പന്നിപ്പനി വിശേഷങ്ങള്‍


പുതിയ രോഗങ്ങളെപ്പറ്റി എല്ലാ സമൂഹങ്ങളിലും ഉണ്ടാകുന്നതുപോലെ കേരളത്തിലും പന്നിപ്പനി പകര്‍ന്നപ്പോള്‍ സംശയങ്ങളുണ്ടായി. എന്താണ് ഇപ്പോഴീ പുതിയ രോഗം വരുന്നത് ? ഇതൊന്നും പണ്ട് കേട്ടിട്ടുപോലുമില്ലല്ലോ. സംശയങ്ങള്‍ നല്ലതു തന്നെ. പക്ഷേ അത് ചരിത്രം മറക്കുന്നതിനും നിഷേധിക്കുന്നതിനുമാകുമ്പോള്‍ സൂക്ഷിക്കണം.

ലോകത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയെയോളം ബാധിച്ച ഇന്‍ഫ്ലുവെന്‍സയാണ് 1918ലേത്. 2 കോടിക്കു മുകളില്പേര്‍ അതിന്റെ സങ്കീര്‍ണതകള്‍ മൂലം മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ 1781ലും 1889ലും 1918ലും 1957ലും ഇന്‍ഫ്ലുവെന്‍സ പകര്‍ച്ചപ്പനിയുടെ വിളയാട്ടമുണ്ടായിട്ടുണ്ട്. 1918ന്റെ പകര്‍ച്ചപ്പനി ബ്രിട്ടിഷ് ഇന്ത്യയില്‍ മാത്രം കൊന്നൊടുക്കിയത് 60ലക്ഷം പേരെയാണ് ! പ്ലേഗ് മൂലം രണ്ട് ദശകങ്ങളിലായി മരിച്ചവരുടെ ഏതാണ്ട് പകുതി എണ്ണം ആളുകളാണ് അന്ന് രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം മരിച്ചത് !


മാധ്യമങ്ങള്‍ കഥയറിയാതെ പ്രചരിപ്പിക്കുന്നതല്ല പന്നിപ്പനിയെ സംബന്ധിച്ച യാഥാര്‍ത്ഥ്യം. അതിഭീകരനായ ആളെക്കൊല്ലിയായി ഈ വൈറസ് ഇതുവരെ രൂപം മാറിയിട്ടില്ല. പ്രതിരോധശേഷി കുറഞ്ഞ ജനവിഭാഗങ്ങളും മറ്റ് രോഗങ്ങളാല്‍ സ്വതവേ ദുര്‍ബലരായവരുമാണ് ഇതുവരെ പന്നിപ്പനിക്കിരയായി മരിച്ചവരില്‍ ഭൂരിഭാഗവും. പനിവന്നവരില്‍ 95%ത്തോളം പേരും യാതൊരു ദീര്‍ഘകാല പരാധീനതകളുമില്ലാതെ സുഖപ്പെട്ടു. മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിസ്കോ ഇല്ലാത്തവരില്‍ ഇതിന്റെ ചികിത്സ അനാവശ്യമാണ്. ലക്ഷണങ്ങളെ മാനേജ് ചെയ്യലാകട്ടെ തികച്ചും ലളിതവും. ഇതൊക്കെയാണെങ്കിലും ആളെക്കൊല്ലിയായി ഈ വൈറസ് മാസങ്ങള്‍ കഴിയുമ്പോള്‍ രൂപം മാറാന്‍ ചെറുതല്ലാത്ത സാധ്യത ഉണ്ട് എന്നോര്‍മ്മിക്കുക. മനുഷ്യനെ ആക്രമിച്ച പതിനൊന്നോളം ഇന്‍ഫ്ലുവെന്‍സ മഹാമാരികളുടെ ചരിത്രം മറക്കാതിരിക്കുക.


കൂടുതല്‍ വിശേഷങ്ങളറിയണ്ടേ ?
നാട്ടുപച്ചയിലെ ഈ പേജിലേക്ക് പോകാം
(http://www.nattupacha.com/content.php?id=448)

താഴെ ചേര്‍ത്തിരിക്കുന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ തല്‍ക്കാലം നാട്ടുപ്പച്ച ലേഖനത്തില്‍ ഉള്‍പ്പെടുത്താനായിട്ടില്ല. ലേഖനം വായിക്കുമ്പോള്‍ ഈ ചിത്രം കൂടി നോക്കാന്‍ താല്പര്യം.

ചിത്രം : ലോകാരോഗ്യസംഘടനയുടെ മഹാമാരി ജാഗ്രതാ നിലകളുടെ വിശദീകരണം

2 comments:

  1. വായിച്ചു; ഇനി നാട്ടുപ്പച്ചയിലേയ്ക്കു പോകുന്നു!

    ReplyDelete
  2. കേരളത്തിൽ പന്നിപനിമൂലമുള്ള ആദ്യത്തെ മരണം ഇന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നു. പന്നിപ്പനിയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ സഹായിച്ച ലേഖനത്തിനു നന്ദി.

    ReplyDelete