ചികുന്‍ഗുനിയ വിശേഷങ്ങള്‍

ചികുന്‍ഗുനിയയാണല്ലോ നാട്ടിലെ ഇപ്പോഴത്തെ ഫാഷനുകളിലൊന്ന്.  അതേപ്പറ്റി ഈയുള്ളവന്‍ എഴുതിയ ലേഖനം ഈ ലക്കം നാട്ടുപച്ചയില്‍ വന്നത് ഇവിടെയുണ്ട് (http://www.nattupacha.com/content.php?id=436).

ഇച്ചിരെ ലേറ്റായീന്നറിയാം. സോറി. പനി വന്നവര്‍ക്കും ആ “മനോഹര ദിനങ്ങള്‍ക്കായി” കാത്തിരിക്കുന്നവര്‍ക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു :)

രണ്ടാം ഭാഗം: പന്നിപ്പനിയെപ്പറ്റി (ഇവിടെ വായിക്കാം )

12 comments:

 1. ഡോൿടർ എപ്പോഴത്തേയും പോലെ വളരെ വിജ്ഞാനപ്രദമായ ലേഖനം. വൈറസ് മൂലമുണ്ടാകുന്ന പല അസുഖങ്ങളും വായുവിലൂടേയും രോഗിയുമായുള്ള സമ്പർക്കത്തിലൂടേയും പകരുമ്പോൾ (ഉദാഹരണത്തിന് ഇൻഫ്ലുവൻ‌സാ, ചിക്കൻ‌പോക്സ് മുതലായവ) ചിക്കുൻ ഗുനിയ കൊതുകിലൂടെ മാത്രമാണ് പകരുന്നതെന്നത് തികച്ചും പുതിയ അറിവായിരുന്നു. ഈ രോഗത്തെ കൂടുതൽ മനസ്സിലാക്കൻ സാധിച്ചു. രണ്ടു വർഷം മുൻപ് അമ്മയ്ക്ക് ചിക്കുൻ ഗുനിയ വന്നപ്പോൾ ഈ രോഗത്തിന്റെ വേദനകൾ ഞങ്ങൾ നേരിട്ടറിഞ്ഞതാണ്.

  ReplyDelete
 2. ചിക്കുൻ‌ഗുനിയ എന്ന സൂക്കേട് വരാത്തവരായി ഇന്നാട്ടിൽ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവരിൽ മിക്കവർക്കും ഇപ്പോഴും സന്ധിവേദന മാറിയിട്ടില്ല;വർഷം രണ്ടു കഴിഞ്ഞിട്ടും. ഒരഞ്ചു വർഷമെങ്കിലും വേണം അതു മാറാൻ എന്നാണ് ആരോഗ്യ വകുപ്പിലെ സാറന്മാർ ഇപ്പോൾ പറയുന്നത്. ദോഷം പറയരുതല്ലോ! ഡോക്റ്റർ പറയുന്ന ‘വ്യാജചികിത്സ’ യാ‍യ ഹോമിയൊ മരുന്നു കഴിച്ചവർക്കും മരുന്നൊന്നും കഴിക്കാത്തവർക്കും സന്ധിവേദന താരതമ്യേന ഇല്ലെന്നുതന്നെ പറയാം.ചികിത്സയില്ലാത്ത രോഗത്തിന് പാരസെറ്റമോൾ കഴിച്ചാൽ പനിമാറും;എന്നാൽ രോഗാണു ചാകുകയുമില്ല്,രോഗാണുവിനെ കൊല്ലുന്ന ശരീരത്തിന്റെ സ്വാഭാവിക ശ്രമത്തെ തടയുകയും ചെയ്യും. അതല്ലേ ചിക്കുൻ‌ഗുനിയ ഉൾപ്പെടെ മിക്ക ‘പനി’യുടെ കാര്യത്തിലും ‘മോഡേൺ’ ചികിത്സ ചെയ്യുന്നത്? സത്യാന്വേഷി ഈ വിഷയത്തിൽ പണ്ഡിതനല്ല. ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന സംശയമാണിത്. തെറ്റുണ്ടെങ്കിൽ തിരുത്തുക.

  ReplyDelete
 3. "ചിക്കുൻ‌ഗുനിയ എന്ന സൂക്കേട് വരാത്തവരായി ഇന്നാട്ടിൽ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവരിൽ മിക്കവർക്കും ഇപ്പോഴും സന്ധിവേദന മാറിയിട്ടില്ല;വർഷം രണ്ടു കഴിഞ്ഞിട്ടും. ഒരഞ്ചു വർഷമെങ്കിലും വേണം അതു മാറാൻ എന്നാണ് ആരോഗ്യ വകുപ്പിലെ സാറന്മാർ ഇപ്പോൾ പറയുന്നത്...ഹോമിയൊ മരുന്നു കഴിച്ചവർക്കും മരുന്നൊന്നും കഴിക്കാത്തവർക്കും സന്ധിവേദന താരതമ്യേന ഇല്ലെന്നുതന്നെ പറയാം. "

  ഏതാണ്ട് മൂന്ന് കോടി ജനങ്ങളുണ്ട് കേരളത്തില്‍. നാട്ടിലെല്ലാവരെയും എണ്ണിയിട്ടാണോ ഈ പറഞ്ഞത് ? സൂക്കേട് വന്ന/വരാത്തവരുടെ കണക്കിന്റെയും ആരോഗ്യവകുപ്പിലെ "സാറന്മാരുടെ" ആ അഞ്ചുവര്‍ഷക്കണക്കിന്റെയും ഹോമിയോ കൊണ്ട് സന്ധിവേദന മാറിയവരുടേയും വല്ല റെഫറന്‍സും കിട്ടിയാല്‍ ഉപകാരമായിരുന്നു. ഇതു പോലുള്ള generic statements ചേര്‍ത്തുകെട്ടി ഒരു ശാസ്ത്ര ലേഖനമെഴുതാനവുമായിരുന്നെങ്കില്‍ എത്ര സൌകര്യമായിരുന്നേനെ എന്ന് ഈയുള്ളവന്‍ ആശിച്ചുപോകുന്നു സത്യാന്വേഷീ.

  ചികിത്സയില്ലാത്ത രോഗത്തിന് പാരസെറ്റമോൾ കഴിച്ചാൽ പനിമാറും;എന്നാൽ രോഗാണു ചാകുകയുമില്ല്,രോഗാണുവിനെ കൊല്ലുന്ന ശരീരത്തിന്റെ സ്വാഭാവിക ശ്രമത്തെ തടയുകയും ചെയ്യും. അതല്ലേ ചിക്കുൻ‌ഗുനിയ ഉൾപ്പെടെ മിക്ക ‘പനി’യുടെ കാര്യത്തിലും ‘മോഡേൺ’ ചികിത്സ ചെയ്യുന്നത്? സത്യാന്വേഷി ഈ വിഷയത്തിൽ പണ്ഡിതനല്ല. ഒരു സാധാരണ മനുഷ്യനുണ്ടാകുന്ന സംശയമാണിത്.

  പണ്ഡിതനല്ലാന്ന് അവകാശപ്പെടുന്ന സത്യാന്വേഷിക്ക് എവിടുന്നു കിട്ടി ഈ "പനിപ്പാണ്ഡിത്യം"?

  എല്ലാവര്‍ക്കും എല്ലാ വിഷയത്തിലും കേറി പണ്ഡിതനാവാന്‍ പറ്റില്ല സത്യാന്വേഷീ. അതുകൊണ്ടാണ് നമ്മള്‍ ഓരോരോ വാസനയും കഴിവും ഉള്ളവരെ പരീക്ഷയും ട്രെയിനിംഗുമൊക്കെ നടത്തി പത്രപ്രവര്‍ത്തകനാകാനും സാഹിത്യനിരൂപകനാകാനും ചലച്ചിത്രകാരനാവാനും ബ്യൂറോക്രാറ്റാവാനും അധ്യാപകനാകാനും വൈദ്യനാകാനും എഞ്ചിനിയറാകാനും ആര്‍ക്കിടെക്റ്റാകാനും പട്ടാളക്കാരനാകാനും ഒക്കെ വിടുന്നത്. പനിയെപ്പറ്റി തിയറിയുണ്ടാക്കാന്‍ വൈദ്യനെ അനുവദിക്കുക. പാലങ്ങളുടെ ബാലന്‍സിങ്ങിനെപ്പറ്റി തിയറിയുണ്ടാക്കാന്‍ ആര്‍ക്കിടെക്റ്റിനെയും ബഗ്ഗുകളെ പറ്റി തിയറിയുണ്ടാക്കാന്‍ സോഫ്റ്റ് വെയര്‍ ടെക്നോളജിസ്റ്റിനെയും അനുവദിക്കുക. ഇല്ലെങ്കില്‍ ഇരുമ്പ് പാലം താങ്ങി നിര്‍ത്താന്‍ താഴെ മാഗ്നെറ്റ് വച്ചാല്‍ പോരേ, പ്രോഗ്രാമുകളിലെ ബഗ്ഗുകളെ ചൂണ്ടാന്‍ എലിക്കെണിവയ്ക്കാത്തതെന്തേ എന്നൊക്കെ അത്ര "പണ്ഡിതനല്ലാത്ത"വരു കേറി "അന്വേഷി"ക്കാന്‍ തുടങ്ങും. അത് മഹാ ബോറാ.

  പനി, രോഗപ്രതിരോധശേഷി തുടങ്ങിയവയെപ്പറ്റിയുള്ള ശാസ്ത്രകാര്യങ്ങള്‍ വേറൊരു പോസ്റ്റില്‍ സമയം കിട്ടിയാല്‍ എഴുതാം.

  ReplyDelete
 4. about swine flu,

  enikku parayaanullathu....

  ivide...

  http://nikhimenon.blogspot.com/2009/08/great-swine-flu-hoax.html

  ReplyDelete
 5. സത്യാന്വേഷി ഉന്നയിച്ച സംശയം നാട്ടിൽ പലർക്കുമുള്ള ഒന്നാണ്. അതിനു നേരാംവണ്ണം മറുപടി പറയാതെ ഇങ്ങനെ ശകാരിക്കുന്നത് അസഹിഷ്ണുതയുടെ ലക്ഷണമാണ്; ഒരു ശാസ്ത്രകാരന്റെ/ശാസ്ത്രവിദ്യാർഥിയുടെ ലക്ഷണമല്ല. മുൻ‌വിധി ദയവായി മാറ്റിവയ്ക്കുക. എഴുതാപ്പുറം വായിക്കാതിരിക്കുക. ഏതായാലും മേലിൽ നിങ്ങളുടെ പോസ്റ്റിൽ അഭിപ്രായം പറയുവാൻ ഉദ്ദേശിക്കുന്നില്ല. നന്ദി. നല്ല നമസ്കാരം.

  ReplyDelete
 6. സത്യാന്വേഷി ഉന്നയിച്ച സംശയം നാട്ടിൽ പലർക്കുമുള്ള ഒന്നാണ്. അതിനു നേരാംവണ്ണം മറുപടി പറയാതെ ഇങ്ങനെ ശകാരിക്കുന്നത് അസഹിഷ്ണുതയുടെ ലക്ഷണമാണ്; ഒരു ശാസ്ത്രകാരന്റെ/ശാസ്ത്രവിദ്യാർഥിയുടെ ലക്ഷണമല്ല. മുൻ‌വിധി ദയവായി മാറ്റിവയ്ക്കുക. എഴുതാപ്പുറം വായിക്കാതിരിക്കുക. ഏതായാലും മേലിൽ നിങ്ങളുടെ പോസ്റ്റിൽ അഭിപ്രായം പറയുവാൻ ഉദ്ദേശിക്കുന്നില്ല. നന്ദി. നല്ല നമസ്കാരം.


  സത്യാന്വേഷീ,

  ഞാന്‍ ശകാരിച്ചെന്ന് തോന്നിയോ ? കഷ്ടമായി. ഞാന്‍ ഏറ്റവും ഡീസന്റായാണ് കാര്യം പറഞ്ഞത് എന്നാണ് എന്റെ വിശ്വാസം.

  "പണ്ഡിതനല്ല", "സാധാരണക്കാരന്റെ സംശയമാണ്" എന്നൊക്കെ ജാമ്യമെടുത്തിട്ട് പനിയെക്കുറിച്ചും "മോഡേണ്‍" മെഡിസിന്‍ അതിനെന്ത് ചെയ്യുന്നു എന്നുമൊക്കെ സ്വന്തമായി ഓരോ തിയറി ഉണ്ടാക്കി ഇങ്ങോട്ട് വിളമ്പിയാല്‍ അത് അറിവില്ലായ്മ കൊണ്ടല്ല മറിച്ച് വേറേ ഉദ്ദേശ്യം വച്ചോണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ താങ്കളുടെ മുന്‍ കമന്റ് വായിക്കുന്നവര്‍ക്കുണ്ട്.
  താങ്കളുടെ ആ മഹാ സംശയങ്ങള്‍ മാറ്റാന്‍ തക്ക വിവരം ഈയുള്ളവനില്ലാന്ന് തന്നെ കൂട്ടിക്കോളൂ. ഇനി താങ്കള്‍ ക്വോട്ട്സ് അടിച്ച് പറയുന്ന "മോഡേണ്‍ " മെഡിസിന്‍ പനിയെയും ഇന്‍ഫക്ഷനുകളെയും ചികിത്സിക്കുന്ന വിധം അറിഞ്ഞേ തീരൂ എന്ന വാശി ആത്മാര്‍ത്ഥവും അറിവിനായുള്ള ആഗ്രഹത്തില്‍ നിന്ന് ഉറവയെടുത്തതുമാണെങ്കില്‍ ഈ കമന്റടിച്ച് വിരലു മിനക്കെടുത്തുന്ന നേരത്ത് ഇന്റര്‍ നെറ്റില്‍ തപ്പിയാല്പ്പോരേ ? അല്ലെങ്കില്‍ അടുത്തുള്ള ലൈബ്രറിയില്‍ പോയോ സമയവും സൗകര്യവുമുള്ള ഒരു മെഡിക്കല്‍ എജ്യൂക്കേറ്ററുടെ അടുത്തു പോയോ തീര്‍ത്തുകൂടേ?

  ഇനി അതൊന്നുമല്ല, താങ്കള്‍ വിശ്വസിച്ചു വച്ചിരിക്കുന്ന മഹാ തിയറികള്‍ പഠിക്കാനോ വായിക്കാനോ മാറ്റാനോ ഉദ്ദേശിക്കുന്നില്ല എന്നാണെങ്കില്‍ please carry on... ഒരു രോഗത്തിനും ഈപ്പറയുന്ന "മോഡേണ്‍" മെഡിസിനില്‍ പോയി ചികിത്സയെടുക്കാതിരുന്നാല്‍ മതി. അങ്ങനെ ആരോഗ്യം സംരക്ഷിക്കൂ.

  ReplyDelete
 7. ശരീരത്തിൽ കടന്നുകൂടിയ രോഗാണുവിനെ കൊല്ലാനുള്ള ഒരു മെക്കാനിസമാണു പനിയെന്ന് ഡോക്റ്റർമാർ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. ആ നിലയ്ക്ക് പനിക്കു പാരസെറ്റമോൾ നൽകി പനി കുറച്ചാൽ,രോഗാണുവിനെ കൊല്ലുന്ന ആ മെക്കാനിസം തടസ്സപ്പെടില്ലേ എന്ന സത്യാന്വേഷിയുടെ സംശയം ന്യായമല്ലേ? അതിനു മറുപടി പറയാതെ ഇന്റർനെറ്റിൽ പോയി തപ്പ് എന്നൊക്കെ പറയുന്നത് മിതമായ ഭാഷയിൽ മര്യാദകേടാണ്. പിന്നെ എന്തിനാണ് ഇത്തരം ബ്ലോഗുകൾ? എല്ലാം നെറ്റിൽ നോക്കിയാൽ പോരേ? എന്തിനാണ് ഇത്ര അസഹിഷ്ണുത? സത്യാന്വേഷി മോഡേൺ എന്നതു ക്വോട്ടിയതോടെ സമനില തെറ്റിയോ? അത്രയ്ക്ക് സ്വയം വിശ്വാസക്കുറവോ?

  ReplyDelete
 8. @സത്യാന്വേഷി,
  ഹോമിയോ മരുന്ന് കഴിച്ചവരിൽ സന്ധിവേദനയില്ലെന്ന് ആരാ പറഞ്ഞത്? എത്ര പേരെ കാണിച്ച് തരണം?

  ReplyDelete
 9. കുറച്ചു നിരീക്ഷണങൾ കുറിക്കട്ടേ,
  സാധാരണയായി രോഗികളിൽ ഇവിടെ പറഞ്ഞതിൽ നിന്നു വ്യത്യ്സ്തമായി കൈകാലുകളിലെ ചെറിയ ജൊയന്റുകളെയാണ് ആർത്രൈറ്റിസ് കൂടുതലും ബാധിച്ചു കണ്ടിരിക്കുന്നത്.(പാദങളിലൊക്കെ എത്ര ജോയന്റ്സ് ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത് എന്ന് ചിലരോഗികൾ പറയുകയുണ്ടായി).മുഖത്തെ തടിപ്പുകൾ പലപ്പോഴും,പ്രത്യേകിച് മൂക്കിനുമേൽ കറുത്ത പിഗമെന്റേഷനായി മാറി.ഇത്തരക്കാ‍രെ ഒറ്റ നോട്ടം കൊണ്ടുതന്നെ ഡോക്ടർക്ക് ചിക്കൻ ഗുനിയ രോഗിയാണെന്ന് ഡോക്ടേഴ്സിന് മനസ്സിലാകുമായിരുന്നു.അപൂർവ്വം ചിലർക്ക് ഡെഫ്നസ്സും അനുഭവപെട്ടു. പിന്നെ ,അന്ന് ചിക്കൻ ഗുനിയയുടെചുവന്നതടിപ്പിനെയാണ് നാട്ടുകാർ തക്കാളി പനി എന്ന് പറഞതെങ്കിൽ ഇപ്പോൾ ,ഹാൻഡ് ഫൂട്ട് മൌത്ത് ഡിസീസിനെയാണ് എല്ലാവരും ഈ പേരു കൊണ്ട് വിശേഷിപ്പിക്കുന്നത്..

  ReplyDelete
 10. സത്യത്തോട് ഏറ്റവും അടുത്തുകിടക്കുന്ന ശാസ്ത്രീയചിന്തയുടെ പ്രോഡക്ട്
  ആയ മോഡേൺ മെഡിസിനെ ഒരാൾക്കും നിഷേധിക്കുക സാധ്യമല്ല..
  എങ്കിലും ജ്യോതിശാസ്ത്രം ഇത്രപുരോഗമിച്ചിട്ടും ഇപ്പോഴും ജ്യോതിഷവും
  മറ്റും അരങ്ങൊഴിഞ്ഞിട്ടില്ലാത്തതു പോലെ യുനാനിയും ഹോമിയോയുമൊക്കെ
  ഇപ്പോഴും നിലനിൽക്കുന്നു..ഒരു പക്ഷെ ഇത്തരം മെഡിസിനുകളെ ഫാർമക്കോളജിക്കൽ
  പ്രവർത്തനങ്ങളെപറ്റി ശാസ്ത്രീയമായി പഠിക്കപെട്ടിട്ടില്ലാത്തതിനാൽ ഇവക്കുള്ള
  രഹസ്യാത്മകമായ ദൂരൂഹതയുടെ (അല്ലെങ്കിൽ മാജികൽ ഇഫക്ടിന്റെ ) ഒരു പരിവേഷമായിരിക്കാം ജനങ്ങളിൽ
  ചിലരേയെങ്കിലും ഇങ്ങോട്ടാ‍കർഷിക്കുന്നത്...
  പിന്നെ ഒരു ഫീൽഡിലുള്ളവർമറ്റൊരു ഫീൽഡിൽ കയറി ചിന്തിക്കുകയും അഭിപ്രായം
  പറയുകയും ചെയ്യുന്നതു ശരിയല്ല എന്നു പറയുന്നത് ശരിയല്ല...
  ഡോക്ടറല്ലാത്തലൂയി പാസ്റ്റർ പേപ്പട്ടി വിഷത്തിനു ചികിത്സിച്ചതും
  മറ്റും ഓർക്കേണ്ടെ..അല്ലെങ്കിലും മോഡേൺ മെഡിസിനിൽ ഫിസിക്സ് കെമിസ്ട്രി തുടങ്ങിയ്
  ശാസ്ത്ര ശാഖകളുടെ കോന്റ്രിബ്യൂഷൻ ചെറുതെങ്ങാനുമാണോ.

  ReplyDelete
 11. കെ.കെ.എസ് മാഷേ,

  അപ്ഡേറ്റുകള്‍ക്ക് വളരെ നന്ദി. അപ്പോള്‍ ഇനി കോക്സാക്കിയേയും സ്റ്റാന്റില്‍ പിടിക്കേണ്ടിയിരിക്കുന്നു ല്ലേ ? ;)

  2006ല്‍ നാട്ടില്‍ പ്രാക്റ്റിസ് ചെയ്തിരുന്നപ്പോള്‍ ചികുന്‍ ഗുനിയയ്ക്ക് ചികിത്സയെടുത്ത് പോയവര്‍ ആഴ്ചകള്‍ക്ക് ശേഷം തുടയിലും കാലിടുക്കുകളിലും “തക്കാളിയും” കൊണ്ട് വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു. അന്ന്‍ വന്ന രോഗികളില്‍ ഏതാണ്ടെല്ലാവരും മുതിര്‍ന്നവരായിരുന്നു. എന്നാല്‍ പിന്നീടിറങ്ങിയ പഠനങ്ങള്‍ ഒരു റിട്രോസ്പെക്റ്റിവില്‍ നോക്കുമ്പോള്‍ കുഞ്ഞുങ്ങളിലായിരുന്നു സ്റ്റാറ്റിസ്റ്റിക്കലി ഈ രോഗം കൂടുതല്‍ എന്നറിയുന്നു. ഹാന്‍ഡ് ഫുട്ട് മൌത് ഡിസീസ് തിരുവനന്തപുരത്തെ ചേരിപ്രദേശങ്ങളിലും കോളനികളിലും ഒട്ടേറെ കണ്ടിട്ടുണ്ട്. ചികുന്‍ഗുനിയയുമായി ബന്ധപ്പെടുത്തി ഇത് വീണ്ടും പൊതുശ്രദ്ധയില്‍ വരുന്നത് കൌതുകകരം തന്നെ. കൂടുതല്‍ വിശദമായ പോപ്പുലേയ്ഷന്‍ പഠന റിപ്പോട്ടുകള്‍ക്ക് കാത്തിരിക്കുന്നു.

  @ താരകന്‍,

  പിന്നെ ഒരു ഫീൽഡിലുള്ളവർമറ്റൊരു ഫീൽഡിൽ കയറി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതു ശരിയല്ല എന്നു പറയുന്നത് ശരിയല്ല.

  മറ്റൊരു ഫീല്‍ഡില്‍ കയറി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിനു മുന്‍പ് ആ ഫീല്‍ഡിന്റെ ഫണ്ടമെന്റത്സിനെ പറ്റി ഒരു മിനിമം ബോധ്യമുണ്ടാക്കുക എന്നൊരു ഉത്തരവാദിത്തം ഉണ്ട്. അതില്ലാതെ “ഇങ്ങനെയല്ലേ നിങ്ങടെ തിയറി?” എന്നൊക്കെ ജനറലൈസ് ചെയ്ത് വിരലു ചൂണ്ടുന്നത് വിവരക്കേടാണ് എന്നേ ഞാന്‍ പറഞ്ഞുള്ളൂ. സംശയമുണ്ടെങ്കില്‍ ദാ ഇവിടുന്ന് വായിച്ചു നോക്കിയേ ;)

  വിഷയാനുബന്ധിയല്ലാത്ത കമന്റുകള്‍ ഇതോടെ നിര്‍ത്തുന്നു.

  ReplyDelete
 12. പനി സീരീസിലെ രണ്ടാം ലേഖനം : പന്നിപ്പനി വിശേഷങ്ങള്‍ നാട്ടുപച്ച പുതിയ ലക്കത്തില്‍ വന്നിട്ടുണ്ട്. ഇവിടെ വായിക്കുക.

  ReplyDelete