ത് കലയിലും മറ്റു സാംസ്കാരിക സൂചകങ്ങളിലും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതാണ് ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നത്.
മധ്യകാല യൂറോപ്പിലെ പള്ളിയുടെ വരുതിയിൽ നിന്ന ചിത്രകലാ സമ്പ്രദായത്തിന്റെ മുഖ്യ പ്രത്യേകത, ദൈവ സംബന്ധമായ വിഷയങ്ങൾ വരയ്ക്കുമ്പോൾ ഭൗതിക സംഗതികളുടെ ഛായയിലാവരുത് എന്ന നിഷ്കര്ഷയായിരുന്നു. ഇതില്നിന്നുള്ള കുതറിമാറ്റം ആയിരുന്നു ആദ്യം നവോഥാന (റനസാൻസ്) സമ്പ്രദായമായും പിന്നെ ബറോക്ക് സമ്പ്രദായമായും 14മുതൽ 17ആം നൂറ്റാണ്ട് വരെ നീണ്ട കാലം. ക്ലാസിക് ഗ്രീക്ക് റോമൻ ശൈലികളെ നിത്യജീവിത റിയലിസവുമായി വിളക്കി ചേർക്കുന്നതായിരുന്നു ഈ സമ്പ്രദായങ്ങളുടെ വിശേഷ രീതി.
ഈ നവോഥാന കാലത്ത് ക്രിസ്തുവിന്റെ ജീവകഥ അടക്കം മതസംബന്ധിയായ എല്ലാം തന്നെ പുതിയ റിയലിസ്റ്റ ശൈലിയിൽ വരയ്ക്കപ്പെട്ടു. ഉദാഹരണം ചുവടെ കാണുക. 1615ൽ ബെർനാടോ സ്‌ട്രോറ്റ്സി വരച്ച 'ഇടയാരാധന'യുടെ റിയലിസം 1340ലെ ബെർനാടോ ദാഡി വരച്ച കന്യാമറിയവും കൃസ്തുവും എന്ന ചിത്രവുമായി ഒത്ത് നോക്കൂ.
1500-1700വരെ ഉള്ള കാലം ന്യൂറോസയൻസ് ഒരു സ്വതന്ത്ര രോഗശാസ്ത്ര വിഭാഗമായി വികസിക്കുന്നതിന്റെ ആദ്യ ലക്ഷണം കാണിച്ച കാലമാണ്. റിയലിസ വിപ്ലവം ഫിലോസഫിയിലും തദ്വാരാ ശാസ്ത്രത്തിലും പ്രതിഫലിച്ച കാലം. പ്രകാശം കാണികയാണെന്ന് ഭൗതികശാസ്ത്രവും, അണുക്കൾ ആയി വസ്തുക്കളെ വിഭജിക്കാമെന്ന് രസതന്ത്രവും, മനുഷ്യനിലെ ഗുണങ്ങൾ പലതും ജന്തുക്കളും കാണിക്കുന്നുണ്ട് എന്ന, പരിണാമസിദ്ധാന്തമായി പിൽകാലത്ത് വികസിച്ച ചിന്തകളുടെ ആദ്യ തീപ്പൊരി, ജീവശാസ്ത്രവും ചിന്തിച്ച് തുടങ്ങിയ കാലം കൂടിയായിരുന്നു നവോഥാനം.
ഓക്സ്ഫോഡ് സർവ്വകലാശാലക്കുള്ളിൽ നിന്ന് സ്വതന്ത്ര പരീക്ഷണങ്ങൾക്കും ചിന്തയ്ക്കും വേണ്ടി സമയം ഉഴിഞ്ഞ് വച്ച ഒരു സംഘം വൈദ്യ/ഭൗതിക/രസതന്ത്ര വിദഗ്ധർ ആണ് ആത്മാവിനെ സംബന്ധിച്ച ആദ്യ വെടി പൊട്ടിക്കുന്നത്. തോമസ് വില്ലിസ് എന്ന, പിൽക്കാല ന്യൂറോളജിസ്റ്റുകൾക്ക് എല്ലാം മാതൃകയായ വൈദ്യൻ ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ 1660കളിൽ ഒരു നിഗമനത്തിൽ എത്തി: ആത്മാവ് മൂന്നായി പിരിഞ്ഞിരിക്കുന്നു. ആദ്യ തലത്തിൽ ഇത് ധാതുവീര്യം പകരുന്ന ഒന്നാണ്. ജന്തുശരീരങ്ങളിലും മനുഷ്യനിലും അവയവങ്ങളെ അബോധതലത്തിൽ പ്രവർത്തിപ്പിക്കുന്നത് ഈ ആത്മാവാണ്. അടുത്തത് മൃഗവാസനാവീര്യം പകരുന്ന ആത്മാവാകുന്നു. പ്രാഥമിക തലത്തിൽ ചില ചിന്തകളും ഓർമകളും കാര്യകാരണവ്യവഹാരം നടത്തലും ഒക്കെ സാധിക്കുന്നത് ഈ ആത്മാവിനെക്കൊണ്ടാണ്. ജന്തുക്കളും മനുഷ്യനും ഇതുണ്ട്. അവസാന തലത്തിലെ ആത്മാവ് മനുഷ്യന് മാത്രമുള്ള, പ്രജ്ഞാവീര്യം പകരുന്ന, ഒന്നാകുന്നു. ഇതെങ്കിലും ജന്തുക്കൾക്കില്ല എന്ന് സ്ഥാപിച്ചില്ലെങ്കിൽ പള്ളി പണിതരും എന്ന് തോമസ് വില്ലിസിന് അറിയാമായിരുന്നു. മൃഗങ്ങൾക്ക് ആത്മാവില്ല എന്ന മതപാഠം തെറ്റിക്കാൻ മാത്രം ശാസ്ത്രവും ഫിലോസഫിയും ഇന്നത്തെ പോലെ സ്വതന്ത്രമല്ലല്ലോ അന്ന്. രക്തത്തിൽ ദീപമായി ജ്വലിക്കുന്ന ധാതുവീര്യത്തെ ഹൃദയം മിടിപ്പ് വഴി തലച്ചോറിൽ എത്തിക്കുന്നു, അവിടെ അത് മൃഗവാസനയായി മാറുന്നു, എന്നിട്ട് മസ്തിഷ്കത്തിന്റെ അധോഭാഗങ്ങളെ ജന്തുക്കളിലെന്ന പോൽ പ്രവർത്തിപ്പിക്കുന്നു എന്നാണു വില്ലിസിന്റെ തീർപ്പ്. ഈ അധോഭാഗങ്ങളെ തടസ്സപ്പെടുത്താതെ തന്നെ പ്രജ്ഞാവീര്യം ഉന്നത ഭാഗങ്ങളിലേക്ക് ഒഴുകി മനുഷ്യന്റെ ഉന്നത ചിന്തകൾക്ക് നിദാനമാകുന്നു. നാഡീ കോശങ്ങളെയോ വൈദ്യുത മാർഗ്ഗേണ അവർ സംസാരിക്കുന്നു എന്നോ അറിവില്ലാതിരുന്ന കാലത്ത് ആത്മാവിന്റെ ത്രിത്വം വഴി വിലിസും കൂട്ടരും ഒരു കോമ്പ്രമൈസിൽ എത്തിയതാവണം.
നിത്യജീവിതത്തിന്റെ റിയലിസം ഇങ്ങനെ തുറിച്ചു നോക്കുന്ന ഒരു കാലത്തിൽ ഇരിക്കുമ്പോൾ അവനവന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് ശാസ്ത്രീയ അർത്ഥം കണ്ടെത്താൻ പരീക്ഷണനിരീക്ഷണങ്ങൾ തന്നെയേ മാർഗ്ഗമുള്ളൂ എന്ന് സ്ഥാപിക്കുക കൂടിയായിരുന്നു, നവോത്ഥാനം. ബറോക്ക് കാലമായപ്പോൾ വൈദ്യുതി എന്ന പുതിയ ഊർജ്ജം സകലതിനെയും തട്ടി മറിച്ചു. ധാതുവീര്യം എന്ന പ്രാഥമിക തല ആത്മാവിനെ കൊണ്ട് വിശദീകരിക്കാമായിരുന്ന പേശീ തല പ്രവർത്തനങ്ങളും reflex actions-ഉം ഒക്കെ വൈദ്യുതി കൊണ്ട് വിശദീകരിക്കാമെന്നായി. അല്പം കൂടി വികാസം വന്ന ന്യൂറോസയൻസ് ഈ വൈദ്യുതി വൺവേ അല്ല, ടൂ വേ ആണെന്ന് കണ്ടെത്തി. അതൊടെ ഇന്ദ്രിയവും പേശിയും മതി ആത്മാവ് വേണ്ട മിക്ക മനുഷ്യ പ്രവർത്തനങ്ങളും വിശദീകരിക്കാൻ എന്ന് വന്നു. അകത്തോട്ട് നോക്കാൻ പഠിച്ച സമൂഹത്തിനു ദഹിക്കുന്ന ഒരു വിശദീകരണം ആയിരുന്നു അത്!
Notes: A History of The Brain in Pictures എന്ന എന്റെ പ്രഭാഷണത്തിന് വേണ്ടി നടത്തിയ അന്വേഷണം ആണ് ഇതിൽ ഒരു പങ്ക്.
ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്‌ലൻ കണ്ടത്. ആത്മാവ് എന്ന സങ്കല്പത്തെ അതിനപ്പുറത്തേക്ക് ഭൗതികവൽക്കരിക്കുക പള്ളിക്ക് സ്വീകാര്യമായിരുന്നില്ല. ഇത് മെഡിസിന് പുറത്ത്, ശാസ്ത്രത്തിനു പുറത്ത് കലയിലും മറ്റു സാംസ്കാരിക സൂചകങ്ങളിലും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതാണ് ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നത്.
മധ്യകാല യൂറോപ്പിലെ പള്ളിയുടെ വരുതിയിൽ നിന്ന ചിത്രകലാ സമ്പ്രദായത്തിന്റെ മുഖ്യ പ്രത്യേകത, ദൈവ സംബന്ധമായ വിഷയങ്ങൾ വരയ്ക്കുമ്പോൾ ഭൗതിക സംഗതികളുടെ ഛായയിലാവരുത് എന്ന നിഷ്കര്ഷയായിരുന്നു. ഇതില്നിന്നുള്ള കുതറിമാറ്റം ആയിരുന്നു ആദ്യം നവോഥാന (റനസാൻസ്) സമ്പ്രദായമായും പിന്നെ ബറോക്ക് സമ്പ്രദായമായും 14മുതൽ 17ആം നൂറ്റാണ്ട് വരെ നീണ്ട കാലം. ക്ലാസിക് ഗ്രീക്ക് റോമൻ ശൈലികളെ നിത്യജീവിത റിയലിസവുമായി വിളക്കി ചേർക്കുന്നതായിരുന്നു ഈ സമ്പ്രദായങ്ങളുടെ വിശേഷ രീതി.
ഈ നവോഥാന കാലത്ത് ക്രിസ്തുവിന്റെ ജീവകഥ അടക്കം മതസംബന്ധിയായ എല്ലാം തന്നെ പുതിയ റിയലിസ്റ്റ ശൈലിയിൽ വരയ്ക്കപ്പെട്ടു. ഉദാഹരണം ചുവടെ കാണുക. 1615ൽ ബെർനാടോ സ്‌ട്രോറ്റ്സി വരച്ച 'ഇടയാരാധന'യുടെ റിയലിസം 1340ലെ ബെർനാടോ ദാഡി വരച്ച കന്യാമറിയവും കൃസ്തുവും എന്ന ചിത്രവുമായി ഒത്ത് നോക്കൂ.
![]() |
'കന്യാമറിയവും കൃസ്തുവും', ബെർനാടോ ദാഡി 1340 |
'ഇടയാരാധന', ബെർനാടോ സ്‌ട്രോറ്റ്സി 1615 |
![]() |
Dr തോമസ് വില്ലിസ് |
ഓക്സ്ഫോഡ് സർവ്വകലാശാലക്കുള്ളിൽ നിന്ന് സ്വതന്ത്ര പരീക്ഷണങ്ങൾക്കും ചിന്തയ്ക്കും വേണ്ടി സമയം ഉഴിഞ്ഞ് വച്ച ഒരു സംഘം വൈദ്യ/ഭൗതിക/രസതന്ത്ര വിദഗ്ധർ ആണ് ആത്മാവിനെ സംബന്ധിച്ച ആദ്യ വെടി പൊട്ടിക്കുന്നത്. തോമസ് വില്ലിസ് എന്ന, പിൽക്കാല ന്യൂറോളജിസ്റ്റുകൾക്ക് എല്ലാം മാതൃകയായ വൈദ്യൻ ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ 1660കളിൽ ഒരു നിഗമനത്തിൽ എത്തി: ആത്മാവ് മൂന്നായി പിരിഞ്ഞിരിക്കുന്നു. ആദ്യ തലത്തിൽ ഇത് ധാതുവീര്യം പകരുന്ന ഒന്നാണ്. ജന്തുശരീരങ്ങളിലും മനുഷ്യനിലും അവയവങ്ങളെ അബോധതലത്തിൽ പ്രവർത്തിപ്പിക്കുന്നത് ഈ ആത്മാവാണ്. അടുത്തത് മൃഗവാസനാവീര്യം പകരുന്ന ആത്മാവാകുന്നു. പ്രാഥമിക തലത്തിൽ ചില ചിന്തകളും ഓർമകളും കാര്യകാരണവ്യവഹാരം നടത്തലും ഒക്കെ സാധിക്കുന്നത് ഈ ആത്മാവിനെക്കൊണ്ടാണ്. ജന്തുക്കളും മനുഷ്യനും ഇതുണ്ട്. അവസാന തലത്തിലെ ആത്മാവ് മനുഷ്യന് മാത്രമുള്ള, പ്രജ്ഞാവീര്യം പകരുന്ന, ഒന്നാകുന്നു. ഇതെങ്കിലും ജന്തുക്കൾക്കില്ല എന്ന് സ്ഥാപിച്ചില്ലെങ്കിൽ പള്ളി പണിതരും എന്ന് തോമസ് വില്ലിസിന് അറിയാമായിരുന്നു. മൃഗങ്ങൾക്ക് ആത്മാവില്ല എന്ന മതപാഠം തെറ്റിക്കാൻ മാത്രം ശാസ്ത്രവും ഫിലോസഫിയും ഇന്നത്തെ പോലെ സ്വതന്ത്രമല്ലല്ലോ അന്ന്. രക്തത്തിൽ ദീപമായി ജ്വലിക്കുന്ന ധാതുവീര്യത്തെ ഹൃദയം മിടിപ്പ് വഴി തലച്ചോറിൽ എത്തിക്കുന്നു, അവിടെ അത് മൃഗവാസനയായി മാറുന്നു, എന്നിട്ട് മസ്തിഷ്കത്തിന്റെ അധോഭാഗങ്ങളെ ജന്തുക്കളിലെന്ന പോൽ പ്രവർത്തിപ്പിക്കുന്നു എന്നാണു വില്ലിസിന്റെ തീർപ്പ്. ഈ അധോഭാഗങ്ങളെ തടസ്സപ്പെടുത്താതെ തന്നെ പ്രജ്ഞാവീര്യം ഉന്നത ഭാഗങ്ങളിലേക്ക് ഒഴുകി മനുഷ്യന്റെ ഉന്നത ചിന്തകൾക്ക് നിദാനമാകുന്നു. നാഡീ കോശങ്ങളെയോ വൈദ്യുത മാർഗ്ഗേണ അവർ സംസാരിക്കുന്നു എന്നോ അറിവില്ലാതിരുന്ന കാലത്ത് ആത്മാവിന്റെ ത്രിത്വം വഴി വിലിസും കൂട്ടരും ഒരു കോമ്പ്രമൈസിൽ എത്തിയതാവണം.
നിത്യജീവിതത്തിന്റെ റിയലിസം ഇങ്ങനെ തുറിച്ചു നോക്കുന്ന ഒരു കാലത്തിൽ ഇരിക്കുമ്പോൾ അവനവന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് ശാസ്ത്രീയ അർത്ഥം കണ്ടെത്താൻ പരീക്ഷണനിരീക്ഷണങ്ങൾ തന്നെയേ മാർഗ്ഗമുള്ളൂ എന്ന് സ്ഥാപിക്കുക കൂടിയായിരുന്നു, നവോത്ഥാനം. ബറോക്ക് കാലമായപ്പോൾ വൈദ്യുതി എന്ന പുതിയ ഊർജ്ജം സകലതിനെയും തട്ടി മറിച്ചു. ധാതുവീര്യം എന്ന പ്രാഥമിക തല ആത്മാവിനെ കൊണ്ട് വിശദീകരിക്കാമായിരുന്ന പേശീ തല പ്രവർത്തനങ്ങളും reflex actions-ഉം ഒക്കെ വൈദ്യുതി കൊണ്ട് വിശദീകരിക്കാമെന്നായി. അല്പം കൂടി വികാസം വന്ന ന്യൂറോസയൻസ് ഈ വൈദ്യുതി വൺവേ അല്ല, ടൂ വേ ആണെന്ന് കണ്ടെത്തി. അതൊടെ ഇന്ദ്രിയവും പേശിയും മതി ആത്മാവ് വേണ്ട മിക്ക മനുഷ്യ പ്രവർത്തനങ്ങളും വിശദീകരിക്കാൻ എന്ന് വന്നു. അകത്തോട്ട് നോക്കാൻ പഠിച്ച സമൂഹത്തിനു ദഹിക്കുന്ന ഒരു വിശദീകരണം ആയിരുന്നു അത്!
Notes: A History of The Brain in Pictures എന്ന എന്റെ പ്രഭാഷണത്തിന് വേണ്ടി നടത്തിയ അന്വേഷണം ആണ് ഇതിൽ ഒരു പങ്ക്.
This comment has been removed by a blog administrator.
ReplyDelete