പ്രിയ അശോക് കര്‍ത്താ മാഷ്,Comment 1
ak said... പോസ്റ്റ് നന്നായിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്ന നൂതന ഉപകരണങ്ങളായ
മക്രോവേവ് അവനും കണ്ഡക്റ്റീവ് ഹീറ്ററും നമ്മള്‍ വിചാരിക്കുന്ന പോലെ നിര്‍ദ്ദോഷമായ
താപ ഉപകരണങ്ങളല്ല. കുറഞ്ഞപക്ഷം ഒരു വൈദ്യശാസ്ത്രജ്ഞന്റെ വീക്ഷണത്തിലെങ്കിലും. താങ്കള്‍ക്ക് ഒരു മക്രോവേവ് അവന്‍ ഉണ്ടെങ്കില്‍ ഇനി പറയുന്ന പരീക്ഷണം ഒന്നു ചെയ്തൂ നോക്കു.1.ഒരു ബ്രഡ് റ്റോസ്റ്റ് ചെയ്യാന്‍ വയ്ക്കുമ്പോള്‍ അതില്‍ ഒരു
ഉറുമ്പിനേക്കൂടി വയ്ക്കുക. താങ്കള്‍ പറയുന്ന 160 ഡിഗ്രി താപം തന്നെ നല്‍കു. പാചകം
കഴിഞ്ഞ് ഉറുമ്പിനെന്തു സംഭവിക്കുന്നു എന്ന് നിരീക്ഷിക്കുക. പാറ്റയെ ഉപയോഗിച്ചും
ഇതൊന്നു ആവര്‍ത്തിക്കുക.2.ഒരല്പം പാലോ തൈരോ അവനില്‍ വച്ച് ചൂടാക്കുമ്പോള്‍ അതിലെ
ബാക്റ്റീരിയങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് ശാസ്ത്രീയമായി നോക്കുക.ഈ
പരീക്ഷണങ്ങളുടെ ഫലം താങ്കളുടെ പോസ്റ്റുകള്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച
നല്‍കുമെന്നാണു എന്റെ വിശ്വാസം.3/2/08 11:28 PM
Comment 2
ak said... ഡോ.സൂരജ്,മൈക്രോ വേവ് അവനില്‍ ടിഷ്യൂ-ഹീറ്റിങ്ങ് വഴിയാണു ഭക്ഷണം
പാകമാകുന്നത്. അത് പോളിമറൈസ്‌ഡ് ചെയിന്‍ റീയാക്ഷനു ഇടയാക്കുന്നു. അത്
മനുഷ്യകലകളില്‍ അണുരണനമോ ആവര്‍ത്തനമോ ഉണ്ടാക്കുമ്പോള്‍.........PCR
ആവര്‍ത്തിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയണോ?താങ്കളുടെ ജിജ്ഞാസ
ഉണര്‍ത്താന്‍ ഇത്രയും മതിയാകുമെന്ന് തോന്നുന്നു....
8/2/08 7:56 PM
ഒന്നുകില്‍ താങ്കള്‍ മൈക്രോവേവ് അവനുകളെയും (micro wave oven) മൈക്രോതരംഗങ്ങളെയും കുറിച്ച് കാര്യമായ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. അല്ലെങ്കില്‍ താങ്കള്‍ ഫിസിക്സ് പഠിച്ചിട്ടില്ല. ഗൂഗിള്‍ പൊലൊരു സെര്‍ച്ച് എഞ്ചിന്‍ കൈയ്യിലുള്ളപ്പോള്‍ ഏതെങ്കിലും നല്ല ശാസ്ത്ര സൈറ്റില്‍ പോയി ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെക്കുറിച്ചും മ്യൂട്ടേഷനെക്കുറിച്ചും PCR ടെക്നോളജിയെക്കുറിച്ചും വായിക്കുന്നതു നല്ലതായിരിക്കുമെന്ന് കരുതുന്നു. തെറ്റിദ്ധാരണകള്‍ മാറ്റാം.ഏതായാലും ഇവിടെ ഓഫ് ടോപ്പിക് ആയിട്ടാണേലും ഇതുന്നയിച്ച സ്ഥിതിക്ക് ചെറിയൊരു വിശദീകരണം മാത്രം തരാം. മറുപടി നീണ്ടുപോയതുകൊണ്ടും, ഈ വിഷയത്തെ കുറിച്ച് മറ്റാളുകള്‍ക്കു ചിലപ്പോള്‍ സംശയം ഉണ്ടാകാം എന്നതു കൊണ്ടും എല്ലാവര്‍ക്കും ഉപകാരപ്രദമാകട്ടെ എന്ന താല്പര്യത്തോടെ ഇവിടെ ഇതു പോസ്റ്റായി ഇടുന്നു.
1. മൈക്രോ തരംഗങ്ങള്‍ വളരെ വളരെ ഊര്‍ജ്ജം കുറഞ്ഞ (ഏതാണ്ട് 2450 മെഗാ ഹെര്‍ട്സ് മാത്രമുള്ള ഫ്രീക്വന്‍സി) തരംഗങ്ങളാണ്. അവ കോശത്തിനുള്ളില്‍ കടന്ന് ജനിതക വസ്തുക്കളേയോ പ്രോട്ടീനുകളെയോ ഇഴപൊട്ടിച്ച് മ്യൂട്ടേഷനുണ്ടാക്കുകയില്ല. അത്തരം പ്രശ്നങ്ങള്‍ കാണിക്കുന്നത് അയോണൈസിംഗ് റേഡിയേഷനുകള്‍ (ionizing rays) എന്നറിയപ്പെടുന്ന ചില ഫ്രിക്വന്‍സി (ഊര്‍ജ്ജം) കൂടിയ തരം ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളാണ്. ഉദാഹരണം - എക്സ് റേ, കോസ്മിക് റേ എന്നിവ.
2. ടിഷ്യൂ ഹീറ്റിംഗ് വഴിയാണ് മൈക്രോ വേവ് ഭക്ഷണം പാകം ചെയ്യുന്നത് എന്ന് താങ്കള്‍ പറഞ്ഞു. എങ്ങനെയാണ് ടിഷ്യൂവിനെ ‘ഹീറ്റ്’ചെയ്യുന്നതെന്ന് അറിയാമോ ? പറഞ്ഞുതരാം : മൈക്രോ തരംഗങ്ങള്‍ ഭക്ഷണത്തിലെ വെള്ളത്തിന്റെ കണികകളെ (water molecules-നെ) ഒരു കാന്തത്തിന്റെ സൂചിയെ പോലെ വട്ടം ചുറ്റിക്കുന്നു. മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു (ഇതിനെ Water Dipole എന്ന് പറയും). ഈ Water Dipole മൈക്രോതരംഗവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ചൂടുകാരണം ഭക്ഷണം പാചകം ചെയ്യപ്പെടുന്നു. വെള്ളത്തിന്റെ മോളിക്യൂളുകളെ മാത്രം ആശ്രയിച്ച് ചൂടുല്‍പ്പാദിപ്പിക്കുന്നതിനാലാണ് മൈക്രോ വേവ് അവനുകളില്‍ വയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് ചൂടാകാതിരിക്കുന്നത്. (ഭക്ഷണത്തിന്റെ ചൂട് ഒരല്പം സ്പര്‍ശനത്തിലൂടെ പകര്‍ന്നു കിട്ടുന്നതുകൊണ്ട് മാത്രമാണ് പാത്രങ്ങള്‍ അവനില്‍ ചൂടാകുക.)
3. ഇനി ഈ ചൂടാകല്‍ കോണ്ട് കോശങ്ങളില്‍ എന്തു സംഭവിക്കുമെന്നോ ? അതറിയാന്‍ ഒരു മുട്ട സാദാ സ്റ്റൌവില്‍ വച്ച് പുഴുങ്ങുമ്പോള്‍ എന്തുണ്ടാകുമെന്ന് മനസ്സിലാക്കിയാല്‍ മതി. മുട്ടയിലെ പ്രോട്ടീന്‍ കൂടുതലുള്ള ഭാഗമായ ദ്രാവക ഭാഗം protein coagulation വഴി വെളുത്ത് കട്ടിയുള്ള വെള്ളക്കരുവാകുന്നു. കൊളസ്ട്രോള്‍ കൂടിയ മഞ്ഞ ഭാഗം കൊയാഗുലേഷന്‍ വഴി മഞ്ഞക്കരുവും ആകുന്നു. ഇവിടെയൊന്നും ഒരു മ്യൂട്ടേഷനും നടക്കുന്നില്ല. വെറും ചൂടിന്റെ ഇഫക്റ്റ് മാത്രമാണുള്ളത്. മാംസം മാത്രമല്ല പച്ചിലയും വേരും കിഴങ്ങുമൊക്കെ ഇങ്ങനെ പാചകം ചെയ്യുന്ന വേളയില്‍ ചൂടുകൊണ്ട് രാസഘടന മാറി കട്ടിയുള്ളതോ മൃദുവായതോ ഒക്കെയാവുന്നു. അവിടെയൊന്നും മ്യൂട്ടേഷന്‍ നടന്ന് താങ്കള്‍ പറയുമ്പോലെ PCR റിയാക്ഷനൊന്നും ഉണ്ടാകുന്നില്ല.
ഭക്ഷണം മൈക്രോ വേവ് അവനില്‍ പാകം ചെയ്താലും നേരിട്ട് സ്റ്റൌവിലോ അടുപ്പിലോ വച്ച് പാകപ്പെടുത്തിയാലും ഭക്ഷണത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ. അതില്‍ ഒരു പോളിമെറേയ്സ് ചെയിന്‍ റിയാക്ഷനും (PCR) ഇല്ല.
4. പോളിമെറേയ്സ് ചെയിന്‍ റിയാക്ഷന്‍ (PCR) എന്നതു എന്താണെന്ന് താങ്കള്‍ക്കറിയാമോ എന്ന് ഈ ചോദ്യത്തില്‍ നിന്നും ഞാന്‍ സംശയിക്കുന്നു. അടിസ്ഥാനപരമായി PCR എന്നത് ഡി.എന്‍.ഏ മാലകളുടെ കോപ്പികള്‍ വേഗം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശാസ്ത്രീയ ലാബോറട്ടറി ടെക്നിക്ക് മാത്രമാണ്.
ഉദാഹരണത്തിന് ഒരു ചെറിയ കഷണം ഡി.എന്‍.ഏ എന്റെ കൈയ്യില്‍ ഉണ്ടെന്നു കരുതുക. (ഒരു വൈറസിന്റെയോ ഒരു ബാക്ടീരിയത്തിന്റെയോ ജനിതക വസ്തു).എനിക്ക് എന്തെങ്കിലും പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കണം എങ്കില്‍ ഇതിന്റെ കുറച്ചു കോപ്പികള്‍ (പകര്‍പ്പുകള്‍) എനിക്കു വേണം.അപ്പോള്‍ ഈ ചെറിയ കഷണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ ഡി.എന്‍.എ യുടെ കോപ്പികളെടുക്കാനാണ് PCR വിദ്യ ഉപയോഗിക്കുക. ആദ്യമായി ഒരു നിശ്ചിത ചൂടില്‍ PCR-നായി തയാറാക്കിയ യന്ത്രത്തില്‍ (ടെമ്പോ സൈക്ലര്‍) നമ്മുക്ക് കോപ്പികളെടുക്കേണ്ട ഡി.എന്‍ ഏ കഷണം ഇട്ട് തിളപ്പിക്കുന്നു. ഡി.എന്‍.ഏക്ക് രണ്ട് ഇഴകളാണ് ഉള്ളതെന്ന് ഓര്‍ക്കണം. ഒരു നിശ്ചിത ചൂടില്‍ ഈ രണ്ട് ഇഴകള്‍ പിരിയും. ഇങ്ങനെ പിരിഞ്ഞ ഇഴകളില്‍ ഓരോന്നില്‍ നിന്നും ഓരോ കുട്ടി ഇഴകളെ ഉണ്ടാക്കുകയാണ് അടുത്ത പടി (ഇതാണ് യഥാര്‍ത്ഥ ‘ഡി.എന്‍.ഏ-കോപ്പിയെടുക്കല്‍’). ഇതിനായി നമ്മുടെ ലായനിയില്‍ ഡി.എന്‍.ഏ-കോപ്പികളെടുക്കാന്‍ സഹായിക്കുന്ന ചില രാസത്വരകങ്ങള്‍ (enzymes-എന്‍സൈമുകള്‍) ഇടുന്നു. ഒപ്പം ഡി.എന്‍.ഏ നിര്‍മ്മിക്കാനാവശ്യമായ റൈബോ ന്യൂക്ലിയോറ്റൈഡ് (ribo nucleotides) ഗണത്തില്‍പ്പെടുന്ന മോളിക്യൂളുകളും. എന്‍സൈമിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള എല്ലാ അന്തരീക്ഷവും PCR-നായി തയാറാക്കിയ യന്ത്രത്തില്‍ നേരത്തേ സൃഷ്ടിച്ചിട്ടുണ്ടാകും. പുതുതായി ഉണ്ടാകുന്ന ഓരോ ഡി.എന്‍.ഏ മാലയെയും യന്ത്രത്തിലെ ലായനി വീണ്ടും ചൂടാക്കി ഇഴപിരിക്കുന്നു. ഇങ്ങനെ പിരിഞ്ഞു മാറുന്ന ഇഴകളോരോന്നില്‍ നിന്നും എന്‍സൈമുകള്‍ പുതിയ ഡി.എന്‍.ഏ മാലകളുണ്ടാക്കിയെടുക്കുന്നു. ഇങ്ങനെ നമുക്കാവശ്യമുള്ളത്രയും കോപ്പികള്‍ എടുക്കുന്നതിന് PCR യന്ത്രം സഹായിക്കുന്നു.
അശോക് കര്‍ത്താ മാഷേ, ഇനി പറയൂ എന്തുതരം PCR റിയാക്ഷനാണ് മൈക്രോവേവ് അവനില്‍ നിന്നുള്ള തരംഗങ്ങള്‍ ഏറ്റാല്‍ നമ്മുടെ കോശങ്ങളില്‍ ഉണ്ടാകുന്നത് ?
5. ഇനി അങ്ങ് പറയും പോലെ മൈക്രോവേവ് അവനിലെ ഭക്ഷണത്തില്‍ ചൂടേറ്റ് മ്യൂട്ടേഷന്‍ വരുമെന്നു തന്നെ ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നുവച്ച് ആഹാരത്തിലെ ഈ മ്യൂട്ടേഷന്‍ കഴിക്കുന്നവന്റെ ശരീരത്തില്‍ അതുപോലെ പ്രവേശിക്കും എന്നാണോ അങ്ങ് പറയുന്നത് ? എങ്കില്‍ ദഹനപ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയായേ അതിനെ കാണാനാവൂ.
ദഹിച്ചു കഴിഞ്ഞ ഏതൊരു ഭക്ഷണ പദാര്‍ത്ഥവും മാംസ്യമോ (പ്രോട്ടീന്‍), അന്നജമോ(കാര്‍ബോഹൈഡ്രെറ്റ്), കൊഴുപ്പോ (ഫാറ്റ്), റൈബോ ന്യൂക്ലിക് ആസിഡുകളോ (ജനിതകവസ്തുവിന്റെ പ്രധാനഘടകം) ഒക്കെയായിട്ടാണ് വയറിലേയും കുടലിലേയും കോശങ്ങളിലൂടെ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്. അല്ലാതെ ക്യാരറ്റ് കഴിക്കുന്നവന്റെ രക്തത്തിലോ കോശങ്ങളിലോ ക്യാരറ്റ് അങ്ങനെതന്നെ കഷ്ണങ്ങളായി കിടന്ന് ഒഴുകുകയൊന്നുമില്ല. അതുകൊണ്ടു തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തു മ്യൂട്ടേഷനുണ്ടേലും, എന്തു ജനിതക വൈകല്യം ഉണ്ടേലും അതൊന്നും ദഹനപ്രക്രിയകഴിഞ്ഞ് ശരീരത്തില്‍ ആഗിരണം ചെയ്യുന്ന വസ്തുക്കളില്‍ ഉണ്ടാവില്ല. (ദഹനത്തെക്കുറിച്ച് വളരെ ലളിതമായും ഭംഗിയായും സുകുമാരന്‍ സര്‍ ഇവിടെ വിവരിച്ചിരിക്കുന്നത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം. )
6. മൈക്രോ വേവ് അവനുകള്‍ ഇറങ്ങിയകാലം മുതല്‍ ഇതുപോലുള്ള ഒട്ടേറേ തെറ്റിദ്ധാരണകള്‍ അവയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരുപാട് ചവറ് ഈ-മെയിലുകള്‍ ഇതേക്കുറിച്ച് അനാവശ്യഭീതി പരത്തിക്കൊണ്ട് കറങ്ങിനടക്കുന്നുമുണ്ട്. അതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ഫിസിക്സ് അറിഞ്ഞാല്‍ മതി !
7. മൈക്രോവേവ് അവനുകളില്‍ നിന്നും പുറത്തേയ്ക്ക് മൈക്രോ തരംഗങ്ങള്‍ വരാതിരിക്കാനായി ഒട്ടേറെ സുരക്ഷാക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതു മ്യൂട്ടേഷന്‍ ഭയന്നിട്ടൊന്നുമല്ല. മറ്റേതൊരു ഭക്ഷണവസ്തുവും ചൂടാകുന്നതുപോലെ മനുഷ്യശരീരവും ശക്തിയേറിയ മൈക്രോ വേവുകള്‍ ഏറ്റാല്‍ പൊള്ളും. അത് അബദ്ധത്തില്‍ സംഭവിക്കാതിരിക്കാനാണ് അവനുകളുടെ വാതില്‍ വളരെ സുരക്ഷിതമായ രീതിയില്‍ അടയ്ക്കാനും തുറക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്ന നിഷ്കര്‍ഷ. മാത്രവുമല്ല, സ്റ്റാന്റിംഗ് വേവ് എന്ന തത്വപ്രകാരമാണ് ഇതിനുള്ളില്‍ മൈക്രോ വേവുകള്‍ ഭക്ഷണം ചൂടാക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ തരംഗങ്ങള്‍ oven-ന്റെ ഉള്ളിലെ ലോഹമതിലുകളില്‍ തട്ടി ഉള്ളിലേക്കു തന്നെ പ്രതിഫലിക്കുന്നു. അങ്ങനെ പരമാവധി തരംഗങ്ങള്‍ oven-ന്റെ ഉള്ളില്‍തന്നെ നിന്ന് ഭക്ഷണത്തെ ചൂടാക്കുന്നു. ഒട്ടും പുറത്തെ അന്തരീക്ഷത്തിലേക്ക് ലീക്ക് ചെയ്യുന്നുമില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ ലീക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പരമാവധി ഒരു ചതുരശ്ര സെന്റീമീറ്ററിന് 5 മില്ലി വാട്ട് (5 milliWatts/sq cm) എന്ന അളവില്‍ മാത്രമേ പുറത്ത് വരൂ. ഇതാകട്ടെ അവനില്‍ നിന്നും 2 ഇഞ്ച് അകലത്തിലെ കാര്യമാണ്. മൈക്രോവെവ് അവനില്‍ നിന്നും ഒരു കൈയ്യുടെ നീളത്തിന്റെയത്രയും ദൂരം മാറിനിന്നാല്‍ ഈ റേഡിയേഷന്‍ അളവ് വളരെ വളരെ കുറയുകയും ചെയ്യും. അതുകൊണ്ടുതന്നെ oven-ന്റെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നതായി കണ്ടിട്ടുമില്ല. ഒരു സാധാരണ മൊബൈല്‍ ഫോണില്‍ നിന്നുമുള്ള റേഡിയേഷന്‍ 1.6 വാട്ട് ആണ് എന്നോര്‍ക്കുക. ഇത് മൈക്രോ വേവ് അവനില്‍ നിന്നുണ്ടാകുന്നതിന്റെ 300 ഇരട്ടിക്ക് മുകളില്‍ വരും ! എന്നിട്ട് ഈയടുത്ത് പുറത്തുവന്ന 10 വര്‍ഷം നീണ്ട വലിയ പഠനങ്ങള്‍ പോലും മൊബൈല്‍ ഫോണുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നാണ് കണ്ടെത്തിയത് . അപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ കുറഞ്ഞ റേഡിയേഷന്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കാന്‍ സാധ്യതയുള്ള oven-നെ പഴിപറയുന്നത് എന്തിനാണാവോ ?
വാല്‍ക്കഷ്ണം :
ഈ പോസ്റ്റിന്റെ ലേഖകനോ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ മൈക്രോ വേവ് അവന്‍ ഉണ്ടാക്കുന്നവരുമായോ വില്‍ക്കുന്നവരുമായോ യാതൊരു ബന്ധവുമില്ല. ഈ ലേഖനം Oven കച്ചവടത്തെ പോഷിപ്പിക്കാനോ അതുപയോഗിക്കുന്നാതിനെ പ്രത്യേകിച്ചു പ്രോത്സാഹിപ്പിക്കാനോ എഴുതിയതുമല്ല !
മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് കര്‍ത്താ മാഷിനൊരു മറുപടി
ReplyDeleteമെഡിസിന്‍ @ ബൂലോകം : പുതിയ പോസ്റ്റ്
To Asok Kartha about PCR reaction;
ReplyDeleteAs Sooraj said PCR is a highly technical,expensive reaction. The enzyme used for it is heat resistant; it is not inactivated even at 95 degree C. Along with the fragment of DNA, two "primers" (short DNA pieces) which correspond to the sequences at the two ends of the DNA to be copied are added. These two primers help start the polynucleotide formation from both ends.
PCR: Polymerase Chain Reaction.
DNA polymerase used here is from a bacteria 'thermophilus'.
It seems Asok Kartha mistook PCR for "polymerization"!
Suraj
ReplyDeleteCongratz... good post. But as a spectroscopist, I should point out one error in your statement.
A molecule has electronic energy states which obeys the Born-Oppenheimer approximation
Energy(electronic states)> energy (vibrational states) > energy (rotational states).
A molecule will be excited to it's higher electronic excited state if and only if it absorbs radiation in the ultraviolet-visible region wavelength.
Each electronic state (can be represented by a Morse potential energy function/an anharmonic oscillator) can be considered as composed of a number of vibrational energy states. The spacing between successive vibrational states decreases as we go from the ground vibrational energy level (v = 0) to a higher vibrational energy level (v = 1, 2, 3...) in a particular electronic state of the molecule. When molecule absorbs infrared radiation, it will be excited to the lower vibrational state to the higher vibrational states (in most cases this takes place in the electronic ground state).
Each of these vibrational energy levels are composed of a number of rotational energy levels. The spacing between these rotational energy levels increases as we go from the lower rotational (R = 0) to a higher rotational state (R = 1,2,3...) in a particular vibrational state. Here excitation is possible only using the microwave range radiation.
According to Quantum mechanics, uv-visible radiation cannot induce vibrational and/or rotational transition, IR radiation cannot cause electronic and/or rotaional transition and microwave radiation cannot induce electronic or vibrational transition.
Come to the point:
In microwave oven, when food is exposed to microwave radiation, only very small molecules having large rotational degrees of freedom (e.g: water molecule)are excited to the higher rotational state-the biological molecules in food are far too large to be able to rotate. It is the excess rotational energy of the water molecules is re-emitted as heat when they relax back to the ground vibrational state. This heat is absorbed by the food and gets cooked. So friction of rotating water molecules with other molecules doesn't have any role here.
When there is a mutation, in most cases radical reactions are the cause. To form a radical or an electron radical, the electron or chemical moiety should be supplied with large amount of energy, which cannot be fulfilled with microwave radiation. For a chemical change, chemical bonds should either form or rupture which again requires a large amount of energy which is very much greater than the energy of microwave radiation.
So a microwave oven cannot cause mutation or chemical changes in a food system.
But don't cook microwave oven with the door of the oven opened when you are standing in front of it. Human being has lots of water molecules in the body... so take care...
പ്രിയ സൂരജ് , അശോക് കര്‍ത്തായുടെ രണ്ട് കമന്റുകളും വായിച്ച് എനിക്ക് സഹതാപം തോന്നിയിരുന്നു , കര്‍ത്തായോട് മാത്രമല്ല മുഴുവന്‍ സമൂഹത്തോടും . അറിവ് അഥവാ ജ്ഞാനം എന്നാല്‍ പൌരാണികമായ ആധ്യാത്മിക അറിവ് ആണെന്നും ശാസ്ത്രം എന്നാല്‍ നമുക്ക് വാസ്തു,ജ്യോതിഷം,ആയുര്‍വ്വേദം പോലെയുള്ള ഭാരതീയശാസ്ത്രം എന്ന ഒരു സ്വന്തം ശാസ്ത്രം ഉണ്ടെന്നും വേദങ്ങള്‍ അറിവിന്റെ അവസാന വാക്ക് ആണെന്നും മറ്റുമുള്ള ധാരണകള്‍ ആണ് ഇപ്പോള്‍ പൊതുവെ പ്രബലമായിട്ടുള്ളത് . ഇപ്പോഴത്തെ വിദ്യാഭ്യസരീതിയില്‍ സമൂഹം സയന്‍സില്‍ നിന്ന് അകന്നു പോയ ഗ്യാപ്പില്‍ ഈ അബദ്ധധാരണകള്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . സയന്റിഫിക് ഔട്ട് ലുക്ക് വളര്‍ത്തുക എന്ന നമ്മുടെ ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറുകളുടെ മതപ്രീണനങ്ങളില്‍ വിസ്മരിക്കപ്പെട്ടു പോയി . വിദ്യാഭ്യാസമുള്ളവരും ശാസ്ത്രീയവീക്ഷണങ്ങളില്‍ നിന്ന് അകന്ന് ഒരു തരം കണ്‍ഫ്യൂഷന്‍ഡ് മനസ്സിന്റെ ഉടമകളായതും അവര്‍ പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അടിമകളായിപ്പോയതും ഇക്കാലത്തിന്റെ പ്രത്യേകതകളാണ് . ബിരുദമോ അല്ലെങ്കില്‍ ബിരുദാനന്തരബിരുദമോ ,അതുമല്ലെങ്കില്‍ ടെക്‍നിക്കല്‍ ക്വാളിഫിക്കേഷനോ നേടിക്കഴിഞ്ഞാല്‍ പിന്നീട് ഒന്നും പഠിക്കാനില്ലെന്നും എല്ലാം മനസ്സിലായിയെന്നുമാണ് എല്ലാവരും ധരിക്കുന്നത് . നാം കഴിക്കുന്ന എന്തും അതേപടി ശരീരത്തില്‍ എത്തുന്നു എന്നാണ് ഉന്നത വിദ്യാഭ്യസം ഉള്ളവരും ധരിച്ചുവെച്ചിരിക്കുന്നത് . അങ്ങനെയാണ് ആയുര്‍വ്വേദകഷായം അവര്‍ക്ക് മരുന്ന് ആകുന്നത് . ആ കഷായത്തില്‍ നിന്ന് ശരിരം എന്ത് ആഗിരണം ചെയ്യുന്നു ആരും സംശയിക്കുന്നേയില്ല . ഇതൊക്കെ എഴുതാന്‍ വേണ്ടിയായിരുന്നു ഞാന്‍ എന്റെ ജനകീയശാസ്ത്രം ബ്ലോഗ് തുടങ്ങിയത് . എന്നാല്‍ എനിക്കതില്‍ താല്പര്യം നഷ്ടപ്പെട്ടു പോയി . ഒന്നും പുതുതായി സ്വീകരിക്കാന്‍ കഴിയാത വണ്ണം മനുഷ്യമനസ്സ് ഇപ്പോള്‍ മുന്‍വിധികളിനാല്‍ കട്ടിയായിപ്പോയി . ആവശ്യമുള്ളവര്‍ക്ക് അറിവ് കണ്ടെത്താന്‍ ധാരാളം സോഴ്സുകളുണ്ട് . ഞാന്‍ തന്നെ ദിവസവും ധാരാളം സൈറ്റുകള്‍ സന്ദര്‍ശിച്ച് പുതിയപുതിയ വിവരങ്ങള്‍ മനസ്സിലാക്കുകയും എനിക്ക് ഇത്രയും കുറച്ചല്ലേ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ എന്ന് അമ്പരന്നു പോവുകയും ചെയ്യുന്നു . ഞാന്‍ ഈ കമന്റ് ഇനിയും നീട്ടുന്നില്ല സൂരജ് .. പോസ്റ്റും കമന്റും വായിച്ചപ്പോള്‍ ഇത്രയും എഴുതിയെന്ന് മാത്രം !
ReplyDeleteസ്നേഹപൂര്‍വ്വം ,
വിഞ്ജാനപ്രദമായ ലേഖനത്തിനു നന്ദി
DeleteDear Suraj, very informative aricle in a simplified language. Congratulations. I also had some doubt's about microwave ovens, (but not misunderstanding). They are cleared now.
ReplyDeleteI WAS WAITING FOR THIS POST.
ReplyDeleteTHANKS.
നല്ല ലേഖനം. അറിവ് കിട്ടി. :) നന്ദി.
ReplyDeleteസൂരജേ ശാത്രപോസ്റ്റുകള്‍ എങ്ങനെ ചെയ്യണം എന്നതിന് മാതൃകയാണ് താങ്കളുടെ ഈ പോസ്റ്റ്. മറ്റ് പലരും ശ്രമിച്ചിട്ടും അത് കഴിയാതെ പോകുന്നത് അവര്‍ക്ക് ചില കാര്യങ്ങളില്‍ ആധികാരികത നല്‍കാന്‍ കഴിയാതെപോകുന്നതിനാലാണ്. ആ ഗ്യാപ്പില്‍ മറുപക്ഷം ഗോളടിക്കുകയും ബ്ലോഗ് പൂട്ടി പോകേണ്ടി വരുകയും ചെയ്യും. തുറന്ന മനസ്സോടെ വിഷയ്ങ്ങളെ കൈകാര്യം ചെയ്യുന്നതാണ് താങ്കള്‍ക്ക് വിശ്വാസീയത നല്‍കുന്നത് അത് തുടര്‍ന്നും മുന്നോട്ട് കൊണ്ടു പോകുക. തെറ്റ് പറ്റിയാല്‍ തിരുത്തു മുന്നേറുക അഭിവാദ്യങ്ങള്‍
ReplyDeleteസൂരജ്,
ReplyDeleteവിഞ്ജാനപ്രദമായ ലേഖനത്തിനു നന്ദി.
ഇപ്പോഴെങ്കിലും എന്നെ മെയിലിംഗ് ലിസ്റ്റില്‍ പെടുത്തിയത് നന്നായി. കഴിഞ്ഞ രണ്ടുപോസ്റ്റുകളും നന്നായിട്ടുണ്ട്. തുടരുക.
പിന്നെ മേലെക്കിടക്കുന്ന കമന്റുപോലെ ഒരു ചിന്ത ഇല്ലാതില്ല. ഹഹഹ.. പക്ഷെ, ആധികാരികമായി പറയാന്‍ സൂരജ് ഇവിടെ ഉള്ളപ്പോള്‍ പിന്നെന്താ പ്രശ്നം അല്ലെ. :)
സുനീഷ് പറഞ്ഞതിനു ചുവട്ടില്‍ ഒരൊപ്പ്.
ReplyDeleteഫ്രിക്ഷന്‍ ആണു മൈക്രോവേവ് അവനില്‍ ചൂടുണ്ടാക്കൂന്നതു എന്നതു ശരിയല്ല.
സുനീഷ് പറഞ്ഞ എനെര്‍ജി ഓര്‍ഡറിംഗ് നോക്കിയാല്‍ കാര്യം മനസ്സിലാകും.
ഫ്രിക്ഷന്‍ എന്നതു മൊളിക്കുലാര്‍ ലെവെലിലെ വൈബ്രേഷനായി കരുതാം. ഉദാഹരണം പറഞ്ഞാല്‍ ഒരു ഹൈഡ്രജന്‍ മോളിക്കൂളിനു ഒരു വൈബ്രേഷണല്‍ മോഡ് ഉണ്ടു. ഇനി അതിനു പാരലല്‍ ആയി കുറച്ചു അകലത്തില്‍ അതേ ലൈനില്‍ ഒരു ഹൈഡ്രജന്‍ മോളിക്കൂളും കൂടി വച്ചാല്‍ രണ്ടു മോളിക്കൂളിലെയും (അടുത്തടുത്ത) ഹൈഡ്രജനുകളുടെ (ഇന്റെര്‍ മോളിക്കുലാര്‍ ഹൈഡ്രജനുകള്‍)വൈബ്രേഷണല്‍ മോഡാണു സൂരജ് പറഞ്ഞ അര്‍ത്ത്ഥത്തിലുള്ള ഫ്രിക്ഷന്‍. ഇവയീലെ തന്നെ രണ്ടു തൊട്ടടുത്ത വൈബ്രേഷണല്‍ ലെവെലുകള്‍ക്കിടയില്‍ തന്നെ ഒട്ടനവധി റൊട്ടേഷണല്‍ എനെജി ലെവലുകള്‍ ഉണ്ടു. അതായതു ഒരു റൊട്ടേഷണല്‍ എനെര്‍ജി ലെവലില്‍ നിന്നും അടുത്ത റൊട്ടേഷണല്‍ എനെര്‍ജി ലെവെലിലേക്കു മൈക്രോവേവു ഉപയോഗിച്ചു എക്സൈറ്റേഷന്‍ നടത്തിയാലും വൈബ്രേഷണല്‍ എനെര്‍ജിക്കു ലെവല്‍ മാറുന്നുല്ല. അതായതു ഫ്രിക്ഷന്‍ ഇല്ല. 1000 രൂപയുടെകൂടെ 10 പൈസ ചേര്‍ത്താല്‍ അതു രണ്ടായിരം രൂപയിലേക്കു മാറുന്നില്ല. ആയിരത്തിന്റ്റ്റെ ലെവലില്‍ മാറ്റം വന്നാലേ ഫ്രിക്ഷണല്‍ എനെര്‍ജി ഉണ്ടെന്നു പറയാന്‍ പറ്റു. ഇതില്‍ ഫ്രിക്ഷണല്‍ എനെര്‍ജി ലെവെലിലുള്ള എനെര്‍ജി എക്സൈറ്റേഷനാണു നടക്കുന്നതെങ്കില്‍ തുടര്‍ച്ചയായി കുറേ നേരത്തെക്കുള്ള ഈ ഫ്രിക്ഷണല്‍ എനെര്‍ജി എക്സൈറ്റേഷന്‍ മോളിക്കൂളില്‍ അക്കുമുലേറ്റു ചെയ്തു വൈബ്രേഷണല്‍ ഡിസ്സൊസിയേഷനൊക്കെ നടന്ന്നു മോളിക്കൂളിലെ ഡബിള്‍ ബോണ്ടും സിംഗില്‍ ബോണ്ടുമൊക്കെ ബ്രേക്കു ചെയ്യാം.
ഇപ്പൊഴാണ് ഈ ബ്ലോഗ് കണ്ടത്. അവന്‍ ഉപയോഗിക്കുന്നെണ്ടെങ്കിലും അതിനെക്കുറിച്ച് ഇത്രയൊന്നും അറിയില്ലായിരുന്നു. നന്ദി.
ReplyDeleteInformative....thank you...
ReplyDeleteമൈക്രോവേവിനെ ഇതുവരെ സംശയത്തോടെ ആയിരുന്നു കണ്ടിരുന്നതു. ഈ ലേഖനം ഈ സാങ്കേതികത വിദ്യയെ കുറിച്ചുള്ള കുറേ അറിവു ലഭിക്കാന്‍ ഇടയാക്കി! നന്ദി
ReplyDeleteസൂരജ്,
ReplyDeleteമൈക്രോവേവ് ഓവനേക്കാള്‍ പോപ്പുലറായി ഇപ്പോള്‍ തിരുവനന്തപുരത്ത് വില്പന തുടങ്ങിയിട്ടുള്ള വേറൊരു സാധനമുണ്ട്. പല പേരിലും അറിയപെടുന്നുണ്ടെങ്കിലും, ഇലക്ട്രോ മാഗ്നറ്റിക്ക് ആക്ഷന്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് വിശദീകരണം. മൈക്രോവേവ് ഓവനേക്കാളും, കുക്കിംഗ് ഗ്യാസിനേക്കാളും ലാഭമെന്നാണ് അവകാശം. ഉപയോഗിക്കുന്ന പാത്രത്തിന്റെ അടിവശം ഫ്ലാറ്റായിരിക്കണം, അതില്‍ ഇരുമ്പിന്റെ അംശം ഉണ്ടായിരിക്കണം. ഒന്നു രണ്ട് പാത്രങ്ങളും കൂടെ തരുന്നുണ്ട്. ഒരു രണ്ടിഞ്ച് പൊക്കത്തില്‍ 12 X 10 ഇഞ്ച് വലിപ്പത്തിലുള്ള സാധനം. എവിടെ വേണോ കൊണ്ടു നടക്കാം. ആശുപത്രിയില്‍ ഇന്‍പേഷ്യന്റ് ആയിരിക്കുമ്പോള്‍ കൂടെ പൊതിഞ്ഞു കൊണ്ടുപോയാല്‍ പാചകം ചെയ്യാന്‍ എളുപ്പം. അങ്ങനെയുള്ള ഒരു ഉപകരണം ഈയിടയായി എല്ലാ എക്സിബിഷനുകളിലും കാണിക്കുന്നുന്ന്ട്. സൂരജിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?.
ഇലക്ട്രോ മാഗ്നറ്റിസം കൊണ്ട് ചൂടാകുമ്പോള്‍ അടുത്ത് നില്‍ക്കുന്ന മനുഷ്യനു എന്തെങ്കിലും ദൂഷ്യം ഉണ്ടോ. ഉപയോഗിക്കാന്‍ വളരെ എളുപ്പമെന്ന് അനുഭവം. കറക്ട് ചൂട് സെറ്റ് ചെയ്താള്‍ തുറന്ന പാത്രത്തിലാണെങ്കിലും പാല്‍ തിളച്ച് തൂകാറില്ല.
very good post. Thanks doc. :)
ReplyDeleteThere is one small correction,
ReplyDeleteIn microwave oven, when food is exposed to microwave radiation, only very small molecules having large rotational degrees of freedom (e.g: water molecule)are excited to the higher rotational state-the biological molecules in food are far too large to be able to rotate. It is the excess rotational energy of the water molecules is re-emitted as heat when they relax back to the ground "rotational" state (R = 0). This heat is absorbed by the food and gets cooked. So friction of rotating water molecules with other molecules doesn't have any role here.
chathurmanangal thanks for simplifying my explanation.
ReplyDeleteSuraj, I really appreciate your effort. Your blog is worth reading and I am a regular reader of your blog.
നല്ല ലേഖനം സൂരജ്,
ReplyDeleteമൈക്രോവേവ് അവനി ന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് ഇതുവരെ വിശദമായി അറിയാന്‍ ശ്രമിച്ചിട്ടില്ല.
ഉപകാരപ്രധമായി.
മാഷേ,
ReplyDeleteഅങ്കിള്‍ പറഞ്ഞ കാര്യം കൂടി ഒന്ന് വിശദമാക്കാമോ? ഞാന്‍ ചോദിച്ച പലര്‍ക്കും അതെങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയില്ല. ചിലര്‍ പറഞ്ഞു, ഇന്‍ഡക്ഷന്‍ ഹീറ്റിംഗ് ആണെന്ന്... അതെന്താണെന്നുതന്നെ എനിക്കു മനസിലായില്ല... ഇതുപോലെ ഒന്നു വിശദീകരിച്ച് പറയാമോ?
മൈക്രോവേവ് ഓവന്‍ അപ്പോള്‍ കുഴപ്പമില്ല, അല്ലേ? കുഴപ്പമുണ്ടെങ്കില്‍ ഉണ്ടാവട്ടെ, എന്നു പറഞ്ഞുപയോഗിച്ചുവരുന്നുണ്ട്.. ഇപ്പോള്‍. പക്ഷെ, കറന്റ് ചാര്‍ജ്ജ് അങ്കിള്‍ പറഞ്ഞ സാധനത്തിന് വളരെക്കുറവുമതി എന്നുള്ളതുകൊണ്ട് (പരസ്യം പറയുന്നത്, ദിവസം 4 മണിക്കൂര്‍ വീതം ഒരു മാസം പ്രവര്‍ത്തിച്ചാല്‍ 100വാട്ട് വൈദ്യുതിയേ ആവശ്യമായി വരൂ എന്നാണ്.) അതു മേടിച്ചാലോ എന്നൊരു ആലോചനയുണ്ട്. ഒന്നു വിശദമായി പറഞ്ഞു തരുമോ?
--
ഫിസിക്സ് പഠിക്കാത്തതില്‍ എന്റെ പരാധീന മനസിലാക്കുന്നു.
ReplyDeleteപക്ഷെ ശാസ്ത്രം എല്ലാവര്‍ക്കും ഒരുപോലെ ആണല്ലോ. അതു മനസിലാക്കുവാന്‍ സാമാന്യബുദ്ധി പോരെ? നമുക്ക് അങ്ങനെയൊന്ന് നോക്കാം.
സൂരജിനു കാര്യം വ്യക്തമായി അറിയുകയും അത് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുകയും ചെയ്താല്‍ എനിക്കെന്നല്ല ആര്‍ക്കും ശാസ്ത്രം പിടികിട്ടും. കിട്ടണം.
1 തന്മാത്രകളുടെ ഭ്രമണം കൊണ്ട് ഉണ്ടാകുന്ന ചലനോര്‍ജ്ജം താപോര്‍ജ്ജമായി പരിണമിച്ച് അരി, പാവക്കാ, മീന്‍ തുടസ്ങ്ങിയവയെ വേവിക്കുന്നതാണു അവന്റെ പരിപാടി? ശരിയല്ലെ?
ജലതന്മാത്രകള്‍ മാത്രമേ ഇങ്ങനെ ഭ്രമിക്കു? ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന താപം ഭക്ഷണത്തെ പചിപ്പിക്കുന്നു? പക്ഷെ പാത്രം ചൂടാവില്ല. എന്നാല്‍ അതിനകത്ത് കിടക്കുന്ന സാധനം ചൂടാവും?
ഇതു പാചകമായി പരിഗണിക്കാന്‍ പ്രയാസമാണല്ലോ, സൂരജേ.
സ്വതവേ ഊര്‍ജ്ജം കുറവു.2450 mh ആണു അവന്റെ പൊതു ഊര്‍ജ്ജ നില എന്ന് സൂരജ് തന്നെ പറഞ്ഞു. 'പാചക'ത്തിനു അത് മതിയാകുമായിരുന്നെങ്കില്‍ നാമെന്തിനാ കല്‍ക്കരീം, ഗ്യാസുമൊക്കെ ഉപയോഗിക്കുന്നത്? ഊര്‍ജ്ജം കൈമാറുമ്പോള്‍ അത് പൂര്‍ണ്ണമായും കൈമാറ്റം ചെയ്യപ്പെടുമോ? ഇല്ല. കുറയും. എന്ന് മാത്രമല്ല, ദുബ്ബലമായ ശ്രോതസില്‍ നിന്ന് ദുര്‍ബ്ബലമായ ഊര്‍ജ്ജമല്ലെ ലഭിക്കു? ഐന്‍സ്റ്റൈനു തെറ്റ് പറ്റിയിട്ടില്ലല്ലോ?
ഇതൊക്കെ ഒരു സാധാരക്കാരന്റെ സംശയമാണേ!
ഒരു കഷണം പൊത്തോ, രണ്ട് ചാളയോ അവനില്‍ വച്ച് ചൂടാക്കിയാല്‍ എന്താ പറ്റുക? അതിലെ ജലതന്മാത്രകള്‍ ആകെ ഭ്രമിച്ച് ചൂടാകും. കലകളിലേക്ക് ആ ചുട് പോകില്ല. പോകുന്നെങ്കില്‍ തന്നെ റേഡിയേഷന്‍ കൊണ്ട് പരിമിതമായ തോതില്‍ മാത്രം. പാത്രം ചൂടാകാത്തതിന്റെ കാര്യം അതല്യോ?
അപ്പോ നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വേകല്‍ അവിടെ നടക്കുന്നില്ല? ശരിയാണോ? തീപ്പെട്ടിക്കൊള്ളി ഉരച്ച് പിടിച്ചാല്‍ ഇരുമ്പ് വേവില്ല.
ചാളേം പോത്തും വേകുന്നതിനു പകരം ഒന്ന് വാടും. അത്രമാത്രം? ഇതാ ഞാന്‍ പറഞ്ഞത് ഇച്ചിരെ തൈരു എടുത്ത് വച്ച് ഒന്ന് പരീക്ഷിച്ച് നോക്കാന്‍. യന്ത്രം 160 ഓ 190 ഓ താപം കാണിക്കട്ടെ. ചൂട് തൈരു പുറത്തെടുത്ത് അതിലെ അണുജീവികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് നോക്കുക. ചത്തുപോയിക്കാണുമോ? മലയാളീടെ പാചകം എന്ന് പറയുമ്പോള്‍ എറച്ചി നന്നായിട്ട് വേകണം. അവന്‍ പച്ച സാധനമാ ഉപയോഗിക്കുന്നത്. വേവിച്ച സാധനം ചൂടാക്കിയല്ല തിന്നുന്നത്. ചൂടാക്കി തിന്നാനാണെങ്കില്‍ അവന്‍ മതിയാകും. സൂരജിന്റെ അഭിപ്രായം നേരിട്ടുള്ള അനുഭത്തില്‍ നിന്നാണെങ്കില്‍ മാപ്പ്. അല്ലാതെ പണ്ഡിതന്മാരുടെ അഭിപ്രായം കടമെടുത്തതാണെങ്കില്‍ അനുഭവം വ്യത്യസ്ഥമാണെന്ന് പറയേണ്ടി വരും. ഈ സംശയം തോന്നാന്‍ കാര്യം നെറ്റില്‍പ്പോയി പരതിയാല്‍ ഫിസിക്സ് പഠിക്കാമെന്ന് അഭിപ്രായപ്പെട്ടു കണ്ടത് കൊണ്ടാണു. വാദപ്രതിവാദങ്ങള്‍ നടത്താന്‍ അത് ഉപകരിച്ചേക്കും. പക്ഷെ സ്വന്തം ശരീരത്തെ തട്ടുന്ന കാര്യമാകുമ്പോള്‍ അതങ്ങനെ വിടാന്‍ പറ്റില്ല. ശാസ്ത്രം അനുഭവമാകണം. ജാര്‍ഗണാകരുത്. അവനില്‍ വേവിച്ചെടുക്കുന്ന ഒരു സാധനവും പചിക്കപ്പെട്ടതാകുന്നില്ല. അത് അനുഭവം. അതുകൊണ്ട് പക്ഷിപ്പനി ബാധിച്ച ഇറച്ചിത്തുണ്ട് അവനില്‍ ചൂടാക്കിയാല്‍ ഒരു മാറ്റവും സംഭവിക്കില്ല. എതിരഭിപ്രായമുണ്ടെങ്കില്‍ ഒരാഴ്ച അത്തരം ഇറച്ചി തിന്നു കാണിക്കാന്‍ മുന്നോട്ട് വരണം. പാശ്ചാത്യന്‍ അവന്‍ ഉപയോഗിക്കുന്നത് pre-cooked ഭക്ഷണം ചൂടാക്കാനാണു. നമ്മുടെ പാചകരീതി അവര്‍ക്കില്ല. (തുടരും)
നിങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ReplyDeleteശാസ്ത്രം ലളിതമായി എഴുതാനുളള കഴിവിന് ഡോ. സൂരജിന് അഭിനന്ദനങ്ങള്‍.
ReplyDeleteകണ്ണ് എപ്പോഴും വിവാദങ്ങളിലായതിനാല്‍ മറ്റേ തൈര് പ്രശ്നത്തിന് മറുപടി പറഞ്ഞില്ലെന്ന് തോന്നുന്നു. അതും കൂടിയായാല്‍ സംഗതി ജോര്‍!
സൂരജേ,
ReplyDeleteഞാന്‍ നേരത്തേ എഴുതിയ സാധനം Magnetic Induction cooker എന്ന പേരിലാണ് വിതരണം നടക്കുന്നത്.
ഇപ്പോള്‍ ഇതിനെപറ്റി പറയണ്ടാ. പോസ്റ്റിനുള്ള ചര്‍ച്ച മുഴുവന്‍ കഴിയട്ടേ. അതു കഴിഞ്ഞ് സമയം കിട്ടുമെങ്കില്‍ എപ്പോഴെങ്കിലും ഇന്‍ഡക്ഷന്‍ കുക്കറിനെ പറ്റിയും ഒരു ലേഖനം എഴുതിയാല്‍ നന്ന്.
ഒരു മെഡിക്കല്‍ ഡോക്ടറോട് കുക്കറിനെ പറ്റി എഴുതാന്‍ പറയുന്നതില്‍ പ്രയാസവും തോന്നുന്നുണ്ട്.
AK സാറേ,
ReplyDeleteകഴിഞ്ഞ രണ്ടു വര്‍ഷമായി, ഞാന്‍ മൈക്രോ വേവ് അടുപ്പില്‍ പാകം ചെയ്ത ഇറച്ചിയും മീനും കഴിക്കുന്നു. അതെല്ലാം നന്നായി വെന്തതുപോലെയാണ്‍ എനിക്കും കഴിച്ച മറ്റുള്ളവര്‍ക്കും അനുഭവപ്പെട്ടത്. പിന്നെ വൈകീട്ട് വീടീലെത്തുമ്പോള്‍, അതിലുവച്ചു ചൂടാക്കീ തരുന്ന ചായക്ക് തിളപ്പിച്ച വെള്ളത്തോളം ചൂടും തോന്നുന്നുണ്ട്. ഒരു പക്ഷെ എല്ലാം ഒരു തോന്നലാവുമോ?
വളരെ നന്നായി എഴുതിയിരിക്കുന്നു. നന്ദി. :)
ReplyDeleteആദ്യമായിട്ടാണീ ബ്ലോഗില്‍. ബാക്കിയൊക്കെ വായിക്കാന്‍ പിന്നെ വരാം.
നന്ദി സൂരജ്..
ReplyDeleteഅങ്കിളേ,
ReplyDeleteinduction heating എന്നത്, വ്യവസായിക ആവശ്യങ്ങള്‍ക്ക്, മുന്‍പു തന്നെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ്. Induction cooking നു ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതു തന്നെ ആണ് . ഉയര്‍ന്ന ആവര്‍ത്തിയുള്ള വൈദ്യുത കാന്തിക തരംഗങ്ങള്‍ വൈദ്യുത ചാലക വസ്തുക്കളില്‍ ഉളവാക്കുന്ന ( induce ചെയ്യപ്പെടുന്ന) വൈദുതിയാല്‍ അവ ചൂടാവുകയും, ആ താപം പാചകത്തിനു ഉപയോഗപ്പെടുത്തുകയുമാണ് Induction cooking ചെയ്യുന്നത്. Induction cooker പ്രവര്‍ത്തിക്ക ണമെങ്കില്‍ വദ്യുതചാലക വസ്തുക്കള്‍
കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ തന്നെ വേണം. പാത്രം ആദ്യം ചൂടാവുകയും ആ ചൂട് പാത്രത്തിലുള്ള വസ്തുക്കളിലേക്ക് പകരുകയുമാണ് ചെയ്യുന്നത്.
50 Hz supply frequencyയെ 40-50 kilo Hz ആക്കി മാറ്റുന്ന ഒരു സര്‍ക്യുട്ട് ആണ് Induction cooking ന്റെ പ്രധാന ഭാഗം.
പാത്രം നേരിട്ട് ചൂടാവുന്നതിനാല്‍ താപ നഷ്ടം കുറക്കാന്‍ കഴിയുമെന്നാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചൂടാക്കുന്നതിനാവശ്യമായ ഊര്‍ജ്ജം electromagnetic induction മൂലം പാത്രത്തിലേക്കു പകരുന്നതിനാല്‍ കുക്കറിനും പാത്രത്തിനുമിടയില്‍ ഉള്ള വസ്തുക്കള്‍ (അവ conducting അല്ല എങ്കില്‍) ചൂടാവുകയില്ല.
സയന്റിഫിക് ഔട്ട് ലുക്ക് വളര്‍ത്തുക എന്ന നമ്മുടെ ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറുകളുടെ മതപ്രീണനങ്ങളില്‍ വിസ്മരിക്കപ്പെട്ടു പോയി . വിദ്യാഭ്യാസമുള്ളവരും ശാസ്ത്രീയവീക്ഷണങ്ങളില്‍ നിന്ന് അകന്ന് ഒരു തരം കണ്‍ഫ്യൂഷന്‍ഡ് മനസ്സിന്റെ ഉടമകളായതും അവര്‍ പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും മുന്‍വിധികള്‍ക്കും അടിമകളായിപ്പോയതും ഇക്കാലത്തിന്റെ പ്രത്യേകതകളാണ് . ബിരുദമോ അല്ലെങ്കില്‍ ബിരുദാനന്തരബിരുദമോ ,അതുമല്ലെങ്കില്‍ ടെക്‍നിക്കല്‍ ക്വാളിഫിക്കേഷനോ നേടിക്കഴിഞ്ഞാല്‍ പിന്നീട് ഒന്നും പഠിക്കാനില്ലെന്നും എല്ലാം മനസ്സിലായിയെന്നുമാണ് എല്ലാവരും ധരിക്കുന്നത്
ReplyDeleteഇതൊന്നും കര്‍ത്താവിനു മനസ്സിലാവുമെന്നു തോന്നുന്നില്ല...ഇനി ഇതെല്ലാം മനസ്സിലായെന്നിരിക്കട്ടെ,പിന്നെ അവിടെ കര്‍ത്താവില്ല:-)
ReplyDeleteഗംഭീരന്‍ പോസ്റ്റ് !! ഇത്രയും ലളിതമായി ശാസ്ത്രം വിദ്യാലയങ്ങളില്‍ പഠിപ്പിക്കപ്പെടുന്നില്ല എന്നതാണു പ്രശ്നം...
മണിക്ക്,
ReplyDeleteസംഗതി മായയാണൊ ഉണ്മയാണൊ എന്നറിയാന്‍ താങ്കള്‍ ഒരു ഫുള്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും
ഏ കേ മാഷേ
ReplyDeleteനേരത്തേ ഒരു കമന്റിട്ടതാണ്. ഡയലപ്പം കണ്ട കാക്ക അതും കൊണ്ട് പോയി.
അതായത് പറഞ്ഞ്വന്നതെന്താച്ചാല്‍ കഴിഞ്ഞ ഒരു കൊല്ലമായി മൈക്രോവേവനില്‍ നല്ല ചമ്പാവരി കഞ്ഞിവച്ച് കുടിയ്ക്കുന്നവന്‍ എന്ന നിലയില്‍(അഹംകാരം കൊണ്ടല്ല ഗതികേട് കൊണ്ട് തന്നെയാണേ:)) ഞാനും ചിലത് പറഞ്ഞോട്ടേ
1) താപം എന്നുപറയുന്നത് ചലനത്തിനെത്തന്നെയാണ്.അതായത് ഒരു സിസ്റ്റത്തില തന്മാത്രയുടേ ശരാശരി ചലന ഊര്‍ജ്ജത്തിനെയാണ് നാം താപം എന്നു പറയുന്നത്.കൃത്യമായി പറഞ്ഞാല്‍ ഊഷ്മാവ്.
2)മൈക്രോവേവന്റെ ഊര്‍ജ്ജ കാര്യക്ഷമതയെപ്പറ്റി പറയാന്‍ ഞാനാളല്ല. പക്ഷേ പാചകത്തിന്‍ കല്‍ക്കരിയും ഗാസുമൊക്കെ ഉപയോഗിയ്ക്കുന്നത് ഭയങ്കര ധൂര്‍ത്ത് തന്നെയാണ്. കൂടുതല്‍ ഊര്‍ജ്ജവും വെറുതേ കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. അതായത് കല്‍ക്കരിയും വിറകും ഗാസുമൊക്കെ കത്തിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മുഴുവനെന്നല്ല ശകലം പോലും ഊര്‍ജ്ജം നാം പാചകത്തിനുപയോഗിയ്ക്കുന്നില്ല. പരിഷത്ത് അടുപ്പിന്റെ ഒരു ഗുണമതാണ്.പുക കുറവാണ് എന്നതുപോലെ തന്നെ ഊര്‍ജ്ജ കാര്യക്ഷമതയും കൂടുതലാണതില്‍.കുറച്ച് വിറക് മതി എന്നര്‍ഥം.ഊര്‍ജ്ജ സംരക്ഷണ നിയമമൊന്നും പാലിയ്ക്കാതിരിയ്ക്കുന്നില്ല അതില്‍.
(അവിടെ ഐന്‍സ്റ്റീന്‍ എങ്ങനെ വന്നുപെട്ടു?)
3)മൈക്രോവേവില്‍ പോത്തോ ചാളയോ ചൂടാക്കിയാല്‍ ജലതന്മാത്രകള്‍ ചൂടായാല്‍ ചാളയും ചൂടാകും. അതായത് കലകളില്‍ (ടിഷ്യൂ)ഭൂരിഭാഗവും ജലമാണ് എന്നതുകൊണ്ട് തന്നെ. ജലം വേറേ കല വേറേ അല്ല ഇരിയ്ക്കുന്നത്.ഓരോ കോശത്തിലും ജലതന്മാത്രകളുണ്ട്.പോത്തോ ചാളയോ വച്ച് ചൂടാക്കിയിട്ട് കൈ കൊണ്ടെടുത്താല്‍ എന്റെ കൈ പൊള്ളും. ചാളയ്ക്ക് പൊള്ളുമോ എന്നറിയില്ല.(വെള്ളം തിളനിലയിലെത്തുമെന്നര്‍ഥം.)
4) മൈക്രോവേവിലും പാത്രം ചൂടാകും. പക്ഷേ സാധാരണ പാചകത്തെപ്പോലെ പാത്രത്തിലെ ചൂട് കൊണ്ട് ഭക്ഷണം ചൂടാകുകയല്ല. ഭക്ഷണത്തിന്റെ ചൂട് കൊണ്ട് പാത്രം ചൂടാകുമെന്ന് മാത്രം. സാദാ പാചകത്തില്‍ പാത്രത്തിനെ ചൂടാക്കാനുള്ള ഊര്‍ജ്ജം വെറുതേ കളയുകയാണ് നമ്മള്‍. വെള്ളം വച്ചാല്‍ വെള്ളം തിളയ്ക്കും മോരു വച്ചാല്‍ മോരും. മൈക്രോ വേവില്‍ തിളയ്ക്കുന്ന വെള്ളത്തില്‍ കൈ വച്ചാലും പൊള്ളും. നൂറ് ഡിഗ്രി എത്തും എന്നര്‍ഥം.
5) സാധാരണ തിളപ്പിച്ച വെള്ളത്തില്‍ എല്ലാ അണുജീവികളും ചാകുകയില്ല. വെറുതേ തിളപ്പിച്ചാല്‍ ഇറച്ചിയില്‍ (പ്രത്യേകിച്ചും ബീഫില്‍) ഉള്ള കല്ല കരട് കാഞ്ഞിരക്കുറ്റി സിസ്റ്റ് വിര മൂര്‍ക്കന്‍ പാമ്പൊന്നും ചാവൂല്ല. വിരകളുടെ മുട്ട,ലാര്‍വ, ചിലതരം അണുക്കള്‍,ഒക്കെ ചാവാന്‍ ഓട്ടോക്ലേവ് ചെയ്യുക തന്നെ വേണം. എത്ര തിളപ്പിച്ചാലും വെള്ളം നൂറ് ഡിഗ്രിയില്‍ കൂടുതല്‍ ചൂടാവൂല്ല.ഒന്നുകില്‍ കൂടുതല്‍ നേരം(മണിക്കൂറുകള്‍) വേവിയ്ക്കുക അല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിയ്ക്കുക. അത് മൈക്രോ വേവ് അവന്റെ കുറ്റമല്ല. സാദാ തിളപ്പിയ്ക്കലിലും പാചകത്തിലും ഒക്കെ അതുതന്നെ ഗതി. അതുകൊണ്ടാണ് മെഡിയ്ക്കല്‍ ഉപകരണങ്ങള്‍ അട്ടോക്ലേവ് ചെയ്യുന്നത്.
6)മൈക്രോവേവ് അവനില്‍ വച്ച് ബ്രെഡ് ടോസ്റ്റ് ചെയ്യാന്‍ പറ്റുമോ?
7) തൈര് അവനില്‍ വച്ചാല്‍ തിളയ്ക്കും. അതേല്‍ കൈയ്യിട്ട എനിയ്ക്ക് പൊള്ളുകയും ചെയ്തു. അണുജീവിയ്ക്ക് പൊള്ളിക്കാണില്ല.ഡീനോകോക്കസ് റേഡിയോ ഡ്യൂറന്‍സ് വരെയുള്ള അണുജീവികളുണ്ട് ഈ ലോകത്ത്.:)
സൂരജ്: നല്ലപോസ്റ്റ്. ഇനിയും എഴുതുക.ഇടയ്ക്ക് കയറി എ ക്കെ മാഷിനോടുള്ള സംഭാഷണത്തിനു മാപ്പ്.
പാശ്ചാത്യരുടെ ശാസ്ത്രം നമുക്ക് ശരിയാവുകയില്ല . മൈക്രോ ഓവനെ കുറിച്ച് അനുഭവം എന്താണെന്ന് നോക്കണം . അനുഭവം ആണു യഥാര്‍ത്ഥ ശാസ്ത്രം . ഏ .കെ.മാഷ് പറയുന്നത് അദ്ദേഹത്തിന്റെ അനുഭവമാണു . അനുഭവം ഗുരുവും ശാസ്ത്രവുമാണു. ആരെങ്കിലും എഴുതിവെക്കുന്ന പുസ്തകം ക്വാട്ട് ചെയ്താല്‍ അത് അനുഭവശാസ്ത്രത്തിനു പകരമാവുമോ ?
ReplyDeleteമണിയേ,
ReplyDelete“പാത്രം ആദ്യം ചൂടാവുകയും ആ ചൂട് പാത്രത്തിലുള്ള വസ്തുക്കളിലേക്ക് പകരുകയുമാണ് ചെയ്യുന്നത്.“ ഇപ്പറഞ്ഞതും, ഞാന്‍ കണ്ടതും അനുഭവിച്ചതും തമ്മില്‍ പൊരുത്തക്കേടുണ്ട്. വെള്ളം തിളച്ചുകൊണ്ടിരുന്നപ്പോഴും പാത്രത്തിനു പറയാന്‍ വേണ്ടുന്ന ചൂടുണ്ടായിരുന്നില്ല. ഞാന്‍ ഒരെണ്ണം ഏതായാലും വാങ്ങിയിട്ടുണ്ട്, അതില്‍ പാല്‍ തിളപ്പിച്ചു. പാല്‍ തിളച്ചിട്ടും നിറഞ്ഞു തൂകിയില്ലെന്ന് മാത്രമല്ല, തിളച്ചുകൊണ്ടിരുന്ന പാത്രത്തിന് പാലില്‍ നിന്ന്നും പകര്‍ന്നു കിട്ടിയ ചൂടല്ലാതെ കൂടുതലൊന്നും അനുഭവപ്പെട്ടതും ഇല്ല. ഇനി ഇന്‍ഡക്ഷന്‍ കുക്കിംഗ് അല്ലേ അതില്‍ നടത്തതൊന്നും എനിക്കറിയില്ല. വാങ്ങുന്നതിനു മുമ്പും പാത്രങ്ങള്‍ ചൂടാകില്ല എന്ന് എന്നെ ബോധ്യപ്പെടുത്തിയിരുന്നു.
മൈക്രോവേവിന്റെ ഇടയില്‍ ഇന്‍ഡക്ഷല്‍ കുക്കിംഗ് വരുത്തിയതിനു സൂരജിനോട് ക്ഷമ.
മനുഷ്യന് അറിവ് നേടുന്ന കാര്യം വരുമ്പോള്‍ മറ്റൊന്നും നോക്കാറില്ല, വക്കാരിയേപോലെ. അതു കൊണ്ടാണിത് ചെയ്തത്.
ഐവ! സൂരജ് ഡോക്ടര്‍ക്ക് ഒരു ചക്കരയുമ്മ. ഗംഭീര പോസ്റ്റ്.
ReplyDeleteകുറെക്കാലമായിട്ട് ഒരു എല്‍.ജി ഇവിടെ വന്നപ്പിന്നെ എന്റെ കൈയ്യിലുമുണ്ട്. (പപ്പടമാത്രമാണിതില്‍ വല്ലപ്പോഴും ചുടാറ്!)
എനിക്കുള്ള രണ്ട് സംശയം - ഈയ്യിടെ ശര്‍മ്മാജി പറഞു, അങ്ങേരു ആപ്പീസില്‍ സ്റ്റീല്‍ പാത്രത്തില്‍ തന്നെയാണു ചൂടാക്കാറ് എന്ന്!. എനിക്ക് വിശ്വസിയ്കാന്‍ കഴിഞില്ല (പത്ത് നൂറു ദിര്‍ഹം മുടക്കി കുപ്പി പാത്രം ഫൈയര്‍ കിങ് മഗ് ഒക്കേ എന്നെ നോക്കി ഷെല്ഫിലിരുന്ന് ചിരിയ്കുന്നു.)അതൊണ്ട് അതൊന്ന് നോക്കാന്‍, ഞാനും സ്റ്റീല്‍ പാത്രത്തില്‍ തന്നെ ഈയ്യിടെ ചായയുണ്ടാക്കി അതില്‍ വച്ച്. മിഥുനത്തില്‍ തല ഇപ്പോ പൊട്ടിതെറിയ്കുമെന്ന് നിനച്ച് സകല ഓട്ടകളും പൊത്തിപിടിച്ച് നില്‍ക്കുന്ന മീന ഉര്‍വ്വശി സീനത്ത് ജഗതിയേ പോലെ ഞാനും നിന്നു. ഒന്നുമുണ്ടായില്ല, അത് നല്ലോണ്ണം തിളച്ച് ചായയുണ്ടായി! അപ്പോഴ് എന്താണീ എല്ലാരും പറയണത്, സ്റ്റീല്‍-മെറ്റല്‍ ഒന്നും വയ്ക്കരുതെന്ന്? വിഷമ്മായിട്ട് മാറുമോ കുക്കീത്?
(2) മൈക്രോ വേവില്‍ ചൂടാക്കിയ ഏത് സാധനവും, (തിളച്ചത്), സ്റ്റൌവില്‍ വച്ച് തിളച്ചിതിനേക്കാള്‍ വേഗത്തില്‍ ചൂടാറി പോകുന്നുതായിട്ട് എനിക്ക് തോന്നിയട്ടുണ്ട്. ഇതിനു എന്താണു കാരണം?
അംബീ കുഞേ നീ എവിടാ ഇപ്പോ? അംബീം, സൂരജും, ദേവനും, ശ്രീ അശോക് കര്‍ത്തയും, അങ്കിളും, ശ്രീ സുകുമാരന്‍സാറും എല്ലാരും കൂടി ഇത് പോലെയൊക്കെ കുറെ പോസ്റ്റുകള് ഇടുകയും, സംവാദം നടത്തുകയുമൊക്കെ ചെയ്താല്‍, പത്താം ക്ലാസ്സും ഗുസ്തീം ഒക്കെ കഴിഞിരിയ്കുന്ന ഞങ്ങളെ പോലുള്ള വീട്ടമ്മമാര്‍ക്ക് ഒരുപാട് ഇംഗ്ലീഷ് ലിങ്കില്‍ നിന്ന് കിട്ടുന്നതിനേക്കാളും എളുപ്പത്തില്‍ കാര്യങ്ങള്‍ മനസ്സില്ലാക്കം. സംവാദത്തിന്റെ ഇടയില്‍ അല്പം തമാശയും അലസോരപ്പെടുത്തുന്ന റിമാര്‍ക്കുകളും ഒക്കേനും വരുമ്പോഴ്, ആരും പ്രകോപിതരാവാണ്ടെ, ഒരു ഹെല്ത്തി സ്പിരിട്ടില്‍ എടുക്കണം. പലപ്പോഴും സൂരജ് പറയുന്നത് കേട്ട് അല്പം പ്രായക്കുടുതലുള്ളവര്‍ ഒരു അഭിമാനക്ഷതം പോലെ മനസ്സിലുള്‍കൊണ്ട് പ്രതികരിയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഒരു നേര്‍ക്ക് നേരു സംവാദം വരുമ്പോഴ്, നമ്മള്‍ പറയുന്ന വസ്തുനിഷ്ടമായ കാര്യങ്ങള്‍ ചിലരിലേയ്ക് എത്തിച്ച്, അവരുടെ വിശ്വാസങ്ങള്‍ മാറ്റി, സത്യത്തേ ഉള്‍ക്കൊള്ളിയ്ക്ക്കേണ്ടി വരുമ്പോഴ്, കടുത്ത ഭാഷയോ വിമര്‍ശനങ്ങളോ ഒക്കെ ഡോ. സൂരജ് ഒരു റ്റൂള്‍ ആയിട്ട് എടുക്കുന്നുന്ന് എന്നേ എനിക്ക് തോന്നിയട്ടുള്ളു.
സൂരജ്,അംബീടെ ഡോക്ടേഴ്സ് ഓണ്‍ലി വായിച്ച പിന്നെ രസിച്ച് വായിച്ച ചില പോസ്റ്റുകള്‍ സൂരജിന്റെ ആണു. എന്നാലും ഇപ്പൊഴുമൊരു സംശയം ബാക്കിയുണ്ട് എനിക്ക്, ഈയ്യിടെ മെഡിസിന്‍ പഠിച്ച് പുറത്തിറങിയ സൂരജ് ഇത്രമാത്രം നന്നായിട്ട് മലയാളം എങനെ കൈകാര്യം ചെയ്യുന്നു? സൂരജ് ആശയം പറഞ്, ആരെങ്കിലും എഴുതി തരുന്നതാണോ? ഈ സംശയം എനിക്ക് അംബിയോടും ചോദിയ്ക്കാനുണ്ട്.
അവനില്‍ വസ്തുക്കള്‍ ചൂടാകുന്നത് ഘര്‍ഷണം കൊണ്ടാണെന്ന് സൂരജ്. സുനീഷ് അതിനെ തള്ളിക്കളയുന്നു.അദ്ദേഹം ഒരു സ്പെക്ട്രോസ്കോപ്പിസ്റ്റാണു. സൂരജിനെ തിരുത്തിക്കൊണ്ട് സുനീഷ് പറയുന്നത്, ഘര്‍ഷണമല്ല, സ്ഥാനികോര്‍ജ്ജമാണു അവനിലെ താപ ശക്തി എന്നാണു. അതായത് ഒരു പന്ത് മുകളിലേക്കെറിഞ്ഞാല്‍, സ്വാംശീകരിച്ച കുറേ ഊര്‍ജ്ജവുമായി അത് മുകളിലേക്ക് പോകും. പിന്നെയത് താഴേക്ക് വരുമ്പോള്‍ അധികമായി എടുത്ത ഊര്‍ജ്ജം വഴിയില്‍ ഉപേക്ഷിക്കുന്നു. അതുപോലെ തന്മാത്രകള്‍ പൊന്തിച്ചാടിയിട്ട് താഴെക്കുവരുമ്പോള്‍ ഉപേക്ഷിക്കുന്ന ഊര്‍ജ്ജമാണത്രെ അവനിലെ താപ സ്ത്രോതസ്സ്. എല്ലാ തന്മാത്രകളും അങ്ങനെ പൊന്തിച്ചാടില്ല. ഹിഡുംബന്മാരൊക്കെ അനങ്ങാതെ നിക്കും. അപ്പോള്‍ ഒരു സംശയം? ആ ചൂട് പകര്‍ന്നു പോകുന്നത് കണ്ടക്‍ഷന്‍ വഴിയാ? അതോ തരംഗ താപനമോ?. ഇതാണീ ശാസ്ത്രത്തിന്റെ കുഴപ്പം. ഒരാള്‍ ഒന്നു പറഞ്ഞുകഴിഞ്ഞാല്‍ ഉടന്‍ വേറൊരാള്‍ വന്ന് വേറൊന്ന് പറയും. ഏതാണു വിശ്വസിക്കണ്ടതെന്ന് നമ്മള്‍ കണ്‍ഫൂഷനില്‍ ആകുകയും ചെയ്യും. ശാസ്ത്രം സത്യത്തെ വെളിവാക്കുന്നു എന്നൊക്കെയുള്ള സങ്കല്‍പം പഴയതാണല്യോ? ഒരനുഭവത്തിനു രണ്ട് സത്യമുണ്ടാകാന്‍ പറ്റുമോ? സൂരജ് ഘര്‍ഷണമാണു താപസ്ത്രോതസ്സ് എന്ന് വിചാരിച്ച് നമ്മോട് അവന്റെ ശാസ്ത്രം നമുക്ക് വിവരിച്ചു തന്നു.ഉടന്‍ തന്നെ സുനീഷിന്റെ മറുവാദം വന്നു. അടിസ്ഥാനത്തില്‍ തന്നെ സൂരജിനു തെറ്റിയോ? വേണ്ടത്ര ഫിസിക്സ് പഠിച്ച സൂരജിനേപ്പോലെ ഒരാള്‍ ഇങ്ങനെ ഒരു ഒരു പ്രമാദം കാണിക്കുമെന്നു വിശ്വസിക്കാമോ? അപ്പോള്‍ ഇനി സുനീഷ് പറയുന്നതാകുമോ തെറ്റ്? ഒരു നാലാം ക്ലാസുകാരന്റെ സംശയമാണേ? രണ്ട് ശാസ്ത്രജ്ഞന്മാര്‍ക്ക് ഒരേപോലെ അഭിപ്രായം ഇക്കാര്യത്തിലില്ലേ? രണ്ട് വ്യക്തികള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് അഭിപ്രായം. അപ്പോള്‍ ഇതിന്റെ നിജസ്ഥിതി അറിയണമെങ്കില്‍ എന്താണു മാര്‍ഗ്ഗം? അടിസ്ഥാനം തന്നെ തെറ്റിയ സൂരജ് ഒരു വാദത്തിനുവേണ്ടി എവിടുന്നൊക്കെയോ തെറ്റായി തട്ടിക്കൂട്ടി എടുത്തതായിരിക്കുമോ ഇതിലെ വിവരങ്ങള്‍? ചൂടുണ്ടാകുന്നതിനു നിദാനം ഘര്‍ഷണമാണെന്ന് വിശ്വസിച്ച് അതിന്റെ പാതയിലൂടെ പഠിച്ച് ഇട്ട ഒരു പോസ്റ്റ് അടിസ്ഥാനം തെറ്റിയപ്പോള്‍ എങ്ങനെ മാറിപ്പോകാനിടയുണ്ട്? ഇനി മോളിക്കുലാര്‍ ബയോളജിസ്റ്റുകളോട് ഈ വിഷയം ഒന്ന് ചോദിച്ച് നോക്കിയാലോ? അവര്‍ക്ക് വേറൊരു അഭിപ്രായം കാണില്ലെ? സൂരജും സുനീഷും പറഞ്ഞതല്ലാതെ? അങ്ങനെ ആരെങ്കിലും കടന്ന് വരുന്നുണ്ടോ എന്ന് നോക്കാം.(അതിനു ശേഷം വീണ്ടും തുടരാം)
ReplyDeleteഅങ്കിളിന്റെ അനുഭവം മറിച്ചാണു. അതാണു പറഞ്ഞത്. ശാസ്ത്രം എപ്പോഴും അനുഭവങ്ങള്‍ക്കെതിരാണു. അനുഭവമാണു ശരിയായ ശാസ്ത്രം .
ReplyDeleteരാഗേഷ് വീണ്ടും അനുഭവമാണ് ശാസ്ത്രമെന്ന് പറയുന്നു. അല്ല രാഗേഷ്. അനുഭവമല്ല ശാസ്ത്രം.(science)അനുഭവം ശാസ്ത്രമാണെങ്കില്‍,
ReplyDeleteപ്രേതവും,ഒടിയനുമൊക്കെ ശാസ്ത്രമാവും
ഇതൊക്കെ കണ്ട് അനുഭവമുള്ളവര്‍ കാണും.അതിനുകാരണം വേറേയാണ്.
അതുപോലെ ജപിച്ചു കെട്ടിയ ഏലസുകൊണ്ട് അസുഖം
മാറിയവരും.കൈയ് രേഖ നോക്കി ഫലം പറഞ്ഞത് ശരിയായ അനുഭവമുള്ളവരും കാണും അതുകൊണ്ട്
അതൊന്നും ശാസ്ത്രമാവുന്നില്ല.അതു ഐന്‍സ്റ്റീന്‍റെ അനുഭവമായാലും ശരി,ശാസ്ത്രത്തിന് അതിന്‍റെതായ രീതിയുണ്ട്.പരീഷണങ്ങളിലൂടെ നിരീഷണങ്ങളിലൂടെ
നിഗമനങ്ങളിലെത്തുന്നരീതി.(കൂടുതല്‍ അറിവുള്ളവര്‍
പറയുമെന്ന് പറയുമെന്ന് പ്രതീക്ഷ.)
“”“”“മൈക്രോ വേവില്‍ ചൂടാക്കിയ ഏത് സാധനവും, (തിളച്ചത്), സ്റ്റൌവില്‍ വച്ച് തിളച്ചിതിനേക്കാള്‍ വേഗത്തില്‍ ചൂടാറി പോകുന്നുതായിട്ട് എനിക്ക് തോന്നിയട്ടുണ്ട്. ഇതിനു എന്താണു കാരണം?“”“”“”“”“”“”
അതുല്യ ചേച്ചി...
സ്റ്റ്വില്‍ വെച്ച് ചൂടാക്കുമ്പോള്‍ പാത്രം നന്നായി ചൂടാവില്ലെ അത് ഭക്ഷണത്തിലേക്കു കുറച്ചുനേരം കൂടി
പകരന്നതുകൊണ്ടാവാം കൂടുതല്‍ നേരം ചൂട് നിലനില്‍ക്കുന്നത്. ഇത് ഓവനില്‍ കുറച്ചല്ലെ സംഭവിക്കുന്നത്.
കിരണ്‍ പറഞ്ഞതിനു എന്റെയൊരു അടിവര. ഇതൊരു മാതൃകാ പോസ്റ്റും കീഴെ മാതൃകാ കമന്റുകളും. സൂരജിനും കമന്റര്‍മാര്‍ക്കും നന്ദി.
ReplyDeleteThe heat dissipated from the water molecules is, of course, transferred to the other food molecules (for example to coagulate the proteins or amino acids in egg) through thermal conduction only. This thermal excitation causing any chemical chemical change (like coagulation) in fact induces vibrational excitation (only in the ground electronic state, v = 0 to v = 1 or 2). If the chemical bond undergoing this vibrational excitation is too week, it can easily break to form another chemical species (But not a dangerous mutated species).
ReplyDeleteI`ve seen in Wiki that friction causes generation of heat. But I don`t think so.
നല്ല പോസ്റ്റും കമന്റുകളും.
ReplyDelete@കര്‍ത്താ
സൂരജ് പറഞ്ഞ വിശദീകരണം ഭാഗികമായി ശാരിയായിരുന്നു.തെറ്റു വന്നത് സുനീഷ് ശരിയാക്കി. അങ്ങനെയാണ് ശാസ്ത്രം. അപ്പോള്‍ സൂരജ് അഭിപ്രായം ഇരുമ്പുലക്കയാണെന്നു പറഞ്ഞ് വന്നില്ലല്ലോ..അതാണ് scientific spirit. ഇതിനെ രണ്ട് അഭിപ്രായമായി കാണേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും സയന്‍സില്‍ വലിയ റോളില്ല, കാരണം അതു വ്യക്ത്യാധിഷ്ഠിതമല്ല.
പിന്നെ ആ തൈര് പ്രശ്നം മനസ്സിലായില്ല. അതിന്റെ മറുപടി അംബി എഴുതിയല്ലോ...
റഫീക്ക് പറഞ്ഞത് ഉഗ്രന്‍ മറുപടി.
സുനിഷ്, വിക്കി ശാസ്ത്രീയമായ ഒരു ജ്ഞാനശ്രോതസ്സല്ല. അതില് തെറ്റുകള്‍ വരാം.
It is not peer reviewed.
Kartha,
ReplyDeleteI've just pointed out a minor thing, please don't hang on to it. Rest of all the scientific facts in this article are 100% true.
One more thing, what Suraj said is correct in a sense. When the molecule relaxes by expelling excess energy as heat, to transfer this heat to another molecules, the molecules should be in very close proximity (of the order of a few angstroms). This can be achieved in two ways; if the food is a solid, the molecules will be tightly packed and will be sufficiently close enough to transfer heat. But if the food is in liquid form, the water molecules emitting the heat can diffuse through the medium to collide with other molecules and can transfer the heat as kinetic energy. While diffusing through the medium, the water molecules will be vibrationally excited and relaxed very quickly (the time scale required for this process can be calculated from the Heisenberg's uncertainty principle,
ReplyDeletedE*dt = h/2*pai
where dE = hc/lambda, where h is the Plancks constant, c is the velocity of light and lambda is the wavelength of the radiation, dt is the time the molecule spends in the higher rotational state and pai = 3.134).
So during this diffusion, the water molecules can emit heat several times and can collide with each other to transfer heat among themselves before they get collide with a biological molecule in food.
മാഗ്നെട്രോണ്‍ പുറപ്പെടുവിക്കുന്ന മൈക്രോവേവ് തരംഗങ്ങളുടെ alternating power field-ന്റെ സാനിധ്യത്തില്‍, വെള്ളം പോലെയുള്ള polar തന്മാത്രകള്‍ align themselves with the rapidly changing alternating electrical field. വെള്ളത്തിന്റെ കാര്യത്തില്‍, അതിന്റെ പ്രിന്‍സിപ്പല്‍ ആക്സിസിലുള്ള കറക്കമാണു ഫലം. ഇത് പദാര്‍ഥത്തിലെ ഹൈഡ്രജന്‍ ബോണ്ടുകള്‍ പൊട്ടാനിടയാക്കുന്നു. പിന്നെ സൂരജ് പറഞ്ഞ ഫ്രിക്ഷന്‍.
ReplyDeleteകാരറ്റിലും ബ്രോക്കോളിയിലും നടത്തിയ ചില പഠനങ്ങളില്‍ ചില തന്മാത്രാ ഘടനകള്‍ മാറുന്നതായും, ചിലപ്പോള്‍ കോശസ്തരങ്ങള്‍ പൊട്ടാനിടവരുന്നതായും കണ്ടിട്ടുണ്ട്.(1)
ഭക്ഷണ പദാര്‍ഥത്തിലെ ഉപ്പിന്റ്റെ അളവ് ഉള്ളിലെ താപനിലയെ ബാധിക്കുന്നതായും പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്.മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കുമ്പോള്‍ ഉള്‍വശം തണുത്തിരിക്കുന്നത് ഇതിനാലാണ്.(2)
മേല്പറഞ്ഞ വിധം ഹോട്ട് സ്പോട്ടുകളും തണുത്ത സ്പോട്ടുകളും ഉള്ളതിനാല്‍ സൂക്ഷ്മജീവികള്‍ നശിക്കില്ല പലപ്പോഴും.(3)
ഫ്രീറാഡിക്കലുകള്‍ ഉണ്ടാകുന്നതായി ചിലര്‍ വാദിക്കുന്നുവെങ്കിലും അത് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നും വന്നിട്ടില്ല. പക്ഷെ mutation എന്നൊക്കെ പറഞ്ഞാല്‍ അല്പം കടന്ന കൈയായി പോകും.
(1)SCHRUMPF, E. / CHARLEY, H. (1975): TEXTURE OF BROCCOLI AND CARROTS COOKED BY MICROWAVE ENERGY. - J. FOOD SCIENCE, 4O: 1 025-29.
(2)DEALLER, S. F. / LACEY, R. W. (1990): SUPERFICIAL MICROWAVE HEATING. NATURE 344: 496.
(3EHRET, W. (1990): GEFAHR DURCH MIKROWELLENHERD? SELECTA 26/27: ~1285.)
This comment has been removed by the author.
ReplyDeleteശാസ്ത്രം തോറ്റു, കര്‍ത്താ ജയിച്ചു.. എന്നു വിളിച്ചു കൂവാന്‍ കാത്തിരിക്കയാണു നമ്മളില്‍ ചിലര്‍ :-)
ReplyDeleteശാസ്ത്രത്തെ ഇത്രയേറെ വെറുക്കുന്ന ജനങ്ങള്‍ വേറെ എതെങ്കിലും രാജ്യത്തിലുണ്ടോ?...
"the Heisenberg's uncertainty principle, dE*dt = h/2*pai
ReplyDeletewhere dE = hc/lambda, where h is the Plancks constant, c is the velocity of light and lambda is the wavelength of the radiation, dt is the time the molecule spends in the higher rotational state and pai = 3.134)."
സുനീഷ് കെ.എസിന്റെ കമന്റിലെ ഈ ഭാഗത്തിനു് എന്തോ ഒരു പന്തികേടു്. അക്ഷരപ്പിശാചുകളാണോ എന്നറിയില്ല. dE = hc/lambda എങ്കില്‍ അതു് ആദ്യത്തെ equation-ല്‍ apply ചെയ്യുമ്പോള്‍, hc/lambda*dt = h/2*pai ആവണം. അപ്പോള്‍ 'h' cancel ചെയ്യപ്പെട്ടു് equation, c/lambda*dt = 1/2*pai എന്നാവും. അതു് ശരിയാവില്ല. കൂടാതെ pai (π) = 3,14159... എന്ന constant ആണു്. വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസം കൊണ്ടു് ഹരിക്കുമ്പോള്‍ കിട്ടുന്നതു്.
സ്ഥാനത്തിന്റെയും, വേഗതയുടെയും (position and velocity) അനിശ്ചിതത്വങ്ങളുടെ (uncertainties) ഗുണനഫലം, h/(2π) എന്ന വളരെ ചെറിയ സംഖ്യയോടു് തുല്യമോ, അതില്‍ കൂടുതലോ ആയിരിക്കും എന്നാണു് Heisenberg-ന്റെ Uncertainty Principle പറയുന്നതു്. സാധാരണ ജീവിതത്തിനും ഈ തത്വം ബാധകമാണെങ്കിലും elementary particles-ന്റെ ലോകത്തിലെ അതിനു് relevance ഉള്ളു.
പോസ്റ്റിനെപ്പറ്റി പൊതുവേ:
microwave oven അധികമാളുകളും ഉപയോഗിക്കുന്നതു് പാചകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കാനാണു്. എല്ലാത്തരം പാചകത്തിനും microwave oven ഉപയോഗിക്കാന്‍ പ്രായോഗികമായ തടസ്സങ്ങളുമുണ്ടു്. എണ്ണയിലോ നെയ്യിലോ ഉള്ളിയും മുളകുമൊക്കെ വറുക്കാന്‍ അടുപ്പാണു് നല്ലതു്. കോഴിയെ പൊരിക്കുമ്പോള്‍ പുറം ശരിക്കും മൊരിയാന്‍ ഒരു classical electric oven ആണു് അനുയോജ്യം. microwave oven-ല്‍ 'മൊരിക്കല്‍' സാദ്ധ്യവുമല്ല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ microwaves-നെ ആഗിരണം ചെയ്യുമ്പോള്‍ അവയില്‍ ഉണ്ടാവുന്ന vibration ആണു് ചൂടു് ഉത്പാദിപ്പിക്കുന്നതു്. അതുകൊണ്ടുതന്നെ, പല അനുഭവസ്ഥരും മനസ്സിലാക്കിയിട്ടുള്ളതുപോലെ, ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുള്ളില്‍ എല്ലായിടവും ഒരുപോലെ ചൂടായിക്കൊള്ളണമെന്നുമില്ല.
ലോഹം microwaves-നെ reflect ചെയ്യുന്നതുകൊണ്ടാണു് ലോഹപാത്രങ്ങള്‍ microwave oven-ല്‍ ഉപയോഗിക്കരുതു് എന്നു് പറയുന്നതു്. ഈ reflection വഴി spark ഉണ്ടാവാം (എനിക്കു് അനുഭവം!). microwave oven സാധാരണഗതിയില്‍ അതിന്റെ വാതില്‍ തുറന്നിരിക്കുമ്പോള്‍ ഓണാക്കുവാന്‍ സാധിക്കുകയില്ല. പ്രവര്‍ത്തനസമയത്തു് അനുവദനീയമായതില്‍ കവിഞ്ഞ radiation പുറത്തേക്കു് രക്ഷപെടാതിരിക്കാനാണു് ഗ്ലാസ് വാതിലിന്റെ ഉള്‍വശത്തു് ഒരു 'അരിപ്പ' ഘടിപ്പിച്ചിരിക്കുന്നതു്.
microwave oven -ല്‍ പാകം ചെയ്ത ആഹാരം ആരോഗ്യത്തിനു് ഹാനികരമാണെന്ന ധാരണയ്ക്കു് ഇതുവരെയുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ സാധുതയില്ല. ആദ്യം സൂചിപ്പിച്ചപോലെ, എല്ലാത്തരം പാചകത്തിനും അതു് അനുയോജ്യമല്ല. നാടന്‍ പാചകവും ഒരേ തരത്തിലല്ലല്ലോ. അടിയില്‍ നിന്നുള്ള ചൂടിലും ആവിയിലുമാണു് അപ്പം വേവുന്നതു്. ഉഴുന്നപ്പം ചുടുന്നതിനു് അടിയില്‍നിന്നും മുകളില്‍ നിന്നും 'ഉണങ്ങിയ ചൂടു്' നല്‍കിയിരിക്കണം. അങ്ങനെയാണു് ഏതായാലും ഞാന്‍ കണ്ടിട്ടുള്ളതു്. microwave oven-ല്‍ തനി മലയാളമട്ടില്‍ കരിമീന്‍ പൊരിക്കാനാവില്ല. അതിനു് പൊരിച്ച മീനിന്റെ രുചി അറിയാവുന്നവര്‍ ആരും തയ്യാറാവുമെന്നും തോന്നുന്നില്ല.
വിദേശരാജ്യങ്ങളില്‍ എത്രയോ വര്‍ഷങ്ങളായി microwave oven ഉപയോഗത്തിലുണ്ടു്. അവിടെ ആര്‍ക്കും ഇതുവരെ കൊമ്പും തുമ്പിക്കയ്യും മുളച്ചിട്ടില്ല. അവര്‍ അതുപോലുള്ള കാര്യങ്ങളെപ്പറ്റി നിരന്തരം പഠിക്കുന്നവരുമാണു്. അല്ലാതെ, എല്ലാം ഭാഗ്യത്തിന്റെ കൈകളില്‍ ഭരമേല്പിച്ചു് എന്തു് സംഭവിക്കും എന്നു് കാണാന്‍ കാത്തിരിക്കുന്നവരല്ല.
Induction Cooker-ഉം 'തത്വത്തില്‍' Transformer, Electric Motor, Generator ഇവയുടെ എല്ലാം പ്രവര്‍ത്തനരീതിപോലെ തന്നെ electromagnetic induction അടിസ്ഥാനപ്പെടുത്തിയുള്ളതാണു്. അതു് പക്ഷേ ഒന്നോ അതിലധികമോ പോസ്റ്റിനുള്ള വകയായതിനാല്‍ ഇവിടെ ഒഴിവാക്കുന്നു.
സൂരജ്, താമസിച്ചാണു് പോസ്റ്റ് കണ്ടതു്. പിന്നെ അല്പം തിരക്കും. അഭിനന്ദനങ്ങള്‍!
ചതുര്‍മാനങ്ങള്‍,
ReplyDeleteകണ്‍വെന്‍ഷണല്‍ കുക്കിങ്ങില്‍ പലപ്പോഴും കോശസ്തരം പൊട്ടുന്നില്ലെന്നും ആ പഠനത്തില്‍ പറയുന്നുണ്ട്. പിന്നെ കോശസ്തരം പൊട്ടുന്നത് അത്ര അപകടമൊന്നുമല്ല കേട്ടോ..:)
പിന്നെ, സയന്റിസ്റ്റ് എന്നൊന്നും വിളിക്കാതെ...നാണമാവുന്നു..:)
ഞാനൊരു വിദ്യാര്‍ഥി മാത്രമാണേ
രണ്ടുദിവസം മറ്റു ചില തിരക്കുകള്‍ മൂലം മറുപടിയിടാന്‍ സാധിച്ചില്ല. അതിന് ആദ്യം ക്ഷമാപണം.
ReplyDeleteവിഷയത്തിന്റെ അന്ത:സത്തയ്ക്ക് അനുപൂരകമായും അനുബന്ധമായുമുള്ള കമന്റുകള്‍ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ധന്യമായിരിക്കുന്നു ഈ പോസ്റ്റ്. അതിന് ആദ്യം എല്ലാവര്‍ക്കും വലിയൊരു THANKS !
1. ചതുര്‍മാനങ്ങളും സുനീഷ് ജീയും ചൂണ്ടിക്കാട്ടിയ പോയിന്റ് ഈ പോസ്റ്റിടുനതിനു മുന്‍പ് ഞാന്‍ വെരിഫൈ ചെയ്യാന്‍ ശ്രമിച്ചിരുന്നു. Dielectric loss പോലുള്ള സംഗതികളുടെ ഗണിത വിശദീകരണം നോക്കിയപ്പോള്‍ ഈ സംശയം അന്നേ തോന്നിയിരുന്നു:
മക്എല്‍റോയി,ഇംഗ്ലീഷ് എന്നിവരുടെ വിശദീകരണമനുസരിച്ച് മൈക്രോതരംഗങ്ങള്‍ സൃഷ്ടിക്കുന്ന ഫീല്‍ഡില്‍ ജലകണിക ഒരു കാന്തസൂചികണക്കെ ചാഞ്ചാടുന്നു(Water Dipole). ഈ Water Dipole മൈക്രോത്രംഗത്തിന്റ്റ്റെ ഫ്രീക്വന്‍സിക്കനുസരിച്ചു മാറുന്ന ഒരു ഫീല്‍ഡില്‍ lag ചെയ്യുമ്പോള്‍ dipole-ഉം field-ഉം പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി ചൂടിന്റെ രൂപത്തില്‍ ഊര്‍ജ്ജം നഷ്ടപ്പെടുന്നു. ഈ ഉളവാകുന്ന ചൂട് Power ഇങ്ങനെ സമീകരിക്കാം :
Power (in watts) = 1/2Pmax.Emax.omega.Sine(delta)
where,
omega =angular frequency
Pmax = polarization maximum
Emax= amplitude of field potential
delta= phase difference(lag).
ഇത്ര വരെ കണ്‍ഫ്യൂഷനില്ലാതെ പോയി.
എന്നാല്‍ നാലഞ്ചു ശാസ്ത്രസൈറ്റുകള്‍ (വിക്കിപ്പീഡിയ അല്ല കേട്ടോ) പരതിയപ്പോള്‍ ഞാന്‍ കണ്‍ഫ്യൂഷനിലായി. എല്ലാറ്റിലും ജല കണികകളെ അടുത്തടുത്തിരുന്നു കറങ്ങുന്ന രണ്ട് ഡയല്‍ സൂചികള്‍ പോലെയാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. ആ 'സൂചികള്‍' പരസ്പരം ഉരസി ഉണ്ടാകുന്ന ഘര്‍ഷണത്തെ (friction)ത്തന്നെയാണ് മൈക്രോവേവ് അടുപ്പിലെ ചൂടിനു കാരണമായി പറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിനു കൊളറാഡോ യൂണിവേഴ്സിറ്റിയുടെ ഈ വെബ് പേജിലെ ആപ്ലെറ്റ് നോക്കുക.
മാത്രവുമല്ല മൈക്രോവേവ് അവനിലെ ജലബാഷ്പം നിറഞ്ഞ വായു ചൂടാവാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരവും ഈ 'ഘര്‍ഷണ(friction)' വിശദീകരണത്തിനു നല്‍കാന്‍ കഴിയുന്നു.
ഈ കാരണങ്ങള്‍ കൊണ്ടാണ് ഫിസിക്സിന്റെ കൃത്യമായ ഭാഷ്യത്തില്‍ നോകുമ്പോള്‍ ശരിയല്ലെങ്കിലും 'ഘര്‍ഷണം' എന്ന പദം തന്നെ ഉപയോഗിക്കാന്‍ കാരണം.
യഥാര്‍ത്ഥത്തില്‍ അത് സുനീഷും ചതുര്‍മാനങ്ങളും ആദ്യ കമന്റുകളില്‍ ചുണ്ടിക്കാട്ടിയതു ശരിയാണ്. മോളിക്യൂളുകല്‍ തങ്ങളില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ഒരു സാങ്കേതികാര്‍ത്ഥത്തിലുള്ള ഫ്രിക്ഷനേ അല്ല മൈക്രോവേവ് അവനില്‍ ഉളവാകുന്ന ചൂടിന്റെ കാരണം. ജലതന്മാത്രയുടെ ചലനം Damp അടുത്തടുത്ത് ഇരിക്കുന്ന ജലതന്മാത്രകളുടെ ആകര്‍ഷണ-വികര്‍ഷണങ്ങള്‍ തന്നെ ധാരാളമാണ് (ഇക്കാര്യം ഞാന്‍ കൊടുത്ത ലിങ്കില്‍ തന്നെ വിശദമാക്കുന്നുണ്ട്) .
അതുകൊണ്ട് ഫീല്‍ഡില്‍ ജലകണിക ഡൈപോളായി പ്രതിപ്രവര്‍ത്തിക്കുന്നതില്‍ നിന്നും തന്നെ ആ ചൂട് ഗണിച്ചെടുക്കാം.
പോസ്റ്റിലെ ആ ഭാഗം തിരുത്തുന്നു.
കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് റോബി, ബാബു മാഷ് എന്നിവര്‍ക്കു കൂടി നന്ദി രേഖപ്പെടുത്തട്ടെ.
2. അശോക് കര്‍ത്താമാഷേ, ഈ തര്‍ക്കങ്ങള്‍ കൊണ്ടൊന്നും താങ്കള്‍ പറയുന്നത് ശരിയാണെന്ന് വരുന്നില്ല. ശാസ്ത്രത്തിന്റെയല്ല അതിന്റെ വ്യാഖ്യാനത്തിനേ ഇവിടെ പിശകുപറ്റിയിട്ടുള്ളൂ. അത് ആഘോഷിച്ച് കളയാമെന്ന് കരുതിയിരിപ്പാണെങ്കില്‍ പണ്ട് പാപ്പിലോമാ വൈറസിനെ സാനിട്ടറി നാപ്കിനില്‍ വളര്‍ത്താന്‍ നോക്കിയ ഗതിയാവുകയേ ഉള്ളൂ.
മൈക്രോ വേവ് അവനിലെ പാചകം സരിയായ പാചകമല്ലെന്നും കല്‍ക്കരിയും ഗ്യാസ്/മണ്ണെണ്ണ കൊണ്ട് പാചകം ചെയ്താലേ ശരിയായ പാചകമാകൂ എന്നും ധരിച്ചു വചിരിക്കുന്ന താങ്കള്‍ക്ക് മറുപടി തരേണ്ടതില്ല. എന്തു തന്നെ എടുത്തുകാട്ടിയാലും താങ്കള്‍ അതു വിശ്വസിക്കുകയുമില്ല. വെറുതേ ടൈപ്പ് ചെയ്ത് എനിക്ക് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം വരുമെന്നല്ലാതെ ഒന്നും സംഭവിക്കാനില്ല!
മൈക്രോ വേവ് അവനില്‍ തിളപ്പിച്ച ജലം ഒഴിച്ചപ്പോള്‍ ചെടി കരിഞ്ഞുപോയി, മൈക്രോവേവിന്റെ പ്രഭാവം മൂലം ഭക്ഷണത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ അടിയുന്നു, ഒരമ്മൂമ്മ ഏതോ നാട്ടില്‍ പട്ടിയെ കുളിപ്പിച്ചിട്ട് മൈക്രോ വേവ് അവനില്‍ വച്ച് ഉണക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടി പൊട്ടിത്തെറിച്ചു, മൈക്രോ വേവിലെ ആഹാരം തിന്ന ആളുകളുടെ രക്തം ക്യാന്‍സര്‍ബാധയുടെ ലക്ഷണം കാണിക്കുന്നു, റഷ്യയില്‍ ഇതുകാരണം ഈ അടുപ്പ് നിരോധിച്ചു എന്നിങ്ങനെ കാക്കത്തോള്ളായിരം സ്പാം കഥകള്‍ മൈക്രോ വേവ് അടുപ്പുകളെക്കുറിച്ച് ദിനം പ്രതി ഇറങ്ങുന്നു. അതോരോന്നും വിശ്വസിക്കാന്‍ താല്പര്യമുള്ള അങ്ങേ പോലുള്ള ശാസ്ത്ര വിരോധികള്‍ക്ക് ചുമ്മാ വിശ്വസിക്കാം ! ആശംസകള്‍ !
3. രാഗേഷ് ജീ....'പാശ്ചാത്യന്റെ ശാസ്ത്രം നമുക്കു പറ്റില്ല' അല്ലേ ?
ഹൊ...നമിച്ചണ്ണാ നമിച്ചു. താങ്കള്‍ ഇതു ടൈപ്പു ചെയ്ത കമ്പ്യൂട്ടര്‍ ബി.സി 2600-ല്‍ ഹാരപ്പന്‍ പട്ടണത്തില്‍ താമസിച്ചിരുന്ന കോദണ്ഡശാത്രികള്‍ ഗവേഷിച്ചു കണ്ടുപിടിച്ചതായിരിക്കും ല്ലേ ??
കര്‍ത്താമാഷിന്റെ വണ്ടി വലിക്കാന്‍ ഒരാളെക്കൂടി ആവശ്യമുണ്ടെന്നു കേട്ടു. ഒരു ആപ്ലിക്കേഷന്‍ കൊടുത്തു നോക്ക്. !
4. സുമേഷ് ജീ, കിരണ്‍ ജീ, എന്നെപ്പിടിച്ച് എന്‍സൈക്ലോപീടികയൊന്നുമാക്കല്ലേ...ഇപ്പോഴും എപ്പോഴും വിദ്യാര്‍ത്ഥി മാത്രം :)
5. അംബി ജീ, അനുപൂരകമായ വിവരങ്ങള്‍ കൊണ്ട് പോസ്റ്റിനു മാറ്റുകൂട്ടിയതിനു നന്ദി.
ഡോക്ടെഴ്സ് ഒണ്‍ലിയെക്കുറിച്ച് അഭിനന്ദിക്കാന്‍ ഇതൊരു അവസരമായി എടുക്കുന്നു. അതിന് മുഴുവന്‍ മെഡിക്കല്‍ കമ്മ്യൂണിറ്റിയുടെയും പേരില്‍ ഒരു ബിഗ് സലാം!
6. അതുല്യേച്ചീ, നന്ദി. എന്റെ നയം എന്നേക്കാള്‍ നന്നായി വ്യക്തമാക്കിയതിന്. പിന്നെ മെഡിസിനെ മലയാളീകരിക്കുന്നത് - അധ്യാപകര്‍ കാട്ടിയ വഴിയിലൂടെ എന്തൊക്കെയോ ചെയ്യുന്നുവെന്നേയുള്ളൂ. ഉമേഷ് ജീയെ പോലുള്ളവര്‍ വന്ന് ഒരു സംശോധനം നടത്തിയാല്‍ ചുരുങ്ങിയത് അമ്പതു തെറ്റെങ്കിലും ഓരോ പോസ്റ്റിലും കണ്ടേക്കും. അതു കൊണ്ട്, വിശാലന്‍ ജീ പറഞ്ഞപോലെ, ഞാന്‍ തൊഴുത് കുനിഞ്ഞ് സാഷ്ടാംഗം പ്രണമിച്ച് ഫ്ലാറ്റ് !
പിന്നെ, ലോഹ (metal) പ്ലേറ്റുകള്‍ മൈക്രോവേവ് തരംഗത്തെ കടത്തിവിടില്ല. അധികവും അവയെ reflect ചെയ്യിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കുറചുകഴിയുമ്പോള്‍ അവനിന്റെ ഉള്‍വശം മൈക്രോതരംഗങ്ങളാല്‍ നിറഞ്ഞ് അതിന്റെ മാഗ്നെട്രോണിനെയടക്കം കേടാക്കാം. മാത്രമല്ല ആര്‍ക്കിംഗ് എന്ന പ്രതിഭാസം വഴി സ്പാര്‍ക്ക് ഉണ്ടാകാം.
പിന്നെ അവനില്‍ ചൂടാക്കിയ ആഹാരം മറ്റേതിനേക്കാള്‍ വേഗം തണുക്കുന്നതായി തോന്നുന്നതിനു കാരണം സാധാരണ പാചകത്തില്‍ പാത്രം നന്നായി ചൂടാകുകയും ഏറെ നേരം ആ ചൂട് retain ചെയ്യുകയും ചെയ്യുന്നതിനാലാണ്. അതേസമയം മൈക്രോ വേവില്‍ ചൂടാക്കിയ വസ്തുവും അടുപ്പില്‍ ചൂടാക്കിയ വസ്തുവും ചൂടില്ലാത്ത പാത്രങ്ങളിലേയ്ക് പകര്‍ന്നു വച്ചാല്‍ ഈ വ്യത്യാസം ഇല്ലാതാകും. (രണ്ടും ഒരേ തോതില്‍ തണുക്കും)
7. ദേവേട്ടാ...നെറ്റ് പ്രശ്നങ്ങള്‍ കഴിഞ്ഞെന്നു കരുതട്ടെ ? We'd been missing you.
8. എതിരന്‍ കതിരവന്‍ ജീ, നന്ദി. വന്നതിനും കമന്റിയതിനും പിന്നെ clarifications-നും.
സുകു മാഷ് , ജനകീയ ശാസ്ത്രത്തില്‍ അങ്ങ് ഇനിയും എഴുതണം. ആരേയും ഉദ്ധരിക്കാനല്ല. അറിവിന് ഒരു എന്റര്‍ടെയിന്മെന്റ് മൂല്യമുണ്ടല്ലോ. അതിനു വേണ്ടിയെങ്കിലും .
9. അങ്കിള്‍, ഹരീ മാഷ്, ആ വിഷയം (INDUCTION COOKER) മറ്റൊരു വലിയ പോസ്റ്റിനുള്ള വിഷയമാണ്. കമന്റില്‍ ഒതുണ്‍ഗുമെന്നു തോന്നുന്നില്ല. അതിനാല്‍ വിശദമായി എഴുതാം.
9. അപ്പു ജീ, കരീം മാഷ്, സു, പേരയ്ക്ക ജീ, ശിവകുമാര്‍ ജീ, ദേശാഭിമാനി,വടവോസ്കി, അങ്കിള്‍, ഹരീ, കാഴ്ചക്കാരന്‍, ആര്‍.പീ, മൂര്‍ത്തീ ജീ, മണീ ജീ, കടവന്‍, ഹാവൂ,
പോസ്റ്റിഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
50-ആം കമെന്റു ഒരു അഭിനന്ദനം തന്നെയായിക്കൊള്ളട്ടെ..
ReplyDeleteവലിയ വിവരമൊന്നുമില്ലാത്തതുകൊണ്ട് ഇതിനെക്കുറിച്ഛൊന്നും പറയുന്നില്ല. വഴിയെ പോയപ്പോഴൊന്നു ചുമ്മ കയറിയെന്നെയുള്ളു, എന്തായാലും സംഗതി കൊള്ളാം..:)
ReplyDelete“എന്നെപ്പിടിച്ച് എന്‍സൈക്ലോപീടികയൊന്നുമാക്കല്ലേ...ഇപ്പോഴും എപ്പോഴും വിദ്യാര്‍ത്ഥി മാത്രം :)“
ReplyDeleteതീര്‍ച്ചയായും സൂരജ്, നമ്മള്‍ അനുദിനം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ..
അതുകൊണ്ട് സംശയങ്ങള്‍ ചോദിക്കാനും,പുതിയതു ഉള്‍ക്കൊള്ളാനും അറിവില്ലായ്മ സമ്മതിക്കാനും നമുക്കു വിഷമമില്ല..
എല്ലാം അറിഞ്ഞ് കഴിഞ്ഞ്, സ്വന്തമായി തീയറികള്‍ ഉണ്ടാക്കിത്തുടങ്ങിയ ചില ഗുരുക്കന്മാരും ഇവിടെ നമ്മുടെ ഇടയിലുണ്ട്..അവര്‍ക്ക് നമോവാകം..:-)
ചതുര്‍മാനങ്ങള്‍, സൂരജൈന്റെ അഭ്പ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു വേര്‍ഡ് വയ്ക്കാന്‍ മറന്നു, partially എന്ന വേര്‍ഡ്. അത് കൊണ്ടാണോ താങ്കള്‍ ഞാന്‍ ട്രാപ്പിലായെന്നും മറ്റുള്ളവരെ ട്രാപ്പിലാക്കിയെന്നും പറഞ്ഞത്? ട്രാപ്പിലാക്കാന്‍ ഞാനാരാണ് സുഹൃത്തേ? താങ്കള്‍ എന്റെയാ കമന്റ് ശരിക്കൊന്നു വായിച്ച് നോക്കിയോ? അതിലെവിടെയെങ്കിലും ഫ്രിക്ഷനാണ് ഹീറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്നതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? മാസ്റ്റേഴ്സിനു ക്വാണ്ടം മെക്കാനിക്സ് ആയിരുന്നു എന്‍റെ സ്പെഷ്യലൈസേഷന്‍. അതു കൊണ്ട് തന്നെ അടിസ്ഥാനം തെറ്റില്ല എന്ന ആത്മവിശ്വാസത്തില്‍ പറയട്ടെ, ഇലക്ട്രോണിക്ക്- തന്മാത്രാ ലെവെല്‍ ഇന്‍റ്ററാക്ഷന്‍സിനെ പറ്റി ഞാന്‍ പഠിച്ചിട്ടുണ്ട് (ഞാന്‍ ക്വാണ്ടം മെക്കാനിക്സിന്റെ ആശാനാണെന്നല്ല ഇതിന്റെയര്‍ഥം, ഇപ്പോഴും കടലിന്റെ കരയില്‍ പകച്ച് നില്‍ക്കുന്ന കുട്ടി തന്നെയാണ്). ഇലക്ട്രോണിക്ക്-ആറ്റോമിക്ക്-മോളിക്കുലാര്‍ ലെവെല്‍ ഇന്റ്ററാക്ഷന്‍സ് താഴെപ്പറയുന്നവയാണ്,
ReplyDelete1)Ionic
2)Dipole-Dipole
3)Dipole-Induce dipole
4)Covalent
5)Coordinate covalent
6)Nonpolar
7)van der Waals
ഇതില്‍ മെക്കാനിക്കല്‍ പ്രോപ്പെര്‍ട്ടിയായ ഫ്രിക്ഷന്‍ വരുന്നില്ല.
പിന്നെ ഞാന്‍ സൂരജിനോട് പാര്‍ഷ്യലായി എഗ്രീ ചെയ്യുന്നു എന്ന് പറഞ്ഞത് Molecules should be close enough to transfer heat എന്ന കണ്‍സെപ്റ്റില്‍ ആണ്. Molecules should be close enough in their van der Waals radii to transfer heat.
പിന്നെ മാഷേ ഞാന്‍ ഇതു പറഞ്ഞത് കണ്ട വെബ്സൈറ്റില്‍ നിന്നൊന്നുമല്ല.
1)Physical chemistry, P W Atkins, 6th edition, Oxford University press
2)Quantum chemistry, Ira N. Levine, 4th edition, Prentice hall
3)Molecular quantum mechanics, P W Atkins, Oxford university press
4)Quantum mechanics, Claude-Cohen Tannoudji, Wiley
5)Introduction to Molecular Spectroscopy, Gordon M. Barrow, McGraw-Hill Education
6)Fundamentals of Molecular Spectroscopy , Colin N. Banwell , McGraw-Hill Education
ഇതെല്ലാം ഞാന്‍ MSc ക്കു പഠിച്ച പലതില്‍ ചില പുസ്തകങ്ങളാണ്, ഇതെല്ലാം ഇപ്പോഴും കൂടെയുണ്ട്. പിന്നെ സ്പെക്ട്രോസ്കോപിയില്‍ ഗവേഷണം ചെയ്യുന്നതു കാരണം എപ്പോഴും ഇന്‍ഫോര്‍മേഷനില്‍ അപ്ഡേറ്റഡ് ആകാന്‍ ശ്രമിക്കാറുണ്ട്, അത് അവൈലബിള്‍ ആയിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് വായിച്ചാണെങ്കില്‍ അങ്ങനെ, ജേര്‍ണത്സ് വായിച്ചാണെങ്കില്‍ അങ്ങനെ. പിന്നെ ഞാനും ഒരു വിദ്യാര്‍ഥിയാണ്. എല്ലാമെനിക്കുമറിയില്ല.
ബാബു മാഷേ, തിരുത്തിനു നന്ദി. അണ്‍സേര്‍ട്ടിനിറ്റി തിയറിയില്‍ > or = ആണ് വേണ്ടത്. പക്ഷേ ഞാന്‍ h/ 2*pai എന്നെഴുതിയതു ശരിയാണ്. Uncertainity principle can be directly derived from Dirac's relative quantum mechanics. Some people write it as h/4*pai, but h/2*pai is correct.
As a spectroscopist, I am damn sure about the other relation,
dE = hc/ lambda
Even the de Broglie's hypothesis of dual character of microscopic particles comes from this equation.
E = hc/lambda
E = mc*c (Einsteins equation)
equating,
lambda = h/mc
In case of a macroscopic particle, the velocity of light can be considered as the velocity of the particle v, then
lambda = h/mv
but mv = p, momentum
therefore
lambda = h/p
This is de Broglie equation
Now consider,
dE = hc/lambda,
Substitute in dE*dt > or = h/2*pai
Then cancelling identical terms and re-arranging
dt > or = lambda/2*pai*c
The frequency, neu = c/lambda
Therefore
dt > or = 1/(2*pai*neu)
or
dt ~ 1/ (2*pai*neu)
This is a famous expression to measure the excited state lifetime of a molecule.
ഇനി മൂന്നാല് ദിവസത്തേക്ക് നല്ല ജോലിത്തിരക്കുണ്ട്. അതു കഴിഞ്ഞ് ഞാന്‍ വന്നു നോക്കാം. ഇതിനെയെല്ലാം അധികരിച്ച് ശനിയോ ഞായറോ കൊണ്ട് ഒരു പോസ്റ്റും ഇടാമോന്ന് നോക്കട്ടെ.
സാമാന്യത്തില്‍ കവിഞ്ഞ് ശാസ്ത്രപരിജ്ഞാനമില്ലാത്തതിനാല്‍ അഭിപ്രായമൊന്നും പറയുന്നില്ല മൈക്രോ വേവ് അവനെക്കുറിച്ച്. ഇവിടെ കമ്പനിയില്‍ ഞങ്ങളെല്ലാം ഉപയോഗിക്കുന്നു ഉച്ചഭക്ഷണം പാത്രത്തോടെ ചൂടാക്കാന്‍.
ReplyDeleteഇത്രമാത്രം ദീര്‍ഘമായ ശാസ്ത്ര സംവാദത്തിന് സമയംകണ്ടെത്തുന്നവര്‍ ബൂലോകത്തുണ്ടെന്നതു തന്നെ അഭിമാനമാണ്.തിരക്കിനിടയിലും കാരണസഹിതം കാര്യങ്ങളെ അവലോകനം ചെയ്ത് അവതരിപ്പിച്ച
ഡോ;സൂരജും,സി.കെ ബാബു,സുനീഷ് കെ.എസ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ബൂലോകത്ത് ശാസ്ത്ര വിഷയങ്ങളും സജീവ ചര്‍ച്ചകളായിത്തീരട്ടെ.ആശംസകള്‍.
Suneesh, aa comment deleti. THankalude puthiya postinayi kaathirikkunnu.
ReplyDeleteDr.Sooraj,
ReplyDeleteThanks for such an informative post..
അയ്യയ്യോ..എന്റെ പൊന്നു സയന്റിസ്റ്റുകളേ...അമൈതി... അമൈതി..(peace peace)!
ReplyDeleteഇതിപ്പോ, മെഡിക്കല്‍ കോളെജിലെ മോര്‍ട്ടാലിറ്റി കോണ്‍ഫറന്‍സു പോലായല്ലോ!
ഇനിയിതു മതി അശോക് കര്‍ത്താവു സാറ് വന്ന് ഡാന്‍സുകളിക്കാന്‍..! ഹ ഹ ഹ!
സുനീഷ് ജീയുടെയും ചതുര്‍മാനച്ചേട്ടന്റെയും ആദ്യ രണ്ടുകമന്റുകളോടെ തന്നെ എന്റെ തിരുത്തല്‍ വരേണ്ടതായിരുന്നു. അതോടെ സംഗതി ക്ലീന്‍ ആയേനെ..അതു delay ആയത് എന്റെ തെറ്റ് (യാത്രയിലായിരുന്നു)
സുനീഷ് ജീ, അങ്ങയുടെ കമന്റ് ചതുര്‍മാനച്ചേട്ടന്‍ തെറ്റിദ്ധരിച്ചതാവാം. അദ്ദേഹം ആ കമന്റ് ഡിലീറ്റിയിരിക്കുന്നു. അപ്പോള്‍ എല്ലാം സോള്‍വ്ഡ് !
ഏതായാലും ഇത്രമികച്ച ഇന്റലിജെന്‍ഷ്യയെ ഇവിടെ സമ്മേളിപ്പിക്കാനായതില്‍ വളരെ സന്തോഷം. ശാസ്ത്രീയ വസ്തുതകളെ സംബന്ധിച്ച മിഥ്യാധാരണകള്‍ക്ക് ഒരു പരിധിവരെ അറുതിവരുത്താന്‍ ഈ കൂട്ടായ്മയ്ക്കു കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.
പിന്നെ ചതുര്‍മാനച്ചേട്ടാ...താങ്കളുടെ ഈ മെയില്‍ ഐഡി ഒന്നു തരാമോ.? (ഒറിജിനല്‍ വേണമെന്നില്ല, ഒരു ഫേക് ഐഡിയായാലും മതി. പക്ഷേ ഇടയ്കിടെ തുറന്നു നോക്കണം..എനിക്കു ചില doubts ഒക്കെ വരുമ്പോള്‍ ക്ലിയര്‍ ചെയ്യാനാ :)
അഭിനന്ദനങ്ങള്‍ സൂരജ്
ReplyDeleteഇന്നാണ് ഈ പോസ്റ്റ് വായിച്ചത്. കറങ്ങി നടക്കുന്ന ഇമെയിലുകളില്‍ നിന്നും കിട്ടിയ മുറിവിവരങ്ങള്‍ ചേര്‍ത്ത് വച്ച് തലകറങ്ങി നടക്കുകയായിരുന്നു ഇതു വരെ. ഇപ്പോള്‍ അത് മാറി കിട്ടി
നന്ദി.
സൂരജ് വളരെ നന്ദി നല്ല ഒരു പോസ്റ്റിന്.
ReplyDeleteഈ കമ്മന്റുകളിലെ ഒത്തിരി റ്റെക്നിക്കല്‍ ആയ ഡിറ്റെയ്ല്സ് ഒഴിവാക്കി കമന്റുകളില്‍ വന്ന പുതിയ അറിവുകള്‍ ചേര്‍ത്ത് പൊസ്റ്റ് ഒന്നു ഏഡിറ്റ് ചെയ്യുകയോ വിപുലീകരിച്ച് കൂടുതല്‍ ഉറപ്പുള്ള ഒരു പോസ്റ്റ് ഇടുകയോ ചെയ്താല്‍ സയന്‍സ് കൂടുതല്‍ പഠിച്ചിട്ടില്ലാത്തവര്‍ക്കും കൂടി ഉപകാരപ്രദമായേനെ പോസ്റ്റിനു ശേഷം വന്ന ഡിസ്കഷന്‍. സമയമുള്ളപ്പോള്‍ ഒന്നു ശ്രമിച്ചൂടേ :)
Again Typing mistake !!!!
ReplyDeleteIn case of a "microscopic" particle, the velocity of light can be considered as the velocity of the particle v, then
lambda = h/mv
പ്രിയ Guptan ജീ,
ReplyDeleteപോസ്റ്റിഷ്ടപ്പെട്ടതില്‍ സന്തോഷം. താങ്കളുടെ നിര്‍ദ്ദേശം തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു. ഈ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ മൈക്രോവേവ് അവനെ കുറിച്ചുള്ള ഒരു സമഗ്ര പോസ്റ്റായി ഉദ്ദേശിച്ചിരുന്നില്ല. കര്‍ത്താവ് സാറിന്റെ ചില തെറ്റിദ്ധാരണാജനകമായ കമന്റുകള്‍ക്ക് ശാസ്ത്രയുക്തിയുടെ പിന്‍ബലത്തില്‍ മറുപടിനല്‍കുക എന്നതേ ഉദ്ദേശിച്ചിരുന്നുള്ളൂ.
കമന്റുകളില്‍ വന്ന ടെക്നിക്കല്‍ ഡീറ്റെയിലുകള്‍ യഥാര്‍ത്ഥത്തില്‍ പോസ്റ്റിലെ ഒരു ചെറിയ ഭാഗത്തെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളവയായിരുന്നു. ആ തെറ്റ് ഇപ്പോള്‍ പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്. അതു പോസ്റ്റിന്റെ സ്പിരിറ്റിനെ ബാധിക്കുന്നില്ല എന്നതുകൊണ്ടാണ് ടെക്നിക്കല്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കി വിശദീകരിക്കാതിരുന്നത്.
ഏതായാലും ഇവിടെ കമന്റിയവരുടെ പലരുടെയും സംശയങ്ങള്‍ക്ക് ബാബുമാഷ്, അംബി ജീ, തുടങ്ങിയവര്‍ നല്‍കിയ മറുപടികള്‍ വിപുലീകരിച്ച് ഈ പോസ്റ്റ് താങ്കള്‍ നിര്‍ദ്ദേശിച്ച പോലെ UPDATE ചെയ്യാം.
നന്ദി.
അങ്കിളേ,
ReplyDeleteപാത്രം ചൂടാവുന്നില്ല എങ്കില്‍, അങ്കിള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കരുതേണ്ടിവരും
അങ്കിള്‍ വാങ്ങിയത് canan brand ആണോ?
അവറ് demonstrate ചെയ്തത് stainless steel പാത്രത്തില്‍ വെള്ളം, ചൂടാക്കിയുമല്ലേ?
മണി,
ReplyDeleteഇന്‍ഡക്ഷന്‍ കുക്കിംഗിനെപറ്റി ഞാനും ചില പുസ്തകങ്ങളില്‍ നോക്കി. പാത്രങ്ങള്‍ ചൂടായി അതിന്റെ ചൂടില്‍ നിന്നും പാത്രത്തിനകത്തുള്ള സാധനങ്ങള്‍ ചൂടാകുമെന്നാണ് ഞാനും കണ്ടത്.
എനിക്ക് അവര്‍ കുക്കറിനോടൊപ്പം തന്ന പാത്രത്തിനു എന്തെങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ മാഗ്നെറ്റിക് ഇന്‍ഡക്ഷന്‍ കുക്കറിനെ പറ്റി പ്രത്യേക പോസ്റ്റ് ഞാന്‍ പ്രതീക്ഷിക്കുന്നു. മണിയും അതില്‍ സീരിയസ്സായി പങ്കെടുക്കണമെന്നാശിക്കുന്നു.
ഒരു ഓഫ് ടോപ്പിക്‍ അഭിനന്ദന കമന്റാണു്, മാപ്പാക്കണം.
ReplyDeleteഡോ. സൂരജിന്റെ ബ്ലോഗു് ബൂലോഗത്തിലെ പുത്തന്‍ പ്രവണതയ്ക്കു് ഉദാഹരണമാണു്. വായനക്കാര്‍ ഈ ബ്ലോഗിന്റെ കണ്ടന്റ് നിശ്ചയിക്കുന്നതില്‍ തുടരെ പങ്കുവഹിക്കുന്നു എന്നതാണതു്. പേര് പേരയ്ക്കയുടെ ബ്ലോഗിനും ഇതേ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടു്. കമന്റില്‍ വരുന്ന ചെറിയ നിര്‍ദ്ദേശങ്ങളെയും സംശയങ്ങളെയും വരെ ഗൌരവത്തോടെ സമീപിച്ചു് അതിനെ തന്നാലാവുന്നവിധം വിശദീകരിക്കുന്ന ലളിതമായ ശാസ്ത്ര പോസ്റ്റുകളിട്ടു് ഡോ. സൂരജു് ബ്ലോഗിംഗിന്റെ വില ഉയര്‍ത്തുന്നു. കുറിഞ്ഞി ഓണ്‍ലൈനും മറ്റും ലളിതമായി ശാസ്ത്രകാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ടാവാം. അവിടെ നല്ല ചര്‍ച്ചകളും പലപ്പോഴും നടക്കുന്നുണ്ടാവാം. എങ്കിലും ഇത്രയും ആക്‍ടീവായി വ്യൂവര്‍ ഇന്‍ഫ്യൂയന്‍സ്ഡ് കണ്ടന്റ് ജനറേഷന്‍ നടക്കുന്നുവെന്നു് തോന്നിയിട്ടില്ല. അക്കാര്യത്തില്‍ ഡോക്‍ടറിനു് അഭിമാനിക്കാം.
എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ടെങ്കിലും സ്ഥിരമായി എതിരഭിപ്രായം തോന്നുകയോ അല്ലെങ്കില്‍ വിപുലീകരിക്കാനുള്ള ഇടവും വിവരവും എനിക്കുണ്ടെന്നു് തോന്നുകയോ ചെയ്യാത്തതിനാലാണു് എല്ലായിടത്തും കമന്റ് ചെയ്യാത്തതു്. ഈ ശ്രമം തുടരുക.
ആശീര്‍വാദങ്ങള്‍ക്ക് നന്ദി സെബിന്‍ ജീ.
ReplyDeleteഅറിവിനെ എന്റര്‍ടെയിന്മെന്റ് ആക്കുക, അതുവഴി പരമാവധി ആളുകളിലേക്ക് ശാസ്ത്രത്തിന്റെ അത്ഭുതങ്ങള്‍ എത്തിക്കുക - ഇതാണ് ഈ ബ്ലോഗിന്റെ അടിസ്ഥാന ലക്ഷ്യം.
മലയാളിയെപ്പോലെ അറിവിനു വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന ഒരു ജനത ലോകത്തില്‍ത്തന്നെ അപൂര്‍വമല്ലേ..അപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ ബൂലോകത്ത് ഉണ്ടാവുക സ്വാഭാവികം. ഇത്രയും പ്രോത്സാഹനം കിട്ടുന്ന മറ്റൊരു മീഡിയവും ഉണ്ടാവില്ല. യൂണിക്കോഡ് മലയാളത്തിന്റെ സൃഷ്ടാക്കള്‍ക്ക് ആയിരം നന്ദി!
(സുനീഷ് ജീ, റോബി ജീ, ചതുര്‍മാനങ്ങള്‍, ഡാലിച്ചേച്ചി,കതിരവന്‍ ജീ, വക്കാരി മാഷ്, ബാബു മാഷ്,യാത്രാമൊഴി, ഡോ: ബാബുരാജ്, ഷിജുഅലക്സ് ചേട്ടന്‍, ഡോ: പണിക്കര്‍, ദേവേട്ടന്‍, ജോസഫ് മാഷ്, സീമച്ചേച്ചി തുടങ്ങിയ നമ്മുടെ സയന്റിസ്റ്റുകളും സയന്‍സ് ജേണലിസ്റ്റുകളും സയന്‍സ് പ്രേമികളും ഒത്തൊരുമിച്ച് ഒരു സമ്പൂര്‍ണ്ണ സയന്‍സ് ബ്ലോഗ് ആരംഭിച്ചാല്‍ അതുപോലെ വലിയൊരു നേട്ടം ഉണ്ടാവാനില്ല.അതിവിദൂരമല്ലാത്ത ഭാവിയില്‍ അങ്ങനെ സംഭവിക്കട്ടെ എന്ന് ആശിക്കുന്നു. )
ഇപ്പോഴ ഈ പോസ്റ്റ് കണ്ടതു..നന്നായിരിക്കുന്നു
ReplyDeleteപുതിയ അധ്യയന രീതി (സര്‍ വ ശിക്ഷ അഭിയാനിലെ) യിലെ കുട്ടികള്ക്കും അധ്യാപര്‍ ക്കും ഇത്തരം പോസ്റ്റുകള്‍ വളരെ ഉപകരിക്കും ..
ഇപ്പൊള്‍ പാഠപുസ്തകത്തില്‍ വിശദീകരണം കുറവ്..അതു ചെയ്തു നോക്കൂ ഇതു ചെയ്തു നോക്കൂ എന്ന നിര്‍ ദേശങ്ങളാണു കൂടുതല്‍ ..
നല്ല പോസ്റ്റും, ബ്ലോഗിങ്ങും.
ReplyDeleteഅറിവ് കണ്മുന്നില്‍ കിടക്കുമ്പോഴും തിരിഞ്ഞുനോക്കാനോ ചികഞ്ഞെടുക്കാനോ ഉള്ള കഴിവ്/ത്വര എവിടെയോ നഷ്ടപ്പെട്ടുവെന്നു തോന്നുന്നു, അതോ അടിച്ചെല്‍പ്പിക്കപ്പെടുന്നതെല്ലാം അപ്പടിവിഴുങ്ങാനുള്ള പാരമ്പര്യതുടര്‍ച്ചയാണോ?(മഹത്തായ സംസ്കാരമല്ലേ!)
അതാണു കൂടുതല്‍ ഭയാനകം
എഞ്ചിനീയറിങ്ങ് ബിരുധധാരിയും ദിവസവും 12 മണിക്കൂറെങ്കിലും ഇന്റര്‍നെറ്റില്‍ കഴിയുന്ന സുഹൃത്ത് “Magic spot" സന്ദര്‍ശിച്ചിട്ട് വിശദീകരിച്ചത് “some effect of gravity, not explained by science so far". ഒറ്റ നെറ്റ് സേര്‍ച്ച് മതി. കൂടിപ്പോയല്‍ 3 മിനിറ്റിനകം ഒരേകദേശ രൂപം കിട്ടും. പക്ഷെ !
തങ്ങള്‍ വഞ്ചിക്കപ്പെടുന്നുണ്ടെന്ന ബോധമില്ലായ്മയെക്കാള്‍, ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുള്ള അബോധമായ സാമൂഹ്യ-സാംസ്കാരിക കല്പനകളും. ഇവിടെയാണു പണി കിടക്കുന്നത്.
ആയൂര്‍വേദ ജനാധിപത്യവല്‍ക്കരണം നിര്‍ത്തിവച്ചോ. തുടങ്ങിവച്ചില്ലേ അതു തന്നെ നല്ലത്. ജ്ഞാനവികേന്ദ്രീകരണവും അധികാരവികേന്ദ്രീയണവും എതിര്‍ക്കപ്പെടും, ഒരേകാരണങ്ങളാലും, പരസ്പരപൂരകങ്ങളായതിനാലും.
സങ്കീരണ്ണതയുടെ ഉപജീവിനമാണു ചിലനിലനില്പുകള്‍ക്കു പിന്നില്‍. പക്ഷെ ഇവിടൊരു പ്രത്യേകതകൂടിയുണ്ട്. അറിവെന്ന ഇണ്ടാസുതന്നെ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. :)
magic spot എന്നത് mystery spot ആയി തിരുത്തിവായിക്കാനപേക്ഷ
ReplyDeleteസമൂഹത്തിനു വെന്ദി താങ്കല്‍ എഴൂതുന്ന ആര്‍റ്റികുകല്‍ നന്നാവുന്നുന്ദ്...അഭിനന്ദനങല്‍....എന്റെ മാനസികമായ പിതുന എപ്പൊഴുമുന്ദു....
ReplyDeleteമൈക്രൊവേവ് ഓവനേകുറിച്ചുള്ള ഒരു അജ്ഞാത ഇ-മെയില്‍ എനിക്കിന്നു കിട്ടി. ഈ പോസ്റ്റ് ഇതിനു മുന്നെ വായിച്ചിരുന്നതിനാല്‍ ഞാനത് സൂരജിനു അയചും കൊടുത്തു, അതിലെ വിവരങ്ങള്‍ തെറ്റാണന്ന് വിശ്വസിച്ചുകൊണ്ടു തന്ന്നെ.
ReplyDeleteഅങ്ങനെ വീണ്ടും ഈ പൊസ്റ്റില്‍ വന്നു നോക്കിയപ്പൊഴല്ലേ ഞാണ്‍ ശരിക്കും ഞെട്ടിയത് ... വളരെ ശക്തമായ ശാസ്ത്ര സംവാദം തന്നെ നടന്നിരിക്കുന്നു. വളരെ നന്നായി .. ഇതിനു തുടക്കം കുറിച്ച സൂരജിനു പ്രത്യേക നന്ദി ..
ഇതു പോലുള്ള ചര്‍ച്ചകല്‍ ഞാന്‍ ഇതിനു മുന്നെ കണ്ടിട്ടുള്ളത്, യുക്തിവാദ സൈറ്റിലും, ബ്ലൊഗെര്‍സ്സ് തമ്മില്‍ പരസ്പരം തെറിവിളിക്കുന്ന സൈറ്റുകളില്‍ മാത്രമാണ്.
ശാസ്ത്രം വിജയിക്കട്ടെ .. അതിനായി പരിശ്രമിക്കുന്ന് എല്ലാവര്‍ക്കും വിജയാശംസകളും ...
ഇന്നുള്ള ശാസ്ത്ര തത്വങ്ങ്ലില്‍ നിന്നും വിഭിന്നമായ (റീപ്രൊഡ്യൂസബിള്‍) അനുഭവങ്ങള്‍ ഉള്ളവര്‍ വിശദമായി ഇതുപോലുള്ള പോസ്റ്റികള്‍ എഴുതി പ്രസിസ്ദ്ധികരിക്കുക .. നിങ്ങളുക്കു മറുപടിയും വിശദീകരണങ്ങല്‍ തരാന്‍ ഈ പോസ്റ്റിനു കമന്റ്കള്‍ എഴുത്തിയ ചുണകുട്ടന്മാരുണ്ട് ... വീട്ടിലെല്ലാവരും എല്ലാവരും സീരിയലുകാണുന്ന സമയം ഗുണപ്രദമായി ഉപയോഗ്ഗിക്കാന്‍ എന്നേപ്പൊലുള്ളവര്‍ക്കും ആകും.
എനിക്കു കിട്ടിയ മെയിലിലെ കണ്ടെന്റ് ഇവിടെ http://lighthousepatriotjournal.wordpress.com/2006/08/08/myth-blaster-microwave-cooking/ ചര്‍ച്ച ചെയ്തിരിക്കുന്നു. കൂടുതല്‍ താത്പര്യമുള്ളവര്‍ വായിക്കുക
ReplyDeleteസൂരജ്,
ReplyDeleteഇന്നത്തെ (01-03-09)മാതൃഭൂമി വാരാന്തപ്പഠിപ്പില്‍ മൈക്രോവേവ് ഓവനേക്കുറിച്ച് വന്ന ലേഖനം താങ്കളുടെ തന്നെ അല്ലെ?
അതേ അനില്‍ ജീ,
ReplyDeleteകഴിഞ്ഞയാഴ്ചത്തെ വാരാന്തപ്പതിപ്പില്‍ വന്ന വിജയരാഘവന്‍ നായരുടെ "മൈക്രോവേവ്" ലേഖനത്തിനു മറുപടിയായി എഴുതിയതാണ്. വായിച്ചതില്‍ സന്തോഷം :)
ഫ്രിഡ്ജില്‍ നിന്നും നേരെ ഓവനില്‍ - രണ്ടു മിനുറ്റ് കൊണ്ടു ചൂടാക്കി പ്രാതല്‍ - അതൊക്കെയെ നടക്കു - ഏറിപ്പോയാലന്‍ങു തട്ടിപ്പോകും. എന്നല്ലാം കരുതി ഒരു ഉപകരണങളും ഒഴിവാക്കില്ല- അപ്പോ ഇങനത്തെ പോസ്റ്റുകള്‍ മനസ്സമാധാനവും വിവരവും നല്കുന്നു-
ReplyDeleteഇ-മൈല്‍ മനുഷ്യനെ പേടിപ്പിക്കുന്ന കുറെ അബദ്ധണ്ഗള്‍ നല്കുമ്പോള്‍ മനസ്സമാധാനത്തോടെ ചൂടാക്കി തിന്നാലോ-
വായന വെറുതെ ആവുന്നില്ല- നന്ദി
സൂരജേ മാതൃഭൂമിയിലെ ലേഖനം ചിത്രകാരന്‍റെ കമന്‍റ് സംഭരണിയില്‍ വായിച്ചിരുന്നു. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteExcellent article...!!!
ReplyDeleteHello Suraj,
ReplyDeleteA small doubt...
what is the truth behond this article?
Link here :
http://www.worldwidehealthcenter.net/articles-235.html
ഡോ: സൂരജ് !
ReplyDeleteപോസ്റ്റിനു വളരെ നന്ദി ...
വീട്ടില്‍ ഒരു ഓവന്‍ വാങ്ങിയതില്‍ പിന്നെ ക്യാന്‍സര്‍ എന്നും ഓവന്‍ എന്നും കാണുന്ന ഏതു ബസ്സിലും ബ്ലോഗിലും കയറി ഇറങ്ങുകയാണ് പതിവ് ...(ഗതി )..കാരണം വീട്ടുകാരിയെ ആരെക്കെയോ മൈക്രോ വേവ് ഓവന്‍ ക്യാന്സറസാനെന്നു പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്
പോരാത്തതിന് ഇതേ അഭിപ്രായമുള്ള എന്റെ ഒരു കസിന്‍ ഈയിടെ മൈക്രോവേവിനെ പേടിച്ചു ഇലക്ട്രിക് ഓവന്‍ വാങ്ങിയിട്ടുണ്ടും ഉണ്ട് ..
എല്ലാം കൂടി ഓവന്‍ വാങ്ങിയ അന്ന് തൊട്ടു ഇതിനെ ശാസ്ത്രീയമായി കുഴപ്പമൊന്നും ഇല്ല എന്ന് തെളിക്കേണ്ട ബാധ്യതയും വന്നു .ബിടെക് കാരിയായത് കൊണ്ട് പറയുന്ന ന്യായങ്ങള്‍ക്കൊക്കെയും ശാസ്ത്രത്തിന്റെ പിന്‍ബലവും ഇല്ലാതെ പറ്റുന്നില്ല.
എന്തായാലും നന്നായി ഡോക്ടര്‍ , ഒരു പാട് നന്ദി .............കാര്യങ്ങള്‍ വളരെ സിമ്പിള്‍ ആയി പറഞ്ഞു തന്നതിന്.
മൈക്രോവേവ് ഓവന്റെ ഉത്ഭവം ആക്സിടെന്ടലി ആണെന്ന്നു എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് . ഏതോ ഷിപ്പിലെ ജോലിക്കാര്‍ അവരുടെ ചോറ് പാത്രം റഡാര്‍ ആന്റിനയുടെ അടുത്ത് വെച്ചപ്പോള്‍ നന്നായി ചൂടായി എന്നോ മറ്റോ ..ഒള്ളതാണോ
ഒരിക്കല്‍ കൂടി നന്ദി .
I know, I am commenting on this after all cease fire. I was junior in college to Sunish @ MG Uiversity and I am getting trained as a spectroscopist as well. All the theories Sunish has told so far is 100% right. Sunish has been working on this for last 7 years or so. This is actually very fundamental things of spectroscopy and is all well documented.
ReplyDeleteIn fact, in some cases microwave can be much better in killing bacteria as it can rapidly heat the interior of the material. The process of heating food on stow is a surface phenomena. This means, we are heating the outer surface of the material and heat is transferred to bulk or inside of the material. My point is that microwave has the advantage of penetrating through the material (the depth depends on water content, its energy and intensity) and it can interact with water molecules buried in the bulk of the material. This makes the food to be more evenly heated. Where as in stow heating it takes much more time to heat the interior parts of a material especially when reheating a material.
http://articles.mercola.com/sites/articles/archive/2010/05/18/microwave-hazards.aspx
ReplyDeleteThis is an interesting article, and the fact is that Radiation has some health effects but we have to live with it, just like X-ray and CT scan , it gives a good amount of radiation but very much needed for diagnosis . All we can do is beware of excess radiation and try to avoid it .