മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും

മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ. പാരമ്പര്യ ചികിത്സാരീതിക്കാര്‍ , പൈതൃകശാസ്ത്രപ്രചാരകര്‍ , വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കള്‍ , പ്രകൃതിജീവനപ്രചാരകര്‍ തുടങ്ങിയവരാണ് ഇന്ന് പലപ്പോഴും മാംസാഹാരത്തിനെതിരേ മുന്നണിയില്‍ നില്‍ക്കുന്നതായി കാണുന്നത്. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്‍ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്‍ ചിലര്‍ തട്ടിവിടുന്നതും പതിവാണ്‍. മാംസാഹാരം മനസ്സിന്റെ 'മൃഗീയവാസന'കളെയുണര്‍ത്തും എന്നും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്‍ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്.

I


മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍

പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന്‍ ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.

പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .

നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്‍ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍ . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.

മാംസം,പാല്‍,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! ("മൃഗവാസനാ-തിയറി"ക്കാര്‍ ഈ കെമിസ്ട്രി ഓര്‍ക്കുക.)


മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും

മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80 -100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.

മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. ( ഈ പോസ്റ്റ് കൂടി ഇതോടുചേര്‍ത്ത് വായിക്കാം.)

കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‍ ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന്‍ ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് - കുട്ടികളില്‍ പോലും!

അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല.


II


മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം

നദീതീരത്തും പുല്‍മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.

ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍ :

ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്. ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍ നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വിശദീകരണമുണ്ട്.

വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍ പുരോഹിതന്മാര്‍ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍ പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയും ഒരു താടിയെല്ലില്‍ മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്‍ ദേവകള്‍ക്കര്‍പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് - വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്‍ അതു കഴിക്കാതിരിക്കുന്നവന്‍ ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 11-37) !

യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട് (6:4:18). രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്‍ പറയുന്നത് "(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും" എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍ സല്‍ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍ കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.


മാംസാഹാരം ഭാരതീയ വൈദ്യത്തില്‍

ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 - 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 - 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.

ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍ തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).

പോത്തിന്‍ മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം - അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന "ഭാരതപൈതൃക" അവകാശികള്‍ വാളെടുക്കാതിരിക്കുമോ ? തീര്‍ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍ 124വരെ ശ്ലോകങ്ങള്‍ മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്‍ക്കാലത്ത് മനുസ്മൃതിയില്‍ പലസ്ഥലത്തും പരാമര്‍ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്‍ സുശ്രുതന്റെയും അഭിപ്രായത്തില്‍ ആഹാര്യമാണ്.

സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ 'സൂത്രസ്ഥാന'ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്‍ സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്‍ ഈ മാംസാഹാരങ്ങളുടെ വര്‍ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍ ഇങ്ങനെ അപേക്ഷിക്കുന്നു : "ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്‍മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍ ആഗ്രഹിക്കുന്നു...യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍ ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും." തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന്‍ എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.


മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം

ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷം പുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്...ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്‍കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)

സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.

എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്‍ തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : "മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു." തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്‍ മറ്റൊരിടത്തും പറയുന്നു.

" ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല."

" മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്‍.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ" (ശ്ലോ: 343-370).

തുണ്ട്: മാംസാഹാരത്തിനെതിരെ ഇന്ന് ടെലിവിഷനില്‍ വെളിച്ചപ്പെടുന്ന ഭാരതീയവൈദ്യ വാചസ്പതികളെ സുശ്രുതന്റെ ഒരു സാങ്കല്പിക Food Spaയില്‍ കൊണ്ടിരുത്തിയാല്‍ നെയ്യില്‍ പാകം ചെയ്ത ‘കാട ഫ്രൈ’യും ശര്‍ക്കര ചേര്‍ത്ത ‘സൂപ്പും’ കമ്പിയില്‍ കോര്‍ത്ത് വറുത്ത ‘തന്തൂരിയും’ കണ്ട് തലകറങ്ങിയിരുന്നേനെ!

എഡിറ്റ് (8-മാര്‍ച്ച്-09) :
1. സസ്യാഹാരത്തിനെതിരേയാണ് ഈ പോസ്റ്റിന്റെ ഫോക്കസ് എന്നു തെറ്റിദ്ധരിച്ചവര്‍ ഈ കമന്റ് കൂടി വായിക്കുക
2.ഈ വിഷയത്തില്‍ ദേവേട്ടന്റെ ഒരു അനുബന്ധ പോസ്റ്റ് ഇവിടെ വായിക്കാം.
3. അംബിച്ചേട്ടന്റെ നാല് ഖണ്ഡമായി എഴുതിയ പോസ്റ്റുകള്‍ ഇവിടെ

143 comments:

  1. ഹാ ഹാ! ഇതിനാണ് മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക എന്ന് പറയുന്നത് അല്ലേ? ഇവിടുത്തെ ആസ്ഥാനവൈദ്യന്മാര്‍ മാംസാഹാരത്തിന്‍‌റെ ദോഷവശങ്ങളെക്കുറിച്ച് മാത്രം ആയുര്‍വേദത്തിന്‍‌റെയും ഒരു സപ്പോര്‍ട്ടിന് ആധുനികവൈദ്യത്തിലെ “കേട്ടറിവുകളും” വച്ച് ഉപന്യസിക്കുമ്പോള്‍ ഇങ്ങനെയൊരു പോസ്‌റ്‌റ് അത്യാവശ്യമായിരുന്നു. അതിന് ആയുര്‍വേദത്തിന്‍‌റെ സപ്പോര്‍ട്ട് കൊടുത്തത് നന്നായി. ഇനിയിപ്പോ സുശ്രുതന്‍ എന്നൊരാള്‍ ഇല്ലെന്നു പറഞ്ഞു കളയുമോ ഈ സസ്യാഹാരപ്രേമികള്‍ ? മൃഗവാസനയും മുജ്ജന്മപാപവുമൊക്കെയായി ഡോ. എ. കെ. ഓടിയെത്തുമോ എന്തോ?
    ഇന്നു കാടമാംസം കൊണ്ടാ കറിയുണ്ടാക്കിയത്. സന്തോഷമായി സൂരജേ സന്തോഷമായി.

    ReplyDelete
  2. വളരെ ചിന്തോദ്ദീപകമായ പോസ്റ്റ്. ഗഹനമായ ഈ വിഷയം കാര്യകാരണസഹിതം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

    സസ്യാഹാരിയായ ജീവിതത്തിനനുശൃണമാം വിധം ചിട്ടപ്പെടുത്തിയതാണ് മനുഷ്യന്റെ അമാശയ ഘടന എന്ന് സസ്യഭക്ഷണപ്രിയര്‍ പറയുമ്പോള്‍ ഈ ഘടനയോടു കൂടിയ മനുഷ്യന്‍ തന്നെയല്ലേ മാംസാഹാരവും കഴിച്ച് യാതൊരു പ്രശ്നങ്ങളുമില്ലാതെ സുഖമായി ജീവിച്ചു പോരുന്നത് എന്നതിന് ഉത്തരം പറയാന്‍ ആരും മിനക്കെട്ടു കാണാറില്ല.സ്ഥിരം മാസാഹാരം ഭക്ഷണശീലമാക്കിയവരാണ് മൃഗീയവാസനകള്‍ക്കടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും എന്നു പറയൂന്നതിന് എന്തെങ്കിലും വ്യക്തമായ തെളിവുകളുണ്ടോ?

    സര്‍വ്വഭക്ഷകനായ മനുഷ്യരില്‍ നിന്നും ഒരു വിഭാഗം എങ്ങിനെ തികച്ചും സസ്യഭക്ഷകരായി മാറി അല്ലെങ്കില്‍ ആരവരെ മാറ്റി, ഇപ്പോഴും കൂടുതല്‍ പേരെ മാറ്റാന്‍ ആരെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇതിലെ രാഷ്ട്രീയം.

    ഇന്നു നാം കാണുന്ന ആള്‍ ദൈവങ്ങളില്‍ പലരും സസ്യാഹാര പ്രചാരകരാണെന്നു കാണാം. അവര്‍ക്കോ‍ പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ പ്രതിനിധാനം ചെയ്യുന്ന മതങ്ങള്‍ക്കോ ഈ രാഷ്ട്രീയത്തില്‍ പങ്കുണ്ടോ? അറിവുള്ളവര്‍ പ്രതികരിക്കട്ടെ.

    ഈ “ആഹാരരാഷ്ട്രീയം“ മറനീക്കി പുറത്തു വരാനുതകും വിധത്തില്‍ ഇതൊരു ആരോഗ്യകരമായ ചര്‍ച്ചയായി പുരോഗമിക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  3. ആയുര്‍വേദത്തില്‍ തന്നെ വിവിധ തരം മാംസരസായനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തറവാട്ടിലിരിക്കുന്ന സഹസ്രയോഗത്തില്‍ കണ്ട രസകരമായ ഒരു ചൂര്‍ണ്ണം ഉണ്ടാക്കുന്നത് തന്നെ കരിമൂര്‍ഖന്‍‌റെ തല ഉപയോഗിച്ചാണ്. കരിമൂര്‍ഖന്‍‌റെ തലയും മറ്‌റെന്തോ പച്ചമരുന്നുകളും (പേര് ഓര്‍ക്കുന്നില്ല, ചെറുപ്പത്തില്‍ വായിച്ചതാണ്) ചേര്‍ത്ത് ചുട്ട് ഭസ്മമാക്കിയതിന് ശേഷം ചാണകത്തിലിട്ട് നീറ്‌റിയെടുത്തോ മറ്‌റോ ആണ് ഇതുണ്ടാക്കുന്നത്. കണ്ണിലെ എന്തോ അസുഖത്തിന് ചാലിച്ചെഴുതാനുള്ള ചൂര്‍ണ്ണമാണത്.

    ReplyDelete
  4. ഈ വിഷയം കാര്യകാരണസഹിതം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.


    ഇനി പോയി രണ്ടു പെഗ്ഗും കൂട്ടി ഒരു കാളയെ തിന്നട്ടേ :)

    ReplyDelete
  5. വിജ്ഞാനപ്രദമായ ലേഖനം. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ ഇവന്മാരൊക്കെ പൈതൃകത്തിന്റെ കോണകം ഉടുക്കുന്നത്. മനസ്സിന് ഇഷ്ടപ്പെടാത്തത് കഴിച്ചില്ലെങ്കില്‍ കുഴപ്പമില്ല. അതിനു ശാസ്ത്രത്തെയും മതത്തെയും കൂട്ടുപിടിക്കുമ്പോഴാണ് കുഴപ്പം.

    ഉത്തരേന്‍ദ്യന്‍ ബ്രാഹ്മണന്മാര്‍ രുചിയറിഞ്ഞപ്പോള്‍ 'ഫ്രാന്‍സിസ് കാ ധാബയില്‍' നിന്നും (തൃശ്ശൂര്‍കാരന്‍ ആണേ ഫ്രാന്‍സിസ്) എല്ലാ ശനിയാഴ്ചയും ബീഫ് കറിയും പൊറോട്ടയും കഴിക്കുന്നത് കണ്ടിട്ടുണ്ട്!

    ഓ.ടോ: വലതു വശത്തെ paintings ഇപ്പോഴാണ് കാണുന്നത്. അത് ഗംഭീരം ആയിട്ടുണ്ടല്ലോ.

    ReplyDelete
  6. സൂരജ് അണ്ണാ.. റൊമ്പ താങ്ക്സ്.... ഇതു പോലെ ഒരെണ്ണം സത്യം പറഞ്ഞാല്‍ അന്വേഷിച്ച് നടക്കുകയായിരുന്നു...

    ദേ ഇവിടെ വന്ന ആദ്യകമന്റില്‍ മനുഷ്യര്‍ പ്രകൃത്യാ സസ്യാഹാരി ആണെന്ന് ഒരു കമന്റ് വന്നിരുന്നു... മത്സ്യമാംസാദികളുടെ ഗുണഗണങ്ങള്‍ ഒന്നു പറഞ്ഞ് മനസിലാക്കാന്‍ പെട്ട പാട്...

    നണ്ട്രി.....

    ReplyDelete
  7. മാംസാഹാരം കഴിക്കാത്തവര്‍ക്ക് പോഷകാഹാരങ്ങളുടെ കുറവു നികത്തുവാന്‍ എന്തു കഴിക്കണം? :-)

    ഇഷ്ടമുള്ളത് ഓരോരുത്തരും കഴിക്കട്ടെയെന്നു കരുതിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ മാംസാഹാരത്തോടുള്ള എതിര്‍പ്പ് എന്തുകൊണ്ടാണ്?
    --

    ReplyDelete
  8. “കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല.“ “മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നില്ല. “
    ഇത്രയ്ക്ക് വിശ്വസനിയമായി തറപിച്ച് പറയുവാന്‍ സൂരജിനാവുന്നതെങ്ങിനെ!!!

    1970കളില്‍ നിരോധിക്കപ്പെട്ട, ക്യാന്‍സറിന് കാരണമാകുന്ന, ഡി.ഇ.എസ്സ്. എന്ന കൃത്രിമ ഈസ്ട്രൊജന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്ന് എന്താണ് ഉറപ്പ്? നിരോധിക്കപ്പെട്ട ഡി.ഡി.ടി. ഇപ്പോഴും ഇന്ത്യയില്‍ സുലഭം!

    ഈ ലേഖനം വായിക്കുന്നവര്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ ഈ ലിങ്ക് കൂടി നോക്കുക.
    http://envirocancer.cornell.edu/Factsheet/Diet/fs37.hormones.cfm

    വെറുതെ വായിച്ചു നോക്കൂ..........

    പച്ചക്കറിക്കാരോട് ഒരു ചോദ്യം, നിങ്ങള്‍ കഴിക്കുന്ന പച്ചക്കറികളിലും, ഫലങ്ങളിലും അടങ്ങിയിരിക്കുന്ന പെസ്റ്റിസൈഡ് ഏതൊക്കെ എന്ന് അറിയുമോ? അവ അകത്ത് ചെന്നാല്‍ ഉണ്ടാകുന്ന മാരക രോഗങ്ങളെ കുറിച്ച് കൂടി മനസ്സിലാക്കിയിരിക്കുക.

    ഇന്ന് ഈ ലോകത്ത് വിശ്വസ്തതയോടെ കഴിക്കുവാന്‍ പറ്റിയതായി ഒന്നുമില്ല. എന്തിന് ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ പറ്റി കേട്ടാലോ? അത് കൊണ്ട് ജീവന്‍ നിലനിര്‍ത്തുവാന്‍ കിട്ടുന്നതെന്തും കഴിക്കുവാന്‍ ശീലിക്കുക.

    എന്നും രണ്ട് പെഗ് അടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് പോലെ, ആസ്തമയുള്ളവര്‍ ഇടയ്ക്ക് സിഗററ്റ് വലിക്കുന്നത് ശ്വാസതടസ്സം മാറ്റുവാന്‍ സഹായിക്കും എന്ന് പറയുന്നത് പോലെ സൂരജ് ഇവിടെ സൂചിപ്പിച്ചത് പോലെ മിതമായ അളവില്‍ എന്തും കഴിക്കുക. മിതം എത്രയെന്ന് സൂരജ് പറഞ്ഞ് തരുമായിരിക്കും.

    ReplyDelete
  9. പ്രിയ സൂരജ്,
    ഇങ്ങനെയൊരു പോസ്റ്റ് അനിവാര്യമായിരുന്നു - നന്ദി. ഭക്ഷണ രീതി തികച്ചും വ്യക്തിപരമായ ചോയ്സ് ആണെന്നാണ് എന്റെ അഭിപ്രായം. ഏതെങ്കിലും ഒരു ആശയത്തിന്റെ/ വിശ്വാസത്തിന്റെ കൂട്ടുപിടിച്ച് ഇതാണു ശരി, മറ്റേത് തെറ്റ് എന്ന രീതിയില്‍ വരുമ്പോള്‍, അതു എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
    കൂട്ടത്തില്‍ വിരുദ്ധാഹാര സങ്കല്പത്തെക്കുറിച്ച് ആധുനിക ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടറിയാന്‍ താല്പര്യമുണ്ട്. ആ സങ്കല്പം എത്രമാത്രം ശരിയാണ്, ശരിയാണെങ്കില്‍ ഏതൊക്കെയാണ് നമ്മള്‍ day-to-day life-ല്‍ അങ്ങനെ ഒഴിവാക്കേണ്ടവ, അതിന്റെ consequences മുതലായവ ഒന്നു വിശദീകരിച്ചാല്‍ വളരെ നന്നായിരുന്നു. വിശദമായ പോസ്റ്റിനും പ്രയത്നത്തിനും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  10. ആഹാ! ഉഗ്രന്‍ പോസ്റ്റ്‌, താങ്ക്യൂ..

    ReplyDelete
  11. നന്ദി സൂരജ്,
    ജി മെയില്‍ സ്റ്റാറ്റസ മെസേജ് പുതുക്കി - "Rice along with Beef + Ghee should be served for couples who are expecting kids who would be versant in Vedas and aspiring bright rulers/administrators" - Brihadaranyo-Upanishath (4:18)

    ReplyDelete
  12. സൂരജേ,
    ഈ സാധനങ്ങളുടെ ഒരു പ്രിന്റ് എടുത്ത് കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും സകല ഹോട്ടലികളിലും ഫ്രെയിം ചെയ്തു വെയ്ക്കേണ്ടതാണു അത്യാവശ്യമായി ചെയ്യേണ്ടത്. ഹിന്ദുത്വ പരിവാരാക്രമങ്ങള്‍ക്കൊരു പ്രതിരോധം തീര്‍ക്കേണ്ടതത്യാവശ്യമാണു.

    ReplyDelete
  13. good one suraj. but want to clarif the terms 'guruthwam' 'laghu' 'guru' in the para before the last. didnt get it properly.

    I think the article have given the historical reasons why slaughter of some animals (like cow) became banned in some pastoral societies.

    ReplyDelete
  14. തികച്ചും വിജ്ഞാനപ്രദം ഡോ. സൂരജ്..
    ആദിശങ്കരന്റെ ഹൈന്ദവ റെനോവേഷനോടെയാണ്‌ ഭാരതത്തില്‍ ഭക്ഷണത്തില്‍ പോലും ബ്രാഹ്മണ്യാധിഷ്ഠിതമായ ഒരു തരംതിരിവു കടന്നുവന്നതെന്നു തോന്നുന്നു.

    ഈ സംഹിതകളൊക്കെ ഇന്ത്യയില്‍നിന്നും ജര്‍മ്മനിക്കാര്‍ അടിച്ചുകൊണ്ടുപോയി എന്നു പറയുന്നത് അപ്പോള്‍ കിംവദന്തി അല്ല അല്ലേ, ഇതൊക്കെ അതുപോലെ പാലിക്കുന്നവര്‍ അവരാണല്ലോ.

    ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സൂരജിന്റെ കുത്സിതശ്രമമായി ഇതെങ്ങാനും വായിക്കപ്പെടുമോ? അയ്യോ..ഞാന്‍ ഇവിടെ വന്നിട്ടേയില്ല.

    ReplyDelete
  15. da pinnem vannu vettinirathan. sahodaran, njan oru sasyahari aayirunnu,ethandu 17 vayassu vare .[inne mamsam kazhichu seelichu. ippol oru 8 varshamayi athu veendum nirthi. oru karyam mathram parayam. divasam randu neramo mnoonnu neramo non-veg adichirunna samayathau vayarinu prashanam ozinja neram illayirunnu chella. athu nirthiyappol coolk cool. ithu anubhavichu mathram arinja karyam. athuthanne ellavarodum parayanullu. allath ellavarum koode sasyaharikale nirthi porichu muzuvanode thinnathe. swantham vayaru mathram nokkin.

    ReplyDelete
  16. sahodara, njan oru maamsaahari aayirunnu,ethandu 17 vayassu vare pinne sasysam kazhichu seelichu. ippol oru 8 varshamayi athu veendum nirthi. oru karyam mathram parayam. divasam randu neramo mnoonnu neramo veg adichirunna samayathau vayarinu prashanam ozinja neram illayirunnu chella. athu nirthiyappol coolk cool. ithu anubhavichu mathram arinja karyam. athuthanne ellavarodum parayanullu. allath ellavarum koode maamsaaharikale nirthi porichu muzuvanode thinnathe. swantham vayaru mathram nokkin.

    ReplyDelete
  17. വായിച്ചവര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും നന്ദി.

    @ മനോജ് ജീ,

    ഞാന്‍ എഴുതിയതില്‍ നിന്ന് താങ്കള്‍ ക്വോട്ട് ചെയ്ത വാചകത്തില്‍ എന്താണ് തെറ്റ് ? ശ്രദ്ധിച്ച് തെരഞ്ഞെടുത്തതു തന്നെയാണ് ആ വാക്യങ്ങള്‍ . ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളുടെ മാംസവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതല്ല. താങ്കള്‍ ചൂണ്ടിക്കാട്ടിയ കോര്‍ണെല്‍ യൂണിയുടെ ഫാക്റ്റ് ഷീറ്റും അതു ശരിവയ്ക്കുന്നു. US-FDAയുടെ വാക്കുകള്‍ കടമെടുത്താല്‍ : “Consumers are not at risk of eating food from animals treated with these (naturally-occurring) compounds because the amount of added hormone is negligible compared to the amount normally found in the edible tissues of untreated animals and that are naturally produced by the consumer’s own body.”


    @ രാജീവ് ജീ,

    ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ഗുരുത്വമുള്ള ആഹാരം,എളുപ്പത്തില്‍ ദഹിക്കുന്നത് ലഘുത്വമുള്ളത് എന്ന് ലളിതമായി പറയാം.

    @ anu,

    Grow up ! I never said anything against vegetarianism here. The focus of the article is on non-veg food and it's politics only. I have attempted no "vettinirathal". And mind you, your argument is based on personal incredulity. Take it somewhere else.

    ReplyDelete
  18. @ ഹരീ ജീ,

    “മാംസാഹാരം കഴിക്കാത്തവര്‍ക്ക് പോഷകാഹാരങ്ങളുടെ കുറവു നികത്തുവാന്‍ എന്തു കഴിക്കണം?”

    മാംസാഹാരം കഴിക്കാത്തവര്‍ക്ക് പോഷകാഹാരക്കുറവുണ്ടാകണം എന്ന് നിര്‍ബന്ധമൊന്നുമില്ല. മാംസത്തില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ സസ്യഭക്ഷണത്തില്‍ നിന്നും ലഭിക്കാവുന്നതേയുള്ളൂ. വൈറ്റമിന്‍ ബി-12, ഡി, കാല്‍ഷ്യം, സിങ്ക്, ഇരുമ്പ് തുടങ്ങിയവയില്‍ ഉണ്ടാകുന്ന കുറവു നികത്താന്‍ ആഹാരത്തിന്റെ തെരഞ്ഞെടുപ്പില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതിയാകും. ഉദാഹരണത്തിനു പയറ് വര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുക, വൈറ്റമിന്‍ B-12,D എന്നിവ കിട്ടാന്‍ പാല്‍/മുട്ട ആഹാരത്തിലുള്‍പെടുത്തുക എന്നിങ്ങനെ. പിന്നെ കഴിവതും സസ്യാഹാരം അമിതമായി പാചകം ചെയ്ത് പോഷകങ്ങള്‍ നഷ്ടപ്പെടുത്താതെ പച്ചയ്ക്ക് സാലഡായും കൂടെ ആഹാരത്തിലുള്‍പ്പെടുത്തുക.
    (പൂര്‍ണ്ണ സസ്യാഹാരികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ജീവകം ബി-12ന്റെ കാര്യമാണ്. യീസ്റ്റിട്ടു പുളിപ്പിച്ച സോയ, കടല്‍പ്പായലുകള്‍ തുടങ്ങിയ അപൂര്‍വ്വം സസ്യവിഭവങ്ങളിലേ ബി-12 ഉള്ളൂ.അവയാകട്ടെ നമ്മുടെ സ്വാഭാവിക ആഹാരങ്ങളല്ല താനും)

    ReplyDelete
  19. മാംസാഹാരത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച്‌ അറിയില്ല, താല്പര്യവുമില്ല. അതിനാല്‍ ആ ഭാഗം ഉപേക്ഷിച്ചിട്ട് അല്പം കാര്യങ്ങള്‍ ഇവിടെ എഴുതട്ടെ.

    മിശ്രഭോജിയായ മനുഷ്യന്‍ സാസ്യാഹാരം കഴിക്കുന്നത്‌ നല്ലതാണ് എന്ന് പറയുന്നത് മാംസാഹാരത്തിനെതിരെ ആണെന്ന് കരുതേണ്ട ആവശ്യമില്ല. മുകളിലെ ചില കമന്റുകളില്‍ കണ്ടതുപോലെ, അരവയര്‍ സസ്യാഹാരം കഴിച്ചു കുറച്ചു കഴിഞ്ഞു കിടന്നുറങ്ങിയാല്‍ ഉറക്കസുഖത്തിലെ വ്യത്യാസം അറിയാന്‍ കഴിയും. ശരീരത്തിന് മാംസാഹാരത്തെക്കാള്‍ സസ്യാഹാരം ദഹിപ്പിക്കാന്‍ എളുപ്പമായതിനാലാവാം.

    സസ്യാഹാരികളുടെ സ്വഭാവത്തില്‍ സത്വികത വരും എന്നും പറയപ്പെടുന്നു, ശാസ്ത്രീയമായി അറിയില്ല. എന്നിരുന്നാലും, അഹിംസ തുടങ്ങിയ സാത്വികചിന്തകള്‍ മനസ്സിലേക്ക് കൂടുതല്‍ കടന്നു വരുമ്പോഴാണ് ഒരുവന്‍ കൂടുതലും സസ്യാഹാരിയാവാന്‍ ആഗ്രഹിക്കുന്നത് എന്നുതോന്നുന്നു. സ്വന്തം താല്‍പര്യംകൊണ്ട് കഴിയുന്നിടത്തോളം സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ (പൂര്‍ണ്ണ സസ്യാഹാരി അഥവാ മതപരമായ ഹിന്ദു/ജെയിന്‍ സസ്യാഹാരത്തെയല്ല ഉദ്ദേശിച്ചത്) അതിന്‍റെ സുഖം അനുഭവിക്കുന്നു, അത്രമാത്രം.

    ഈയുള്ളവന്‍ കഴിഞ്ഞ 18 വര്‍ഷമായി സസ്യാഹാരം തിരഞ്ഞെടുത്തിട്ട്. സസ്യാഹാരത്തിന്‍റെ സുഖമാണ് ഈയുള്ളവനെ സസ്യാഹാരത്തിലേക്ക് ആകര്‍ഷിച്ചത്. ഇതുവരെയും അതുകൊണ്ട് ഒരു പ്രോബ്ലാവും ഉണ്ടായിട്ടില്ല. അതിലുപരി, ശാരീരികവും മാനസികവുമായ സന്തോഷം അനുഭവിക്കുന്നു. കമ്പ്യൂട്ടറില്‍ പണിയെടുക്കാനും, പാടത്ത്‌ പണിയെടുക്കാനും, വനയാത്ര / മലകയറ്റം എന്നിവയിലൊന്നും ഒരു പക്കാ മാംസാഹാരിയെ അപേക്ഷിച്ചു ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. :-)

    ചില സംശയങ്ങള്‍:
    1) നല്ല പോഷകമുള്ള നാടന്‍ സസ്യാഹാരം മാത്രം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉള്ളതായി മോഡേണ്‍ മെഡിസിന്‍ കരുതുന്നുണ്ടോ?
    2) മാംസാഹാരം സസ്യാഹാരത്തെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എന്ന് അഭിപ്രായമുണ്ടോ?
    3) സസ്യാഹാരിക്കും കൂടുതലും മാസം കഴിക്കുന്നവര്‍ക്കും മാനസികമായോ ശാരീരികമായോ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടാവുമോ?

    ഈ ചര്‍ച്ചയെ രാഷ്ട്രീയവും മറ്റുമായി കൂട്ടിക്കുഴക്കരുതേ!

    ReplyDelete
  20. മാംസാഹാരത്തിനോടുള്ള ഈ എതിര്‍പ്പ് അല്ലെങ്കില്‍ അത് ഹൈന്ദവമല്ല എന്നുള്ള കാഴ്ചപ്പാട് എന്നു മുതലാണ്‌ ഉണ്ടായതെന്ന് വല്ല പിടിയുമുണ്ടോ..

    ReplyDelete
    Replies
    1. ബുദ്ധമതത്തിന്‍റെ ആവിര്‍ഭാവത്തോടെ.

      Delete
  21. സൂരജ് ജി,
    "സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി"
    അപ്പോള്‍ ഒരു ബിരിയാണി ഓര്‍ഡര്‍ ചെയ്യാം ഇപ്പോള്‍ തന്നേയ്
    നന്ദി, വീണ്ടും വീണ്ടും
    അനുമോദ്

    ReplyDelete
  22. Apart from some sentences in the opening paragraph and the last paragraph, the article does not deal with the politics of non-veg food but its qualities. i can easilty quote thousands of lines from several Ayurvedic texts which advocates vegetarianism.

    pinne ithum koodi.veda kaalatheyum susruthante kalatheyum kozhiyum kalayum pothum onnum allallo ippol janam adichu kayattikkondirikkunnathu.paandinaattil ninnum ketti vidunna pe pidicha sadhanangal alle.

    ReplyDelete
  23. സൂരജേ

    കലക്കൻ പോസ്റ്റ്, അഭിനന്ദനങ്ങൾ

    സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ മാംസാഹാരിയും സുരപാനിയുമൊക്കെയായിരുന്നു എന്ന് പുരാണങ്ങൾ തന്നെ പറയുന്നു എന്നു ചൂണ്ടിക്കാണിച്ചിട്ടും അഭിനവ/ ശ്രീരാമ/ വാനര സൈന്യത്തെയൊന്നും കാണുന്നില്ലല്ലോ?

    ആ ശ്രീരാമന്റെ പേരിൽ മംഗളൂരുവിൽ സാംസ്ക്കാരിക പോലീസിങ്ങ് നടത്തുവാൻ ധാർമ്മികമായ അവകാശമില്ലല്ലോ ഒരു ഡാഷ് മോനും?

    മാംസാഹാരത്തിന്റെ മേന്മയറിയാവുന്നതു കൊണ്ടാണല്ലോ ബാബാ രാംദേവ് തലയോട്ടിയും എല്ലുപൊടിയും ഒക്കെ മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

    ശ്രീ @ ശ്രേയസ് പറഞ്ഞത് വളരെ ശരിയാണ്, സസ്യാഹാരികളുടെ സ്വഭാവത്തില്‍ സത്വികത വരും എന്നും പറയപ്പെടുന്നുണ്ട്. പക്ഷെ അതു പറച്ചിൽ മാത്രം. യാഥാർത്ഥ്യം ഇവിടെ കാണാം.
    http://workersforum.blogspot.com/2008/08/blog-post_5661.html

    ഓടോ: ആളുകൾ ഇഷ്ടമുള്ളത്, അവനവന് വാങ്ങാക്കഴിക്കവുന്നത് കഴിക്കട്ടെ...പശുവിനെ വെട്ടേണ്ടവൻ വെട്ടട്ടെ...പശുവിന്റെ യോനിയിൽ ഉമ്മ വെക്കണ്ടവൻ ഉമ്മ വെയ്ക്ക്ക്കട്ടെ...

    ReplyDelete
  24. സസ്യാഹാരിയായ കുരങ്ങിൽ നിന്നും പരിണമിച്ച മനുഷ്യൻ പിന്നെപ്പൊഴോ മാംസാഹാരി ആയിത്തീരുകയാണുണ്ടായത്. സൂരജ് പരാമർശിച്ചതു പോലെ പല്ലിന്റെ ഘടനയും വിന്യാസവും കുടലിന്റെ നീളം ഇതൊക്കെയാണ് മനുഷ്യൻ മാംസാഹാരിയായിരുന്നു എന്നു തീർച്ചപ്പെടുത്തുന്ന ലക്ഷണങ്ങൾ. രണ്ടുകാലിൽ നടാക്കാനായി കൈകൾ സ്വതന്ത്രമായതോടു കൂടി വേറൊന്നു മനുഷ്യനു നഷ്ടപ്പെട്ടു. മരച്ചില്ലകളും ഇലകളും ധാരാളമായി കിട്ടാവുന അവസ്ഥ. മാംസാഹാരവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇതൊരു കാരണ്മായിരിന്നോ/ കൂടുതൽ പഠിക്കേണ്ടിയിരിക്കുനു. ഈ പരിണാമത്തിൽ അവൻ ആർജ്ജിച്ചത് കൊഴുപ്പ് നന്നായി വ്ഘടിക്കപ്പെടാനും ദഹിക്കാനുമുള്ള കഴിവാണ്. മനുഷ്യൻ കഴിയ്ക്കുന്ന കൊഴുപ്പിന്റെ പത്തിലൊന്നു കുരങ്ങിനെ തീറ്റിച്ചാൽ കൊഴുപ്പ് അടിഞ്ഞ് അത് ചത്തുപോകും.ഈ കൊഴുപ്പ് ദഹിക്കാനുള്ള കഴിവാണ് പൂർണ്ണമായ നോൻ വെജിറ്റേറിയൻ ആയ പാലും പാലുൽ‌പ്പന്നങ്ങളും കഴിയ്ക്കുന്ന സസ്യഭുക്കുകളെ രക്ഷിച്ചു നിറുത്തുന്നത്.
    വടക്കെ ഇൻഡ്യയിൽ പശുമാംസം ഭക്ഷണക്രമത്തിൽ നിന്നും മാറ്റിയിട്ട് അധികകാലമായിട്ടില്ല. 16-)0 നൂറ്റാണ്ടിനു ശേഷമാണത്രെ.അഞ്ചു നഖമുള്ള ജീവികളെ (ചിലതൊഴിവാക്കിക്കൊണ്ട്) ബ്രാഹ്മണരും ക്ഷത്രിയരും ഭക്ഷിയ്ക്കരുതെന്നായിരുന്നു രാമായണ കാലത്തെ നിയമം.

    ReplyDelete
  25. ഒരു കാര്യം പറയാൻ വിട്ടു പോയി. ‘മണ്ഡോദരി’= മണ്ഡം (മദ്യം) വയറ്റിലുള്ളവൾ. പുള്ളിക്കാരി മിക്കപ്പോഴും പൂസാ!.

    ReplyDelete
  26. നന്ദി, സൂരജ്. രണ്ടുദിവസം മുന്നെ ബീഫ് തട്ടിയതിന്റെ ‘ആരോഗ്യപരമായ കുറ്റബോധം’ മാറിക്കിട്ടി. മറ്റേ കുറ്റബോധം പണ്ടേ ഇല്ല.

    പൊതുവെ ഡോക്റ്റര്‍മാര്‍ ചാനല്‍ പരിപാടികളില്‍ വരുമ്പോള്‍ മാംസാഹാരത്തെ അത്രകണ്ട് കുറ്റപ്പെടുത്തുന്നതായി തോന്നിയിട്ടില്ല. ഇന്നാള് ഒരു ആയുര്‍വേദ ഡോക്റ്റര്‍ കോഴിയിറച്ചിയുടെ ഗുണങ്ങള്‍ ആയുര്‍വേദത്തില്‍ പറഞ്ഞിരിക്കുന്നത് പറയുന്നതുകേട്ടു. പൊതുവെ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാണല്ലോ നമ്മുടെ ആള്‍ക്കാര്‍. അതുകൊണ്ട് മാംസാഹാരത്തെ അല്പമൊന്നു കുറ്റവിമുക്തമാക്കിയാല്‍ പിന്നെ ആറുനേരം മൂക്ക്മുട്ടെ തട്ടിവിടും എന്നതുകൊണ്ടാവാം രോഗികളില്‍ മാംസാഹാരത്തെക്കുറിച്ച് ഒരു പേടിയുണ്ടാക്കുവാന്‍ ചില ഡോക്റ്റര്‍മാരെങ്കിലും ശ്രമിക്കുന്നത്.

    ReplyDelete
  27. ബ്രാഹ്മണ്യം ഇന്ത്യയെ വീണ്ടും പിടിമുറുക്കാനുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിന്റെ ഫലമായാണ് സസ്യാഹാര മാഹാത്മ്യങ്ങള്‍ക്ക് നമ്മുടെ മാധ്യമങ്ങളില്‍ നന്മയുടെ സ്ഥാനം ലഭിച്ചിരിക്കുന്നത്.
    മുന്നോട്ടു നടക്കുന്നതിനേക്കാള്‍ പിന്നോട്ടു വലിക്കാനുള്ള വര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ ഇന്ത്യയെ എന്നും തെരുവുപട്ടികളുടെ രാജ്യമായി നിലനിര്‍ത്തുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.
    ഉറങ്ങുന്ന അടിമകളെ ഉണര്‍ത്താന്‍ ഇത്തരം ധാരാളം
    ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടിയിരിക്കുന്നു.
    സൂരജിന്റെ ആഴമുള്ളതും,ആത്മാര്‍ത്ഥതയേറിയതുമായ ഇടപെടലിനോട് നന്ദി പറയട്ടെ!

    ReplyDelete
  28. ഞാന്‍ പണ്ടേ ഒരു മാംസദാഹിയാണ്... സൂരജ് കാരണം ദാഹമേ തീവ്ര ഹൃദയദാഹം, മാംസദാഹം...

    ReplyDelete
  29. ഡോൿടർ സൂരജ് വിജ്ഞാനപ്രദമാ‍യ ഒരു പോസ്റ്റിനുള്ള നന്ദി അറിയിക്കട്ടെ. ഞാൻ സ്ഥിരമായല്ലെങ്കിലും വല്ലപ്പോഴും മത്സ്യവും, മാംസവും കഴിക്കാറുണ്ട്. അവ ആരോഗ്യത്തിനു ഹാനികരമാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാലും പലപ്പോഴും മാംസവും, മത്സ്യവും ഉപ്യോഗിക്കുമ്പോൾ ചില ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം എന്നു പറയാറുണ്ട്. അതിന്റെ പിന്നിലെ ശാസ്ത്രീയവശം കൂടി വിവരിച്ചാൽ നന്നായിരുന്നു. ഇവിടെ താ‍ങ്കൾ തന്നെ ചരകസംഹിതയിലെ ചില വക്യങ്ങൾ പരാമർശിച്ചിട്ടുണ്ടല്ലൊ.
    ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.

    കൂടാതെ ഒരു പരാമർശം അല്പം ആശയക്കുഴപ്പം ഉണ്ടാക്കുന്നു ശ്ലോകങ്ങളുടെ പരാമർശം ശ്രദ്ധിക്കുമല്ലൊ ഉദാഹരണത്തിന് 55 - 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 50 - 71ല്‍ പറയുന്നു.

    ആഹാരരീതിയും ആളുകളുടെ സ്വഭാവത്തേയും പറ്റിയുള്ള ഒരു താരതമ്യം ഭഗവദ്‌ഗീതയിൽ ഉള്ളത് താങ്കൾക്കും അറിവുള്ളതാണെന്ന് കരുതുന്നു. പതിനേഴാം അദ്ധ്യായത്തിലെ 7 മുതൽ 10 വരെയുള്ള ശ്ലോകങ്ങൾ ഇപ്രകാരം പറയുന്നു

    ആഹാരസ്ത്വപി സർവ്വസ്യ ത്രിവിധോ ഭവതി പ്രിയഃ
    യജ്ഞസ്‌തപസ്‌തഥാ ദാനം തേഷാം ഭേദമിമം ശൃണു

    ആയുഃസത്വബലാരോഗ്യസുഖപ്രീതിവിവർദ്ധനാഃ
    രസ്യാഃ സ്‌നിഗ്‌ദ്ധാഃ സ്ഥിരാ ഹൃദ്യാഃ ആഹാരാഃ സാത്ത്വികപ്രിയാഃ

    കട്വമ്ലലവണാത്യുഷ്ണ തീക്ഷ്ണരൂക്ഷവിദാഹിനഃ
    ആഹാരാഃ രാജസസ്യേഷ്ടാഃ ദുഃഖശോകാമയപ്രദാഃ

    യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്
    ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം

    ReplyDelete
  30. ശ്രീ@ശ്രേയസ്സ് ജീ,

    ഒരു കാര്യത്തിന്റെ ഏതെങ്കിലുമൊരു പക്ഷം വാദിക്കാന്‍ വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ ഉപയോഗിക്കുന്നത് argument based on personal incredulity ആണ്. “എന്റെ അനുഭവം” അല്ല ശാസ്ത്രം.

    ഈ പോസ്റ്റിന്റെ ഒന്നാം ഭാഗത്തിന്റെ അവസാനം എഴുതിയ വാചകം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു:

    “ ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല.”

    താങ്കളുടെ ചോദ്യങ്ങളെ സംബന്ധിച്ച് -

    നല്ല പോഷകമുള്ള നാടന്‍ സസ്യാഹാരം മാത്രം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉള്ളതായി മോഡേണ്‍ മെഡിസിന്‍ കരുതുന്നുണ്ടോ?

    ഉണ്ടെന്ന് ഈ പോസ്റ്റില്‍ പറഞ്ഞിട്ടില്ല. ഹരിച്ചേട്ടനു നല്‍കിയ മറുപടി നോക്കുക.

    മാംസാഹാരം സസ്യാഹാരത്തെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എന്ന് അഭിപ്രായമുണ്ടോ?

    മാംസാഹാരത്തിനും സസ്യാഹാരത്തിനും ചില കാര്യങ്ങളില്‍ അന്യോന്യം പകരം നില്‍ക്കാനാവാത്ത മേന്മകളുണ്ട്. അതുകൊണ്ടുമാത്രം ഒന്നു മറ്റൊന്നിനേക്കാള്‍ നല്ലതാണെന്ന് പറയാനാവില്ല.

    സസ്യാഹാരിക്കും കൂടുതലും മാസം കഴിക്കുന്നവര്‍ക്കും മാനസികമായോ ശാരീരികമായോ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടാവുമോ?

    ഭക്ഷണം ആമാശയത്തിലും കുടലിനുമായി ദഹിച്ച് വിഘടിച്ചാണ് രക്തത്തിലേയ്ക്കും അവയവങ്ങളിലേയ്ക്കും പോകുന്നത്. അങ്ങനെ അമിനോ അമ്ലവും കാര്‍ബോ ഹൈഡ്രേറ്റുകളും ഫാറ്റീ ആസിഡുകളുമൊക്കെയായി വിഘടിച്ചുകഴിഞ്ഞാല്‍ പിന്നെ അത് വന്ന source മാംസാഹാരമാണോ സസ്യാഹാരമാണോ എന്നൊന്നും ശരീരത്തിനറിയാനേ പറ്റില്ല എന്നോര്‍ക്കുക.

    ഇങ്ങനെ ഭക്ഷണത്തില്‍ നിന്ന് ശരീരത്തിലെത്തുന്ന ചില ജൈവകണികകള്‍ മനസ്സിനെ വളരെ ചെറിയ സമയത്തേക്ക് നേരിട്ട് ബാധിക്കുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചായയിലെയും കാപ്പിയിലെയും തിയോബ്രോമിനും കഫീനും “ഉന്മേഷം” ഉണ്ടാക്കുന്നത് ഒരു ഉദാഹരണമാണ്. ചോക്ലേറ്റുകളും ചീസ്,പുളിപ്പുള്ള ചില പഴങ്ങള്‍ തുടങ്ങിയവയിലെ ചില ജൈവരസങ്ങള്‍ കൊടിഞ്ഞി(മൈഗ്രേയ്ന്‍)തലവേദനയുണ്ടാക്കാറുണ്ട്. ചോക്ലേറ്റ്, മധുരമുള്ള ആഹാരങ്ങള്‍ എന്നിവ അല്പനേരത്തേയ്ക്കെങ്കിലും മൂഡ് ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധാരാളമുള്ള മുട്ട, പാല്, മാംസങ്ങള്‍ എന്നിവയില്‍ ധാരാളമായി കാണുന്ന ട്രിപ്റ്റോഫാന്‍ എന്ന അമിനോ അമ്ലം തലച്ചോറില്‍ സീറട്ടോണീന്‍ എന്ന നാഡീരസം(neuro transmitter) വഴി മനസ്സിനെ ശാന്തമാക്കാന്‍ കഴിവുള്ളതാണെന്ന്‍ പഠനങ്ങള്‍ കാണിക്കുന്നു.

    ഇവയെല്ലാം ഭക്ഷണത്തിന്റെ ജൈവരസങ്ങള്‍ പ്രത്യേകം പ്രത്യേകം ശരീരത്തിലുണ്ടാക്കുന്ന ഇഫക്റ്റുകളാണ്. ഏതെങ്കിലും ഭക്ഷണശീലം സ്ഥായിയായ മാനസിക/ശാരീരിക മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടില്ല.

    മാംസാഹാരം താമസഭാവമുണ്ടാക്കും, സസ്യാഹാരം സാത്വിക ഭാവം ജനിപ്പിക്കും എന്നൊക്കെയുള്ള പറച്ചിലിന് ശാസ്ത്ര പിന്തുണയൊന്നുമില്ല എന്നര്‍ത്ഥം.

    @ മണികണ്ഠന്‍ ജീ,

    ശ്ലോകത്തിന്റെ നമ്പരിട്ടതിലെ തെറ്റ് തിരുത്തിയിട്ടുണ്ട്.60-70 ആയിരുന്നു വരേണ്ടിയിരുന്നത്. നന്ദി.

    മാംസവും തൈരും അല്ലെങ്കില്‍ മാംസവും പാലും ഒന്നിച്ചു കഴിക്കുന്നതുകൊണ്ട് ഒരു ത്വക് രോഗവും ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല, കുഷ്ഠം,സൊറയാസിസ് തുടങ്ങിയവയ്ക്ക് വിരുദ്ധാഹാരം കാരണമാകുമെന്ന് വാദിക്കുന്ന പാരമ്പര്യവൈദ്യക്കാരുണ്ട്. കുഷ്ഠത്തിനും സോറയാസിസിനുമൊക്കെ വേറെ കാരണങ്ങളാണ് ശാസ്ത്രം പറയുന്നത്. അവയ്ക്കൊക്കെ നല്ല പ്രതിവിധിയും ഇപ്പോഴുണ്ട്.

    പിന്നെ, മാംസാഹാരത്തോടൊപ്പം പാലോ തൈരോ കഴിക്കരുത് എന്നു പറയുന്ന സുശ്രുതന്‍ ഹിതാഹിതീയത്തില്‍ തന്നെ കദളിപ്പഴത്തോടൊപ്പം പാല്‍ ചേര്‍ക്കുന്നതും നിഷിദ്ധമാക്കിയിട്ടുണ്ട് [സൂ.സ്ഥാ.പൂ.20:13]
    ഹൈന്ദവാരാധനാക്രമത്തില്‍ ഇതു രണ്ടും ചേര്‍ത്തുള്ള നിവേദ്യം എത്രയോ കാലമായുണ്ട്!

    ഗീതാകാരന്റെ ആഹാര-സ്വഭാവ വര്‍ഗ്ഗീകരണം വൈദിക ഹിന്ദുമതത്തില്‍ നിന്ന് കടം കൊണ്ട വിശ്വാസപ്രമാണങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. അതിനു ശാസ്ത്രീയ പിന്‍ബലമൊന്നുമില്ല.

    ReplyDelete
  31. സൂരജേ,
    ഇതിന്റെ സാങ്കേതിക വശങ്ങളിലെനിക്കു താല്‍പര്യമില്ല... രാഷ്ട്രീയത്തില്‍ മാത്രമേ താല്‍പര്യമുള്ളൂ............
    പണ്ടാരപ്പരിവാരങ്ങള്‍ ബീഫ് നിരോധനം കര്‍ണ്ണാടകത്തില്‍ നടപ്പിലാക്കിയെങ്കില്‍ എനിക്കു ഇതെന്റെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കേണ്ടിവരും... അതാണെന്റെ രാഷ്ട്രീയം

    ReplyDelete
  32. സൂരജേ .. ആരോഗ്യത്തിലുപരി സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളാല്‍ വളരെയേറെ പ്രസക്തിയുള്ള ലേഖനമാണിത്. ഇത് ബ്ലോഗിലെ വായനയില്‍ മാത്രം ഒതുങ്ങിപ്പോകാതിരിക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ.

    രാഷ്ട്രീയ സാമൂഹിക വശങ്ങള്‍ പരമാവധി വിപുലമാക്കി ഇത് പ്രിന്റ് മീഡീയയില്‍ ഒന്നു പബ്ലിഷ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

    വളരെ മികച്ച സമീപനത്തിന് കൃത്യമായ ഭാഷയ്ക്ക് എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    ReplyDelete
  33. വിഷയം അസ്സലായി സൂരജ്. (ഇങ്ങനെ ഓരോന്നു കാണുമ്പോഴാണു ബ്ലോഗ് വായിക്കണമെന്നും എഴുതണമെന്നും തോന്നുന്നത്) . ഭക്ഷണത്തിന്റെ രാഷ്ട്രീയം- വിശ്വാസപരം മാത്രമല്ല, ശരിയായ പൊളിറ്റിക്സ് ഒക്കെ എനിക്കും താല്‍പ്പര്യമുള്ള വിഷയമാണ്.

    ReplyDelete
  34. ഗുപ്താ ഭക്ഷണത്തിനു രാഷ്ട്രീയത്തില്‍ നിന്നു വേറിട്ടു നില്‍ക്കാന്‍ പറ്റില്ലാന്നേ, കോര്‍പ്പറേറ്റ് രാജില്‍ നിന്നു പോലും മാറാന്‍ പറ്റുന്നില്ല, പിന്നല്ലേ പൊളിറ്റിക്കല്‍ അജെന്‍ഡയില്‍ നിന്ന്.

    ReplyDelete
  35. സിജൂ,
    ജൈനമതം ബുദ്ധമതന്‍ എന്നിവയാണ് അഹിംസ എന്ന സങ്കല്‍പ്പം കൊണ്ടുവന്നത്. അതിന്റെ അനുസാരിയായിരുന്നു അവരുടെ ലാക്റ്റൊ വെജിറ്റേറിയനിസം. താരതംയേന പുതിയവയായ ഈ മതങ്ങളോടുള്ള കിടമത്സരം അവരുടെ ഒട്ടേറെ രീതികള്‍ലും ആശയങ്ങളും സ്വായത്തമാക്കേണ്ടത് ഇന്ന് ഹിന്ദുമതമെന്നറിയപ്പെടുന്നവരിലെ ഉന്നതര്‍ക്ക് ആവശ്യമായിര്രുന്നു . ഒഫ് കോഴ്സ് താഴ്ന്നു പോയവനു ഹിന്ദുമതവും ബുദ്ധമതവുമില്ലായിരുന്നു. രാജാവ് സ്വീകരിച്ച മതത്തീനൊപ്പം അവര്‍ നിരന്തരം കുഞ്ചുരാമന്മാരായി ചാടിക്കളിച്ചു. ഇല്ലെങ്കില്‍ കളിപ്പിച്ചു.

    ReplyDelete
  36. ശ്രീ സൂരജ്,
    ഈയുള്ളവന്‍ ഇവിടെ എന്തെങ്കിലും ഒരു പക്ഷം വാദിച്ചതായി താങ്കള്‍ കണ്ടുവോ? ഈയുള്ളവന്‍റെ അനുഭവം പറഞ്ഞു, കൂടുതല്‍ അറിയാനായി ചോദിക്കുന്നു, എന്നു മാത്രം. താങ്കളില്‍ തെറ്റിധാരണ പടര്‍ത്തിയെങ്കില്‍ ഖേദിക്കുന്നു.

    സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ചരകനോ ശുശ്രുതനോ വ്യാസനോ മനുവോ മറ്റോ എഴുതി വച്ചതിനെക്കാളും ഏതെങ്കിലും ആധുനിക വൈദ്യന്‍ പറയുന്നതിനെക്കാളും വിശ്വസിക്കാന്‍ കഴിയുക അനുഭവങ്ങളാണ്, അതിനാലാണ് 'അനുഭവം ഗുരു' എന്ന് നാം പറയുന്നത്. അങ്ങനെയൊരു അനുഭവമില്ലെങ്കില്‍ മറ്റേതെങ്കിലും വിശ്വാസയോഗ്യമായതിനെ മനുഷ്യന്‍ വിശ്വസിക്കും, അത്രതന്നെ. അല്ലാതെ ആധുനികശാസ്ത്രമോ പൌരാണികശാസ്ത്രമോ ആണ് എല്ലാം എന്ന് നാം കരുതുന്നതും ശാസ്ത്രീയമല്ല, കാരണം ശാസ്ത്രം ഒരിക്കലും പൂര്‍ണ്ണമല്ല; ശാസ്ത്രം എന്നും വികസിച്ചു കൊണ്ടിരിക്കുന്നു, അത്രയേയുള്ളൂ.

    അപ്പോള്‍ താങ്കള്‍ പറഞ്ഞത് മനുഷ്യന്‍ സസ്യഭുക്ക് ആയതുകൊണ്ടോ മാംസഭുക്ക് ആയതുകൊണ്ടോ മിശ്രഭുക്ക് ആയതുകൊണ്ടോ ജീവിതത്തില്‍ ഒരു വ്യത്യാസവും ഇല്ല എന്നാണല്ലോ. അങ്ങനെയെങ്കില്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് കഴിക്കട്ടെ, പ്രചരിപ്പിക്കട്ടെ. അതിനെയും എതിര്‍ക്കേണ്ട ആവശ്യമില്ല. അഹിംസാപരമായി ചിന്തിക്കുന്നവര്‍ സസ്യാഭുക്കാവാന്‍ താല്പര്യപ്പെടുന്നു, അത്രമാത്രം.

    എന്നാല്‍ ആഹാരത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ രാഷ്ട്ട്രീയപരമായി ഒരു ജനതയുടെ മുകളില്‍ അടിച്ചെല്‍പ്പിക്കുന്നതിനെ മാംസഭുക്കുകള്‍ 'പല്ലും നഖവും' ഉപയോഗിച്ചും സസ്യഭുക്കുകള്‍ 'പത്രവും മൂലവും' കൊണ്ടും എതിര്‍ക്കുക തന്നെവേണം.

    ReplyDelete
  37. ചാനലുകളൊന്നും ഈ പോസ്റ്റ് കണ്ടില്ലേ... ഹയ്..ഹയ്.. ഒരു സെന്‍സേഷനല്‍ ന്യൂസ് തന്നെ.

    സൂരജേ. നന്ദി ഡോക്ടര്‍. നല്ല പോസ്റ്റ്.

    ReplyDelete
  38. പോസ്റ്റിനു താഴെ രണ്ട് “എഡിറ്റുകള്‍ ” ചേര്‍ത്തതു നോക്കിയേക്കുക.

    @ ശ്രീ @ ശ്രേയസ്സ് :

    ...പറയുന്നതിനെക്കാളും വിശ്വസിക്കാന്‍ കഴിയുക അനുഭവങ്ങളാണ്, അതിനാലാണ് 'അനുഭവം ഗുരു' എന്ന് നാം പറയുന്നത്...

    നല്ല തിയറിയാണ്:)) എല്ലാവരും അങ്ങനെ അനുഭവം വച്ചു നോക്കിക്കൊണ്ടിരുന്നെങ്കില്‍ താങ്കളിപ്പോള്‍ ടൈപ്പ് ചെയ്യുന്ന കീ ബോഡ് പോലും ഭൂമിയില്‍ കണ്ടെന്ന് വരില്ല.
    ചുമ്മാതല്ല, ശ്വാസകോശരോഗങ്ങളെ ചൂണ്ടിക്കാണിച്ച് പേടിപ്പിച്ചാലും പുകവലിക്കാരനെക്കൊണ്ട് വലി നിര്‍ത്തിക്കാന്‍ പറ്റാത്തതും. താങ്കള്‍ പറയുന്ന ഞായം തന്നെ അവരും പറയും. സ്വന്തം അനുഭവത്തില്‍ രോഗം വന്നു ശരിക്കങ്ങോട്ട് “വലിച്ചു”തുടങ്ങും വരെ പുകവലി നിര്‍ത്തുന്നതില്‍ ലോജിക്കില്ലല്ലോ :))

    ReplyDelete
  39. Thanks for the detailed post.

    @‘മണ്ഡോദരി’= മണ്ഡം (മദ്യം) വയറ്റിലുള്ളവൾ
    അപ്പോള്‍ Beer belly എന്നതിന്റെ മലയാളം മണ്ഡോദരം എന്നാക്കാം, അല്ലേ?

    ReplyDelete
  40. "അഹിംസാപരമായി ചിന്തിക്കുന്നവർ സസ്യാഭുക്കാവാൻ താല്പര്യപ്പെടുന്നു"

    അപ്പോ ചെറിയജീവികളുടെ ജീവനും വലിയ ജീവികളുടെ ജീവനും വ്യത്യസ്ഥ വിലകളാണോ? (ചെറിയ ജീവികളെന്നാൽ ഇലയും കായ്കനികളും തിന്നു അവയിൽ ജീവിക്കുന്ന ചെറുപ്രാണികൾ പുഴുക്കൾ മുതൽ ബാക്ടീരിയ വരെയുള്ളവ.)

    ReplyDelete
  41. സൂരജ്,
    പുരാണത്തില്‍ മാംസാഹാരത്തിനെതിരെ ഒന്നും കാണാന്‍ കഴിയില്ലെങ്കിലും വടക്കേ ഇന്ത്യന്‍ ഹിന്ദുക്കളുടെ ഇടയില്‍ സസ്യാഹാരത്തിനാണല്ലോ പ്രാമുഖ്യം. അതിന്റെ ചരിത്രം അന്വേഷിച്ചിട്ടുണ്ടോ?

    വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി!

    മാംസാഹാരമല്ല, അമിതാ‍ഹാരമാണ് രോഗത്തിന് പ്രധാനകാരണം എന്ന് തോന്നുന്നു.

    ReplyDelete
  42. സൂരജിന്റെ ലേഖനങ്ങൾ എപ്പോഴും ആകർഷകമാണ്.
    ഇത്തിരി ആധുനിക പക്ഷമാണെന്നു തോന്നാമെങ്കിലും, ഈ ലേഖനം വേദങ്ങളെയും ഉപനിഷത്തുക്കളെയും എന്തിനു പറയുന്നു ആയുർവ്വേദമെന്ന ചികിത്സാഭാസത്തിന്റെ വക്താവായ ചരകശുശ്രുതന്മാരുടെ സംഹിതകൾപോലും ഇതിൽ പ്രശംസിക്കപ്പെടുന്നു. സന്തോഷായി.

    ഈ പൌരാണിക ഉഢായിപ്പുളെല്ലാം ഞങ്ങ മൂന്നു നേരവും സേവിക്കട്ടോ. എന്തെങ്കിലും മേമ്പൊടിയും വേണമെങ്കിൽ കുറിപ്പടിയിൽ ചേർക്കുക.

    എതിരവൻ കതിരവന്റെ അഭിപ്രായത്തോട് ചേർന്നുകൊണ്ട് ഒരു ചോദ്യം കൂടി. സസ്യാഹാരിയായ കുരങ്ങനിൽനിന്നും പരിണമിച്ച മനുഷ്യൻ മാംസാഹാരപ്രിയരായി വീണ്ടും സസ്യാഹാരികളായി പരിണമിക്കും എന്നു തന്നെയാണോ ഡാർവിഞ്ജി പറഞ്ഞിട്ടുണ്ടാവുക.

    ബ്രാഹ്മണ്യം വീണ്ടും ഇന്ത്യയെ പിടിമുറുക്കിയതുകൊണ്ടാണല്ലോ ഇപ്പോൾ ഗോവധനിരോധനവും സസ്യാഹാരപ്രചാരണവും ഉയർന്നു വരുന്നത്. സൂരജിന്റെ ലേഖനത്തിലെ മാംസാഹാര ചരിതം ബുദ്ധനു മുൻപുള്ള വേദകാലത്തുള്ളതാണോ ബുദ്ധനെയും പാലിയെയും അടിച്ചമർത്തി പൊന്തിവന്ന ഹൈന്ദവ ഫാസിസത്തിന്റെ കാലത്താണോ പ്രാബല്യത്തിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല.

    ബുദ്ധന്റെ ‘പഞ്ചശുദ്ധി’യിൽ ഭക്ഷത്തിലും ശുചിത്വം വേണമെന്നെ പറയുന്നുള്ളൂ. സസ്യത്തിനു പ്രാധാന്യം. കൊല്ലാതെ, വെറുതെ കിട്ടിയാൽ മാംസവും കഴിക്കാം. തെണ്ടിതിന്നുന്ന ബുദ്ധഭിക്ഷുവാണെങ്കിൽ ഇതൊന്നും നോക്കേണ്ടതില്ല എന്നുതന്നെയാണ് സിദ്ധാന്തം.

    ReplyDelete
  43. പോസ്റ്റും കമന്റുകളും വായിക്കുന്നു.നളന്‍ പറഞ്ഞ പോലെ ഇതിലെ ആരോഗ്യത്തെക്കാള്‍ ഇതിലെ രാഷ്ട്രീയമാണ് എനിക്ക് പ്രിയം.

    ഞാന്‍ ബീഫ് അധികം കഴിക്കാറില്ല.പണ്ട് ബാംഗ്ലൂര്‍ ആയിരുന്ന കാലത്ത് കുടെയുള്ള സനാതനന്‍‌മാരായ സംഘികളെയും സംഘി താനല്ലയ്യോ ഇവന്‍ എന്ന് ഉള്‍‌പ്രേഷ്യയില്‍ ഇരിക്കുന്നവനെയും ചൊറിയാനായി ഇടക്കിടക്ക് ഒരു പ്ലേറ്റ് സിറിയന്‍ ബീഫ് ഒലര്‍ത്തിയത് വാങ്ങിയിരുന്നു.ഏതോ കാപാലികനെ കണ്ടെന്ന പോലെയുള്ള അവന്‍‌മാരുടെ ആ ഭാവം ഉള്ളില്‍ ഒരു ചിരിയുമായി ആസ്വദിക്കുകയും ചെയ്തിരുന്നു.

    ചെറിയ കടയില്‍ മാത്രമേ കര്‍ണ്ണാടകത്തില്‍ ഗോമാതാവിനെ കിട്ടാതുള്ളൂ എന്നാണ് അറിഞ്ഞത്.ഇതും പറഞ്ഞ് താജ് ഗേറ്റ്‌വേയിലേക്കോ ലീല കെമ്പന്‍സ്കിയിലോട്ടോ സംഘികള്‍ ചെല്ലുമോ? പിടുക്ക വിറയ്ക്കും ഷടിയൂരപ്പയുടെ...

    സൂരജ്,ഇന്നതെ പരിതസ്ഥിതിയില്‍ ഈ ലേഖനം കുറേ കൂടി വൈഡായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന ഗുപ്തവചനത്തോട് യോജിക്കുന്നു

    ReplyDelete
  44. This comment has been removed by the author.

    ReplyDelete
  45. സസ്യാഹാരിയായ ജീവിതത്തിനനുശൃണമാം വിധം ചിട്ടപ്പെടുത്തിയതാണ് മനുഷ്യന്റെ അമാശയ ഘടന എന്ന് സസ്യഭക്ഷണപ്രിയര്‍ പറയുമ്പോള്‍ ഈ ഘടനയോടു കൂടിയ മനുഷ്യന്‍ തന്നെയല്ലേ മാംസാഹാരവും കഴിച്ച് യാതൊരു പ്രശ്നങ്ങളുമില്ലാതെ സുഖമായി ജീവിച്ചു പോരുന്നത് എന്നതിന് ഉത്തരം പറയാന്‍ ആരും മിനക്കെട്ടു കാണാറില്ല

    ഇത് അല്‍പ്പം തമസ്കരണ സ്വഭാവമുള്ള വാക്കുകളായിപ്പോയി. പടിഞ്ഞറന്‍ നാടുകളില്‍ , പ്രത്യേകിച്ച് അമേരിക്കയില്‍ ജനസംഘ്യയുടെ മൂന്നിലൊന്നുപേരും അമിത വണ്ണമുള്ളവരാണ്. അതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണിപ്പോള്‍ അവിടെ ഏറ്റവും കൂടുതല്‍ . സസ്യാഹാരം കഴിക്കുന്നവരില്‍ അമിത വണ്ണം കാണാറില്ല.

    കേരളത്തിലെ ജനങ്ങള്‍ രണ്ടു പറ്റിറ്റാണ്ടു മുമ്പു വരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നാണ്ടായിരുന്നുള്ളു. അന്നില്ലാത്ത പല അസുഖങ്ങളും ഇന്ന് കൂടുതലായി കാണുന്നു. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം​, പക്ഷാഘാതം മുതലായവ മംസാഹാരം കൂടൂതലയി കഴിക്കാന്‍ തുടങ്ങിയതു മുതലാണ്, വ്യപകമായത്.

    ReplyDelete
  46. @ പാര്‍ത്ഥന്‍ ജീ,

    ഈ ലേഖനം വേദങ്ങളെയും ഉപനിഷത്തുക്കളെയും എന്തിനു പറയുന്നു ആയുർവ്വേദമെന്ന ചികിത്സാഭാസത്തിന്റെ വക്താവായ ചരകശുശ്രുതന്മാരുടെ സംഹിതകൾപോലും ഇതിൽ പ്രശംസിക്കപ്പെടുന്നു

    ഹായ്! എവിടെ ? എവിടേ ?എഴുതിയ ഞാന്‍ പോലും കണ്ടില്ലല്ലോ ആ ‘പ്രശംസ’ ?

    ഈ പൌരാണിക ഉഢായിപ്പുളെല്ലാം ഞങ്ങ മൂന്നു നേരവും സേവിക്കട്ടോ. എന്തെങ്കിലും മേമ്പൊടിയും വേണമെങ്കിൽ കുറിപ്പടിയിൽ ചേർക്കുക.

    ഈ ‘പൌരാണിക ഉഡായിപ്പുകള്‍’ തലയിലേറ്റി നടക്കുന്നവരുടെ ഇരട്ടത്താപ്പിലേക്കാണ് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ടോര്‍ച്ചടിക്കുന്നത്. പാര്‍ത്ഥന്‍ ജീ ആ കണ്ണട ഒന്നു മാറ്റി നോക്കിയേ...ചെലപ്പോ ക്ലിയറാവും :)
    ഡാര്‍വിനെ കുറിച്ചു ചോദിച്ച സംശയം കണ്ട് ചിരിക്കണോ കരയണോന്നായി.അങ്ങേരട 200-ആം ബെര്‍ത്ത് ഡേയാണ് ഈ വര്‍ഷം!! മാഷ് ആ “ഓറിജിന്‍ ഒഫ് സ്പീഷീസ് ഒന്ന് തുറന്നു നോക്കിയട്ടുണ്ടോ എപ്പോഴെങ്കിലും ?

    സൂരജിന്റെ ലേഖനത്തിലെ മാംസാഹാര ചരിതം ബുദ്ധനു മുൻപുള്ള വേദകാലത്തുള്ളതാണോ ബുദ്ധനെയും പാലിയെയും അടിച്ചമർത്തി പൊന്തിവന്ന ഹൈന്ദവ ഫാസിസത്തിന്റെ കാലത്താണോ പ്രാബല്യത്തിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല.

    ബി.സി.500-നടുത്ത് ആവിര്‍ഭവിച്ച ബുദ്ധമതം ബിസി.300 ന്റെ ആദ്യപകുതിമുതല്‍ക്കാണ് പ്രചുരപ്രചാരം നേടുന്നത്. പ്രാചീന വൈദികബ്രാഹ്മണമതത്തിന്റെ പ്രമാണങ്ങളായ ഋഗ്-യജുര്‍ വേദങ്ങളുടെയും, ആദ്യ ഉപനിഷത്തുകളുടെയും കാലം ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പും. ജോതിഷ്ടോമത്തില്‍ ബലിയായി കൊല്ലപ്പെടുന്ന മൃഗം ദേവലോകം പൂകുമെങ്കില്‍ യാഗം ചെയ്യുന്നവന്‍ സ്വന്തം തന്തയെ കൊണ്ടുവന്ന് കൊല്ലട്ടെ എന്ന് പറഞ്ഞ് വൈദികബ്രാഹ്മണ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്ത ചാര്‍വ്വാകന്മാരുടെയും, നിരീശ്വരസാംഖ്യത്തിന്റെയും, ന്യായ,വൈശേഷിക സിദ്ധാന്തങ്ങളുടെയും കാലത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് ബുദ്ധമതത്തിന്റെ ഉയര്‍ച്ചയുടെ കാലവും പ്രാചീനവൈദികമതത്തിന്റെ ക്ഷീണകാലവും.

    വര്‍ണ്ണാശ്രമധര്‍മ്മത്തിലധിഷ്ഠിതമായ ബ്രാഹ്മണമതത്തിന്റെ പ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ബുദ്ധമതത്തിന്റെ സുവര്‍ണ്ണകാലമായ ഗുപ്ത കാലഘട്ടത്തിലേ ആരംഭിച്ചിരുന്നു. ഹിംസയെയും ബലിയടക്കമുള്ള ആചാരങ്ങളെയും എതിര്‍ത്തുകൊണ്ടു വളര്‍ന്ന ബുദ്ധമതം പോലുള്ള നാസ്തികമതങ്ങളെ ഫിസിക്കലായി അടിച്ചമര്‍ത്തുന്ന സമയത്തുതന്നെ സൈദ്ധാന്തികമായ പുനരുത്ഥാനം വൈദികബ്രാഹ്മണ മതത്തില്‍ നടന്നിട്ടുണ്ട്. പ്രാചീന ബ്രാഹ്മണമതത്തിന്റെ വേദങ്ങള്‍ നിഷിദ്ധമാക്കാത്ത മാംസാഹാരങ്ങള്‍ക്ക് പോലും അസ്പൃശ്യത പ്രഖ്യാപിച്ചുകൊണ്ട് ബുദ്ധമതത്തിന്റെ അഹിംസാവാദത്തെ ഒരു തീവ്രവാദതലത്തിലേയ്ക്കുയര്‍ത്തുകയാണ് നവീനബ്രാഹ്മണമതം ചെയ്തത്. മൌര്യകാലത്തിന്റെ ഒടുക്കവും അതിനുശേഷവുമായി ക്രോഡിക്കരിക്കപ്പെട്ട മനുസ്മൃതിയും ഭഗവദ് ഗീതയുമൊക്കെ ആ സൈദ്ധാന്തിക റിവിഷന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളിലൊന്ന് . ഈ റിവിഷനു ശേഷം നവീനബ്രാഹ്മണമതം അഹിംസാസിദ്ധാന്തത്തിന്റെ ഉപോല്‍പ്പന്നമായ മാംസവിരോധത്തെ ഏറ്റവും പ്രധാനമായ ആയുധമാക്കി. എന്നാല്‍ അതോടൊപ്പം ആര്യപ്രോക്തമായ പ്രാചീനബ്രാഹ്മണമതത്തിന്റെ മുഖ്യ സാംസ്കാരിക സംഭാവനയായ ചാതുര്‍വര്‍ണ്യത്തെയും പുന:സ്ഥാപിച്ചു. സ്വാഭാവികമായും ഭക്ഷണരീതികളിലും ആഹാരങ്ങളിലുമൊക്കെ ഉച്ചനീചത്വം കല്‍പ്പിക്കേണ്ടത് ഈ നവീന വൈദികമതത്തിന്റെ ആവശ്യമായി. രാജസവും താമസവും സാത്വികവുമായ ആഹാരരീതികള്‍ ഈ ഉച്ചനീചത്വത്തെ സ്ഥാപിച്ചെടുക്കാനുള്ള ഫിലോസഫിക്കല്‍ ശ്രമമാണ് എന്ന് സുവ്യക്തം.

    ഇന്നിപ്പോള്‍ കഥയറിയാതെ ചില കൂട്ടര്‍ എല്ലാറ്റിനേയും “ഹിന്ദുമതം” എന്ന സൂപ്പര്‍ സെക്റ്റിലേയ്ക്ക് കൊണ്ടു ചെന്ന് കെട്ടുമ്പോള്‍ , ഗോവധനിരോധനവും മാംസാഹാരവിരോധവും ആശയപ്രചരണത്തിന് ആയുധമാക്കുമ്പോള്‍ ചരിത്രം നമ്മെ നോക്കി ചിരിക്കുന്നു.

    ReplyDelete


  47. ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളുടെ മാംസവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതല്ല.



    പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷെ പടിഞ്ഞാറന്‍ നാടുകളില്‍ കൂടുതലായി കണ്ടു വരുന്ന സ്തനാര്‍ബുദം ഹോര്‍മോണുമായി നേരിട്ടു ബന്ധപ്പെട്ടതാണ്. അവിടെ ചില ഡോക്ട്ടര്‍മാര്‍ സ്ത്രീകളോട് ഫാമികളില്‍ ഉത്പാതിപ്പിക്കപ്പെടുന്ന മാംസം വര്‍ജ്ജിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുറഞ്ഞ പക്ഷം ആ രോഗം ബാധിച്ച സ്ത്രീകളോട്, ഇതായിരിക്കാം ഒരു കാരണം എന്നു പറയുന്നുണ്ട്.

    ReplyDelete
  48. വൈറ്റമിന്‍ B-12,D എന്നിവ കിട്ടാന്‍ പാല്‍/മുട്ട ആഹാരത്തിലുള്‍പെടുത്തുക എന്നിങ്ങനെ.

    പാലും മുട്ടയും എന്നുമുതലാണ്, സസ്യാഹാരമായത്?

    ReplyDelete
  49. @ കാളിദാസന്‍ ജീ

    പടിഞ്ഞറന്‍ നാടുകളില്‍ , പ്രത്യേകിച്ച് അമേരിക്കയില്‍ ജനസംഘ്യയുടെ മൂന്നിലൊന്നുപേരും അമിത വണ്ണമുള്ളവരാണ്. അതു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണിപ്പോള്‍ അവിടെ ഏറ്റവും കൂടുതല്‍ . സസ്യാഹാരം കഴിക്കുന്നവരില്‍ അമിത വണ്ണം കാണാറില്ല.

    ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ രണ്ട് ദശകങ്ങളായാണ് അമേരിക്കയിലും ബ്രിട്ടനിലും അമിതവണ്ണം ക്രമമായി ഉയര്‍ന്നുവന്നതായി കാണുന്നത് (ഉദാ: from 22.9% between 1988-94 to 32.2% in 2004) ഈ കാലഘട്ടത്തില്‍ ബീഫിന്റെയും മറ്റും ഉപഭോഗം 25%കണ്ട് കുറയുകയാണുണ്ടായത് !!

    അമിതവണ്ണം ഉണ്ടാകുന്നത് ശരീരത്തിലെ ഊര്‍ജ്ജ ഉപഭോഗത്തിനു കൈകാര്യം ചെയ്യാവുന്നതിലുമേറെ ആഹാരം ഉള്ളില്‍ ചെല്ലുന്നതുകൊണ്ടാണ്. Sedentary ജീവിത ശൈലി, ശീതളപാനീയങ്ങളായും പലഹാരങ്ങളായുമൊക്കെ calories ധാരാളമായി ഉള്ളില്‍ചെല്ലുന്നതുമാണ് അമിതവണ്ണത്തിന്റെ പ്രത്യക്ഷകാരണങ്ങള്‍. അമിതവണ്ണമുണ്ടാവാനുള്ള ജനിതകമായി ലഭിക്കുന്ന സാധ്യതയോടൊപ്പം ഉയര്‍ന്ന കാലറിയിലെ ഭക്ഷണം + കുറഞ്ഞ ഊര്‍ജ്ജച്ചെലവ് കൂടിയാകുമ്പോള്‍ ചക്രം പൂര്‍ത്തിയാവുന്നു.

    മാംസാഹാരത്തിന്റെ കാര്യത്തിലാണെങ്കില്‍ അതിനോടൊപ്പം ഉള്ളിലാകുന്ന കൊഴുപ്പാണ് മാംസാഹാരിയില്‍ കാലറി കൂടുതലെത്തിക്കുക.

    സസ്യാഹാരത്തില്‍ കൊഴുപ്പു കുറവായതിനാല്‍ കാലറിയും കുറവാണ്. എന്നുവച്ച് സസ്യാഹാരം തന്നെ വറുത്തും വഴറ്റിയും പൊരിച്ചുമൊക്കെ അടിച്ചാല്‍ മാംസാഹാരത്തിലൂടെ ചെല്ലുന്ന കൊഴുപ്പുതന്നെ സസ്യാഹാരിയിലും ചെല്ലും. സസ്യാഹാരം കഴിക്കുന്നവരില്‍ അമിത വണ്ണം കാണാറില്ല എന്നൊക്കെ അടിച്ചു വിടുന്നത് ശുദ്ധവിവരക്കേടാണ്.

    “കേരളത്തിലെ ജനങ്ങള്‍ രണ്ടു പറ്റിറ്റാണ്ടു മുമ്പു വരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നാണ്ടായിരുന്നുള്ളു. അന്നില്ലാത്ത പല അസുഖങ്ങളും ഇന്ന് കൂടുതലായി കാണുന്നു. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം​, പക്ഷാഘാതം മുതലായവ മംസാഹാരം കൂടൂതലയി കഴിക്കാന്‍ തുടങ്ങിയതു മുതലാണ്, വ്യപകമായത്.”

    ബെസ്റ്റ് !!!

    പണ്ട് ആത്മാന്വേഷി എന്നൊരു ബ്ലോഗറ് ക്ഷേത്രാചാരങ്ങളെ പിന്താങ്ങിക്കൊണ്ടൊരു പോസ്റ്റിട്ടേടത്ത് അടിച്ചുവിട്ടത് ആചാരാനുഷ്ഠാനങ്ങളൊക്കെ ശരിയായി പാലിച്ചിരുന്ന കാലത്ത് ഭാരതീയന്റെ ശരാശരി ആയുസ്സ് 120 വയസ്സായിരുന്നു എന്നാണ് !!
    കാളിദാസന്‍ ജീടെ മുകളിലെ സ്റ്റേറ്റ്മെന്റിന് അതേ ഛായ, അതേ വിവരദോഷം !

    ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അടിച്ചുവിടണമെങ്കില്‍ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളില്‍ ഒന്നെങ്കിലും വേണം:

    1. a)രണ്ടുപതിറ്റാണ്ടുമുന്‍പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (b)ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (c) കേരളത്തിലെ രക്താതിസമ്മര്‍ദ്ദം,ഹൃദയാഘാതം​,പക്ഷാഘാതം എന്നിവയുടെ രണ്ട് പതിറ്റാണ്ട് മുന്‍പത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്;
    (d)കേരളത്തിലെ രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ ഇന്നത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്
    2. മുകളിലെ നാലും ചേര്‍ത്തുള്ള പിയര്‍ റിവ്യൂ ചെയ്യപ്പെട്ട് ജേണലുകളില്‍ വന്ന കോറിലേഷന്‍ പഠനങ്ങള്‍ .

    ഇതിലേതെങ്കിലും വച്ചുകൊണ്ടാണോ കാളിദാസന്‍ ജീ ഈ അടിച്ചു വിടുന്നത് ?

    പാലും മുട്ടയും എന്നുമുതലാണ്, സസ്യാഹാരമായത്?

    വെജിറ്റേറിയന്‍ ആഹാരത്തിന്റെ പല വകഭേദങ്ങളിലൊന്നാണ് ലാക്റ്റോ-ഓവോ വെജിറ്റേറിയനിസം. അതും സസ്യാഹാരികളുടെ ഒരു വിഭാഗം തന്നെ. പാലും മുട്ടയും കഴിക്കുന്നവര്‍.

    ഞാനെഴുതിയ വാക്യം ഇങ്ങനെയാണ് എന്നുകൂടി ഓര്‍മ്മപ്പെടുത്തട്ടെ : “വൈറ്റമിന്‍ B-12,D എന്നിവ കിട്ടാന്‍ പാല്‍/മുട്ട ആഹാരത്തിലുള്‍പെടുത്തുക എന്നിങ്ങനെ.

    ReplyDelete
  50. 1) നല്ല പോഷകമുള്ള നാടന്‍ സസ്യാഹാരം മാത്രം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉള്ളതായി മോഡേണ്‍ മെഡിസിന്‍ കരുതുന്നുണ്ടോ?

    ഉണ്ട്. സസ്യാഹാരം മാത്രം കഴികുന്നവരിലാണ്, സാധാരണ വൈറ്റമിന്‍ B-12,D എന്നിവയുടെ കുറവു കാണുന്നത്. പക്ഷെ എല്ലാ സസ്യഹാരികളിലും അത് കണുന്നില്ല. അത് മോഡേണ്‍ മെഡിസിന്റെ ഒരു കുറവണ്.

    2) മാംസാഹാരം സസ്യാഹാരത്തെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എന്ന് അഭിപ്രായമുണ്ടോ?

    ഇല്ല സസ്യഹാരം മാത്രം കഴിക്കുന്നവരും മാ സാഹാരം കഴിക്കുന്നവരേപ്പോലെ തന്നെ ആരോഗ്യവാന്‍ മാരാണ്.

    3) സസ്യാഹാരിക്കും കൂടുതലും മാസം കഴിക്കുന്നവര്‍ക്കും മാനസികമായോ ശാരീരികമായോ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടാവുമോ?

    മാനസികമായി ഉന്നതരാണെന്നൊക്കെ ചിലര്‍ അവകാശപ്പെടുന്നുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്ന കുറച്ചു സന്യാസികളും സന്യാസിനികളുമാണ്, ബാബ്രി മസ്ജിദ് തകര്‍ക്കാന്‍ മേല്‍നോട്ടം വഹിച്ചത്. അതവരുടെ മാനസികമായ അധഃപ്പതനം കാണിക്കുന്നു. മറ്റു മത വിശ്വാസികളെ കൊന്നൊടുക്കാന്‍ ഇന്‍ഡ്യയില്‍ മുന്നിട്ടിറങ്ങുന്നതും ഇതേ സസ്യാഹാരികളാണ്.

    ReplyDelete
  51. സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ മാംസാഹാരിയും സുരപാനിയുമൊക്കെയായിരുന്നു

    എന്നങ്ങു സാമാന്യവത്ക്കരിക്കാന്‍ പറ്റുമോ?

    വേദേതിഹാസങ്ങളില്‍ മാംസാഹാരത്തേക്കുറിച്ച് പറയുന്നുണ്ടെങ്കിലും , അക്കാലത്ത് മാംസം മുഖ്യ ആഹാരമായിരുന്നു എന്നതിനു തെളിവുകള്‍ ഇല്ല.

    ReplyDelete
  52. This comment has been removed by a blog administrator.

    ReplyDelete
  53. നല്ല തിയറിയാണ്:)) എല്ലാവരും അങ്ങനെ അനുഭവം വച്ചു നോക്കിക്കൊണ്ടിരുന്നെങ്കില്‍ താങ്കളിപ്പോള്‍ ടൈപ്പ് ചെയ്യുന്ന കീ ബോഡ് പോലും ഭൂമിയില്‍ കണ്ടെന്ന് വരില്ല.
    ചുമ്മാതല്ല, ശ്വാസകോശരോഗങ്ങളെ ചൂണ്ടിക്കാണിച്ച് പേടിപ്പിച്ചാലും പുകവലിക്കാരനെക്കൊണ്ട് വലി നിര്‍ത്തിക്കാന്‍ പറ്റാത്തതും. താങ്കള്‍ പറയുന്ന ഞായം തന്നെ അവരും പറയും. സ്വന്തം അനുഭവത്തില്‍ രോഗം വന്നു ശരിക്കങ്ങോട്ട് “വലിച്ചു”തുടങ്ങും വരെ പുകവലി നിര്‍ത്തുന്നതില്‍ ലോജിക്കില്ലല്ലോ :))


    ഇതു വളരെ അസ്ഥാനത്തായ ഒരു ലോജിക്കായിപ്പോയി.

    പുകവലി കൊണ്ടുള്ള ദൂഷ്യങ്ങളേപ്പോലെ തന്നെയാണ്, ഒബീസിറ്റി കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളും . ഒരു സസ്യാഹാരി ഒബീസ് ആവാനുള്ള സാധ്യത വളരെ വിരളമാണ്. പൊണ്ണത്തടി ഉണ്ടായിക്കഴിഞ്ഞ് അത് കുറക്കാന്‍ പാടുപെടുന്നവരെ ഒരു പക്ഷെ സൂരജ് കണ്ടിട്ടുണ്ടാവില്ല. തടി കുറച്ചാലും കുറക്കാന്‍ വയ്യത്തതാണു കുടവയര്‍ .

    അനുഭവത്തില്‍ നിന്നും ചിലര്‍ പറയുമ്പോള്‍ അതിനെ ബഹിമാനിക്കുന്നതില്‍ തെറ്റില്ല. പുകവലി കാരണം വരുന്ന ശ്വാസകോശാര്‍ബുദം പോലെ തന്നെ പ്രധാന്യമുള്ളതാണ്‌, ഒബീസിറ്റി കാരണം ഉണ്ടാകുന്ന പ്രമേഹവും , രക്തസമര്‍ദ്ദവും , സന്ധികളുടെ തേയ്മാനവും .


    സ്രേയസ്സ് പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരും കുറച്ചു മാത്രം മാംസം കഴിക്കുന്നവരും സ്വസ്ഥ ജീവിതം നയിക്കുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ അനുകരിക്കുന്നതില്‍ തെറ്റില എന്നാണെന്റെ അഭിപ്രായം . പൊതുവേ സസ്യാഹാരികള്‍ മാംസാഹാരികളെക്കാള്‍ ആരോഗ്യവന്‍മാരാണെന്നു പറയപ്പെടുന്നുണ്ടെങ്കില്‍ അത് ഒരു പഠനം അര്‍ഹിക്കുന്നുണ്ട്. അത് ശാസ്ത്രീയമായി തെളിയിച്ചാലേ വിശ്വസിക്കുന്നു എന്നൊക്കെ വാശിപിടുക്കുന്നത് നല്ലതല്ല. പക്ഷെ ഒരു കാര്യം സത്യമാണ്, മാംസാഹരം കഴിക്കുന്നതു കൊണ്ട് പല രോഗങ്ങളുമുണ്ടാകുന്നു എന്നത്. സസ്യാഹാരം കഴിച്ചാല്‍ അവ ഉണ്ടാകില്ല എന്നു തെളിയിച്ചാല്‍ വൈദ്യശാസ്ത്രത്തിനതൊരു മുതല്‍ക്കൂട്ടായിരിക്കും .

    ReplyDelete
  54. മണ്ഡോദരിയെ ഓർത്തു കുളിരുകോരുന്നു.മിടുക്കി:)
    എനിയ്ക്കും നളന്റെ പോലെ,സാങ്കേതികതയിലല്ല,രാഷ്ട്രീയത്തിലാ താല്പര്യം.
    പരിവാരങ്ങൾ കഴിക്കരുതെന്ന് പറയുന്നിടത്തോളം ഞാൻ പശുമാംസം കഴിക്കും.
    പിന്നെ,അതൊരു ശീലായിപ്പോയതുകൊണ്ട് അതുകഴിഞ്ഞാലും കഴിക്കും:)
    എന്തായാലും തികച്ചും പ്രസക്തിയുള്ള പോസ്റ്റ്,സൂരജ്.
    ഇതു ബ്ലോഗിലൊതുങ്ങേണ്ട വിഷയമല്ല.

    ReplyDelete
  55. ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അടിച്ചുവിടണമെങ്കില്‍ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളില്‍ ഒന്നെങ്കിലും വേണം:

    1. അ)രണ്ടുപതിറ്റാണ്ടുമുന്‍പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (ബ്)ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (ക്) കേരളത്തിലെ രക്താതിസമ്മര്‍ദ്ദം,ഹൃദയാഘാതം​,പക്ഷാഘാതം എന്നിവയുടെ രണ്ട് പതിറ്റാണ്ട് മുന്‍പത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്;
    (ദ്)കേരളത്തിലെ രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ ഇന്നത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്
    2. മുകളിലെ നാലും ചേര്‍ത്തുള്ള പിയര്‍ റിവ്യൂ ചെയ്യപ്പെട്ട് ജേണലുകളില്‍ വന്ന കോറിലേഷന്‍ പഠനങ്ങള്‍ .

    ഇതിലേതെങ്കിലും വച്ചുകൊണ്ടാണോ കാളിദാസന്‍ ജീ ഈ അടിച്ചു വിടുന്നത് ?


    എന്റെ കയ്യില്‍ ഇങ്ങനെയുള്ള ഒരു റിപ്പോര്‍ട്ടുമില്ല. സൂരജിന്റെ കയ്യില്‍ ഞാന്‍ പറഞ്ഞത് തെറ്റാണെന്നു തെളിയികാനുള്ള ഒരു പഠന റിപോര്‍ട്ട് ഉണ്ടോ?

    ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ആളുകളില്‍ നിന്നുള്ള വിവരം ​വച്ചാണു ഞാന്‍ ആ അഭിപ്രായം പറഞ്ഞത്. അത് ഒരു ശാസ്ത്ര സത്യമാണെന്നുള്ള തരത്തില്‍ അല്ല ഞാന്‍ എഴുതിയതും. എല്ലാ സ്റ്റേറ്റുമെന്റുകള്‍ക്കും പഠന റിപ്പോര്‍ട്ട് തന്നെ വേണം എന്നു വാശിപിടിച്ചാല്‍ നമുക്ക് ചരിത്രം എഴുതാന്‍ പറ്റിയെനു വരില്ല.

    വെജിറ്റേറിയന്‍ ആഹാരത്തിന്റെ പല വകഭേദങ്ങളിലൊന്നാണ് ലാക്റ്റോ-ഓവോ വെജിറ്റേറിയനിസം. അതും സസ്യാഹാരികളുടെ ഒരു വിഭാഗം തന്നെ. പാലും മുട്ടയും കഴിക്കുന്നവര്‍.

    വെജിറ്റേറിയന്‍ ആഹാരത്തിന്റെ വകഭേദങ്ങളേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. വെജിറ്റേറിയന്‍ എന്നു പറഞ്ഞാല്‍ വെജിറ്റബിളില്‍ നിന്നുള്ള ആഹാരം എന്നല്ലെ അര്‍ത്ഥം ?
    മൃഗങ്ങളില്‍ നിന്നു കിട്ടുന്ന പാലും പക്ഷികളില്‍ നിന്നു കിട്ടുന്ന മുട്ടയും എങ്ങനെ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഭാഗമായി എന്നാണു ഞാന്‍ ചോദിച്ചത്.

    പശുവില്‍ നിന്നും കിട്ടുന്ന പാലു കുടിക്കുന്നത് ഒരു തരം വെജിറ്റേറിയനിസമാണെങ്കില്‍ പശുവില്‍ നിന്നും കിട്ടുന്ന മാംസം കഴിക്കുന്നത് മറ്റൊരു തരം വെജിറ്റേറിയനിസമായി കണ്ടു കൂടെ?

    ReplyDelete
  56. കമന്റ്സ് ട്രാക്ക് ചെയ്യാതിരുത് ഭാഗ്യം. :))

    മുന്‍പൊരിക്കല്‍ മാരീചന്റെ ബ്ലോഗില്‍ ഡിങ്കന്‍ എഴുതിയിട്ട ‘കവിത’ ഓര്‍മ വരുന്നു..ഇന്‍ബോക്സ് നിറഞ്ഞുകവിയുന്നതിനെക്കുറിച്ച് :))

    ReplyDelete
  57. സൂരജ് ഒരു ചെറിയ തിരുത്ത്‌ ,
    കാളിദാസന്‍ എഴുതിയത്
    “കേരളത്തിലെ ജനങ്ങള്‍ രണ്ടു പറ്റിറ്റാണ്ടു മുമ്പു വരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നാണ്ടായിരുന്നുള്ളു. അന്നില്ലാത്ത പല അസുഖങ്ങളും ഇന്ന് കൂടുതലായി കാണുന്നു. രക്ത സമ്മര്‍ദ്ദം, ഹൃദയാഘാതം​, പക്ഷാഘാതം മുതലായവ മംസാഹാരം കൂടൂതലയി കഴിക്കാന്‍ തുടങ്ങിയതു മുതലാണ്, വ്യപകമായത്.”

    താങ്കളുടെ മറുപടി,
    ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അടിച്ചുവിടണമെങ്കില്‍ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളില്‍ ഒന്നെങ്കിലും വേണം:

    1. a)രണ്ടുപതിറ്റാണ്ടുമുന്‍പ് കേരളത്തില്‍ ഉപയോഗിച്ചിരുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (b)ഇപ്പോള്‍ കേരളത്തില്‍ ഉപയോഗിക്കുന്ന മാംസാഹാരത്തിന്റെ അളവു കണക്കുകള്‍;
    (c) കേരളത്തിലെ രക്താതിസമ്മര്‍ദ്ദം,ഹൃദയാഘാതം​,പക്ഷാഘാതം എന്നിവയുടെ രണ്ട് പതിറ്റാണ്ട് മുന്‍പത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്;
    (d)കേരളത്തിലെ രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ ഇന്നത്തെ പ്രിവലന്‍സ്/ഇന്‍സിഡന്‍സ്
    2. മുകളിലെ നാലും ചേര്‍ത്തുള്ള പിയര്‍ റിവ്യൂ ചെയ്യപ്പെട്ട് ജേണലുകളില്‍ വന്ന കോറിലേഷന്‍ പഠനങ്ങള്‍ .

    ഇതു രണ്ടും ശരിയായാലും ശ്രീ കാളിദാസന്റെ അഭിപ്രായം ശരിയാകണമെന്നില്ല.correlation doesn't mean causation.

    ശ്രീ കാളിദാസന് ,
    സ്ത്രീകള്‍ mini skirt ഉപയോഗിക്കാന്‍ തുടങ്ങിയതും breast cancer ധാരാളമായി കാണാന്‍ തുടങ്ങിയതും 1960 കള്‍ക്ക് ശേഷമാണ് എന്നതുകൊണ്ട് mini skirt ആണ് breast cancer ഉണ്ടാക്കുന്നതെന്നു പറയാമോ?

    ReplyDelete
  58. പതിവുപോലെ നല്ല ലേഖനം, സൂരജ്.

    ഒന്നുരണ്ടു കൂട്ടിച്ചേര്‍‌ക്കലുകള്‍:

    - ശ്രീബുദ്ധന്‍ മരിച്ചത് പന്നിയിറച്ചി (സൂകര മാദ്ദവ - tender pork, according to some) കഴിച്ചിട്ടുണ്ടായ ദഹനക്കേടുകൊണ്ടാണെന്ന് ഒരഭിപ്രായം നിലവിലുണ്ട് - ബുദ്ധമതവിശ്വാസികള്‍ പലരും ഈ വ്യാഖ്യാനത്തെ എതിര്‍‌ക്കുന്നുണ്ടെങ്കിലും.

    - അതുപോലെ ശതപഥ ബ്രാഹ്മണത്തില്‍ യാജ്ഞവല്‍ക്യമുനി ഗോമാംസഭോജനത്തെപ്പറ്റി ഇങ്ങനെപറയുന്നു, "മൃദുവായതാനെങ്കില്‍ ഞാന്‍ അതു(ഗോമാസം) കഴിക്കും." (ലിങ്ക് ഇവിടെ. പാരഗ്രാഫ് 21 നോക്കുക.) [ഗോമാംസഭോജനത്തിനെതിരെ എതിര്‍‌പ്പ് ഹിന്ദു/വൈദിക മതത്തില്‍ വന്നുതുടങ്ങിയിരുന്നു എന്ന് അതേ ഖണ്ഡികയിലെ മറ്റുവാചകങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്.]

    - തികഞ്ഞ ബുദ്ധമതവിശ്വാസിയായ അശോകചക്രവര്‍‌ത്തിപോലും പൂര്‍‌ണ്ണസസ്യഭോജിയല്ലായിരുന്നു. അശോകന്റെ കൊട്ടാരഅടുക്കളയില്‍ ദിവസവും രണ്ടു മയിലുകളെയും ഒരു മാനിനെയും വീതം കശാപ്പുചെയ്തിരുന്നു എന്നു അശോകന്റെ ഒന്നാം ശിലാലിഖിതത്തില്‍ പറയുന്നു.

    ReplyDelete
  59. ശ്രീ കാളിദാസന് ,
    സ്ത്രീകള്‍ mini skirt ഉപയോഗിക്കാന്‍ തുടങ്ങിയതും breast cancer ധാരാളമായി കാണാന്‍ തുടങ്ങിയതും 1960 കള്‍ക്ക് ശേഷമാണ് എന്നതുകൊണ്ട് mini skirt ആണ് breast cancer ഉണ്ടാക്കുന്നതെന്നു പറയാമോ?




    ബ്രൈറ്റ് പറഞ്ഞതില്‍ വലിയ പിശകുണ്ട്. മിനി സ്കേര്‍ട്ടില്‍ വെറും കൊറിലേഷനാണ്. പക്ഷെ ഞാന്‍ പറഞ്ഞതില്‍ വെറും കോറിലേഷന്‍ അല്ല. രക്താതിസമ്മര്‍ദ്ദം, ഹൃദയാഘാതം,പക്ഷാഘാതം എന്നിവയുടെ കാരണമായിട്ട് വൈദ്യശാസ്ത്രം അംഗീകരിച്ച കാര്യമാണ്, കൊളെസ്റ്റെറോള്‍ കൂടുക എന്നത്.

    മൃഗക്കൊഴുപ്പാണു കോളെസ്റ്റെറോള്‍ കൂടാനുള്ള പ്രധാന കാരണം . മാംസാഹാരം കൊണ്ടു മാത്രമേ അതുണ്ടാകൂ. കൊളെസ്റ്റെറോള്‍ കൂടിയതുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ക്കെല്ലാം കാരണമാകുന്നത് മാംസാഹാരമാണ്. അതു കൊണ്ടാണ്, കൊളെസ്റ്റെറോള്‍ കൂടാനിടയുള്ള ഭക്ഷണം ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യണമെന്ന് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

    കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു പഠനം നടക്കാത്തതു കൊണ്ട് സൂരജിനത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു പറയുന്നു.

    ReplyDelete
  60. കാളിദാസാ
    സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ മാംസാഹാരിയും സുരപാനിയുമൊക്കെയായിരുന്നു എന്ന് പുരാണങ്ങൾ തന്നെ പറയുന്നു എന്നു ചൂണ്ടിക്കാണിച്ചിട്ടും അഭിനവ/ ശ്രീരാമ/ വാനര സൈന്യത്തെയൊന്നും കാണുന്നില്ലല്ലോ? എന്നാണ് ഞാൻ പറഞ്ഞത്.

    എന്നങ്ങു സാമാന്യവത്ക്കരിക്കാന്‍ പറ്റുമോ?
    വേദേതിഹാസങ്ങളില്‍ മാംസാഹാരത്തേക്കുറിച്ച് പറയുന്നുണ്ടെങ്കിലും , അക്കാലത്ത് മാംസം മുഖ്യ ആഹാരമായിരുന്നു എന്നതിനു തെളിവുകള്‍ ഇല്ല .

    മുഖ്യ ആഹാരമായിരുന്നു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ? അങ്ങിനെ തോന്നിയോ? ഞാൻ പറഞ്ഞത് പുരാണങ്ങളിൽ പലയിടത്തും അത്തരം പരാമർശങ്ങൾ ഉള്ളതായി വായിച്ചിട്ടുള്ളതു കൊണ്ടാണ്. ഉദാഹരണത്തിന് ‍ഇവിടെ
    നോക്കുക

    മനുഷ്യന്റേം കുരങ്ങന്റേം പല്ലിന്റെ മൂർച്ചേം കുടലിന്റെ നീട്ടോം ഒക്കെ നോക്കി മനുഷ്യൻ എന്ത് ആഹരിച്ചിരുന്നു എന്നൊന്നും ഗണിക്കാൻ എനിക്ക് നേരമില്ല, വിവരോമില്ല. ആകെപ്പാടെ എനിക്ക് തോന്നുന്നത് മനുഷ്യൻ അവന്റെ നിലനിൽ‌പ്പിന് അവൻ ജീവിക്കുന്ന ചുറ്റുവട്ടത്ത് ലഭ്യമായ, ആ സ്ഥലത്തിന്റെ കാലാവസ്ഥയ്ക്കനുയോജ്യമായ ഭക്ഷണ പാനീയങ്ങൾ കഴിച്ചിരുന്നു, കഴിക്കുന്നു എന്നാണ്...അതു തടസ്സപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെടുന്ന മൌലിക വാദികൾക്കെതിരെ കരുതിയിരിക്കണം എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.

    ReplyDelete
  61. ഒരു പ്ലേറ്റ് കപ്പേം മത്തിക്കറീം...
    അല്ലെങ്കില്‍ ഒരു പ്ലേറ്റ് ബീഫും ചപ്പാത്തിയും ..( പറയുമ്പോള്‍ തന്നെ ഹൗ...)
    അതുമല്ലെങ്കില്‍ അപ്പോം മൊട്ടക്കറിം...
    അതല്ലെങ്കില്‍ ഒരു പ്ലേറ്റ് ചിക്കനും ഇടിയപ്പോം...

    ഇതൊക്കെ കഴിച്ചാല്‍ കിട്ടുന്ന ഒരു സമാധാനം വേറേ എന്തെങ്കിലും കഴിച്ചാല്‍ കിട്ടുമോ...
    അങ്ങനെ നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിട്ട് ഞങ്ങള്‍ക്കൊക്കെ സമാധാനം കിട്ടുന്നുണ്ടെങ്കില്‍ അല്ലാത്തവരും അത് പരീക്ഷിച്ച് നോക്കുന്നതില്‍ തെറ്റുണ്ടോ?

    അഹിംസാവാദം പറയുന്നവരോട് ഒന്നു ചോദിച്ചോട്ടെ, സസ്യങ്ങള്‍ക്ക് ജീവനില്ലേ?

    ReplyDelete
  62. This comment has been removed by a blog administrator.

    ReplyDelete
  63. രാമചന്ദ്ര ,

    ഹൈന്ദവപുരാനങ്ങളിലേക്ക് പോയതു തന്നെ ആഹാരത്തിന്റെ രാഷ്ട്രീയവും, മതപരവുമായ മാനങ്ങള്‍ അന്വേഷിച്ചാണ്. സസ്യഭുക്കായിരിക്കുക എന്നത് ഹൈന്ദവമായ ഒരു കാര്യമായിട്ടാണ്, മിക്കവരും കാണുന്നതും വിലയിരുത്തുന്നതും . വേദേതിഹാസങ്ങളില്‍ മാംസാഹരത്തേക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നു കരുതി ഹിന്ദുക്കള്‍ സസ്യഭുക്കുകളാവാന്‍ പാടില്ല എന്നുണ്ടോ?

    ശ്രീരാമചന്ദ്രന്‍ തന്നെ മാംസാഹാരിയായിരുന്നു എന്ന് പുരാണങ്ങള്‍ തന്നെ പറയുന്നു എന്നു ചൂണ്ടിക്കാണിച്ചിട്ടും അഭിനവ/ ശ്രീരാമ/ വാനര സൈന്യത്തെയൊന്നും കാണാത്തത്, അവരാരും പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല സസ്യാഹരികളായത് എന്നതു കൊണ്ടല്ലേ? പുരാണങ്ങളിലെ ചില ആളുകള്‍ മാംസംകഴിച്ചിരുന്നു എന്നതു കൊണ്ട് , ഹിന്ദുക്കളെല്ലാവരും മാംസം കഴിക്കണമെന്ന് അര്‍ത്ഥമില്ലെന്നേ ഞാന്‍ പറഞ്ഞതിനു വിവക്ഷയുള്ളു.



    ഹൈന്ദവതീവ്രവാദികള്‍ക്ക് മേല്‍ക്കൈയ്യുള്ള സ്ഥലങ്ങളില്‍ അവരും മുസ്ലിം തീവ്രവാദികള്‍ക്ക് മേല്‍ക്കൈയ്യുള്ള സ്ഥലങ്ങളില്‍ അവരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കും .


    വേദങ്ങളുടെയും പുരാണങ്ങളുടെയം ​ കാലത്ത് പശു ഒരു ദൈവമായിരുന്നില്ല. അതു കൊണ്ട് പശുവിറച്ചി നിഷിദ്ധവുമയിരുന്നില്ല. പശു ദൈവമായപ്പോള്‍ കാളയും ദൈവത്വത്തിലേക്കുയര്‍ത്തപ്പെട്ടു.

    ആഹാരം എന്തായാലും കഴിക്കുന്നതില്‍ കുഴപ്പമില്ല. എല്ലാം മിതമായി വേണം .

    മാംസാഹാരം കഴിച്ച് അസുഖങ്ങളുണ്ടാകുന്നതിലും നല്ലത് അതുപേക്ഷിക്കുകയാണ്.

    ഈ വിഷയത്തില്‍ മതങ്ങളെയും മറ്റും കുറ്റപ്പെടുത്തുന്നതിലും അധിക്ഷേപിക്കുന്നതിലും നല്ലത്, ആഹാര രിതി മാറാനുള്ള കാരണങ്ങളും മാറുമ്പോഴുള്ള പ്രത്യാഘാതങ്ങളുമാണു വിലയിരുത്തേണ്ടത്. സസ്യമായാലും മാംസമായാലും നമ്മള്‍ ആശ്രയിക്കുന്നത് മറ്റു സംസ്ഥാനങ്ങളെയാണ്. അതല്ലെ ഇതില്‍ ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയം ?

    ReplyDelete
  64. കാളിദാസാ, പാലും നെയ്യും മുട്ടയും, മറ്റേതൊരുതരത്തിലുള്ള ജന്തുജന്യപദാര്‍‌ത്ഥങ്ങളും കഴിക്കാത്തവരെ പൊതുവെ വീഗന്‍ (vegan) എന്നാണല്ലോ പറയാറ്‌. പക്ഷേ ഇന്ത്യയിലെ പൊതുവെ സസ്യഭുക്കുകള്‍ ലാക്‌റ്റോ വെജിറ്റേറിയന്‍ (പാല്‍ കഴിക്കുന്ന സസ്യഭോജികള്‍) ആണ്‌. ലാക്‌റ്റോ വെജിറ്റേറിയന്‍ ആയിട്ടുള്ളവര്‍‌ക്ക് തടിവെയ്ക്കില്ല എന്നു വിശ്വസിക്കുന്നവര്‍ ഗുജറാത്തില്‍ പോയിട്ടില്ല :-)

    നേരെമറിച്ച്, ചൈന, കൊറിയ തുടങ്ങിയ "ഏഷ്യന്‍" എന്നു വിളിക്കപ്പെടുന്ന രാജ്യങ്ങളില്‍‌നിന്നുള്ള ജനത പൊതുവെ കനത്ത മാംസാഹാരികളാണെങ്കിലും തടി കുറഞ്ഞവരാണ്‌ (പൊതുവെയുള്ള നിരീക്ഷണം).

    ReplyDelete
  65. എന്താ കാളിദാസാ കുറേ വർഷം മുമ്പത്തെ മലയാളിയേയും ഇന്നത്തെ സായിപ്പിനേയും താരതമ്യം ചെയ്യുന്നത്? നൂറുകൊല്ലം മുമ്പത്തെ സായിപ്പിനേയും മലയാളിയേയും എസ്കിമോയേയും എടുക്കൂ താരതമ്യം ചെയ്യാൻ. അതാവുമ്പോ അധികം കാലോറി കഴിച്ചതുകൊണ്ടാണോ അതോ ഇറച്ചികഴിച്ചതുകൊണ്ടാണോ ഒബേസിറ്റി എന്നു കുറച്ചു കൂടി ഉറപ്പിച്ച് പറയാൻ പറ്റും.

    പിന്നെ, നമ്മൾ പടച്ചുണ്ടാക്കുന്ന തിയറികളുടെ ബർഡൻ ഓഫ് പ്രൂഫ് കേൾവിക്കാരനാണോ?! നല്ല തമാശ.

    സാച്ചുറേറ്റഡ്‌ ഫാറ്റാണ്‌ കൊളസ്ട്രോളിന്റെ പ്രഭവകേന്ദ്രം എന്ന്‌ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സസ്യ എണ്ണകളിലും അത്‌ വേണ്ടുവോളമുണ്ടല്ലോ. സാച്ചുറേറ്റഡ്‌ ഫാറ്റെന്നാൽ മൃഗക്കൊഴുപ്പെന്നുമാത്രം പറയുന്നത്‌ ശരിയല്ല. ഒരു കൗണ്ടർ ഉദാഹരണം മീൻ.

    ReplyDelete
  66. വെജിറ്റേറിയനിസം ജൈനമതക്കാരുടെ സംഭാവനയാണ്‌; ബുദ്ധമതത്തിന്റെയല്ല. ബുദ്ധമതത്തേക്കാൾ പഴയതാണ്‌ ജൈനമതം.

    ReplyDelete
  67. @ ബ്രൈറ്റ് ji.

    യൂ സെഡ് ഇറ്റ് മാഷേ !കൂട്ടിച്ചേര്‍ത്തതിനു നന്ദി.
    Correlation പഠനങ്ങള്‍ കൊണ്ട് cause-effect റിലേഷന്‍ഷിപ്പ് സ്ഥാപിക്കാന്‍ ആവില്ല തന്നെ. cause-effect റിലേഷന്‍ഷിപ്പ് സ്ഥാപിക്കണമെങ്കില്‍ അതിനുമാത്രമായി ജൈവതന്മാത്രാ തലത്തില്‍ പഠനം നടക്കണം.

    ഉദാ: മാംസാഹാരത്തില്‍ എക്സ്ക്ലൂസീവ് ആയി കാണപ്പെടുന്നതും വെജ് ഭക്ഷണത്തില്‍ കാണാത്തതുമായ എന്തെങ്കിലുമാണ് മാംസാഹാരികളില്‍ ഒബീസിറ്റി ഉണ്ടാക്കുന്നത് എന്ന് ഒരു കോസല്‍ റിലേഷന്‍ സ്ഥാപിക്കപ്പെടുന്ന ഒരു മോളിക്യുലാര്‍ തല പഠനം.

    @ കാളിദാസന്‍ ജീ,

    "ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന ആളുകളില്‍ നിന്നുള്ള വിവരം ​വച്ചാണു ഞാന്‍ ആ അഭിപ്രായം പറഞ്ഞത്. അത് ഒരു ശാസ്ത്ര സത്യമാണെന്നുള്ള തരത്തില്‍ അല്ല ഞാന്‍ എഴുതിയതും. എല്ലാ സ്റ്റേറ്റുമെന്റുകള്‍ക്കും പഠന റിപ്പോര്‍ട്ട് തന്നെ വേണം എന്നു വാശിപിടിച്ചാല്‍ നമുക്ക് ചരിത്രം എഴുതാന്‍ പറ്റിയെനു വരില്ല."

    രാഷ്ട്രീയ ചര്‍ച്ചയില്‍ പ്രസ്താവനകള്‍ അടിച്ചുവിടുമ്പോലെയല്ല, ശാസ്ത്രത്തില്‍ അത് സ്വീകരിക്കപ്പെടുക. മെഡിക്കല്‍ വിജ്ഞാനാ‍ര്‍ജ്ജനത്തിനാണെങ്കിലും ചരിത്രമെഴുതാനാണെങ്കിലും ഗവേഷണവും പഠന റിപ്പോര്‍ട്ടും റെഫറന്‍സും തന്നെ വേണം. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം അങ്ങനെയായതുകൊണ്ടാണ് ഒരു പനിവന്നാല്‍ പാരസെറ്റമോള്‍ തരാന്‍ ഒരു ഡോക്ടര്‍ക്ക് പറ്റുന്നത്.


    തലനീര് എന്നൊരു സാധനമേയില്ല മോഡേണ്‍ മെഡിസിനില്‍. എന്നാല്‍ “ഇന്നലെ കുറേ വെയിലുകൊണ്ട് തലനീര് താഴ്ന്നതുകൊണ്ടാണ് എനിക്ക് ജലദോഷം വന്നത്” എന്ന് പറയുന്ന രോഗിയെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ തിരുത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുപോലെയുള്ള പഠന പിന്‍ബലങ്ങളില്ലാത്ത “ചുമ്മാ പ്രസ്താവനകള്‍” ശാസ്ത്രസംബന്ധിയായ ചര്‍ച്ചയില്‍ അംഗീകരിക്കാനും കഴിയില്ല.

    ഈ ബ്ലോഗില്‍ തന്നെ “തെളിവധിഷ്ഠിത വൈദ്യം” എന്ന വിഷയത്തെപ്പറ്റി രണ്ട് പോസ്റ്റുകളുണ്ട്.അതുമിതും എഴുതി ഇവിടുത്തെ വിഷയത്തിന്റെ ഫോക്കസ് കളയാതെ കാളിദാസന്‍ ജീ അതു പോയി വായിക്കുക.

    ബ്ലോഗില്‍ പലയിടത്തും വിതണ്ഡതാവാദം കൊണ്ടു താകള്‍ കളിക്കുന്ന പരിപാടി ഇവിടെ അനുവദിച്ചുതരില്ല. കണാകുണാ “അനുഭവശാസ്ത്രം” പറഞ്ഞോണ്ടിട്ടാല്‍ കമന്റ് ഞാന്‍ ഡിലീറ്റും !

    ReplyDelete
  68. ഡോക്ടര്‍,
    രണ്ടു പെഗ്‌ അടിച്ച്‌ ഉറങ്ങുമ്പോള്‍ നല്ല ഉറക്കം കിട്ടുന്നുണ്ട്‌.കഞ്ചാവു വലിക്കുമ്പോള്‍ അതി മനോഹരം ആയ സാത്വിക ഭാവം.ഈ ലോകം മുഴുവന്‍ സ്നേഹമാണെന്നു തോന്നും..എന്റെ "അനുഭവ ഗുരു" വിനെ ബഹുമാനിക്കൂ..പ്ലീസ്‌..ഈ അനുഭവത്തെ ഒരു ശാസ്ത്ര സത്യമായി അംഗീകരിക്കൂ.
    തികച്ചും സസ്യജന്യമായ ഇതു രണ്ടും ഉപയോഗിക്കൂ,സാത്വികരാവൂ എന്നുപദേശിക്കാന്‍ എനിക്കവകാശമില്ലേ???

    ReplyDelete
  69. Sooraj,forgot to say..thanks for the post..
    ജനാധിപത്യ തലസ്താനത്ത്‌ Hotelil english menu വിലെ Pothu irachi (ബീഫ്‌ എന്നെഴുതിയാല്‍ ഹോട്ടല്‍ പൂട്ടിക്കും) തിന്നാന്‍ കിലോമീറ്റരുകള്‍ പോകുമ്പോള്‍ പൗരാണിക സംസ്കാര സൂക്ഷിപ്പുകാരായ സാത്വികന്മാരുടെ ദേശസ്നേഹവും മൃഗസ്നേഹവും എന്റെ കണ്ണു നിറയ്ക്കാറുണ്ട്‌.

    ReplyDelete
  70. സൂരജ്,
    “നമ്മുടെ ഉള്ളിലെത്തുന്നില്ല” എന്ന് തറപ്പിച്ച് ഒരു ശാസ്ത്രജ്ഞനും പറയില്ല, പക്ഷേ ഒരു കോളമിസ്റ്റിന് അത് പറയാം. താങ്കള്‍ ഒരു കോളമിസ്റ്റല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. (ഒരു ഡോക്ടര്‍ എങ്ങിനെ ശാസ്ത്രജ്ഞനാകുമെന്ന് ആരും ചോദിക്കരുത്. ഒരു എം.ഡി.ക്കാരന്‍ അമേരിക്കയിലെങ്കില്‍ പുള്ളി ഒന്നുമില്ലെങ്കിലും ക്ലിനിക്കല്‍ റിപ്പോര്‍ട്ടെങ്കിലും പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയില്‍ പറഞ്ഞ് പോയതാണ്.)

    ശാസ്ത്രീയ തെളിവില്ല എന്ന് വിചാരിച്ച് ഒരു ശാസ്ത്രജ്ഞനും ഒരു സംഭവം ഇല്ല എന്ന് തറപ്പിച്ച് പറയില്ല. ഞാന്‍ ഇട്ട യൂണിവേഴ്സിറ്റി ലിങ്കില്‍ നോക്കിയാല്‍ അത് മനസ്സിലാകും. അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഹോര്‍മോണ്‍ കുത്തി വെച്ച ഇറച്ചി കഴിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകെമെന്ന (ബ്രസ്റ്റ് എന്‍ലാര്‍ജ്മെന്റ്, ഏര്‍ളി പ്യുബര്‍ട്ടി എന്നിവയുണ്ടാകുമെന്ന) വാദത്തിന് വിശദമായ ഒരു പഠനം ആവശ്യമാണെന്ന്. നിലവിലെ തെളിവുകള്‍ വെച്ച് ഹോര്‍മോണ്‍ കുത്തി വെച്ച ഇറച്ചി, പാല്‍ എന്നിവ കഴിച്ചാല്‍ കുഴപ്പമില്ല എന്നാല്‍ കൂടുതല്‍ പഠനം നടത്തിയാല്‍ മാത്രമേ ഇല്ല എന്ന് തറപ്പിച്ച് പറയുവാന്‍ കഴിയൂ.

    ReplyDelete
  71. Dear Manoj,
    I guess the difference in opinion is about how the wording of the statement should be; I've corrected the statement as follows:

    മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല.

    Hope that will take into consideration the EU critics too ;).

    ReplyDelete
  72. ഒരു കാര്യം കൂടി പറയുവാന്‍ ഉണ്ട്.

    അമേരിക്കയിലും, യൂറോപ്പിലും വില്‍ക്കുന്ന കോളകളില്‍ പെസ്റ്റിസൈഡില്ല. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന അതേ കമ്പനികളുടെ കോളയില്‍ പെസ്റ്റിസൈഡ് ധാരാളം...

    പറഞ്ഞ് വന്നത് അമേരിക്കയിലെ പോലെ കര്‍ശന നിയമമല്ല ഇന്ത്യയിലേതെന്നാണ്. അവിടെ നിയമങ്ങള്‍ തെറ്റിച്ചാല്‍ അകത്താകും (എന്നിട്ട് പോലും ഈ ഇടയ്ക്ക് സാല്‍മൊണല്ല അടങ്ങിയ കപ്പലണ്ടി അറിഞ്ഞ് കൊണ്ട് തന്നെ അമേരിക്കയില്‍ വിപണിയിലേയ്ക്കിറക്കിയത് നാം കണ്ടതാണ്). ഇന്ത്യയിലാകട്ടേ കുത്തി വെയ്ക്കുന്ന ഹോര്‍മോണുകളുടെ/രാസ വസ്തുക്കളുടെ അളവ് അനുവദനിയമായതില്‍ എത്രയോ കൂടുതലാണ് (അറിയണമെങ്കില്‍ തമിഴ്നാട്ടിലെ ഫാമുകള്‍ സന്തര്‍ശിക്കുക). എന്നിട്ടും ആരോഗ്യ വകുപ്പ് എന്ത് നടപടി സ്വീകരിക്കുന്നു?

    പിന്നെ ഇറച്ചിയുടെ രാഷ്ട്രീയം അത് പറഞ്ഞാലും പറഞ്ഞാലും എങ്ങുമെത്തില്ല. ഉണക്കാനിട്ടിരുന്ന ഇറച്ചി കൊത്തുന്ന കാക്കയെ ഓടിച്ചാല്‍ രാമന്‍ എഴുന്നേല്‍ക്കുമോ എന്ന് ഭയക്കുന്ന സീതയെ രാമായണത്തില്‍ കാണുവാന്‍ കഴിയും.

    എനിക്ക് തോന്നുന്നത് രാഷ്ട്രീയത്തേക്കാള്‍ വെജ്-നോണ്‍ വെജ് കഴിച്ചാല്‍ ആരോഗ്യത്തിന് എന്ത് സംഭവിക്കുമെന്നതിലാണ് നാം ശ്രദ്ധതിരിക്കേണ്ടത്. ഇന്ത്യയില്‍ ഇന്നത്തെ നിലയില്‍ രണ്ടും ആരോഗ്യത്തിന് നല്ലതല്ല. അത് കൊണ്ട് കഴിവതും നാം കഴിക്കുന്ന വസ്തുക്കളില്‍ അടങ്ങിയിരിക്കാവുന്നവയെ പറ്റി അടുത്ത് അറിയുവാന്‍ എല്ലാവരും ശ്രദ്ധിക്കുക.

    ReplyDelete
  73. മനോജ്,
    താങ്കള്‍ പറഞ്ഞത് ഭക്ഷണത്തിന്റെ ജീവശാസ്ത്രം.കഴിക്കുന്നത് എന്തുതരം ഭക്ഷണമായാലും അതിന്റെ അളവിനെയും നിലവാരത്തിനെയും ആശ്രയിച്ചിരിക്കുന്നു അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും എന്ന് സൂരജ് തന്നെ സൂചിപ്പിക്കുന്നുണ്ട് പോസ്റ്റില്‍ പലയിടത്തായി.എന്നാല്‍ അതിനുമപ്പുറം, പലരും കമന്റുകളിലൂടെ സൂചിപ്പിച്ചതുപോലെ സമകാലിക സാഹചര്യങ്ങളില്‍ ഇന്ത്യയിലിന്ന് ഭക്ഷണത്തിന്റെ രാഷ്ട്രീയമാണ് കൂടുതല്‍ പ്രസക്തമെന്ന് തോന്നുന്നു.സസ്യാഹാരികളില്‍ സാത്വികഗുണമേറുമെന്നൊക്കെയുള്ള വാദങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.

    ഇന്നിപ്പൊ വിശ്വാസങ്ങള്‍ക്കും അതിന്റെ അനിവാര്യമായ ഉപോല്‍പ്പന്നങ്ങളായ അന്ധവിശ്വാസങ്ങള്‍ക്കും ഒരുപോലെ ശാസ്ത്രത്തിന്റെ പിന്തുണവേണം. അതിനായി വിചിത്രമായ ഒരു തരം ശാസ്ത്രീയതയോടെ വിശ്വാസം വ്യാഖ്യാനിക്കപ്പെടുന്നു.അതിനെ ചോദ്യംചെയ്യുന്നവര്‍ക്കുനേരേ ഉയര്‍ത്തപ്പെടുന്ന മുട്ടാപ്പോക്കാവട്ടെ ശാസ്ത്രം ഒന്നിനും ഒരവസാന വാക്കല്ല, അത് വികസിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണെന്നാണ്.ശാസ്ത്രം മുങ്കൂര്‍ സമ്മതിക്കപ്പെട്ട സ്ഥലകാലങ്ങള്‍ക്കതീതമായ ഒരു നിഗമനത്തില്‍നിന്ന് സ്ഥലകാലബന്ധിയായ നിരീക്ഷണങ്ങളിലേയ്ക്കും ,വ്യാഖ്യാനങ്ങളിലേയ്ക്കും ഇറങ്ങിവരുന്ന ഒന്നല്ല.നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കുകയല്ല, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യുക്തിയുപയോഗിച്ച് നിഗമനങ്ങളിലെത്തുക എന്നതാണതിന്റെ രീതി. അതുകൊണ്ടുതന്നെ നിരീക്ഷണങ്ങളിലെ പിഴവുകള്‍ ചില്‍പ്പോള്‍ നിഗമനങ്ങളിലെ പാളീച്ചകളായ് പരിണമിക്കാറുണ്ട്.അവ മുന്‍പത്തെക്കാള്‍ മെച്ചപ്പെട്ട നിരീക്ഷണങ്ങളിലൂടെ തിരിച്ചറിയപ്പെട്ടും, തിരുത്തപ്പെട്ടും മുന്നോട്ട് പോകാറുമുണ്ട്. പക്ഷേ വിശ്വാസത്തിന്റെ കാര്യത്തില്‍, അനിഷേദ്ധ്യമായ ഒരു നിഗമനത്തില്‍നിന്നാണ് എല്ലാ നിരീക്ഷണങ്ങളും, വ്യാഖ്യാനങ്ങളും ഉണ്ടാവുന്നത്.അതുകൊണ്ടുമാത്രമാണ് അവയ്ക്ക് ഉത്തരങ്ങളായി ഒറ്റമൂലികള്‍ ഉണ്ടാകുന്നതും.അതിന്റെ രാഷ്ട്രീയം ജീവിതത്തിന്റെ ജൈവസ്വഭാവത്തെ, വൈവിദ്ധ്യങ്ങളേ, ബഹുസ്വരതയെ ഒക്കെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അത് അപകടകരവുമാണ്.ആഹാരത്തിലും, വസ്ത്രത്തിലുമുള്‍പ്പെടെ ജീവിതത്തിന്റെ എല്ല തുറകളിലും അത് ഇന്ന് പ്രകടമാവുന്നുണ്ട്. അതിനെതിരേയുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് മനുഷ്യസ്നേഹത്തോളം പ്രസക്തിയുണ്ടാകേണ്ടതിനും കാരണം മറ്റൊന്നല്ല.മാംസാഹാരം സസ്യാഹാരത്തെക്കാള്‍ മികച്ചതാണെന്ന് ഈ പോസ്റ്റിലെവിടെയും സാമാന്യമായി പറഞ്ഞുവയ്ക്കുന്നുണ്ടെന്ന് തോന്നുന്നില്ല.എന്നാല്‍ മറിച്ചുള്ള ,ശാസ്ത്രീയമായ ഒരടിത്തറയുമില്ലാത്ത വാദങ്ങളെ; അവയുടെ പ്രചാരവേലകളെ , രാഷ്ട്രീയത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. അത് വേണ്ടത് തന്നെയാണ്.

    ReplyDelete
  74. നല്ല ലേഖനം സൂരജ്.

    ആഹാരത്തിന്റെ ജീവശാസ്ത്രത്തെക്കാള്‍ എനിക്കും താത്‌പര്യം അതിന്റെ രാഷ്ട്രീയമാണു. പ്രത്യേകിച്ചും മാംസാഹാരത്തെ ചുറ്റിപ്പറ്റി സംഘപരിവാരം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം. ജീവശാസ്ത്രത്തെക്കുറിച്ച് എത്ര പറഞ്ഞാലും തലയിലോട്ടെടുക്കാന്‍ തയ്യാറല്ലാത്തവരുടെ രാഷ്ട്രീയവും അതു തന്നെയാണു. കുറച്ചെങ്കിലും വിശേഷബുദ്ധിയും തിരിച്ചറിവും ബാക്കിയുള്ളവരിലേക്ക് ഈ ലേഖനം വേണ്ട രീതിയില്‍ കയറിച്ചെല്ലുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ആഹാരം, വസ്ത്രം, പാര്‍പ്പിടം: നമ്മുടെ അടിസ്ഥാനാവാശ്യങ്ങള്‍. ഇതില്‍ ആഹാരത്തിലും, വസ്ത്രത്തിലും സംഘപരിവാരം കൈ വെച്ചു കഴിഞ്ഞു. അടുത്തത് വീടു കയറി എല്ലാത്തിലും കൈവെയ്ക്കും. ഞാന്‍ എന്ത് കഴിക്കണം, എന്തുടുക്കണം എന്ന് കാവിയുടുത്ത ചില ഗുണ്ടകള്‍ തീരുമാനിക്കുന്നതിന്റെ രാഷ്ട്രീയം എനിക്ക് എതിര്‍ത്തേ മതിയാകൂ.

    വേദങ്ങളിലും, പുരാണങ്ങളിലുമൊക്കെ മാട്ടിറച്ചി കഴിച്ചിരുന്നവരുണ്ടായിരിക്കാം. ബുദ്ധനും ജൈനനും ഒക്കെ കഴിച്ചിരുന്നിരിക്കാം (ബുദ്ധന്‍ പന്നിയിറച്ചി കഴിച്ചാണു കാഞ്ഞുപോയതെന്ന് സെബു സൂചിപ്പിച്ചത് ഞാനും വായിച്ചിട്ടുണ്ട്). ശ്രീരാമന്‍ സ്മോക്ക്ഡ് ബീഫും, വാറ്റുചാരായവും കഴിച്ചിരിക്കാം. ഇതൊന്നും ഇന്നത്തെ സംഘപരിവാരത്തിനു മുന്നില്‍ ഒരു പ്രശ്നമേയാകുന്നില്ല. സംഘപരിവാര രാഷ്ട്രീയത്തിനു അവസരത്തിനൊത്ത് "വേണ്ടപ്പോള്‍ വേണ്ടതു മാത്രം പൊക്കിയെടുക്കാനുള്ളതാണു" വേദങ്ങളും പുരാണങ്ങളുമൊക്കെ. ഇന്നത്തെ കാലത്ത് "മാട്ടിറച്ചി" അവരുടെ രാഷ്ട്രീയത്തിനു വേണ്ടാത്തതാകുന്നു. പശുത്തള്ളയ്ക്ക് പുരാണങ്ങളിലും മറ്റും ചാര്‍ത്തി കൊടുത്ത ദൈവീക പരിവേഷം, വയലില്‍ വെച്ച വൈയ്ക്കോല്‍‍ കോലം പോലെ ഒരു ഡീക്കോയ് ആയി ഉപയോഗിക്കുന്നു എന്നു മാത്രം.

    പ്രധാനമായും മുസ്ലിങ്ങളും, പിന്നെ കൃസ്ത്യാനികളും മാട്ടിറച്ചി രുചിയോടെ കഴിക്കുന്നത് പരിവാരത്തിനു ദഹിക്കുന്നില്ല. അത്ര തന്നെ. ഈ മാട്ടിറച്ചി ഇത്രയും കുഴപ്പമുള്ളതാണെങ്കില്‍, ഇത് കഴിച്ച് കൊളസ്ട്രോള്‍ കൂടി മുസ്ലിങ്ങളും, കൃസ്ത്യാനികളും അങ്ങ് ഹൃദയം പൊട്ടി ചത്തൊടുങ്ങിക്കോട്ടെ എന്ന് വെച്ചാല്‍ പോരേ? മറിച്ച് അവരെക്കൊണ്ട് പച്ചക്കറിയെല്ലാം തീറ്റിച്ച് അരോഗദൃഢഗാത്രരാക്കിയെങ്കിലേ ശൂലം വെച്ച് കുത്തിക്കൊല്ലാന്‍ പറ്റൂ എന്നാണൊ? അപ്പോള്‍ മാംസാഹാരം കഴിച്ച് ആളുകളുടെ ആരോഗ്യം നശിക്കുന്നതൊന്നുമല്ല്ല കാരണം. തങ്ങള്‍ക്ക് ഹിതരല്ലാത്ത ഒരു പ്രത്യേക മതസമൂഹത്തെ, അവരുടെ ജീവിതരീതികളെ എതിര്‍ക്കുക എന്നതു തന്നെയാണു ലക്ഷ്യം. പശുവുള്‍പ്പെടെ, എലിമുതല്‍ ആനവരെ ദൈവങ്ങളായിട്ടുള്ള, ഒന്നിലധികം കൈയ്യോ, കാലോ, തലയോ ഒക്കെ വെച്ച് വികൃതരായ, കള്ളനും, കൊലപാതകികളും, ജാതിവെറിയരും ദൈവങ്ങളായുള്ള സ്വന്തം മതം സൃഷ്ടിക്കുന്ന നിരന്തരമായ അപകര്‍ഷതാബോധം കൂടിയാകുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറാന്‍ ഉത്തേജനം വേറെയൊന്നും വേണ്ട താനും.

    ഈ ലക്ഷ്യം വെച്ച് തന്നെയാണു "പശുവധനിരോധനം" ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. സനാതനഹിന്ദുക്കള്‍ (ഭൂരിപക്ഷം‌) അക്രമം കാണിച്ചാല്‍ കോടതിയും ഭരണഘടനയുമൊക്കെ അവരുടെയൊപ്പം നില്‍ക്കും. അതറിയാവുന്നത് കൊണ്ട് തന്നെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമോ, അക്രമവും, അന്ധവിശ്വാസത്തിലൂന്നിയ ദുഷ്‌പ്രചരണവും. ഇന്നിപ്പോള്‍ ഉത്തരേന്‍ഡ്യ കടന്ന്, ബാംഗ്ലൂരിലെ സാധാരണക്കാരന്റെ തട്ടുകടയിലും, റസ്റ്റോറന്റുകളിലും ദണ്ഡു ചുഴറ്റി നിയമപരിപാലനത്തിനിറങ്ങുന്നവര്‍ ഏതു വിധേനയും ലക്ഷ്യം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവര്‍ ആണെന്ന് തിരിച്ചറിയുക. ബീഫ് കഴിക്കുന്നവരുടെ ജീവന്‍ തന്നെയാണവരുടെ ലക്ഷ്യമെന്നും.

    ReplyDelete
  75. ആഹാരത്തിന്റെ ജീവശാസ്ത്രത്തെക്കാള്‍ താത്‌പര്യം വേണ്ടത് അതിന്റെ രാഷ്ട്രീയത്തിലാണ്. രഷ്ട്രീയം ആഹാരത്തില്‍ മാത്രമല്ല ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും കാണുന്ന പ്രകാശത്തിലുമെല്ലാം രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമാണഖിലസാരമൂഴിയില്‍ എന്നല്ലെ കവിവചനം തന്നെ. രാഷ്ട്രീയമില്ലാത്ത ഒന്നേയുള്ളൂ പടച്ചവന്‍. അരാഷ്ട്രീയക്കാരനായ പടച്ചവനെ നിരാകരിക്കണം എന്ന് പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചത് പാഴ്വാക്കല്ല.

    ReplyDelete
  76. ഈ ലക്ഷ്യം വെച്ച് തന്നെയാണു "പശുവധനിരോധനം" ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.

    ഇസ്ലാമിക നിയമങ്ങളുള്ള രാജ്യങ്ങളിൽ പന്നിയിറച്ചിയോ അതുമായി ബന്ധമുള്ള വസ്തുക്കളൊ വിൽക്കുവാൻ പോലും പാടില്ല എന്ന നിയമത്തെ എങ്ങിനെ കാണുന്നു?

    ReplyDelete
  77. അമേരിക്കയിലും, യൂറോപ്പിലും വില്‍ക്കുന്ന കോളകളില്‍ പെസ്റ്റിസൈഡില്ല. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന അതേ കമ്പനികളുടെ കോളയില്‍ പെസ്റ്റിസൈഡ് ധാരാളം...

    പറഞ്ഞ് വന്നത് അമേരിക്കയിലെ പോലെ കര്‍ശന നിയമമല്ല ഇന്ത്യയിലേതെന്നാണ്. അവിടെ നിയമങ്ങള്‍ തെറ്റിച്ചാല്‍ അകത്താകും


    സംഘപരിവാർ ഭക്ഷണ അജണ്ഡയെക്കാൾ പ്രാധാന്യമുള്ള വിഷയമാണ് ഇതെന്നു തോന്നുന്നു.

    ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന മദ്യത്തിനോ, മരുന്നിനോ, വെള്ളത്തിനോ, പാലിനോ, എന്തിന് വിഷത്തിനുപോലും കർശന നിയമങ്ങളില്ല. എന്തു വിഷം തന്നാലും തിന്നേ തീരൂ. പലതും ആധുനിക ശാസ്ത്രത്തിന്റെ ആധികാരികതയുള്ളതുകൊണ്ട് സശയത്തിനും ഇടയില്ല.

    ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ അടിച്ചേല്പിക്കുന്ന നിരോധിത വസ്തുക്കളുടെ അപകടാവസ്ഥയെക്കുറിച്ചൊന്നും ആർക്കും വേവലാതിയില്ല.

    ജനിതകമാറ്റം നടത്തി മനുഷ്യനിൽ പരീക്ഷിക്കുന്ന വസ്തുക്കളുടെ വിപണനം പോലും നിർത്താൻ നമുക്കാവുന്നില്ല.

    കൃത്രിമ ബീജസങ്കലനത്തിലൂടെ ഇവിടെ പ്രത്യുല്പാദനം നടത്തുന്ന പശു കോഴി തുടങ്ങിയവയിലൂടെ പരീക്ഷിക്കുന്ന ജനിതക മാറ്റങ്ങൾ ഭാവിയിൽ ഉണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ചും ആർക്കും ഒരു വേവലാതിയും കാണുന്നില്ല.
    നെൽ വിത്തിൽ നടത്തുന്ന ജനിതക മാറ്റ പരീക്ഷണങ്ങൾ തടയേണ്ടതാണെന്ന പത്രവാർത്തകളും വായിച്ചിരുന്നു.
    സസ്യാഹാരം വിഷമയമാക്കാ‍ൻ ഇതെല്ലാം ഉപകരിച്ചേക്കാം. അപ്പോൾ മാംസം തന്നെയാകും ഇതിനെക്കാൽ നല്ലത്.

    ReplyDelete
  78. പാര്‍ത്ഥാ,ഇസ്ലാമിക രാജ്യമായ യു.എ.ഇയിലാണ് ഞാന്‍.ഇവിടെ പന്നിയിറച്ചീ കിട്ടും.കടയില്‍ പ്രത്യേക ഭാഗത്താണെന്ന് മാത്രം.അവിടെ മുസ്ലീങ്ങള്‍ക്കല്ല എന്ന് എഴുതു വെച്ചിട്ടുണ്ട്.എങ്കിലും കടക്കാരന്‍ മതം ചോദിക്കാറില്ല.ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ.

    സെക്കുലര്‍ ഡെമോക്രാറ്റിക്കായ ഇന്ത്യയും തീയോക്രറ്റിക്ക് ഓട്ടോക്രസിയായ ഇസ്ലാമിക രാജ്യങ്ങളും തമ്മില്‍ താരതമ്യം തന്നെ അര്‍ഹിക്കുന്നില്ല.അവിടുത്തെ പോലെ ഇവിടെയും ആകണെ എന്നോ നിന്റെ രാജ്യം വരേണമേ എന്നോ പ്രാര്‍ത്ഥിക്കുന്നുമില്ല.എങ്കിലും ഇസ്ലാമിക രാജ്യമായ യു.എ.ഇല്‍ കിട്ടുന്ന സ്വാതന്ത്ര്യം പോലും കര്‍ണ്ണാടകത്തിലും ഗുജറാത്തിലും ഇല്ലാതെ വരുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല.എന്റെ മെനുകാര്‍ഡ് അച്ചടിക്കാന്‍ നാഗ്‌പ്പൂരു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല

    ReplyDelete
  79. @ പാര്‍ത്ഥന്‍ ജീ,

    “..ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന മദ്യത്തിനോ, മരുന്നിനോ, വെള്ളത്തിനോ, പാലിനോ, എന്തിന് വിഷത്തിനുപോലും കർശന നിയമങ്ങളില്ല. എന്തു വിഷം തന്നാലും തിന്നേ തീരൂ. പലതും ആധുനിക ശാസ്ത്രത്തിന്റെ ആധികാരികതയുള്ളതുകൊണ്ട് സശയത്തിനും ഇടയില്ല....”

    “...ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ അടിച്ചേല്പിക്കുന്ന നിരോധിത വസ്തുക്കളുടെ അപകടാവസ്ഥയെക്കുറിച്ചൊന്നും ആർക്കും വേവലാതിയില്ല...”


    ആധുനിക ശാസ്ത്രം അതിന്റെ ‘ആധികാരികത’യുപയോഗിച്ചു ജനത്തിനെ വിഷം തീറ്റിക്കുകയാണെന്ന് ഒരു ധ്വനിയുണ്ട് മുകളിലെ താങ്കളുടെ സ്റ്റേറ്റ്മെന്റിന്. അതിന് ഉപോല്‍ബലകമായി എന്തെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടോ ?

    രാഷ്ട്രീയമോ വ്യാവസായികമോ ആയ താല്പര്യങ്ങള്‍ മൂലം പല വൃത്തികേടുകളും നടക്കുന്നുണ്ടാവാം. അതിന്റെ കുറ്റം ശാസ്ത്രത്തിന്റെ ഉച്ചിക്ക് വച്ചുകൊടുക്കുന്നത് ആറ്റം ബോബിട്ട അമേരിക്കയെ ന്യായീകരിക്കുകയും കുറ്റം മുഴുവന്‍ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന വിജ്ഞാനശാഖയുടെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നതിനു തുല്യമാണ് - അത് രാഷ്ട്രീയ അവസരവാദവും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറലുമാണ്.

    പിന്നെ,
    “മൂന്നാം ലോക രാജ്യങ്ങളിൽ അടിച്ചേല്പിക്കുന്ന വസ്തുക്കളുടെ അപകടാവസ്ഥയെക്കുറിച്ച്” വേവലാതിപ്പെടുന്ന രാഷ്ട്രീയ കക്ഷികളും ബഹുജന സംഘടനകളും സര്‍ക്കാരിതര ഏജന്‍സികളുമൊക്കെ ഉണ്ട്. അവര്‍ നിയമനിര്‍മ്മാണ സഭയിലും പുറത്ത് ജനങ്ങള്‍ക്കിടയിലുമൊക്കെയായി തങ്ങളാലാവും വിധം ജനശ്രദ്ധ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നുമുണ്ട് എന്നുതന്നെയാണ് നമ്മുടെ സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. ഡെല്‍ഹിയിലെ ചില എന്‍.ജി.ഓ-കളാണ് കോളകളിലെ രാസവേയിസ്റ്റുകളുടെ ഉയര്‍ന്ന അളവുകള്‍ ജനത്തിനു മുന്നില്‍ കൊണ്ടുവന്നത്.സൈലന്റ് വാലി പരിസ്ഥിതിപ്രശ്നം മുതല്‍ പാലക്കാട്ടെ ജലമലിനീകരണവും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ മലിനീകരണവും വരെ ഉയര്‍ത്തിക്കൊണ്ടുവന്നത് ആരാണ് ? രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ ബഹുജനസംഘടനകളും ഒക്കെത്തന്നെയല്ലേ ? ഇതൊന്നും താങ്കള്‍ കണ്ടിട്ടില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കാനേ കൂട്ടാക്കിയിട്ടില്ല,അല്ലെങ്കില്‍ വകവച്ചിട്ടില്ല എന്ന് വച്ച് “ആര്‍ക്കും വേവലാതിയില്ല” എന്ന് അര്‍ത്ഥമില്ലല്ലോ.

    (മാംസാഹാരത്തിനെതിരേ വാളെടുക്കുന്ന എത്ര സംഘടനകളുണ്ടായിരുന്നു മുകളില്‍ പറഞ്ഞ ജനകീയപ്രശ്നങ്ങളില്‍ ഇടപെടാന്‍ എന്നതും ചിന്തനീയം തന്നെ പാര്‍ത്ഥന്‍ ജീ ;)))

    മതശാസനകളുടെ അടിസ്ഥാനത്തില്‍ മാംസാഹാരത്തെ ഉള്ളാലെ എതിര്‍ക്കുകയും പുറത്ത് അതിന് ഞായം പറയാന്‍ ശാസ്ത്ര ഉഡായിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് ഈ പോസ്റ്റിന്റെ പ്രധാന ഫോക്കസ്. അല്ലാതെ ബാക്കിയുള്ള ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ഇതിനെക്കുറിച്ചുമാത്രം വേവലാതിപ്പെടണം എന്നൊന്നുമല്ല.

    ReplyDelete
  80. very informative...it is generally believed that
    nonvegetarians are very aggressive and impulsive
    compared to veg.Does the nature of food influence our behaviour.wat do u say?
    o

    ReplyDelete
  81. @ കെ.കെ.എസ്,

    Your question seems to have been addressed already. See the latter part of the first half of this comment.

    ReplyDelete
  82. ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസങ്ങളുമായി മത്സരിക്കലാണോ ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യം ?? !!! അമേരിക്കയിലെ പോലെ കര്‍ശന നിയമം ഇവിടെ ഇല്ലാത്തതിനെ പറ്റിയും മറ്റും പൊതുസമൂഹത്തില്‍ ചര്‍ച്ചനടക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറുള്ള ഭരണകൂടവും കൂടാതെ രാഷ്ട്രീയ ബോധമുള്ള സമൂഹവും ഉണ്ടാകണം. അല്ലാതെ പോത്തിറച്ചി നിരോധിക്കല്‍ പ്രധാന അജണ്ടയാക്കുന്നവര്‍ ഭരിക്കുകയും അത് പ്രധാന ചര്‍ച്ചാവിഷയമാവുകയും ചെയ്യുന്നിടത്ത് യധാര്‍ത്ഥ വിഷയങ്ങള്‍ തമസ്ക്കരിക്കപ്പെടുകയും സമൂഹം വഴിതെറ്റിക്കപ്പെടുകയും ചെയ്യും.

    ReplyDelete
  83. കാളിദാസാ, പാലും നെയ്യും മുട്ടയും, മറ്റേതൊരുതരത്തിലുള്ള ജന്തുജന്യപദാര്‍‌ത്ഥങ്ങളും കഴിക്കാത്തവരെ പൊതുവെ വീഗന്‍ (വെഗന്) എന്നാണല്ലോ പറയാറ്‌.

    മാണിക്കന്‍ ,

    ഞാന്‍ പരാമര്‍ശിച്ചത് ഈ ആളുകളെക്കുറിച്ചാണ്. ഇങ്ങനെയുള്ള ആളുകളില്‍ അമിത വണ്ണവും അതു മൂലമുണ്ടാകുന്ന രോഗങ്ങളും കുറവാണെന്നണ്, പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ള പല പഠനങ്ങളും തെളിയിക്കുന്നത്.

    ReplyDelete
  84. ഇന്ത്യയിലെ കാര്യം പറയുമ്പോള്‍ പാകിസ്ഥാനെയും മറ്റു ഇസ്ലാമിക്ക രാജ്യങ്ങളെയും പൊക്കിക്കൊണ്ടുവരുന്ന പരിപാടീ ഒന്നു നിര്‍ത്തിക്കൂടേ.. ഇന്ത്യ മതേതര ജനാധിപത്യ രാഷ്ട്രമാണ്. അങ്ങനെയല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല, അനുവദിക്കുകയുമില്ല.

    ഞാനെന്തു തിന്നണം എന്ന് ഒരു രാമ/ഹനുമാന്‍ സേനകളും തീരുമാനിക്കേണ്ട.

    ReplyDelete
  85. വളരെ പ്രസക്തമായ ഈ പോസ്റ്റിന് നന്ദി.

    ReplyDelete
  86. മാംസാഹാരം മുന്‍നിര്‍ത്തി സംഘപരിവാര്‍ കളിക്കുന്ന ഭക്ഷണ രാഷ്ട്രീയത്തിന്റെ വേരുകള്‍ തിരയേണ്ടത് സവര്‍ണതയിലാണ്. മാംസാഹാരം മ്ലേച്ഛമെന്ന് വിധിച്ച് ഒഴിവാക്കിയത് ബ്രാഹ്മണ്യമാണ്. ഇഞ്ചി, നാരങ്ങ, മാങ്ങ അച്ചാറുകളും പലതരം പച്ചടി കിച്ചടികളും വറുത്തുപ്പേരിയെ മറയ്ക്കുന്ന വലിയ പപ്പടവും പരിപ്പും സാമ്പാറും ഓലനും കാളനും പുളിശേരിയും മോരും പ്രഥമനുമൊക്കെ അണി ചേരുന്ന കേരളീയ സദ്യ അനുഭവിക്കാന്‍ പണ്ട് സമൂഹത്തിലെ ഒരു വിഭാഗത്തിനു മാത്രമേ അവകാശമുണ്ടായിരുന്നുളളൂ. മഹാഭൂരിപക്ഷത്തിന് അന്ന് നിഷേധിക്കപ്പെട്ട ഈ വിഭവങ്ങളാണ്, വെട്ടിയിട്ട വാഴയിലയില്‍ നിരന്നിരുന്ന് ഇന്ന് കേരളീയ സംസ്ക്കാരത്തിന്റെ സംഘഗാനം പാടുന്നത്.

    മേല്‍ ചൊന്ന വിഭവങ്ങളോടെ സവര്‍ണത ഉണ്ടു രസിച്ചപ്പോള്‍ വിവാഹസദ്യയിലടക്കം ഈഴവര്‍ മുതല്‍പേര്‍ മത്സ്യ മാംസക്കറികള്‍ വിളമ്പിയിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും അമ്പലവാസികളുമായിരുന്നു, ശുദ്ധ സസ്യഭുക്കുകള്‍. നായന്മാര്‍ സസ്യത്തെയും അസസ്യത്തെയും ആഹരിച്ചിരുന്നു. എവ്വിധവും നമ്പൂരാരെ അനുകരിച്ച നായന്മാരില്‍ പലരും സസ്യഭുക്കുകളായി സംതൃപ്തി നേടി. തല തെറിച്ചവരാകട്ടെ, സകലതിനെയും നായാടി കൊന്നു തിന്നാന്‍ തുനിഞ്ഞിറങ്ങി. നമ്പൂതിരി വെളളയും ചെമന്നതുമായ ഉളളിയെ വര്‍ജിച്ചപ്പോള്‍ ആഢ്യ നായന്മാരും ഉളളിയെ പടിക്കു പുറത്തു നിര്‍ത്തി. എന്നാല്‍, കദളിപ്പഴം നമ്പൂതിരിക്കു മാത്രമേ തിന്നാനവകാശമുണ്ടായിരുന്നുളളൂ.. മറ്റുളളര്‍ നോക്കി നിന്ന് വെള്ളമിറക്കി.

    ശേഷം പേര്‍ മടിയേതുമില്ലാതെ ആടിനെയും മാടിനെയും കൊന്ന് കറിവെച്ചു തിന്നു. എല്ലു മുറിയെ അധ്വാനിച്ചു. അങ്ങനെ ആര്‍ജിച്ച കരുത്തു കൊണ്ട് ആചാരങ്ങളെയും മാമൂലുകളെയും വെല്ലുവിളിച്ചു. നിഷേധിക്കപ്പെട്ടതെല്ലാം കണക്കു പറഞ്ഞ് തിരിച്ചു വാങ്ങി. അകറ്റി നിര്‍ത്തിയ നടവഴികളില്‍ക്കൂടി നെഞ്ചു വിരിച്ചു നടന്നു.

    പശുവിനെക്കറക്കാന്‍ ജാതീയമായി അധികാരമില്ലാതിരുന്നിട്ടും അതിനു തുനിഞ്ഞ് സവര്‍ണതയെ വെല്ലുവിളിച്ച ഉഴുതുമ്മേല്‍ കിട്ടന്റെയും അയാളുടെ കരുത്തിനു മുന്നില്‍ ചൂളിപ്പോയ ഞര്‍ക്കുരു കുട്ടിപ്പണിക്കരുടെയും കഥ കൂടി ഒന്നു വായിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ഒരു വ്യാകരണപ്പിശകുമില്ലാതെ മനസിലായിക്കിട്ടും.

    ചില വിഭവങ്ങള്‍ ചില ജാതിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാക്കിയാണ് അതിന് മേന്മ നല്‍കിയത്. ഭക്ഷണത്തിന്റെ മേന്മയല്ല, അത് കഴിക്കുന്നവന്റെ മേന്മയാണ് അങ്ങനെ ഉറപ്പിച്ചത്. ഗോവധ നിരോധനം, ബീഫ് കറി നിരോധനം എന്നിങ്ങനെയുളള തെരുക്കൂത്തുകള്‍, അത്തരം ഉറപ്പിക്കലുകളുടെ നടപ്പുകാല ആവിഷ്കാരങ്ങളാണ്.

    മാംസാഹാരം മേച്ഛവും അത് തിന്നുന്നവരെ മ്ലേച്ഛന്മാരുമാക്കി ചിത്രീകരിച്ച പോയകാല വിധിതീര്‍പ്പുകളെ ശാസ്ത്രീയമായി സാധൂകരിച്ചു കിട്ടാന്‍ നടത്തുന്ന അതിസാഹസങ്ങള്‍ ചിരിപ്പിക്കുന്നതു തന്നെ‍. ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിന്റെ മുഖ്യാഹാരമായ മാംസഭക്ഷണത്തെ മോശമായി ചിത്രീകരിക്കുന്നതിന്റെ കാരണം തിരഞ്ഞു പോയാല്‍ തെളിയുന്നത്, പരമ്പരാഗതമായി തങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ഭക്ഷണക്രമമാണ് കേമമെന്ന് വരുത്താനുളള ജനസംഖ്യയില്‍ തുലോം തുച്ഛമായ ഒരു വിഭാഗത്തിന്റെ ഹീനയുക്തിയാണ്.

    സസ്യഭോജനമാണ് കേമമെന്ന പ്രചരണത്തിന്റെ താത്ത്വികാടിത്തറ സവര്‍ണമാണ്. ആയതിനാല്‍ തീരഞ്ചും എതിര്‍ക്കപ്പെടേണ്ടതും..

    പശുവിന് ദിവ്യത്വം കല്‍പ്പിച്ചു നല്‍കിയ ബുദ്ധിയും വേറൊന്നല്ല. സവര്‍ണന്റെ സ്വന്തക്കാരിയാണ് പശു. വഴിപാടിനും ആഹാരത്തിനുമായി ബ്രാഹ്മണന്‍ ഉപയോഗിക്കുന്ന പാലു ചുരത്തുന്നതു കൊണ്ടാണ് പശുവിന് ദിവ്യത്വമുണ്ടായത്. ആടും എരുമയും ചുരത്തിയ പാല്‍ എന്തുകൊണ്ടോ അക്കാലത്ത് ബ്രാഹ്മണന്‍ കുടിച്ചില്ല, വഴിപാടിന് എടുത്തതുമില്ല. ഫലം ആവോളം പാലു ചുരത്തിയിട്ടും എരുമയും ആടും മാതാവായില്ല. പോത്തും മുട്ടനാടും പിതാവുമായില്ല.

    പശു - കാള ദമ്പതികള്‍ പ്രസ്തുത സ്ഥാനങ്ങളില്‍ സ്വച്ഛന്ദം വിഹരിച്ചു. കാലാന്തരേ മില്‍മയുടെ ജനനത്തിനും കാരണഭൂതരായി.

    സവര്‍ണന് യജ്ഞാര്‍ത്ഥം പശുവിനെ കൊല്ലാമായിരുന്നു. യാഗത്തിന് പശുഹിംസ ആകാമെന്നും അതിനെ ഹിംസയായി കണക്കാക്കാന്‍ പാടില്ലെന്നുമാണത്രേ ശാംകര സ്മൃതി. മന്ത്ര സംസ്ക്കാരം ചെയ്യാതെ പശുവിനെ ഹിംസിക്കയോ ഭക്ഷിക്കയോ ചെയ്യരുതെന്നും ശാംകര സ്മൃതി വിധിക്കുന്നു.

    അതായത് കാരണവര്‍ക്ക് അടുപ്പിലും ആകാമെന്ന ന്യായം തന്നെയായിരുന്നു ഇവിടെയും. പശുവിന് തീറ്റ സംഘടിപ്പിക്കാന്‍ ജാതിയില്‍ താഴ്ന്നവനെ നിയോഗിക്കുകയും പെറ്റു കഴിഞ്ഞാല്‍ കറവയ്ക്ക് സവര്‍ണനെ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ചോര വിയര്‍പ്പാകുന്ന ശാരീരികാധ്വാനം ജാതിയില്‍ കുറഞ്ഞവന്റെ തലേലെഴുത്തായി ചിത്രീകരിച്ച് അധ്വാനിക്കാതെ ഉണ്ണുകയെന്ന സ്വന്തം പ്രത്യയശാസ്ത്രം സവര്‍ണത ഇവിടെയും നടപ്പിലാക്കി

    ലക്ഷ്മീദേവിയായിരുന്നു, സവര്‍ണന് പശു. "പൂവാലിപ്പശു, ഈ വീടിന്റെ ഐശ്വര്യം" എന്ന ബോര്‍ഡ് എല്ലാ സവര്‍ണ ഗൃഹങ്ങളിലും തൂങ്ങിയിരിക്കണം. അന്തര്‍ജനം പെറ്റാലും പശു പെറ്റാലും പുല പത്ത്. പശുവിനെ ലക്ഷ്മിയായി കരുതി ആരാധിക്കുന്നതിന്റെ ഗുട്ടന്‍സ് അതാണ്. പാലും വെണ്ണയും നെയ്യുമെല്ലാം സംവരണം ചെയ്യപ്പെട്ടിരുന്നത് സവര്‍ണര്‍ക്കും തമ്പുരാന്മാര്‍ക്കും മാത്രമായി.

    സവര്‍ണന്റെ കണ്ണു വെട്ടിച്ച്, എങ്ങാനുമൊരു അവര്‍ണന്‍ പശുവിനെ കറക്കുന്നിട്ടുണ്ടെങ്കില്‍ അവന് ശിക്ഷയും കിട്ടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ഭാസ്കരനുണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലവര്‍ഷം 928ല്‍ പുറപ്പെടുവിച്ച ഒരു വിധി അദ്ദേഹം (പേജ് 42ല്‍) ഉദ്ധരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

    "നാളത് കുടിയക്കോണത്തു കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പശുവു കെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്"

    കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയിലെ (എന്റെ സ്മരണകള്‍) ഒരു ഭാഗവും ടി പുസ്തകത്തില്‍ എടുത്തു ചേര്‍ത്തത് ഇങ്ങനെ..

    "പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു. ......... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. "

    "രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍" എന്ന പുസ്തകത്തില്‍ കെ സി കുട്ടന്‍ വിവരിക്കുന്നതും വായിക്കേണ്ടതു തന്നെയാണ്.

    ''പശുക്കളെ ആര്‍ക്കും വളര്‍ത്താം.പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

    ബ്രാഹ്മണനെ ഭൂദേവനായും പശുഹത്യയെ ബ്രാഹ്മണഹത്യയായും പരിഗണിച്ചിരുന്ന ഭൂതകാലാചാരങ്ങളുടെ രാഷ്ട്രീയത്തെ പരിഷ്കൃത സമൂഹത്തില്‍ കുടിവെയ്ക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ബീഫ് കഴിക്കരുതെന്ന കല്‍പ്പനകളില്‍ തെളിഞ്ഞു മിന്നുന്നത് സവര്‍ണഭീകരതയാണ്. വിവാഹ സദ്യകളില്‍ പോലും യഥേഷ്ടം മത്സ്യമാംസ വിഭവങ്ങള്‍ വിളമ്പുന്ന സംസ്ക്കാരം ജാതിശ്രേണിയില്‍ ഈഴവര്‍ തൊട്ട് താഴോട്ട് പ്രതിഷ്ഠിക്കപ്പെട്ടവരിലുണ്ടായിരുന്ന നാട്ടിലാണ് അസസ്യ ഭക്ഷണത്തിന്റെ മേന്മ മുക്തകണ്ഠം പ്രശംസിക്കപ്പെടുന്നത്. പശുവിനെ മഹാലക്ഷ്മിയായി കാണുകയും പശുവിന്റെ പൃഷ്ഠം കണികാണുന്നത് അത്യന്തം ശുഭകരമാണെന്ന് വിശ്വസിക്കുകയും ചെയ്ത ജാതിശ്രേണിയിലെ മറ്റേ അറ്റത്തുണ്ടായിരുന്നവരുടെ ഇഷ്ടങ്ങളും ആചാരങ്ങളും സമൂഹത്തിന്റെയാകെ ആചാരമാക്കി മാറ്റാമെന്ന് സംഘപരിവാര്‍ വ്യാമോഹിക്കുന്നു.

    ബ്രാഹ്മണര്‍ക്ക് കല്‍പ്പിച്ചിരുന്ന ഭക്ഷണ വിലക്കുകള്‍ക്ക് ശാസ്ത്രീയത തേടുന്ന തിരക്കിലാണ് ആധുനിക സവര്‍ണോപാസകര്‍. സമൂഹത്തിലെ ഏറ്റവും മികച്ചതെന്ന് സ്വയം പ്രഖ്യാപിച്ചിരുന്ന വിഭാഗം, ഒരുകാലത്ത് സ്വയം ഉണ്ടാക്കിയ ആചാരങ്ങള്‍ക്ക് ഇനി വേണ്ടത് ശാസ്ത്രീയതയുടെ നീരാളമാണ്. സര്‍വജ്ഞരായിരുന്നു, പണ്ടുളളവരെന്ന പാഞ്ചാരിക്ക് എങ്കിലല്ലേ താളമൊക്കൂ..

    പി ഭാസ്കരനുണ്ണി എഴുതുന്നു, "......... ഈഴവരിലെ ജാതി സംബന്ധമായ ഉച്ചനീചത്വം സദ്യവട്ടങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയില്ല. അവര്‍ സദ്യയ്ക്ക് പ്രധാനമായി വിളമ്പിയിരുന്നത് മത്സ്യക്കറികളും മാംസക്കറികളുമാണ്. അതില്‍ എന്തെങ്കിലും മഹാപാപമുളളതായി അവര്‍ കരുതാതിരിക്കത്തക്ക വിധം അവരുടെ ഭക്ഷണപാത്രങ്ങളിലെ സ്ഥിരം വിഭവങ്ങളായി മത്സ്യവും മാംസവും എന്നേ മാറിക്കഴിഞ്ഞിരുന്നു. അവരുടെ കുലത്തൊഴിലായ തെങ്ങു ചെത്തില്‍ നിന്നു കിട്ടുന്ന കള്ളും ചാരായവും കറികള്‍ക്ക് കൂടുതല്‍ സ്വാദും പ്രചാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു..".

    ജാതിശ്രേണിയില്‍ ഉയര്‍ന്ന കള്ളിയില്‍ പെട്ടുപോയവരുടെ സംസ്ക്കാരം മറ്റുളളവരിലും അടിച്ചേല്‍പ്പിക്കുകയാണ്, ബീഫ് കഴിക്കരുതെന്ന കല്‍പന വഴി ലക്ഷ്യമിടുന്നത്. കേരളത്തില്‍ കല്‍പനയുമായി ഇറങ്ങുന്നവര്‍ക്കുളള വളളിച്ചൂരലുകള്‍ ശക്തമാണ്.. ചമ്പൂര്‍ണ ചാക്ഷരതയുളളതു കൊണ്ട്, ലതിന്റെ ശാസ്ത്രീയത ഗവേഷിച്ച് കെണിയൊരുക്കുന്നു..കാലം മാറിപ്പോയതു കൊണ്ടും, ആറ്റുകാലമ്മമാരെ റീപ്ലേസു ചെയ്യാന്‍ പോത്തിന്‍കാലപ്പന്മാര്‍ കൊമ്പു കുലുക്കിക്കാത്തിരിക്കുന്നതു കൊണ്ടും ഒന്നുമങ്ങോട്ട് ക്ലച്ചു പിടിക്കുന്നില്ല.

    പന്തല്‍ നിര്‍മ്മാണം തുടങ്ങി പപ്പടം കാച്ചുന്നതില്‍ വരെ വിവേചനമുണ്ടായിരുന്ന ഭൂതകാലത്തെ സസ്യഭക്ഷണത്തിന്റെ മേന്മ പ്രകീര്‍ത്തിച്ച് മറച്ചു വെയ്ക്കാമെന്ന് വ്യാമോഹിക്കുന്നവരോട് സഹതപിക്കുക. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുളളത് കഴിക്കുന്നതിനെ സ്വാഭാവികമായും എതിര്‍ക്കേണ്ട കാര്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ഇല്ല. എന്നാല്‍ നാഗ്പൂരില്‍ അച്ചടിച്ച മെനൂ കാര്‍ഡേ (രാധേയാ.. കടപ്പെട്ടിരിക്കുന്നു.. സിപിഐയ്ക്കുളള പണി പിന്നാലെ വരുന്നുണ്ട്!!!) ഇന്ത്യയിലെ സകല ഹോട്ടലുകളിലും ഉപയോഗിക്കാവൂ എന്ന ശാഠ്യം കൊക്കില്‍ ശ്വാസമുളളടത്തോളം അനുവദിക്കാന്‍ പാടില്ല തന്നെ.

    ഓഫ് .......... നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളത്തില്‍ മഹാഭൂരിപക്ഷം മാംസാഹാരം കഴിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍. കേരളത്തിലെ ജനങ്ങള്‍ രണ്ടു പതിറ്റാണ്ടു മുമ്പുവരെ മാംസാഹാരം കുറഞ്ഞ അളവിലേ കഴിക്കുന്നൊണ്ടായിരുന്നെന്ന് ബ്ലോഗിലെ സര്‍വജ്ഞാനി...

    ഷെല്‍ഫിലെ പുസ്തകങ്ങള്‍ കത്തിക്കേണ്ടി വരുമോ, പോത്തിന്‍കാലപ്പാ.........

    ReplyDelete
  87. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‍ ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല.

    ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‌ എവിടെയൊക്കെയോ വായിച്ചും പറഞ്ഞുകേട്ടും ഉള്ള അറിവുകൾവച്ച്‌ ഈയുള്ളവനും പലരേയും ഉപദേശിച്ചിട്ടുണ്ട്‌. അപ്പോൾ അതൊരു തെറ്റിദ്ധാരണയാണല്ലേ? നല്ല പ്രായത്തിൽ നല്ല ചിക്കൻ ക്ഴിയ്ക്കാനുള്ള പല കൊച്ചുങ്ങളുടേയും അവസരം നഷ്ടപ്പെടുത്തിയതിൽ ഖേദിയ്ക്കുന്നു.

    പോസ്റ്റിനു നന്ദി !

    ReplyDelete
  88. ഉഗ്രന്‍ പോസ്റ്റ്. ഇന്നത്തെ കാലത്ത് ഇതിനേക്കാള്‍ പ്രസക്തിയുള്ള വിഷയങ്ങള്‍ ചുരുങ്ങും. ഭക്ഷണരാഷ്ട്രീയത്തെക്കുറിച്ചുള്ള മാരീചന്റെ കമന്റും ശക്തവും ലക്ഷ്യവേധിയുമായി.

    ReplyDelete
  89. “ശുചിയായ പരിതസ്ഥിതിയില് വളര്ത്തി, ശരിയായി പാകം ചെയ്തെടുത്താല് മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില് ഉച്ചനീചത്വങ്ങള് കാട്ടേണ്ട കാര്യമില്ല” അതാണ് കാര്യം!
    ഈ ലിങ്ക് ഒന്ന് നോക്കൂ; പിന്നെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ജീവികളുടെ (കോഴി, പന്നി, മാട് etc.) ഇറച്ചി കഴിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കും :)

    ReplyDelete
  90. ഹോ ഈ ഒരു കമന്റ് ഇടാൻ കഴിഞ്ഞ 3 ദിവസമായി ശ്രമിക്കുന്നു. ഐ ഇ-യിൽ ഈ കമന്റ് വിൻഡോവിൽ എനിക്ക് കമന്റാൻ പറ്റുന്നില്ല. അവസാനം മോസില്ല തന്നെ വേണ്ടി വന്നു :)
    ഓഫിന് മാഫ് സൂരജ്

    ReplyDelete
  91. നല്ല പോസ്റ്റ്. മാരീചന്റെ കമന്റ് സൂപ്പര്‍.

    താനെന്ത് തിന്നണമെന്ന് തനിക്കറിയുമെങ്കിലും താന്‍ എന്നോട് ചോദിക്ക് ‘ഞാനെന്ത് തിന്നണ‘മെന്ന്. അപ്പോ തനിക്ക് ഞാന്‍ പറഞ്ഞു തരാം താനെന്ത് തിന്നണമെന്ന്. ഇനി അഥവാ താന്‍ ചോദിച്ചില്ലെങ്കിലും തനിക്ക് ഞാന്‍ പറഞ്ഞു തരാം താനെന്ത് തിന്നരുതെന്ന്.

    “നാഗ്പൂര്‍മെനുവിന്‍ കൊമ്പത്ത്“ എന്ന ചിത്രത്തിലെ ഡൈലോഗ്.
    :)

    ReplyDelete
  92. മാരിചാ ഒരു ഒന്നൊന്നര കമന്റായിപ്പോയി കെട്ടോ

    ReplyDelete
  93. മാരീചാ,
    കുറെക്കാലം കാണാതിരുന്ന കുറവ് ഈ ഒരു കമന്റില്‍ തീര്‍ന്നു കിട്ടി. ഗോവിന്റെ രാഷ്ട്രീയം അങ്ങോട്ട് പൂര്‍ണ്ണമായി.

    ReplyDelete
  94. അഹിംസാവാദം പറയുന്നവരോട് ഒന്നു ചോദിച്ചോട്ടെ, സസ്യങ്ങള്‍ക്ക് ജീവനില്ലേ?

    ഹൌ, ബ്രഹ്മജ്ഞാനം - ബ്രഹ്മജ്ഞാനം.

    ഓ.ടോ.(മരത്തലയന് കാണിച്ചുകൊടുക്കാൻ ഒരാളെക്കിട്ടിയ സന്തോഷം ആറിയിച്ചതാണ്.തെറ്റിദ്ധരിക്കല്ലെ.)

    ReplyDelete
  95. പാര്‍ത്ഥന്‍ ജീ...

    ആരാണ് ഭഗവാന്റെ ഏറ്റവും വലിയ ഭക്തന്‍ എന്ന് നാരദര്‍ വിഷ്ണുഭഗവാനോട് ചോദിക്കുന്ന ഒരു കഥയുണ്ട്. 'നാരദര്‍' എന്ന ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയാല്‍.
    അങ്ങിനെ തന്റേ ഏറ്റവും വലിയ പത്ത് ഭക്തന്മാരെ നാരദന് മഹാവിഷ്ണു കാട്ടിക്കൊടുക്കുന്നു....

    അതില്‍ ഒരാള്‍ ഒരു ബ്രാഹ്മണന്‍ ആയിരുന്നു. ഉണങ്ങിയേ പുല്ല് മാത്രമേ അദ്ദേഹം ഭക്ഷിക്കൂ... പച്ചപ്പുല്ലിലും ജീവചൈതന്യം ഉണ്ടെന്നതിനാല്‍...

    വിശ്വാസങ്ങളുടേ ഭാഗം ആയി സസ്യാഹാരം നിര്‍ദ്ദേശിക്കുന്നവര്‍ അതും വായിച്ചാല്‍ കൊള്ളാം...

    സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നു എന്ന് പൗരാണിക കാലത്തേ നമുക്കറിവുണ്ടായിരുന്നു എന്നും തട്ടിവിടാലോ...

    താങ്കള്‍ പറഞ്ഞത് നേരു തന്നെ ഭയങ്കര ബ്രഹ്മജ്ഞാനം...
    ശംഭോ മഹാദേവാ...

    ReplyDelete
  96. Please ban Mr. Kaalidaasan from this site...

    ReplyDelete
  97. ക്രൈറ്റീരിയ 'ജീവഹാനി' എന്നതുമാറ്റി വേദനയുണ്ടാക്കാതെ ഭക്ഷിക്കുക എന്നാക്കിയാൽ കുറച്ചു രക്ഷയുണ്ട്. നട്ടെല്ലില്ലാത്ത ജീവികൾക്ക് വേദന എന്ന സെൻസ് എന്നയുണ്ടെന്ന് അറിവില്ല. അതുകൊണ്ട്, സസ്യങ്ങളും പുഴു പാറ്റ സ്ക്വിഡ് എന്നിവയൊക്കെയും വേദനയുണ്ടാക്കാതെ തിന്നാം.

    ReplyDelete
  98. മാംസാഹാരം വര്‍ജ്ജിക്കുന്നവര്‍ സാത്വികരാണ് എന്ന് പറയുന്നവര്‍ക്ക് ആണീ കമന്റ് :-

    സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കോശഘടനയില്‍ തുടങ്ങി സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനന്തമാണെങ്കിലും സസ്യങ്ങള്‍ ഭക്ഷണത്തിനായി മറ്റു ജീവജാലങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രാഥമികമായ വ്യത്യാസം ( എക്സപ്ഷന്‍സ് ഉണ്ട്. അത് പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.)

    ജന്തുക്കള്‍ ഭക്ഷണത്തിനായി പ്രാഥമികമായി ആശ്രയിക്കുന്നത് മറ്റു ജീവനുള്ള വസ്തുക്കളേയാണ്. അത് സസ്യമോ സസ്യേതരമോ ആവാം.

    സസ്യഭോജിയായ ഒരു ജന്തു ഒരു സസ്യത്തെ ആഹരിക്കുമ്പോള്‍ ഒരു ജീവനെ തന്നെയാണ് സംഹരിക്കുന്നത്.

    ഇതിനപവാദമായുള്ളത് വിത്തുവിതരണത്തിനായി സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, കായകള്‍( പച്ചക്കറികളില്‍ പെടുന്നവ), ഇവ മാത്രമാണ്.

    വിത്തുവിതരണം എന്ന സുന്ദരമനോഹരപദ്ധതിയ്ക്ക് വേണ്ടി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഇടയിലെ ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് ഇത് എന്ന് പറയാം.
    മാങ്ങ കഴിച്ച് അണ്ടി ചുരണ്ടി വൃത്തിയാക്കി സൂക്ഷിച്ച് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന അണ്ണാന്‍, ഉണങ്ങിയ പുല്ല് നെല്ലടക്കം കഴിച്ച് പുല്ലിനെ ദഹിപ്പിച്ച് നെല്ലിനെ ചാണകത്തോടൊപ്പം എവിടെയെങ്കിലും നിക്ഷേപിക്കുന്ന പശുവര്‍ഗം അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

    ഇവിടെ സസ്യം പ്രതീക്ഷിക്കുന്നത്, പഴം അല്ലെങ്കില്‍ കായയുടെ മാംസളമായ ഭാഗം ജന്തുക്കളുടെ ഭക്ഷണം ആവുകയും, വിത്ത് ആവാതിരിക്കുകയും ചെയ്യും എന്നതാണ്. അത് കൊണ്ടാണ് മിക്കവാറും വിത്തുകള്‍ക്കെല്ലാം കട്ടിയുള്ള പുറന്തോട് ഉണ്ടാവുന്നത്

    വിത്തുവിതരണം ജന്തുക്കള്‍ വഴി മാത്രമല്ല. കാറ്റ്‌( അപ്പൂപ്പന്‍ താടി), വെള്ളം ( തെങ്ങ്), മൃഗങ്ങളുടെ രോമം (കുറുക്കന്‍ പുല്ല് - വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കുന്നവ), അങ്ങനെ പല പല രീതികള്‍ ഉണ്ട്.

    സസ്യങ്ങള്‍ ഭക്ഷണം എന്ന രീതിയില്‍ സ്വയമേവ വെച്ച് നീട്ടുന്നത് പഴങ്ങളും പച്ചക്കറിവര്‍ഗത്തിലെ കായ്കളും മാത്രമെന്ന് സാരം.

    എങ്കിലും ഭക്ഷ്യശൃംഖല അവിടം കൊണ്ട് അവസാനിച്ചില്ല. സസ്യഭോജികളില്‍ തന്നെ സസ്യങ്ങളുടെ മറ്റു ഭാഗങ്ങളും ആഹാരമാക്കുന്ന പ്രവണത പരിണാമത്തിന്റെ ദിശയില്‍ എവിടെയോ സംഭവിച്ചു.

    പശു ഉണങ്ങിയ വൈക്കോല്‍ മാത്രമല്ല, പച്ചപ്പുല്ലും തിന്നാന്‍ തുടങ്ങി. അതേ പോലെ ഒട്ടനേകം ഉദാഹരണങ്ങള്‍. ഭക്ഷ്യദൗര്‍ലഭ്യം ആവാം ഇതിനൊരു കാരണം. പരിണാമത്തിന്റെ ഭാഗമായി വികാസം പ്രാപിക്കുന്ന ശരീരഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയും ആവാം.

    മൃഗങ്ങളെ തന്നെ ഭക്ഷിക്കുന്ന മാംസഭോജികളും, സസ്യ-സസ്യേതരഭക്ഷണങ്ങള്‍ ഭക്ഷിക്കുന്ന മിശ്രഭോജികളും ഉണ്ടായി.

    മാംസഭോജികളെപ്പോലെ തന്നെ , സസ്യത്തിന്റെ വിത്തുവിതരണത്തിനു വേണ്ടിയല്ലാത്ത മറ്റെന്ത് ഭാഗങ്ങള്‍ കഴിക്കുന്ന ജീവജാലങ്ങളും മറ്റൊരു ജീവനെ തന്നെയാണ്‌ ആഹരിക്കുന്നത്.

    മനുഷ്യന്‍ പ്രകൃത്യാ തന്നെ ഒരു മിശ്രഭുക്കാണ്.

    അതില്‍ തന്നെ സസ്യഭോജനം എന്നത് വെറും കായ്കനികളില്‍ ഒതുങ്ങുന്നില്ല. പലതരം ഇലവര്‍ഗങ്ങള്‍ കിഴങ്ങുകള്‍ എന്നുവേണ്ട വിത്തുകള്‍ വരെ അവന്റെ ആഹാരമാണ്. നെല്ല് ഗോതമ്പ് മാത്രമോ, തേങ്ങ ചക്കക്കുരു പയറുവര്‍ഗങ്ങള്‍ തുടങ്ങി ഏറ്റവും കട്ടികൂടിയ ആവരണത്തോട് കൂടിയ വിത്തുകള്‍ വരെ തന്റെ വികാസം പ്രാപിച്ച വിരലുകള്‍ കൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്
    കുത്തിത്തുറന്ന് അവന്‍ തിന്നു.

    ദഹിക്കാത്തവയെ അഗ്നിശുദ്ധി ചെയ്തെടുത്തു. വെള്ളത്തില്‍ വേവിച്ച്, ആവിയില്‍ വേവിച്ച്, എണ്ണയില്‍ വറുത്ത് ഏതെല്ലാം രീതിയില്‍ ആണ് അവന്‍ വിത്തുകളെ കശാപ്പു ചെയ്തത്?

    ഒരു കോഴിമുട്ട കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം മനുഷ്യന്‍ ചെയ്യുന്നെവെങ്കില്‍ , ഒരു ചക്കക്കുരു കഴിക്കുമ്പോഴും നെല്ല് കുത്തി അരിയാക്കി ചോറ് വെച്ച് കഴിക്കുമ്പോഴും അതേ പാപം തന്നെയാണ് അവന്‍ ചെയ്യുന്നത്.

    ഒരു കോഴിയെ കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം ചെയ്യുന്നുണ്ടെങ്കില്‍ , ഒരു ചെടിയെ "സമൂലം " പിഴുത് ഔഷധമാക്കുമ്പോഴും അവന്‍ അതേ പാപം ചെയ്യുന്നു.

    മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!
    ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....

    മുകളില്‍ പറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും മനുഷ്യന്‍ എന്ന ജീവിയ്ക്ക് ആവശ്യമാണ്. അവന്റെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറാന്‍ പല തരം ഭക്ഷണങ്ങള്‍ ആഹരിച്ചേ മതിയാകൂ....

    ഇതിനര്‍ഥം മനുഷ്യന്‍ ഒരു പ്രകൃതിവിരുദ്ധശക്തി ആണ് എന്നല്ല.

    വിത്തുകള്‍ ഭക്ഷണമാക്കുമ്പോല്‍ തന്നെ, അവയില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് അവന്‍ കൃഷി ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ കൊണ്ടുള്ള ആത്യന്തികധര്‍മം അവന്‍ നിറവേറ്റുന്നു.

    അതേ പോലെ മുയലിറച്ചി ഭക്ഷിക്കുന്ന അവന്‍ മുയല്‍കൃഷിയും ചെയ്യുന്നുണ്ട്. കൃഷിസ്ഥലത്ത് മുയലുകളോട് ക്രൂരമായി പെരുമാറുന്നവര്‍ ഉണ്ടാവാം. അത് അവരുടെ സ്വഭാവദൂഷ്യം. അങ്ങനെയല്ലാത്ത എത്രയോ പേര്‍ കാണും.

    സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടൂള്ളത് മനുഷ്യന്‍ ആഹാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴല്ല. വിനോദത്തിനു വേണ്ടീ വേട്ടയാടുമ്പോഴാണ്. വിനോദത്തിന് വേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നതും അതേ പോലെ വിപത്താണ്. കുറ്റകരവും.

    ഭക്ഷ്യശൃംഖല പ്രകൃതിയില്‍ കൃത്യമായി നിര്‍‌വചിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യന്‍ ആ വ്യവസ്ഥിതിയില്‍ ഒരു മിശ്രഭുക്ക് ആണ്.

    സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഗന്ധം, സ്വാദ് എന്നീ രണ്ട് ഘടകങ്ങള്‍ എല്ലാ ജന്തുക്കള്‍ക്കും പ്രകൃതി നല്‍കിയിട്ടൂണ്ട്. ഒരു ഭക്ഷണപദാര്‍ത്ഥം വായക്കടുത്ത് എത്തുമ്പോള്‍ തന്നെ അതിന്റെ ഗന്ധം തലച്ചോര്‍ പിടിച്ചെടുത്ത് "ഏഡിബിള്‍" ആണോ അല്ലയോ എന്ന് തീരുമാനിക്കും.

    കുറേ നെല്ല് എടുത്ത് മൂക്ക്കിനടുത്ത് പിടിച്ചാല്‍ നമുക്ക് കഴിക്കാന്‍ തോന്നില്ല. പക്ഷേ നന്നായി വേവിച്ച് ചോറ് ചൂടോടെ മണത്തു നോക്കൂ. വിശപ്പുണ്ടെങ്കില്‍ കഴിക്കാന്‍ തോന്നാതിരിക്കില്ല.
    ചൂടില്ലാത്തതാണെങ്കില്‍ അത്ര ഇഷ്ടം തോന്നില്ല. പഴകിയതാണെങ്കില്‍ ശര്‍ദ്ദിക്കാന്‍ വരും

    അതേ പോലെ തന്നെയാണ് മാസാഹാരവും. ഫ്രഷ് ആയ മത്സ്യമോ മാസമോ നന്നായി വേവിച്ച ശേഷം ( ഒരു മസാലയും ചേര്‍ക്കാതെ തന്നെ) മണക്കുമ്പോള്‍ അത് കഴിക്കാന്‍ തോന്നും. ( ചെറുപ്പത്തിലേ ഉള്ള ശീലങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേക്കാം)

    ഫ്രഷ് അല്ലാത്ത മാസം ആണെങ്കിലും, സസ്യഭക്ഷണം ആണെങ്കിലും തലച്ചോര്‍ അതിനെ നിരാകരിക്കുകയും ചെയ്യും.

    ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ആഹാരയോഗ്യം എന്ന് തലച്ചോര്‍ തിരിച്ചറിയുന്നു. അതില്‍ മാംസാഹാരവും പെടുന്നു.

    ഓഫ് ഒന്ന് :-
    സാധാരണ ബൂലോഗത്തെ പോസ്റ്റുകളില്‍ ഒരു ഓഫടിച്ച് പോവാറാണ് പതിവ്. ഒരു ബ്രഹ്മജ്ഞാനിയുടെ "പദവി" എനിക്ക് അനുഗ്രഹിച്ച് തന്നത് കൊണ്ട് ഇത്തവണ കാര്യമായി വലിച്ചു നീട്ടി കമന്റെഴുതി എന്ന് മാത്രം.

    ഓഫ് രണ്ട് :-
    ഇത്രയും മനസിലാക്കാന്‍ ബ്രഹ്മജ്ഞാനസിദ്ധിയൊന്നും വേണ്ട. "മതമില്ലാത്ത ജീവനെ " വിമര്‍ശിക്കാന്‍ ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകം തുറന്നതിന്റെ കൂടെ ആ സയന്‍സ് ബുക്ക് കൂടെ ഒന്നു തുറന്ന് വായിച്ചാല്‍ മതി.

    ഓഫ് മൂന്ന് :-
    പരിണാമസിദ്ധാന്തം കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവര്‍ ഇതു വിശ്വസിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല.

    ഓഫ് നാല് :-
    മുകളില്‍ പറഞ്ഞത് പൂര്‍‌ണമായും ഓര്‍മയില്‍ നിന്ന് എടുത്തെഴുതിയതാണ്. വസ്തുതാപരമായ പിശകുകള്‍ ഉണ്ടെങ്കില്‍ സൂരജ് അണ്ണനോ പോസ്റ്റ് വായിക്കുന്നവരോ ഒന്ന് തിരുത്തുമല്ലോ...


    ഈ വിഷയത്തില്‍ മനോഹരമായ ഒരു പോസ്റ്റ് ബൂലോഗത്തിന് സമ്മനിച്ച സൂരജ് അണ്ണന് എന്റെ നന്ദി.....

    ReplyDelete
  99. ithra manoharamaaya oru comment ezhuthiya sreeharikku ente nandhi..

    ReplyDelete
  100. സിബുച്ചേട്ടാ,

    ക്രൈറ്റീരിയ 'ജീവഹാനി' എന്നതുമാറ്റി വേദനയുണ്ടാക്കാതെ ഭക്ഷിക്കുക എന്നാക്കിയാൽ കുറച്ചു രക്ഷയുണ്ട്.

    വേദന (pain) എന്നതിനു നാം കൊടുക്കുന്ന നിര്‍വചനം പലപ്പോഴും highly anthropomorphized (മനുഷ്യവല്‍ക്കരിച്ച) ആണ്. ഒരു ജീവി വേദനിക്കുന്നു എന്ന് നാം മനസിലാക്കുന്നത് അത് കിടന്ന് നിലവിളിക്കുകയോ പുളയുകയോ ഒക്കെ ചെയ്യുമ്പോഴാണ്. (ശാസ്ത്രപരീക്ഷണങ്ങളിലാണെങ്കില്‍ stress hormones ഉത്സര്‍ജ്ജിക്കുന്നുണ്ടോ,genetically determined/instinctual response ആണോ എന്നും നോക്കാം)
    എന്നാല്‍ അതു മാത്രമാണോ വേദന ?

    ശാസ്ത്ര വ്യവഹാരത്തില്‍ നാം വേദന എന്ന പദം ഉപയോഗിക്കുന്നത് “വേദന-സംവാഹകര്‍ ” (pain receptors) ഉദ്ദീപിപ്പിക്കപ്പെടുകയും അനുബന്ധ നാഡീപ്രവര്‍ത്തനങ്ങള്‍ ഉണര്‍ത്തപ്പെടുകയും ചെയ്യുമ്പോഴാണ്. ഇതിന്റെ പ്രധാന ഘടകം വേദനാ-സംവാഹക പ്രോട്ടീനുകളുടെയും മറ്റും ഉദ്ദീപനമാണ് - ഇതിനെ nociception (നോസീസെപ്ഷന്‍) എന്ന് പറയുന്നു. എന്നാല്‍ ഇത് വേദനയുടെ മൂന്നു ഘടകങ്ങളില്‍ ഒന്നാമത്തേതായ sensory ഭാഗം മാത്രമേ ആവുന്നുള്ളൂ. വേദനയെക്കുറിച്ച് പഠിക്കുന്ന International Association for the Study of Pain (IASP)ന്റെ നിര്‍വചനപ്രകാരം Pain എന്നാല്‍ 'an unpleasant sensory and emotional experience associated with actual or potential tissue damage or described in terms of such damage'.

    വേദനാ സംവേദനം (sensory) എന്ന ഘടകവും അതുളവാക്കുന്ന മാനസിക/വൈകാരിക (emotional) പ്രതികരണങ്ങളും മാത്രം പരിഗണിച്ചാല്‍ കശേരുകികളൊഴിച്ചുള്ള ജീവികള്‍ക്ക് വേദനയറിയാനാവില്ല എന്ന് സാങ്കേതികമായി പറയാം. കശേരുകികളായ ജന്തുക്കളെ പീഡിപ്പിക്കുന്നത് നിയമം മൂലം നിയന്ത്രിക്കുന്ന, invertebratesനെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള കമ്മറ്റികളെല്ലാം ഈ സാങ്കേതികതയെയാണ് പിന്‍പറ്റുന്നതും.
    എന്നാല്‍ വേദന എന്ന പ്രതിഭാസത്തിന്റെ വിശാലനിര്‍വചനമനുസരിച്ചാണെങ്കില്‍ സംഘടിതമായ ഒരു നാഡീവ്യവസ്ഥയില്ലാത്ത ജീവികള്‍ക്കും - സസ്യങ്ങള്‍ക്കും ബാക്റ്റീരിയങ്ങളും വൈറസ്സുകളുമുള്‍പ്പെട്ട മൈക്രോ ജീവികള്‍ക്കുമടക്കം - അവ potential tissue damage നേരിടുന്ന അവസ്ഥകളില്‍ ‘വേദന’ അനുഭവിക്കുന്നുണ്ട് എന്ന് പറയേണ്ടിവരും. ;))

    ശ്രീഹരി ജീയുടെ കമന്റിലെ വിഷയം ഈ പശ്ചാത്തലത്തിലും വിശകലനം അര്‍ഹിക്കുന്നു :

    സസ്യങ്ങള്‍ക്ക് വേദനയില്ല, അല്ലെങ്കില്‍ അവയുടെ വിത്തോ കായോ ഇലയോ പറിച്ചെടുക്കുമ്പോള്‍ അവ മനുഷ്യനു മനസ്സിലാകുന്ന രീതിയില്‍ വേദന “പ്രകടിപ്പിക്കുന്നില്ല” എന്നതുകൊണ്ടുമാത്രം അത് സസ്യത്തിനെ ഉപദ്രവിക്കുന്നതിനു തുല്യമല്ല എന്ന് പറയാമോ ? മുകളിലുദ്ധരിച്ച IASP നിര്‍വചനപ്രകാരം ചീര പിഴുത് കൊത്തിയരിഞ്ഞ് വേവിക്കുന്നതും പാടത്തൂന്ന് നെല്‍കതിര് അരിവാളോ യന്ത്രമോ കൊണ്ട് അറുത്ത് മുറിച്ചെടുക്കുന്നതും ചെടിക്ക് “ഹാനികാരകമായ”, ഒരു unpleasant experience തന്നെയാണ്.

    നമ്മുടെ ശരീരത്തില്‍ ഒരു ബാക്റ്റീരിയത്തിനെ നമ്മുടെ രോഗപ്രതിരോധ കോശവ്യൂഹം നശിപ്പിക്കുന്നത് “അതി ക്രൂരമായിട്ടാണ്” : ബാക്റ്റീരിയത്തെ പ്രോട്ടീനുകളുടെ സഹായത്തോടെ സ്തംഭിപ്പിച്ചിട്ട്, മാക്രോഫേജുകള്‍ വന്ന് അതിനെ വിഴുങ്ങുന്നു... മാക്രോഫേജിനകത്താകുന്ന ബാക്റ്റീരിയത്തിന്റെ മേല്‍ ശക്തിയേറിയ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നു...ബാക്റ്റീരിയയുടെ കോശാവരണം പൊട്ടി അതിന്റെ ഉള്ളിലെ ജലവും കോശാന്തരാവയവങ്ങളുമൊക്കെ പീസ് പീസായി കൊഴമ്പ് പരുവത്തില്‍ അതിന്റെ ശരീരത്തിലെ പല തുളകളിലൂടെ ഒലിച്ചിറങ്ങുന്നു...മാക്രോഫേജ് ഇവയെയെല്ലാം “ദഹിപ്പിച്ച്” വെളിക്ക് കളയുന്നു !!
    ഹൌ ക്രൂരം...ശാന്തം !! പാപം !

    ഈ പരിപാടി നാം ശ്വസിക്കുന്ന, നടക്കുന്ന, ഇരിക്കുന്ന, കഴിക്കുന്ന ഓരോ മാത്രയിലും, ഓരോ ത്രുടിയിലും ജന്തു ശരീരത്തില്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അഹിംസക്കാരനാവണമെങ്കില്‍ ഇന്‍ഫക്ഷന്‍ വന്നാല്‍ ആന്റീബയോട്ടിക്ക് പോലും കഴിക്കരുത്...എന്നല്ല, കടുത്ത പാപബോധമുണ്ടെന്നൂച്ചാല്‍ “അഹിംസാവാദികള്‍ ‍” ഉടനടി ആത്മഹത്യചെയ്യുന്നതാണ് നല്ലത് :))))

    (ചത്ത് കഴിഞ്ഞ് ചീഞ്ഞുതുടങ്ങിയാല്‍ ഈ ബാക്റ്റീരിയകളെല്ലാം കൂടെ നമ്മുടെ മാക്രോഫേജിന്റെ നെഞ്ചത്ത് കേറി പൊങ്കാലയിടുമെന്നത് വേറെ കാര്യം !)


    ഓഫ് : ഒരു പോസ്റ്റിനുള്ള ടോപ്പിക്കായി - വേദന !

    ReplyDelete
  101. സൂരജേ, ഇത്രെം ക്രൂരനാവരുത്. ഇത്രെം നേരം ഈ രാഷ്ടീയചര്‍ച്ചയില്‍ ഒന്നും മിണ്ടാതെ, ചുമ്മാ കമന്റ് ചാല്‍ മെയില്‍ ബോക്സിലേക്ക് വെട്ടി ഇത്രെം ദിവസം നോക്കിക്കൊണ്ടിരുന്ന പാവം സസ്യാഹാരികളെ ഇങ്ങനെ കൊലക്ക് കൊടുക്കരുത്. :( 'ബ്രഹദാരണ്യകം' പുസ്തകം വായിച്ച്, മാനസികനില ഒരു കുട്ടിയെ എങ്ങനെ മാംസാഹാരി ആക്കുന്നതെന്നും സ്വാധികനായ സസ്യാഹാരി ആക്കുന്നതെന്നും കണ്ട് ടെന്‍ഷന്‍ ആയ ചെറുപ്പം ഉണ്ട്.)

    വന്നു മിണ്ടിയ നിലക്ക് എന്റെ വക , 'സസ്യാഹാരം മാത്രം ആരെയും ശാന്തശീലരാക്കില്ല.മാംസം കഴിച്ചതിനാല്‍ മാത്രം ആരും ദുഷ്ടരും ആവില്ല. ഒരേ സാഹചര്യത്തില്‍ വളര്‍ന്ന,സസ്യാഹാരം മാത്രം കഴിക്കുന്ന ഞാനും, ചിക്കനും ബീഫും മറ്റും കഴിക്കുന്ന എന്റെ സഹോദരനും, ഞങ്ങളില്‍ എറ്റവും കൂടുതല്‍ ശാന്തന്‍ ചേട്ടന്‍ തന്നെ. :) '

    ReplyDelete
  102. "മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല് മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല."

    "മതശാസനകളുടെ അടിസ്ഥാനത്തില് ......... ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ് ഈ പോസ്റ്റിന്റെ പ്രധാന ഫോക്കസ്"

    ഭക്ഷണം മിതമായി കഴിക്കുന്നവര്‍ ആരോഗ്യവാന്മാര്‍ തന്നെ,അമിതമാണ് ആരോഗ്യപ്രശ്നമാകുന്നത്.
    മിതത്വം നിശ്ചയിക്കാന് മനുഷ്യന് കഴിയാതെ വരുമ്പോള് അവിടെ (എവിടെയും) വിശ്വാസം(ആദര്‍ശം/മതം) നുഴഞ്ഞു കയറുന്നു ചില ഭക്ഷണങ്ങള്ക്ക് (മറ്റു പലതിനും) നിരോധനമേര്പ്പെടുത്തുന്നു ഉദ്ധേശം വ്യക്തം മനുഷ്യ നന്മ.ഒരു സമൂഹത്തിന്റെ തന്നെ സാഹചര്യത്തില്‍ വളരാത്ത മറ്റു സമൂഹങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തമായൊരു വിശ്വാസത്തില്‍ ജീവിക്കുന്നു. സമൂഹസങ്കലനം നടക്കുമ്പോള്‍ ഒരു കൂട്ടര്ക്ക് മറ്റുള്ളവര് അസഹ്യരാകുന്നു.

    അധികാര മോഹികളായ, ആശയങ്ങളോ ലക്ഷ്യങ്ങളോ വ്യക്തമായില്ലാത്ത രാഷ്ട്രീയക്കാര്‍ ആള്‍ബലം കൂട്ടാന്‍
    വിശ്വാസത്തെ/മതത്തെകൂട്ടുപിടിക്കുന്നു അങ്ങനെ ഏട്ടിലെ പശു ആസ്ഥാന താരമാകുന്നു. പശുവിനെ തിന്നരുതാത്തവര്‍ അവരുള്പ്പെടുന്ന സമൂഹത്തില്‍ ഗോവധത്തിനു നിരോധനമേര്പ്പെടുത്തട്ടെ മറ്റുള്ളവരും തങ്ങളെപ്പോലെയാകണം എന്നു കല്പ്പിക്കാന്‍‍മാത്രം അവര്‍ക്കെന്തു മഹത്വം? അവര്ക്കെന്തവകാശം?

    പശുവിനെ ആരും കൊല്ലരുത്/തിന്നരുത് എന്ന് ഒരുകൂട്ടര്‍,പശുവിനെയും ഞങ്ങള്‍ കൊല്ലും/തിന്നും എന്ന് മറ്റൊരു കൂട്ടര്‍ രണ്ടും കേട്ടാല്‍ ന്യായം തോന്നും,വിശ്വാസത്തിന്റേയും വിശപ്പിന്റേയും പേരില്‍.

    വ്യക്തമായ ഇരട്ടത്താപ്പ് പ്രകടമാകുന്നത് ഇവിടെയല്ല എല്ലാവരും പശുവിനെ കൊല്ലണം എന്ന് പറയുന്നിടത്താണ്,ഇത്തരം ഇരട്ടത്താപ്പന്മാരെയാണ് സമൂഹം തിരിച്ചറിയേണ്ടത്.അമ്പതാണ്ടിലധികം വളര്‍ന്നുമുരടിച്ചിട്ടും കട്ടപ്പുറത്തിരുന്ന ഭാരതീയജാതിപ്പാര്‍ട്ടി പോലും രാജ്യം ഭരിച്ചിട്ടും,രാജ്യഭരണം ഇന്നും മലര്പ്പൊടിക്കാരന്റെ സ്വപ്നമായികൊണ്ടു നടക്കുന്ന ഒരു കൂട്ടര്‍ക്ക് സാദാരണക്കാരനെ ബാധിക്കുന്ന തരത്തിലൊരു ദേശീയ വിഷയം ഇതു വരെ കിട്ടിയില്ലെന്നു തോന്നുന്നു.വെറുമൊരു പള്ളിയുടെ പേരില്‍
    രാജ്യഭരണം വരെയെത്താമെങ്കില്‍ എന്തുകൊണ്ട് പശുവിന്റെ പേരിലുമായിക്കൂടാ എന്നൊരു ചിന്ത വന്നുകൂടായ്കയില്ല.ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പരവതാനി ചുവപ്പിക്കാന്‍ അണികളുടെ ചോരതികയാത്തതിനാല്‍ -/‍രക്തസാക്ഷികളെ കിട്ടാനില്ല/- ഗോവധത്തിനു ആഹ്വാനം ചെയ്യുന്ന മധ്യസ്ഥ കുരുട്ടുബുദ്ധിയെ പൊതുജനം തിരിച്ചറിയട്ടെ.

    ReplyDelete
  103. @ കാവലാന്‍ ജീ,

    "...വ്യക്തമായ ഇരട്ടത്താപ്പ് പ്രകടമാകുന്നത് ഇവിടെയല്ല എല്ലാവരും പശുവിനെ കൊല്ലണം എന്ന് പറയുന്നിടത്താണ്,ഇത്തരം ഇരട്ടത്താപ്പന്മാരെയാണ് സമൂഹം തിരിച്ചറിയേണ്ടത്.

    “..രാജ്യഭരണം ഇന്നും മലര്പ്പൊടിക്കാരന്റെ സ്വപ്നമായികൊണ്ടു നടക്കുന്ന ഒരു കൂട്ടര്‍ക്ക് സാദാരണക്കാരനെ ബാധിക്കുന്ന തരത്തിലൊരു ദേശീയ വിഷയം ഇതു വരെ കിട്ടിയില്ലെന്നു തോന്നുന്നു.”

    “...ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പരവതാനി ചുവപ്പിക്കാന്‍ അണികളുടെ ചോരതികയാത്തതിനാല്‍ -/‍രക്തസാക്ഷികളെ കിട്ടാനില്ല/- ഗോവധത്തിനു ആഹ്വാനം ചെയ്യുന്ന മധ്യസ്ഥ കുരുട്ടുബുദ്ധിയെ പൊതുജനം തിരിച്ചറിയട്ടെ.
    "

    എമ്പിരിക്കല്‍ സ്റ്റേറ്റ്മെന്റുകളടിച്ചുവിടാന്‍ ആര്‍ക്കും കഴിയും.ആര് എവിടെ എന്ത് എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്കുകൂടി മറുപടിവ്യക്തമാവുന്നതരത്തില്‍ വിഷയമവതരിപ്പിക്കാന്‍ എമ്പിരിക്കല്‍ ‘അടി’ പോരാ !


    1.എല്ലാവരും പശുവിനെ കൊല്ലണം എന്ന് പറഞ്ഞതാരാണ് ?

    2. “രാജ്യഭരണം ഇന്നും മലര്പ്പൊടിക്കാരന്റെ സ്വപ്നമായികൊണ്ടു നടക്കുന്ന ഒരു കൂട്ടര്‍ക്ക്“ - ആരാണാ കൂട്ടര്‍ ?
    ആ കൂട്ടര്‍ക്ക് സാധാരണക്കാരനെ ബാധിക്കുന്ന തരത്തിലൊരു ദേശീയ വിഷയം കിട്ടിയില്ല എന്ന് പറയുന്നതിലെ ന്യായം എന്താണ് ?

    3.ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പാത ചുവപ്പിക്കാന്‍ ഗോവധത്തിനാഹ്വാനം ചെയ്യുന്നതാരാണ് ?

    ReplyDelete
  104. പശുവിനെ കൊല്ലുന്നതിനെ സമര്‍ത്ഥിക്കുന്ന കൂട്ടര്‍ = ഇടതുപക്ഷ ന്യൂനപക്ഷപ്രീണന രാഷ്ട്രീയം

    "ആ കൂട്ടര്‍ക്ക് സാധാരണക്കാരനെ ബാധിക്കുന്ന തരത്തിലൊരു ദേശീയ വിഷയം കിട്ടിയില്ല എന്ന് പറയുന്നതിലെ ന്യായം എന്താണ് ?"

    ദേശീതലത്തില്‍ എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് ഒരു തരംഗം സൃഷ്ടിക്കാവുന്ന ആശയം അവര്‍ക്ക് മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നെങ്കില്‍ ദേശീയതലത്തില്‍ അവരെന്നേ ഇന്ത്യയുടെ മൂന്നാം ശക്തിയായിരുന്നേനെ.

    ReplyDelete
  105. ഉദ്ദേശിച്ചത് നേരത്തേ മനസ്സിലായി...അല്ലെങ്കിലും ബ്ലോഗില്‍ കൂടെക്കൂടെ കേള്‍ക്കാറുള്ളതുപോലെ “ഇതൊന്നും ആര്‍ക്കും മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ” ;)

    എന്റെ മൂന്ന് ചോദ്യങ്ങള്‍ക്കും കാവലാന്‍ ജീ മറുപടി തന്നില്ല. ചോദ്യം കൃത്യമായി താങ്കളുടെ മുന്‍ കമന്റിനെ ഉദ്ധരിച്ചുള്ളതാണ്. വാക്കുകള്‍ മാറ്റിയാല്‍ ചോദ്യത്തിന്റെ സാരം നഷ്ടപ്പെടും. അതോണ്ട് ചോദ്യങ്ങള്‍ ഒന്നൂടെ ദാ:

    1.എല്ലാവരും പശുവിനെ കൊല്ലണം എന്ന് പറഞ്ഞതാരാണ് ?
    2. “രാജ്യഭരണം ഇന്നും മലര്പ്പൊടിക്കാരന്റെ സ്വപ്നമായികൊണ്ടു നടക്കുന്ന ഒരു കൂട്ടര്‍ക്ക്“ - ആരാണാ കൂട്ടര്‍ ?
    ആ കൂട്ടര്‍ക്ക് സാധാരണക്കാരനെ ബാധിക്കുന്ന തരത്തിലൊരു ദേശീയ വിഷയം കിട്ടിയില്ല എന്ന് പറയുന്നതിലെ ന്യായം എന്താണ് ?
    3.ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പാത ചുവപ്പിക്കാന്‍ ഗോവധത്തിനാഹ്വാനം ചെയ്യുന്നതാരാണ് ?

    ReplyDelete
  106. വേദന എന്ന ടോപിക് കടന്നു വരുമ്പോള്‍ പ്രസക്തമാവുന്ന ചില പോയിന്റുകള്‍ കൂടി.
    എന്താണ് വേദന എന്നതിലുപരി എന്തിനാണ്‌ വേദന എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്...

    അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ജീവികള്‍ക്ക് പ്രകൃതി നല്‍കിയ ഒരു ട്രിക്ക് ആണ് ശാരീരികവേദന എന്നത്.

    സസ്യങ്ങളെ അപേക്ഷിച്ച് ജന്തുകളുടെ ഒരു പ്രത്യേകത ചലനശേഷി ആണ്. കൂടുതല്‍ ചലനശേഷി ഉള്ളത് കൊണ്ട് അപകടങ്ങളില്‍ ചെന്ന് ചാടാന്‍ ഉള്ള സാധ്യത ജന്തുക്കളില്‍ കൂടുതല്‍ കാണാം. അതോടൊപ്പം തന്നെ അപകടം ഉണ്ടാവുകയാണെങ്കില്‍ അവിടെ നിന്നും ഓടി/നീന്തി/പറന്ന് മറ്റെവിടെയെങ്കിലും മാറി നില്‍ക്കാന്‍ ഉള്ള ഒരു ഓപ്ഷനും ജന്തുക്കള്‍ക്ക് ഉണ്ട്.

    ( ങേ ഉരുള്‍പൊട്ടലോ? ഇതു തടഞ്ഞ് നിര്‍ത്താന്‍ മുകളില്‍ വേറേ മരങ്ങളില്ലെന്നോ?, അല്ലെങ്കില്‍ കുറെ പേര്‍ ഇങ്ങോട്ട് വരുന്നുണ്ടല്ലോ? ങേ അവര്‍ മരം മുറിക്കുകയാണല്ലോ? വേഗം എങ്ങോട്ടേക്കെങ്കിലും രക്ഷപ്പെടാം എന്നൊക്കെ ആത്മഗതം നടത്തി ഓടി മറ്റൊരിടത്തെത്തുന്ന മരങ്ങള്‍ തല്‍ക്കാലം പഴയ ദൂരദര്‍ശന്‍ ആനിമേഷനുകളില്‍ മാത്രമേ ഉള്ളൂ)

    അപ്പോള്‍ അപകടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടി മൃഗങ്ങളെ ഒന്നു പ്രേരിപ്പിക്കാന്‍ ആണ് വേദന. ഒരു മുറിവ് ഉണ്ടായാല്‍ ശരീരത്തിന് കേടാണ്. പക്ഷേ വേദന ഇല്ലെങ്കില്‍ അത് നമ്മള്‍ മൈന്‍ഡ് ചെയ്യില്ലല്ലോ. അപ്പോള്‍ മോനേ കുട്ടാ നിനക്ക് മുറിവുണ്ടായി അത് വേഗം ഉണക്കാനുള്ള സൂത്രങ്ങള്‍ ചെയ്തോ, ഇനി ഉണ്ടാവാതെ നോക്കിക്കോ എന്നൊക്കെ ശരീരം നമ്മോട് പറയുകയാണ് വേദനയിലൂടെ ചെയ്യുന്നത്.

    എല്ലു പൊട്ടുമ്പോള്‍ അസഹനീയമായ വേദന ഉണ്ടാവുന്നത് , അത് വീണ്ടൂം കൂടിച്ചേരുന്നത് വരെ അടങ്ങി ഒരിടത്ത് ഇരിക്കാന്‍ വേണ്ടിയാണ്. ( ആ സമയത്തെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെ ശരിയാകും എന്നതിന് തല്‍ക്കാലം ഉത്തരം ഇല്ല. സോഷ്യല്‍ ആനിമല്‍സിന്റെ ഇടയില്‍ മറ്റുള്ളവര്‍ സഹായിക്കും എന്നാവും പ്രകൃതി ഉദ്ദേശിക്കുന്നത്. മറ്റുള്ളവ നോ ഐഡിയ)

    വേദന പോലെ തന്നെയാണ് പേടിയും അക്രമവാസനയും എല്ലാം....

    അഡ്രിനാലിന്‍/നോര്‍ അഡ്രിനാലിന്‍ ഹോര്‍മോണുകള്‍ ആണ് ഇതിനു പിന്നില്‍. തടഞ്ഞു നിര്‍ത്താന്‍ പറ്റാത്ത അപകടങ്ങള്‍ ആണെങ്കില്‍ ( ഒരു കാട്ടുതീ, രാജവെമ്പാലയെ കാണല്‍), ഓടി രക്ഷപ്പെടാന്‍ ശരീരത്തെ ഉപദേശിക്കലാണ് പേടി ഉണ്ടാക്കല്‍.. പേടി ഇല്ലെങ്കില്‍ സിംഹത്തിന്റെ വായിലും പോയി നമ്മള്‍ തലയിട്ട് നോക്കുമല്ലോ...
    ഡിഫന്‍സീവ് മാന ;)

    അതേ പോലെ ചില അപകടങ്ങളെ ആക്രമിച്ചു കീഴപ്പെടുത്തേണ്ടി വരാം. നമ്മടെ സ്വന്തം വീട്ടില്‍ കയറി അത്ര ബലവാനല്ലാത്ത ഒരുത്തന്‍ ആക്രമിച്ചാല്‍ നമ്മള്‍ ഒളിച്ചോടാന്‍ പാടില്ലല്ലോ. അപ്പോള്‍ ഒരിത്തിരി ആവേശം തോന്നണം അവനെ കീഴ്പ്പെടുത്താന്‍. അതാണ് ഒഫന്‍സീവ് മാന.. (സ്വന്തം വീട്ടില്‍ എല്ലാവരും പുലി ആവുന്നതിന്റെ സൈക്കോളജി ഇതാവണം).

    ഇത്രയും പറഞ്ഞത്, സസ്യങ്ങളില്‍ വേദന അതിന്റെ പൂര്‍ണമായ രൂപത്തില്‍ കാണുന്നില്ലെങ്കില്‍ അതിന്റെ പ്രകൃതിശാസ്ത്രം അവയുടെ താരതമ്യേന ലെസ് കോമ്പ്ലക്സ് ആയ അനാട്ടമി ആണെന്നാണ്.

    എങ്കിലും വേദനയ്ക്ക് പകരം പല ട്രിക്കുകളും ചെടികളിലും ഉണ്ട്. ഉദാഹരണത്തിന് ഒരു ചെമ്പരത്തി ചെടിയുടെ കിഴക്കോട്ട് പോകുന്ന ഒരു കൊമ്പ് മുറിച്ച് അതിനെ നിരീക്ഷിക്കുക. അവിടെ നിന്നും പുതിയ മുള പൊട്ടുന്നത കിഴക്കോട്ടാവില്ല. വശങ്ങളിലോട്ട് ആവും. കിഴക്കുഭാഗത്ത് ഒരു അപകടം പതിയിരിപ്പുണ്ട് എന്ന് ചെടി ധരിക്കുന്നു. ഇനി അങ്ങോട്ട് വളരാന്‍ ശ്രമിച്ചാല്‍ അപകടമാണ്, പ്രയോജനവുമില്ല എന്ന് അത് മനസിലാക്കുന്നു( ഹോര്‍മോണ്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്)

    അതായത് തങ്ങളുടെ മൊബിലിറ്റിക്ക് അനുസരിച്ചുള്ള വേദന/സെന്‍സ് ഒക്കെ സസ്യങ്ങള്‍ക്കും ഉണ്ടെന്ന് സാരം.

    ജന്തുക്കളിലോട്ട് എത്തുമ്പോല്‍ ഇതിന്റെ ഇന്റന്‍സിറ്റി കൂടുന്നത് അവയവങ്ങളുടെ സോഫിസ്റ്റിക്കേഷന്‍ മൂലമാവണം. ചെറിയ പോറല്‍ പോലും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന കണ്ണ്, നട്ടെല്ല് മുതലായവക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് വേദന അതികഠിനമായിരിക്കും. വിരല്‍ ഇത്തിരി ഒന്നു മുറിഞ്ഞാല്‍ അത്ര വേദന ഉണ്ടാവില്ലല്ലോ.

    ഇതെല്ലാം ഒരു ദിവസം പൊട്ടിമുളച്ച് ഉണ്ടായതല്ല. വര്‍ഷങ്ങളോളം ഉള്ള സെല്‍ഫ് എക്സ്പിരിമെന്റ്ലൂടെ പ്രകൃതി കണ്ടെത്തിയ മാര്‍ഗങ്ങള്‍ ആണ്. ഡാര്‍‌വിനു മുന്‍പില്‍ നമുക്ക് ഒന്നു കൂടി തല കുനിക്കാം. അതില്‍ ഈഗോ പ്രശ്‌നങ്ങള്‍ വേണ്ട. സയന്‍സ് വളരുന്തോറും കൂടുതല്‍ ശരി എന്ന് തെളിയുന്ന മറ്റൊരു തിയറിയും ഉണ്ടെന്ന് തോന്നുന്നില്ല.

    ഡാര്‍‌വിന്‍ തിയറിയെ എതിര്‍ക്കുമ്പോള്‍ ഒരാള്‍ ചെയ്യുന്നത് അറിവ് നേടാനുള്ള മാര്‍ഗങ്ങള്‍ സ്വയം അടയ്ക്കുക എന്നതാണ് എന്ന് നിസ്സംശയം പറയാം.

    ഓഫ് ഒന്ന് :- എന്തായാലും ഇറങ്ങി. ഇനി കുളിച്ചിട്ടേ കയറുന്നുള്ളൂ...
    ഓഫ് രണ്ട് :- ഒരു ഡോക്ടറുടെ സൈറ്റില്‍ ആണ് ജൈവശാസ്ത്രം ഒക്കെ വാരി വിളമ്പിയിക്കുന്നത്. വായിക്കുന്നവര്‍ തെറ്റുകളെ തിരുത്തി ദയവായി മാനക്കേടില്‍ നിന്നും രക്ഷിക്കുക :)

    ReplyDelete
  107. ശ്രീഹരീ...ഐ ലവ് യൂ..!
    ;))
    (തെറ്റിദ്ധരിക്കല്ലും)

    ReplyDelete
  108. 'വിശാല അടിസ്ഥാനത്തിലുള്ള വേദന' മനസ്സിലാക്കാൻ വിഷമമുണ്ട്. ചെടികൾക്കും അകശേരുകികൾക്കും മുറിയുന്നത്‌ മനുഷ്യർക്ക് നഖം വെട്ടുമ്പോലെ ആയിരിക്കും; കൈ വെട്ടുമ്പോലെ ആവില്ല. അത്‌ നല്ലതോ ചീത്തയോ എന്നു 'മനസ്സിൽ'ആക്കാനുള്ള തലച്ചോറോ ന്യൂറൽ കണക്ഷൻസോ ഇല്ലാത്തതുകൊണ്ട് അവർക്ക് ഒരു ഇമോഷണൽ സേൻസേഷനും ഉണ്ടാവുന്നില്ല.

    കാളിദാസനെ നിരോധിക്കണം എന്നു അലമുറയിടുന്നതെന്തിനാണ്‌? അതിനുമാത്രം കക്ഷി എന്തെങ്കിലും ചെയ്തോ? ഒരു ഡോക്യുമെന്റ് മുഴുവൻ കക്ഷി കോപ്പിപ്പേസ്റ്റ് ചെയ്തതുമാത്രമാണ്‌ എനിക്ക് ചൊറിഞ്ഞത് - മിറർ ന്യൂറോൺ സ് മര്യാദയ്ക്ക് വർക്ക് ചെയ്യുന്ന ഒരാൾ ലിങ്ക് കൊടുക്കുകയോ ഒന്നു രണ്ട് വാചകങ്ങൾ മാത്രം കോപ്പി ചെയ്യുകയല്ലേ ചെയ്യുക:)

    അതുപോലെ എല്ലാത്തിനും സയൻസിനെ കാത്തിരിക്കുന്നതിനും ലിമിറ്റേഷനുണ്ട്. അതിന്റെ പ്രോസസ് വളരെ എലാബൊറേറ്റ് ആണെന്നതുകൊണ്ട് അതു വളരെ പതുക്കെയുമാണ്‌. മനുഷ്യനു തീരുമാനം ആവശ്യമുള്ള കാര്യങ്ങളിലൊക്കെ ശാസ്ത്രത്തിനൊരുത്തരം ഉണ്ടായെന്നുവരില്ല. പട്റ്റി കടിക്കാൻ വരുമ്പോൾ ഓടണോ അപ്പുറത്ത് കിടക്കുന്ന പട്ടിക്കോലുകൊണ്ട്‌ പെടയ്ക്കണോ എന്ന്‌ റിസർച്ച് ലേഖനത്തിൽ നോക്കാനുള്ള നേരമുണ്ടാവില്ല തന്നെ. അതുകൊണ്ട് തന്നെ, അക്കാര്യങ്ങളിൽ ശാസ്ത്രത്തോളം റിഗറസല്ലാതെയും ഉത്തരം കണ്ടുപിടിക്കുകാനുള്ള മാർഗങ്ങളാണ്‌ സ്വന്തം അനുഭവങ്ങളും ചെറിയ സംഘങ്ങൾ അവരുടെ കളക്ടീവായ എക്സ്പീരിയൻസിൽ നിന്നെടുക്കുന്ന നിഗമനങ്ങളും.

    മണം കൊണ്ട് കഴിക്കാവുന്നതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്‌ നല്ലൊരു പരിധിവരെ സാംസ്കാരികം ആണ്‌ എന്നു തോന്നുന്നു. സുഷികാണുമ്പോൾ ജപ്പാൻകാരന്‌ വായിൽ വെള്ളം നിറയുകയും മലയാളിക്ക്‌ ഓക്കാനം വരികയും ചെയ്തേക്കാം.

    ReplyDelete
  109. "മണം കൊണ്ട് കഴിക്കാവുന്നതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്‌ നല്ലൊരു പരിധിവരെ സാംസ്കാരികം ആണ്‌ എന്നു തോന്നുന്നു"

    അങ്ങനെ അല്ലല്ലോ സിബൂ ജീ...

    മൂക്ക് വായയുടെ തൊട്ട് മുകളില്‍ സ്ഥാപിച്ചത് തന്നെ ഭക്ഷണം വായക്കടുത്ത് എത്തുമ്പോഴേക്കും സിഗ്നല്‍ അങ്ങ് തലച്ചോറില്‍ എത്താനാണ്. ഏതെങ്കിലും ഒരു മൃഗത്തിന് ഭക്ഷണം കൊടുത്തു നോക്കൂ. അത് ആദ്യം ചെയ്യുക മണപ്പിക്കല്‍ ആണ്.

    മനുഷ്യശരീരത്തിന്റെ അനാട്ടമി എന്നത് കുട്ടിക്കളി അല്ല. കണ്ണുകളുടെ സ്ഥാനം പോലും വേട്ടയാടുന്ന മൃഗങ്ങളുടേത് പോലെയാണ്. സ്ട്റൈയ്റ്റ് ഫോക്കസിംഗ്. അല്ലതെ സസ്യഭുക്കുകളുടേത് പോലെ വശങ്ങളിലോട്ട് അല്ല്ല ഫോക്കസിംഗ്...

    ഇത് പറഞ്ഞു തുടങ്ങിയാല്‍ ഒരുപാട് ഉണ്ടാവും.

    സ്വന്തം അനുഭവങ്ങളും ചെറിയ സംഘങ്ങൾ അവരുടെ കളക്ടീവായ എക്സ്പീരിയൻസിൽ നിന്നെടുക്കുന്ന നിഗമനങ്ങളും കൊണ്ട് കുറേയേറേക്കാലം ജീവിച്ചല്ലോ നമ്മള്‍.. ഭക്ഷണകാര്യങ്ങളില്‍ ഇത്തിരി സയന്‍സ് പ്രയോഗിക്കുന്നതില്‍ തെറ്റില്ല.

    ReplyDelete
  110. സിബുച്ചേട്ടാ,

    മനുഷ്യനു തീരുമാനം ആവശ്യമുള്ള കാര്യങ്ങളിലൊക്കെ ശാസ്ത്രത്തിനൊരുത്തരം ഉണ്ടായെന്നുവരില്ല. പട്റ്റി കടിക്കാൻ വരുമ്പോൾ ഓടണോ അപ്പുറത്ത് കിടക്കുന്ന പട്ടിക്കോലുകൊണ്ട്‌ പെടയ്ക്കണോ എന്ന്‌ റിസർച്ച് ലേഖനത്തിൽ നോക്കാനുള്ള നേരമുണ്ടാവില്ല തന്നെ. അതുകൊണ്ട് തന്നെ, അക്കാര്യങ്ങളിൽ ശാസ്ത്രത്തോളം റിഗറസല്ലാതെയും ഉത്തരം കണ്ടുപിടിക്കുകാനുള്ള മാർഗങ്ങളാണ്‌ സ്വന്തം അനുഭവങ്ങളും ചെറിയ സംഘങ്ങൾ അവരുടെ കളക്ടീവായ എക്സ്പീരിയൻസിൽ നിന്നെടുക്കുന്ന നിഗമനങ്ങളും.

    തീര്‍ച്ചയായും, ചില കാര്യങ്ങളില്‍ - എന്നല്ല ഒട്ടുവളരെ കാര്യങ്ങളില്‍ - അങ്ങനെതന്നെയാണ് മനുഷ്യനുള്‍പ്പടെ എല്ലാ ജന്തുക്കളും. കളക്റ്റീവ് എക്സ്പീരിയന്‍സില്‍ നിന്നാണ് അനുമാനങ്ങളത്രയും.

    പക്ഷേ,അത്തരം “അനുഭവാധിഷ്ഠിത” അനുമാനങ്ങള്‍ പോലും വസ്തുനിഷ്ഠമായി അനലൈസ് ചെയ്യാനാണ് ശാസ്ത്രയുക്തി നമ്മെ സഹായിക്കുന്നത്.

    പട്ടിയേക്കണ്ടാല്‍ ഓടുന്നതാണോ അതോ കൈയ്യില്‍ കിട്ടുന്ന കോലെടുത്ത് വിരട്ടുന്നതാണോ കടി കൊള്ളാതെ രക്ഷപ്പെടാന്‍ കൂടുതല്‍ പ്രായോഗികം എന്ന് ചിന്തിക്കുന്നതില്‍ പോലുമുണ്ട് ഈ ശാസ്ത്രയുക്തി - കമ്പെടുത്താല്‍ ഓടാന്‍ സാധ്യതയില്ലാത്ത പട്ടിയാണെങ്കില്‍ ഓട്ടമാണ് രക്ഷയ്ക്ക് കൂടുതല്‍ നല്ലത് എന്ന അനുമാനത്തിലെത്തുന്നതും സയന്റിഫിക് മെഥേഡ് തന്നെയാണ്. ആ സയന്റിഫിക് റിഗറിന്റെ വിപുലീകൃത ആപ്ലിക്കേഷനുകള്‍ തന്നെയാണ് റീസേര്‍ച്ചുകളും. പരമാവധി മേഖലകളില്‍ ആ ‘റിഗര്‍ ’ പ്രായോഗികമാക്കുന്ന സമൂഹങ്ങള്‍ പുരോഗതിയിലേക്കു മുന്നേറും. അല്ലാത്തവ “അനുഭവശാസ്ത്രവും” വച്ച് ഉഡായിപ്പും കാട്ടി വഴിയിലിരിക്കും.

    ReplyDelete
  111. സുഷി മണത്തു നോക്കിയാല്‍ മലയാളിക്ക് ഓക്കനം വരുമെന്നു തോന്നുന്നില്ല.
    എന്നാല്‍ സുഷി കാണുമ്പോള്‍ ചില മലയാളികള്‍ക്ക് ഓക്കനം വന്നേക്കാന്‍ സാധ്യതയുണ്ട്, അതു സാംസ്കാരികമാണു, എന്നു വച്ചു മണം കൊണ്ടു കഴിക്കാവുന്നതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്‌ സാംസ്കാരികമാകുന്നില്ലല്ലോ

    ReplyDelete
  112. സുഷി പ്രശ്നത്തില്‍ ഒന്നു കൂടേ ഇടപെടുകയാണ്.
    സംസ്കാരത്തിന്റെ ഭാഗമായി മലയാളിക്ക് സുഷിയെ കാണുമ്പോള്‍/മണക്കുമ്പോള്‍ ഓക്കാനം വരുന്നു, ജപ്പാന്‍ കാരന് വായില്‍ വെള്ളമൂറുന്നു എങ്കില്‍ താഴെ പറയുന്ന കാര്യങ്ങളോടാണ് എതിര്‍പ്പ് ഉള്ളത്

    ൧) ഏതെങ്കിലും മലയാളിക്ക് സുഷി തിന്നാന്‍ തോന്നിയാല്‍ അവന് അവകാശം നിഷേധിക്കുന്നത്

    ൨) കേരളത്തില്‍ ജീവിക്കുന്ന ഏതെങ്കിലും ജപ്പാന്‍‌കാരന് സുഷി തിന്നാനുള്ള അവകാശം നിഷേധിക്കുന്നത്.

    ൩) സുഷി തിന്നുന്നത് കൊണ്ട് ജപ്പാന്‍‌കാരന്റെ സംസ്കാരം മോശം എന്നു പറയുന്നത്

    ൪) സുഷി തിന്നാത്തത് കൊണ്ട് മലയാളിയുടെ സംസ്‌കാരം ഉയര്‍ന്നത് എന്ന് പറയുന്നത്

    ഈ പോസ്റ്റിന്റെ രാഷ്ട്രീയവശവും അതു തന്നെയാണ് എന്ന് കരുതുന്നു.

    ReplyDelete
  113. മുകളിലെ കമന്റിലെ പോയിന്റ്സിനോടു കൂടെ എതിര്‍ക്കപ്പെടേണ്ട മറ്റു ചിലതും കൂടെ

    ൫ സുഷി തിന്നാന്‍ ഇഷ്ടമല്ലാത്ത ജപ്പാന്‍കാരനെ അതിനു നിര്‍ബന്ധിക്കുന്നത്

    ൪) മലയാളി സുഷി തിന്നാത്തത് സയന്റിഫിക്കലി മനുഷ്യര്‍ സുഷി തിന്നാന്‍ പാടില്ലാത്ത് കൊണ്ട് എന്ന് തെളിവില്ലാതെ വാദിക്കുന്നത്

    ൫) ജപ്പാന്‍‌കാര്‍ സുഷി തിന്നുന്നത് സയന്റിഫിക്കലി മനുഷ്യര്‍ സുഷി തിന്നേണ്ടത് കൊണ്ടാണ് എന്ന് തെളിവില്ലാതെ വാദിക്കുന്നത്

    ReplyDelete
  114. സസ്യാഹാരത്തിന്റെ ഗുണദോഷവിചിന്തനം ഈ പോസ്റ്റിന്റെ വിഷയമായി ഉദ്ദേശിച്ചിട്ടില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ ദേവേട്ടന്റെ ആഹാരവും ആഹോരവവും - 3 പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധിക്കാനായി ഇവിടെ ലിങ്കുന്നു.

    ReplyDelete
  115. "പ്രധാനമായും മുസ്ലിങ്ങളും, പിന്നെ കൃസ്ത്യാനികളും മാട്ടിറച്ചി രുചിയോടെ കഴിക്കുന്നത് പരിവാരത്തിനു ദഹിക്കുന്നില്ല. അത്ര തന്നെ. ഈ മാട്ടിറച്ചി ഇത്രയും കുഴപ്പമുള്ളതാണെങ്കില്‍, ഇത് കഴിച്ച് കൊളസ്ട്രോള്‍ കൂടി മുസ്ലിങ്ങളും, കൃസ്ത്യാനികളും അങ്ങ് ഹൃദയം പൊട്ടി ചത്തൊടുങ്ങിക്കോട്ടെ എന്ന് വെച്ചാല്‍ പോരേ? മറിച്ച് അവരെക്കൊണ്ട് പച്ചക്കറിയെല്ലാം തീറ്റിച്ച് അരോഗദൃഢഗാത്രരാക്കിയെങ്കിലേ ശൂലം വെച്ച് കുത്തിക്കൊല്ലാന്‍ പറ്റൂ എന്നാണൊ?" ഹഹഹ...
    “അപ്പോള്‍ മാംസാഹാരം കഴിച്ച് ആളുകളുടെ ആരോഗ്യം നശിക്കുന്നതൊന്നുമല്ല്ല കാരണം. തങ്ങള്‍ക്ക് ഹിതരല്ലാത്ത ഒരു പ്രത്യേക മതസമൂഹത്തെ, അവരുടെ ജീവിതരീതികളെ എതിര്‍ക്കുക എന്നതു തന്നെയാണു ലക്ഷ്യം“ അത് പോയന്റ് യാത്രാമൊഴീ

    ReplyDelete
  116. ലക്ഷ്യബോധമുള്ള ഒരു പോസ്റ്റ്.ഇത് ശരിക്കും ബ്ലോഗിൽ മാത്രം നിന്നാൽ പോര...ഇന്റെർനെറ്റും കമ്പ്യൂട്ടറുമൊന്നും ലഭ്യമല്ലാത്ത സാമാന്യജനതയിൽലെത്തണം.

    (എന്റെ ഒരു ബോധ്യം വച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും പ്രാപ്യമായ ഭക്ഷണം സസ്യാഹാരം ആണെന്നാണ്.ഗോതമ്പുറൊട്ടിയു ഉരുളക്കിഴങ്ങും എവിടെ ,പെറോട്ടയും ബീഫ്/ചിക്കൻ/പോർക്ക് എവിടെ? ഒരു നാലിരട്ടി വിലവ്യത്യാസമെങ്കിലും വരും.വല്ലപ്പോഴും ഒരു ചെയ്ഞ്ചിനു ആവാം എന്നല്ലാതെ എനിക്ക് പോലും അപ്രാപ്യമാണ് മാംസം-എന്തിന് മീൻ പോലും അങ്ങനെ തന്നെ 25 രൂപയ്ക്ക് മീൻ വാങ്ങിയാൽ ഒരു ദിവസം ഒരു കറി എങ്കിൽ അത്രയും തുകയ്ക്ക് പച്ചക്കറി വാങ്ങിയാൽ എറ്റവും കുറഞ്ഞത് 2 ദിവസം 2 കറി കടന്ന്/നടന്ന് പോകും.എന്നെക്കാൾ വരുമാനം കുറഞ്ഞ പതിനായിരങ്ങളെ ഞാൻ കാണുന്നുണ്ട്-വേട്ടയാടിക്കിട്ടുന്ന കൊറ്റിയോ കുളക്കോഴിയോ കൊണ്ട് അവർ ദിവസവും മാംസം ആഹരിക്കുകയില്ലല്ലോ...മാംസത്തിനു ചെലവാക്കുന്നതിന്റെ (ഏറ്റവും കുറഞ്ഞത്) മൂന്നിലൊന്നു തുകകൊണ്ട് മാന്യമായ സസ്യഭക്ഷണം ലഭിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ മാംസാഹാരത്തിന്റെ പ്പേരിലുള്ള അശ്ലീല രാഷ്ട്രീയ ചെറുത്ത് തോൽ‌പ്പിക്കപ്പെടേണ്ടത് തന്നെയാണ് താനും)

    ReplyDelete
  117. ഇതിനോട് ചേര്‍ത്ത് വായ്ക്കാവുന്ന ഒരു പോസ്റ്റ് ഇട്ടത് താഴെയുള്ള ലിങ്കില്‍ നിന്നും വായിക്കാം
    ജീവന്‍-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി

    ReplyDelete
  118. Well written , authentic and scientific.
    Very informative, especially for those who are floating on gossips.
    Live naturally- If we listen, nature will tell us everything.
    I believe, a keralite (blessed with 43 rivers and Arabian sea) should not exclude fish from menu.

    ReplyDelete
  119. മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!
    ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....



    ഇറച്ചി ആവശ്യമുള്ള സമയത്ത് വേണ്ട മാത്രയില്‍ വേണം നമുക്ക് പോരാ അത് എളുപ്പം വേവുന്നത് കൂടി ആകണം
    ഇന്ന് മാടുകളെയും കോഴികളെയും തീറ്റി പോറ്റി പെട്ടെന്ന് വലുതാക്കിയെടുത്ത് കശാപ്പുശാലയുടെ മുമ്പില്‍ ഹാജരാക്കി നിറുത്തുകയാണ്.മാര്‍ദ്ദവം ഉള്ള ഭക്ഷണം മാത്രം അവയ്ക്ക് കൊടുക്കുക.മാടിന് കൊടുക്കുന്ന ഭക്ഷണം കൊണ്ടുണ്ടാകേണ്ടത് മാംസമാണ്.അതിന്‍റെ ആരോഗ്യവും സുഖവുമല്ല.ഇത്തിരി അനങ്ങിയാല്‍ ആയാസപ്പെട്ടാല്‍ മാംസം കുറയുകയോ ദൃഡമാകുകയോ ചെയ്യും.അതിനാല്‍ നില്‍ക്കുവാന്‍ മാത്രം ഇടം കൊടുത്ത് ബെല്‍ട്ടുകളാലും സ്ട്രാപ്പുകളാലും ബന്ധിച്ച് കൂടുകളില്‍ തിക്കിക്കൂട്ടി നിര്‍ത്തി ആകാശവും ഭൂമിയും കാണിക്കാതെ അവയെ വളര്‍ത്തുന്നത്


    മുളപ്പിച്ചത് തിന്നുമ്പോള്‍ ആണോ മാംസാഹാരം ഭക്ഷിക്കുമ്പോഴാണോ ധാര്‍മ്മിക ബോധം കൂടുതല്‍ അലട്ടുന്നത്?
    അത് ഓരോരുത്തരുടേയും ഇഷ്ടം

    വടക്കന്‍ പറവൂരില്‍ ഒരാള്‍ വിതരണം ചെയ്യുന്ന ഒരു നോട്ടീസുണ്ട്.അയാള്‍ പറയുന്നു ഞാന്‍ വിതരണം ചെയ്യുന്ന നോട്ടീസ് ദൈവം എന്നെ കൊണ്ട് എഴുതിപ്പിച്ചതാണെന്ന്
    നോട്ടീസിലെ ചില ഭാഗങ്ങള്‍

    "താങ്കള്‍ എപ്പോഴെങ്കിലും അറവുശാല സന്ദര്‍ശിച്ചിട്ടുണ്ടോ?അറവുശാലയുടെ പുറകില്‍ കണ്ണീരൊലിപ്പിച്ച് നില്‍ക്കുന്ന സാധു മിണ്ടാപ്രാണികളെ കണ്ടിട്ടുണ്ടോ?കൈകാലുകള്‍ കൂട്ടികെട്ടി കൊല്ലാനായി മറിച്ചിടുന്മ്പോള്‍ നിസ്സഹയാതയോടെ ആ പാവം ജീവി തേങ്ങുന്നത് താങ്കള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?കത്തി കഴുത്തില്‍ ആഴ് ന്നിറങ്ങുമ്പോള്‍ തെറിച്ചു വീഴുന്ന ചുടുരക്തം താങ്കള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ?തലയറുത്തു കഴിയുമ്പോഴും ഉടലുകള്‍ ജീവന്‍ പോകാതെ ചലിക്കുന്നത് താങ്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നുണ്ടോ"?
    ഇതെല്ലാം നുണയാണെന്ന് തോന്നുന്നുവെങ്കില്‍ ഏതെങ്കിലും താങ്കള്‍ ഏതെങ്കിലും അറവുശാല രാവിലെ 3 മണിക്കും അഞ്ചു മണിക്കുമിടയില്‍ സന്ദര്‍ശിക്കുക

    ReplyDelete
  120. There have been very few human societies in which no meat or fish are eaten, although in some parts of the world the normal diet is made up largely of staple foods such as rice, with meat and fish being relatively rare additions; this has often been due to poverty rather than choice. In modern Western societies, however, 'voluntary' vegetarianism is on the increase. This debate is about whether it is right for human beings to eat other animals (including fish). To take an even more absolute line, the proposition could argue for veganism - this means eating no dairy produce or eggs (as well as no meat or fish).

    Eating meat does not need to mean cruelty to animals. There is a growing number of organic and free-range farms that can provide meat without cruelty to animals. Similarly, it might be reasonable to argue for an extension of animal welfare laws to protect farm animals - but that does not mean that it is wrong in principle to eat meat.

    It is natural for human beings to farm, kill, and eat other species. In the wild there is a brutal struggle for existence. The fact that we humans have succeeded in that struggle by exploiting our natural environment means that we have a natural right over lower species. In fact farming animals is much less brutal than the pain and hardship that animals inflict on each other naturally in the wild.

    Human beings have evolved to eat meat. They have sharp canine teeth for tearing animal flesh and digestive systems adapted to eating meet and fish as well as vegetables. Modern squeamishness about eating meat and fish is an affectation of a decadent society, which flies in the face of our natural instincts and physiology. We were made to eat both meat and vegetables - cutting out half of this diet will inevitably mean we lose that natural balance.

    All of the problems the proposition mention would exist without meat farming and fishing. Deforestation has been going on for centuries as human civilisations expand, but can now be counteracted by planting sustainable forests. There are many worse sources of pollution than farmers, and in any case farmers of vegetables, cereal crops etc. use nitrates, pesticides, and fertilisers, which damage the environment - it is not just meat farmers. Finally, the energy crisis is a global one which must have its solution in the efficient use of natural resources and the development of alternative sources of energy - it makes no sense to pick on meat farmers - they are a tiny drop in the ocean.

    The key to good health is a balanced diet, not a meat- and fish-free diet. Meat and fish are good sources of protein, iron, and other vitamins and minerals. Most of the health benefits of a vegetarian diet derive from its being high in fibre and low in fat and cholesterol. These can be achieved by avoiding fatty and fried foods, eating only lean grilled meat and fish, and including a large amount of fruit and vegetables in your diet along with meat and fish. A meat- and fish-free diet is unbalanced and makes it more likely that you will go short of protein and iron. Also, a vegetarian diet, in the West, is a more expensive option - a luxury for the middle classes. Fresh fruit and vegetables are extremely expensive compared to processed meats, bacon, burgers, sausages etc.

    Of course hygiene and food safety are very important and the highest standards should be enforced. But this does not mean that we should all just stop eating meat, which, in itself, is a natural and health-giving thing to do.

    ReplyDelete
  121. George Andrews Moolekary പറഞ്ഞതനുസരിച്ച് നമ്മുടെ പല്ലും ദഹനവ്യവസ്ഥകളും മാംസം കഴിക്കുന്നതിന് പരിണമിച്ചു പാകപ്പെട്ടിട്ടുണ്ട് എന്നാണ്. അങ്ങിനെയെങ്കിൽ അതെല്ലാം ഹിതാഹാരമാകണം. എപ്പോഴും ആരോഗ്യത്തിന് നല്ലത് എന്ന അർത്ഥത്തിൽ. അല്ലാതെ സൂരജ് പറഞ്ഞപോലെ ഹൃദ്യമായത് - ഹൃദയത്തിന് നല്ലത് എന്ന അർത്ഥത്തിലല്ല. (ഇങ്ങനെയൊക്കെ അർത്ഥം പറഞ്ഞാൽ ഞമ്മ ചുറ്റിപ്പോകും.)

    ഒരു കാര്യം മാത്രം ചോദിക്കട്ടെ - ആധുനിക ശാസ്ത്രപരിചയം ഉള്ളവരോട്.
    ഞാൻ ഒരു മിശ്രഭുക്ക് ആണ്. 2-3 കൊല്ലമായി കൊളസ്ട്ടോൾ കൂടി കൂടി ഇപ്പോൾ 240ൽ എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ആധുനികം ഇപ്പോൾ വിലക്കേർപ്പെടുത്തിയത് - മാംസം, മുട്ട, ചെമ്മീൻ തുടങ്ങിയ ഷെൽ വർഗ്ഗളൊന്നും കഴിക്കരുതെന്നാണ്. കഴിയാവുന്നതും ഒഴിവാക്കാനാണ് പറയുന്നത്. അപ്പോൾ ആരോഗ്യത്തിൻ എന്നും ഹിതകരമായത് എന്തുകൊണ്ട് കഴിക്കാൻ പാടില്ലാത്തതാകുന്നു.

    ReplyDelete
  122. പാര്‍ത്ഥന്‍ ജീ,

    "George Andrews Moolekary പറഞ്ഞതനുസരിച്ച് നമ്മുടെ പല്ലും ദഹനവ്യവസ്ഥകളും മാംസം കഴിക്കുന്നതിന് പരിണമിച്ചു പാകപ്പെട്ടിട്ടുണ്ട് എന്നാണ്. അങ്ങിനെയെങ്കിൽ അതെല്ലാം ഹിതാഹാരമാകണം. എപ്പോഴും ആരോഗ്യത്തിന് നല്ലത് എന്ന അർത്ഥത്തിൽ..."


    1.പല്ലിനും ദഹനാവയവങ്ങള്‍ക്കും പരുവപ്പെട്ടാല്‍ അത് “ഹിതാഹാരം (എപ്പോഴും ആരോഗ്യത്തിന് നല്ലത് എന്ന അർത്ഥത്തിൽ)” ആയി എന്ന് താങ്കള്‍ എന്തുദ്ദേശിച്ചാണ് വ്യാഖ്യാനിക്കുന്നത് എന്നു മനസ്സിലായില്ല. താങ്കള്‍ പറയുന്ന “എപ്പോഴും ആരോഗ്യത്തിനു നല്ലതായ” എന്തെങ്കിലും വസ്തു ലോകത്തെവിടെയെങ്കിലും ഉള്ളതായി അറിയാമെങ്കില്‍ ഒരെണ്ണം ഉദാഹരിക്കാമോ ? അറിയാന്‍ വേണ്ടി ചോദിക്കുകയാണ്.

    2.ഹൃദ്യം എന്നതിനു സാമാന്യവ്യവഹാരത്തില്‍ പറയുമ്പോലെ “ഇഷ്ടപ്പെട്ടത്/സന്തോഷപ്രദമായത്” എന്ന അര്‍ത്ഥത്തിലല്ലാതെ ഹൃദയത്തിനു ഇണങ്ങിയത് എന്ന അര്‍ത്ഥത്തില്‍ത്തന്നെ പ്രത്യേകമായി ആയുര്‍വേദ പ്രമാണങ്ങളില്‍ പ്രയോഗിച്ചുകാണാം(അതു തന്നെയാകണമെന്നില്ല എല്ലായിടത്തും ഉദ്ദേശിക്കുന്നത്). തപ്പിയാല്‍ കിട്ടും.

    3. കൊളസ്ട്രോള്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം ശരീരത്തില്‍ കൊളസ്ട്രോളിന്റെ സ്വാഭാവിക ഉപയോഗവും ഉപഭോഗവും പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നതാണ്. ഇതുമൂലം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കൊളസ്റ്റ്രോളും പുറമേ നിന്ന് ഭക്ഷണത്തിലൂടെ എത്തുന്ന കൊളസ്റ്റ്രോളും തമ്മിലുള്ള സന്തുലനം തെറ്റുകയും ചെയ്യാം. അത് നിയന്ത്രിക്കാനായി എണ്ണ/കൊഴുപ്പ് കൂടുതലുള്ള മുട്ട,വറവ് പലഹാരങ്ങള്‍,വെണ്ണ/നെയ് ചേര്‍ത്ത സാധനങ്ങള്‍,പാചകഎണ്ണ ആദിയായ വസ്തുക്കള്‍ കുറയ്ക്കാനുള്ള പഥ്യം വൈദ്യശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കാറുണ്ട്. മാംസം മാത്രമല്ല എണ്ണ ചേര്‍ത്തുപാകം ചെയ്യുന്ന സസ്യഭക്ഷണത്തിന്റെ കാര്യത്തിലും ഈ പഥ്യം ബാധകമാണ്. മിശ്രാഹാരികളോട് ആ വക വസ്തുക്കള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കാനൊന്നും ഒരു പഠനവും നിര്‍ദ്ദേശിക്കുന്നില്ല. അങ്ങനെ സാധാരണ ഒരു ഡോക്ടറും പറയാറുമില്ല.(മാംസാഹാരവും മുട്ടയും മറ്റും നിത്യചര്യയുടെ ഭാഗമാക്കിയിട്ടുള്ള രാജ്യങ്ങളിലെ കൊളസ്റ്റ്രോള്‍ രോഗികളില്‍ റെഡ് മാംസവും മുട്ടയും കുറയാക്കാന്‍ പറയാറുണ്ട്, ഒപ്പം പഴം-പച്ചക്കറിവര്‍ഗ്ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും).
    ഏതു രൂപത്തിലായാലും കൊഴുപ്പ് കൂടുതല്‍ ഉള്ളില്‍ ചെല്ലുന്നത് കുറയ്ക്കുക എന്ന ഉദ്ദേശ്യമേ അത്തരം പഥ്യങ്ങള്‍ക്കുള്ളൂ. അതിനെപ്പിടിച്ച് ഹിതാഹിതങ്ങളായൊക്കെ വ്യാഖ്യാനിക്കുന്നത് താങ്കളുടെ രോഗവിവരം അറിയാവുന്ന സ്വന്തം വൈദ്യനോട് ആ പഥ്യത്തിന്റെ പിന്നിലെ ശാസ്ത്രീയ ലക്ഷ്യത്തെപ്പറ്റി ചോദിച്ചറിഞ്ഞിട്ടായാല്‍ നല്ലത്.

    ReplyDelete
  123. സൂരജ്, നന്ദി.
    ഞാൻ കേട്ടിടത്തോളം സ്ഥിരമായി കഴിക്കാവുന്ന ഒരു സാധനവും ആയുർവ്വേദം പോലും ലിസ്റ്റ് ചെയ്തിട്ടില്ല, ഹിതാഹാരമായി. ഋതുക്കൾക്കനുസരിച്ചും സ്ഥലങ്ങൾക്കനുസരിച്ചും ശരീരത്തിനനുസരിച്ചും ആഹാരങ്ങൾ തിരഞ്ഞെടുക്കാനും പറയുന്നുണ്ട്.
    പണ്ടൊരു വൈദ്യർ തിരഞ്ഞു തിരഞ്ഞ് ഒരു സാധനം കണ്ടെത്തിയിരുന്നു - ചിറ്റാമൃതിന്റെ ഇല.

    ReplyDelete
  124. ചെറിയ ചെറിയ വാക്കുകളില്‍ പിടിച്ച് ബ്ളോഗിന്റെ ഉദ്ദേശശുദ്ദിയെ നശ്ശിപ്പിക്കരുത്.

    ReplyDelete
  125. Dear Suraj, I hope that many people read your very scientific and at the same time interesting blog. Hope to see more of the same. Its a great effort.

    ReplyDelete
  126. മാം സം ഭക്ഷിക്കുന്നതിനെക്കുറിച്ച് എപ്പോഴും സം ശയമുണ്ടായിരുന്നു എനിക്ക്....ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായി.നന്ദി...

    ReplyDelete
  127. മാങ്ങയാണോ മാങ്ങാണ്ടിയാണോ മൂത്തത് എന്നതുപോലെ ലോകം ഉണ്ടായ കാലം മുതലുള്ള ഒരാഗോളപ്രശ്നമാണ്
    മാംസ-സസ്യാഹാരികളുടെ വഴക്ക്.ഏതായാലും ഞാനൊന്നും പറയുന്നില്ലേ...
    ഇടയ്ക്കു കുറച്ച് ആയുർവേദം വന്നതു കൊണ്ട് ചർച്ചയിൽ ഒന്നു തല കാണിയ്ക്കുകയാണ്.
    ആയുർവേദപുസ്തകങ്ങൾ വായിക്കുമ്പൊ ചിലപ്പൊ നല്ല തമാശ തോന്നാറുണ്ട്. അഷ്ടാംഗഹൃദയത്തിലെ
    മദാത്യയാധ്യായം വായിച്ചാൽ മദ്യം കഴിക്കാത്തവനും ഒന്നു രുചിച്ചു പോകും. അത്ര വിശേഷമായിട്ടാണ്
    മദ്യഗുണങ്ങൾ പറയുന്നത്.തണുപ്പ് അത്യധികമാകുന്ന ഋതുവിൽ വാഗ്ഭടൻ പറയുന്ന ഒരു പരിഹാരം നോക്കുക-
    പ്രിയപ്പെട്ടവൾ,മദിച്ചു നിൽക്കുന്നവൾ,അകിൽ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൂശിയതുകൊണ്ടും യൌവനതികവു കൊണ്ടും
    ദേഹത്തിനു ചൂടുള്ളവൾ,കുചം നിതംബം തുട ഇവ തടിച്ചവൾ ഇങ്ങിനെയെല്ലാമുള്ള സ്ത്രീകളെക്കൊണ്ടു
    തണുപ്പില്ലതെയാക്കാം. ഇതു വായിച്ചാൽ ആരാണു തണുപ്പു വരാനാഗ്രഹിയ്ക്കാത്തത്? അതുപോലെയാണു
    മാംസാഹാരത്തിന്റെ കാര്യവും-ശരിയ്ക്കും, സൂരജ് പറഞ്ഞ സുശ്രുതസംഹിതയല്ല വായിക്കേണ്ടത്. അഷ്ടാംഗഹൃദയം
    സൂത്രസ്ഥാനം അഞ്ചാം അധ്യായമാണ്.കുട്ടികൃഷ്ണമേനോൻ എഴുതി കേരളസംസ്കാരികവകുപ്പ് പ്രസിദ്ധീകരിച്ച
    അഷ്ടാംഗഹൃദയത്തിന്റെ വ്യാഖ്യാനമുണ്ട്. പറ്റുമെങ്കിൽ ഒന്ന് വായിച്ചു നോക്കണം(സൂരജിനോടും കൂടിയാണ്)
    നമ്മൾ മാംസം കഴിച്ചു പോകും. കട്‌ലറ്റ്(വേശവാരം-സംസ്കൃതത്തിൽ) ന്റെ ഗുണം പറഞ്ഞാണു തുടക്കം.വവ്വാൽ,എലി,
    തവള ഇറച്ചി വരെ അവിടെ അങ്ങു വിശദീകരിയ്ക്കുകയാണ്.കഴിച്ചു പോകും.
    ഇടയ്ക്കൊരു കാര്യം കൂടി- മാംസം കഴിയ്ക്കുന്നവൻ അതിന്റെ കൂടെ വെള്ളം കുടിയ്ക്കാനേ പാടില്ല എന്നാണ്
    ആചാര്യവചനം, മദ്യമെ കഴിയ്ക്കാവു.എന്നാലെ ദഹിയ്ക്കു. അപ്പൊ അതിനും ഒരു സമാധാനാനമായി.


    ഹൃദ്യം എന്ന വാക്ക് സുരജ് പറഞ്ഞപോലെ ചില സന്ദർഭങ്ങളിൽ ഹൃദയത്തിനു ഹിതമായത് എന്ന
    അർത്ഥത്തിൽ തന്നെയാണ് ആയുർവേദഗ്രന്ഥങ്ങളിൽ പ്രയോഗിച്ചിരിയ്ക്കുന്നത്.പക്ഷേ എവിടെ ആ
    അർത്ഥം സ്വീകരിയ്ക്കണം എന്നത് കുഴയ്ക്കുന്ന പ്രശ്നമാണ്. ഹൃദയം എന്ന പരാമർശം തന്നെ
    ചിലപ്പോൾ മനസ്സിനെ, ചിലപ്പോൾ തലച്ചോറിനെ, ചിലപ്പോൾ ഉരസ്സ് (thorax)നെ ഒക്കെ പരാമർശിച്ചു
    പറഞ്ഞിട്ടുണ്ട്.ഹൃദ്രോഗം എന്ന വാക്കു കൊണ്ട് ആയുർവേദത്തിൽ പറഞ്ഞിരിയ്ക്കുന്ന രോഗങ്ങൾ
    ഒന്നും തന്നെ heart diseases അല്ല എന്നു പലരും മനസ്സിലാക്കിയിട്ടില്ല. ഹൃദയരോഗങ്ങളിൽ ഏറ്റവും
    ശാസ്ത്രിയവിവരണം ഞാൻ കണ്ടിട്ടുള്ളത് മാധവനിദാനം എന്ന ഗ്രന്ഥത്തിൽ
    ആമവാതം എന്ന രോഗം വിശദീകരിയ്ക്കുമ്പോൾ ആണ്.
    (ആമവാതം കേരളീയ ചികിത്സകർ റുമാറ്റിക് ഫീവർ ആയിട്ടാണെടുക്കുന്നത്.
    വാതശോണിതം റുമറ്റോയിഡ് അർത്രൈറ്റിസ്/ഗൌട്ട് എന്നിവയായും. മറ്റെല്ലായിടത്തും
    ആ‍മവാതം റുമറ്റോയിഡ് അർത്രൈറ്റിസ് ആയും,
    വാതശോണിതം ഗൌട്ട് ആയും ആണ് കണക്കിലെടുത്തിട്ടുള്ളത്). വിവരണം ഇപ്രകാരമാണ്.-
    ആമവാതരോഗത്തിൽ- ജനയത്യാശു ദൌർബല്യം ഗൌരവം ഹൃദയസ്യ ച(the disease immediately causes
    damage(weakness) and heaviness to the heart. വൈദ്യരംഗത്തുള്ളവരാണിതു വായിക്കുന്നതെങ്കിൽ
    ഈ ആശയം പെട്ടെന്നു മനസ്സിലായേക്കും.
    സുരജിനൊരു തിരുത്ത്- അത്യഗ്നിയല്ല ഗാസ്ടൈറ്റിസ്. ശരിയ്ക്കുംകഴിയ്ക്കുന്ന ആഹാരം അതേപോലെ
    ദഹിച്ചു പോകുന്ന അവസ്ഥയാണിത്.ഹൈപർതൈറോയിഡിസം ഒരുദാഹരണമല്ലെ?
    മറ്റു ചില അപൂർവരോഗങ്ങളിലും ഇതുണ്ടാകുമെന്നു വായിച്ചിട്ടുണ്ട്. ഗാസ്ടൈറ്റിസ്.-ന്റെ തുല്യമായ
    ആയുർവേദപരാമർശം അമ്ലപിത്തം എന്നാണ്.
    ആരോഗ്യമാസികയിലെ സുരജിന്റെ ലേഖനം വായിച്ചു. നന്നായിട്ടുണ്ട്. അപ്പൊ കാര്യങ്ങൾ അതിന്റെ
    ഒതുക്കത്തിൽ പറയാനും അറിയാമല്ലെ
    സ്നേഹപൂർവം
    ഋഷി

    ReplyDelete
  128. തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന്‍ എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.
    ============
    നായക്ക് നല്ലത് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞപോലെ സൂരജ് അങ്കിളിനും അത് പറഞ്ഞിട്ടില്ല..

    ReplyDelete
  129. suraj,

    u turned to ayurveda? !

    funny to read that meat fried in oil is 'guru' and fried in ghee is 'laghu'.

    anyway, i favor vegetarianism for the following reason:
    1. ethical: though killing an animal is just momentary pain an i'm not totally against it, raising it in closed confines all it's life, just to be presented in our dinner tables, denying it the basic pleasures of freedom in life is horrifying thought to me
    2. health: I dont think, man is made to eat only veg, and non-veg is unhealthy. but when we eat non-veg in excess amount as we do today is definitely unhealthy and i think, it's more unhealthy than being a little undernourished.
    3. enviornment: when people consume non-veg in excess, the cattle-feed (and poultry feed too) is exclusively farmed. as the animal only stores a small portion of what it eats in its flesh, we have to feed it many times more food that what we get from it. thus more land is used in farming, thought people are eating only non-veg. we could return more farmlands to forest, if we turn veg.
    4. economy: for the above reason, non-veg is costly.

    ReplyDelete
  130. I just had roasted pork with some traditional danish sauce.now rushing to the gym. bye guys.
    eat watever u want. but veggies are really missing some good stuffs in life!!!
    (for Praveen gopinath-If eating meat regularly is bad for health,the whole population of scandinavia would have been unhealthy.!! Apparantly they are not)

    ReplyDelete
  131. Good one Suraj.
    Mareechan's comment was fantastic

    Praveen Gopinath,

    1. In that case, farming of plants is also unethical. As a life form they also deserve to live a natural life. Who gave us the right to control their life cycle?

    2. We cannot generalise like that. Do you think potato chips is a healthy food?

    3. Dont you know that agriculture affects environment. Deforestatiion, building of dams, irrigation, pesticides, etc.

    4. I dont know about this.

    FYI: The only food that can be consumed without affecting any form of life is honey.

    ReplyDelete
  132. നല്ല ലേഖനം. മനുഷ്യന്റെ പല്ലുകൾ ഏതുവിധ ഭക്ഷണത്തിനും യോജിച്ച വിധത്തിലാണ്.

    ReplyDelete
  133. മാംസഭക്ഷണശീലം ക്യാന്‍സറിനു മുഖ്യകാരണം ---ഡോ: എം. കൃഷ്ണന്‍ നായര്‍ (മുന്‍ ഡയരക്ടര്‍, റീജിണല്‍ കാന്‍സര്‍ സെന്‍റെര്‍ തിരുവനന്തപുരം)

    http://sasyaharam.blogspot.com/2011/10/blog-post_26.html

    ReplyDelete
  134. സംസ്ക്കാരം - അതായത്‌ ബുദ്ധി, ചിന്ത, അനുഭവം എന്നിവയുടെ സംയോജനത്തില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചറിവ്, അതാണ് മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ഘടകം..

    മനുഷ്യന്‍ മിശ്രഭുക്ക് ആണെന്ന് പൊതുവേ പറയുന്നു..!! ചിലര്‍ ബീഫ്‌ കഴിക്കില്ല ചിക്കനും മീനുമൊക്കെ കഴിക്കും, മറ്റു ചിലര്‍ മീന്‍ മാത്രമേ കഴിക്കൂ..! പക്ഷെ ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഇവയെല്ലാം മാംസാഹാരം തന്നെയാണ് എന്ന് പറയേണ്ടി വരും..! അതില്‍ പശുവെന്നോ ആടെന്നോ പക്ഷിയെന്നോ മീനെന്നോ വിവേചനം കല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ..!!

    എന്നാല്‍ ഇതിലൊക്കെ ഉപരിയായി ചിന്തിക്കുമ്പോള്‍, നമ്മെപ്പോലെ ഈ ഭൂമിയില്‍ ജനിച്ച് നമ്മോടൊപ്പം സഹവസിക്കുന്ന മറ്റൊരു ജീവിയുടെ വേദനയുടെയോ ഹത്യയുടെയോ ശാപത്തിന്‍റെയോ ദോഷമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം സസ്യങ്ങളില്‍ നിന്ന് ലഭിക്കുമെങ്കില്‍ എന്തിനു വേണ്ടി മനുഷ്യന്‍ മാംസഭുക്കാവണം എന്ന തിരിച്ചറിവിലേയ്ക്ക് നാം എത്തിച്ചേരുന്നു..!! ഈ ചിന്ത നമ്മെ സ്വയമേവ അഹിംസയുടെയും സസ്യാഹാരത്തിന്‍റെയും വക്താക്കള്‍ ആക്കുന്നതിന് പര്യാപ്തമാണ്..!

    ReplyDelete
  135. സംസ്ക്കാരം - അതായത്‌ ബുദ്ധി, ചിന്ത, അനുഭവം എന്നിവയുടെ വെളിച്ചത്തില്‍ നിന്നും ഉണ്ടാകുന്ന തിരിച്ചറിവ്, അതാണ് മനുഷ്യനെയും മൃഗങ്ങളെയും തമ്മില്‍ വേര്‍തിരിക്കുന്ന ഘടകം..

    മനുഷ്യന്‍ മിശ്രഭുക്ക് ആണെന്ന് പൊതുവേ പറയപ്പെടുന്നു..!! ചിലര്‍ ബീഫ്‌ കഴിക്കില്ല ചിക്കനും മീനുമൊക്കെ കഴിക്കും, മറ്റു ചിലര്‍ മീന്‍ മാത്രമേ കഴിക്കൂ..! പക്ഷെ ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഇവയെല്ലാം മാംസാഹാരം തന്നെയാണ് എന്ന് പറയേണ്ടി വരും..! അതില്‍ പശുവെന്നോ ആടെന്നോ പക്ഷിയെന്നോ മീനെന്നോ വിവേചനം കല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ..!!

    എന്നാല്‍ ഇതിലൊക്കെ ഉപരിയായി ചിന്തിക്കുമ്പോള്‍, നമ്മെപ്പോലെ ഈ ഭൂമിയില്‍ ജനിച്ച് നമ്മോടൊപ്പം സഹവസിക്കുന്ന മറ്റൊരു ജീവിയുടെ വേദനയുടെയോ ഹത്യയുടെയോ ശാപത്തിന്‍റെയോ ദോഷമില്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഭക്ഷണം സസ്യങ്ങളില്‍ നിന്ന് ലഭിക്കുമെങ്കില്‍ എന്തിനു വേണ്ടി മനുഷ്യന്‍ മാംസഭുക്കാവണം എന്ന തിരിച്ചറിവിലേയ്ക്ക് നാം എത്തിച്ചേരുന്നു..!! ഈ ചിന്ത നമ്മെ സ്വയമേവ അഹിംസയുടെയും സസ്യാഹാരത്തിന്‍റെയും വക്താക്കള്‍ ആക്കുന്നതിന് പര്യാപ്തമല്ലേ?

    ReplyDelete



  136. അറിവ് നല്കിയ കുരുപ്പുകൾ

    നന്ദി ...

    ReplyDelete
  137. താങ്കളുടെ അച്ഛന്‍ ലിങ്കുതന്നതുകൊണ്ടാണ് ഈ ബ്ലോഗില്‍ വരാനായത്. ഞങ്ങള്‍ മരുതംകുഴി സ്വദേശികള്‍.
    കുടുംബം ആയി കഴിഞ്ഞ് കുറച്ചുകാലം ഇറച്ചി കഴിച്ചു തുടങ്ങി. കോഴി ഇറച്ചി. പക്ഷെ ഒരു ദിവസം കോഴിക്കടയിലെ കോഴിയുടെ കൂട്ടിനകത്തെ നിസ്സാഹമായ ഇരുപ്പും കൊല്ലുമ്പോഴുള്ള അതിന്‍റ കരച്ചിലും ഒക്കെ കണ്ടപ്പോള്‍ഒന്നു ചിന്തിച്ചു. ജീവന്‍ കൊടുക്കാനുള്ള കഴിവില്ലാത്ത മനുഷ്യന്‍ ഒന്നിന്‍റ ജീവനെടുക്കാന്‍ അവകാശമില്ലയെന്നത്. അന്നു തുടങ്ങി ഇറച്ചി തീറ്റ നിന്നു. സസ്യങ്ങള്‍ക്കും ജീവനുണ്ട്. പക്ഷെ അതിന് കൊല്ലുമ്പോള്‍ പ്രതികരിയ്ക്കുവാനും വിളിച്ചു കരയാനും ആകുന്നില്ലല്ലൊ. വൈദ്യശാസ്ത്രം പഠിയ്ക്കാത്ത ഒരാളിന് നിങ്ങളെപ്പോലെ പഠിച്ചവര്‍ എഴുതുന്നത് ഴിശ്വസിയ്ക്കാനെ തരമുള്ളു.

    ReplyDelete
  138. Impressive political view, accurate analysis, very informative. I can't see too many barking Sankhis here! Best wishes.

    ReplyDelete